Higher Education Minister's Office, Kerala

Higher Education Minister's Office, Kerala Higher Education Minister's Office Kerala

എറണാകുളം ജില്ലയുടെ ഓണാഘോഷമായ ‘ലാവണ്യം 2026’ന് ദർബാർ ഹാൾ ഗ്രൗണ്ടിൽ തുടക്കം. ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോ...
24/08/2026

എറണാകുളം ജില്ലയുടെ ഓണാഘോഷമായ ‘ലാവണ്യം 2026’ന് ദർബാർ ഹാൾ ഗ്രൗണ്ടിൽ തുടക്കം. ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നിർവഹിച്ചു.

21/08/2026

Our Chief Minister
Revenue Minister
Minster bro 🥰

ഐ.എച്ച്.ആർ.ഡിയിലെ പ്രിയപ്പെട്ടവർക്കൊപ്പം ഈ വർഷത്തെ ഓണാഘോഷത്തിൽ പങ്കുചേർന്നു. 🌼ഒരുമയും സന്തോഷവും നിറഞ്ഞ ഈ ഓണക്കാലം എല്ലാവ...
21/08/2026

ഐ.എച്ച്.ആർ.ഡിയിലെ പ്രിയപ്പെട്ടവർക്കൊപ്പം ഈ വർഷത്തെ ഓണാഘോഷത്തിൽ പങ്കുചേർന്നു. 🌼

ഒരുമയും സന്തോഷവും നിറഞ്ഞ ഈ ഓണക്കാലം എല്ലാവരുടെയും ജീവിതത്തിൽ പുതുവെളിച്ചം പകരട്ടെ.

19/08/2026

താളമൊത്ത തിരുവാതിരച്ചുവടുകളോടെ ഒരുമയുടെ ഓണച്ചന്തം; തിരുവനന്തപുരം LBS ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം ഓണാഘോഷത്തിൽ പങ്കുചേർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ

കേരളത്തിലെ കോളേജ് ക്യാമ്പസുകളിലേക്ക് വോളിബോളിന്റെ പ്രതാപകാലം പുനരാനയിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിന്റെ കായികവ...
19/08/2026

കേരളത്തിലെ കോളേജ് ക്യാമ്പസുകളിലേക്ക് വോളിബോളിന്റെ പ്രതാപകാലം പുനരാനയിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിന്റെ കായികവകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേർന്ന് ഖേലോ ഇന്ത്യ പദ്ധതിയുമായി കൈകോർത്ത് സംഘടിപ്പിച്ച 'കേരള കോളേജ് സ്പോർട്സ് ലീഗ് - വോളിബോൾ' ചാമ്പ്യൻഷിപ്പ് ആവേശകരമായി തുടക്കം കുറിച്ചു
അന്താരാഷ്ട്ര സ്പോർട്സ് ലീഗുകളുടെ മാതൃകയിൽ രാജ്യത്താദ്യമായി കോളേജ് തലത്തിൽ നടപ്പിലാക്കിയ ഈ മത്സരത്തിൽ സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ നിന്നായി യോഗ്യത നേടിയ ഏറ്റവും മികച്ച 16 ടീമുകൾ മാറ്റുക്കാനെത്തി.

ചാമ്പ്യൻഷിപ്പ് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നിവാഹിച്ചു.
കായിക - യുവജനകാര്യം, മ്യൂസിയം- ആർക്കിയോളജി, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. ഒ. ജെ. ജെനീഷ് അധ്യക്ഷനായിരുന്നു.

കായികതാരങ്ങൾക്കുള്ള സ്പോർട്സ് ജഴ്സിയുടെ പ്രകാശനവും സ്പോർട്സ് കിറ്റ് വിതരണോദ്ഘാടനവും നടന്നു.

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ (KSHEC ) ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച "വൈസ് ചാൻസലേഴ്സ് കോൺക്ലേവ് 2026" ഉദ്ഘാടന...
18/08/2026

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ (KSHEC ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "വൈസ് ചാൻസലേഴ്സ് കോൺക്ലേവ് 2026" ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ വിവിധ സർവ്വകലാശാല വൈസ് ചാൻസലർമാരും പ്രമുഖ അക്കാദമിക് വിദഗ്ധരും പങ്കെടുത്ത കോൺക്ലേവിൽ ഉന്നത വിദ്യാഭാസ മേഖലയിലെ വെല്ലുവിളികൾ, ഭരണപരവും അക്കാദമികവുമായ പരിഷ്കാരങ്ങൾ, ഗുണനിലവാര വർധന, ഭാവി വികസനത്തിനായുള്ള സംയോജിത പ്രവർത്തനങ്ങൾ എന്നിവ ചർച്ചയായി.

18/08/2026

മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു

കേരളത്തിലെ സർക്കാർ ആർട്സ് & സയൻസ് കോളേജുകളെ കൂടുതൽ മികവുറ്റതും ആധുനികവുമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റുന്നത...
18/08/2026

കേരളത്തിലെ സർക്കാർ ആർട്സ് & സയൻസ് കോളേജുകളെ കൂടുതൽ മികവുറ്റതും ആധുനികവുമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയാണ്.ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ₹45.68 കോടി അനുവദിച്ചു.

എറണാകുളം പറവൂർ കേസരി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയ ഭരണനിർവഹണ കേന്ദ്രത്തിന്റെ നിർമ്മാണത്തിനായി ₹13.48 കോടി അനുവദിച്ചിട്ടുണ്ട്. മഹാരാജാസ് കോളേജിൽ ഹോസ്റ്റൽ, മെസ് കെട്ടിടങ്ങൾക്കായി ₹5.60 കോടിയും, കാര്യവട്ടം ഗവ: കോളേജിൽ ലൈബ്രറി, റിസർച്ച് ബ്ലോക്ക് എന്നിവയുടെ നിർമ്മാണത്തിനായി ₹ 4.81 കോടിയും, ഗവ: ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ₹2.42 കോടിയും, കരുനാഗപ്പള്ളി ഗവ: ആർട്സ് & സയൻസ് കോളേജിൻ്റെ അക്കാദമിക് ബ്ലോക്ക്, ചുറ്റുമതിൽ നിർമ്മാണത്തിനായി ₹1.29 കോടി രൂപയും,വടകര മടപ്പള്ളി ഗവൺമെന്റ് കോളേജിൽ പുതിയ ആർട്സ് ബ്ലോക്കിനായി ₹1.34 കോടിയും , ഗവൺമെന്റ് കോളേജ് മൂന്നാറിൽ ചുറ്റുമതിൽ നിർമാണത്തിന് ₹1.98 കോടിയും,കരുനാഗപ്പള്ളി ഗവണ്മെന്റ് കോളേജിന്റെ അക്കാദമിക് ബ്ലോക്ക് ചുറ്റുമതിൽ എന്നിവയുടെ നിർമ്മാണത്തിന് ₹1.29 കോടിയും ,കെ.കെ.ടി.എം. ഗവൺമെന്റ് കോളേജിന് ₹1.27 കോടിയും ,എളേരിത്തട്ട് ഇ.കെ.എൻ.എം കോളേജിന് ₹99.68 ലക്ഷവും,തോളന്നൂർ ഗവൺമെന്റ് കോളേജിന് ₹98.35 ലക്ഷവും ഉൾപ്പടെ സംസ്ഥാനത്തെ എൺപതോളം കോളേജുകൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.

പുതിയ അക്കാദമിക് ബ്ലോക്കുകൾ, ഭരണനിർവഹണ കേന്ദ്രങ്ങൾ, ലൈബ്രറികൾ, റിസർച്ച് ബ്ലോക്കുകൾ, ഹോസ്റ്റലുകൾ, മെസ്, ആർട്സ് ബ്ലോക്കുകൾ, ഐ.ടി. സൗകര്യങ്ങൾ തുടങ്ങി വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്ന നിരവധി പദ്ധതികൾക്ക് ഈ തുക വിനിയോഗിക്കും.

നമ്മുടെ സർക്കാർ കോളേജുകളിൽ പഠിക്കുന്ന ഓരോ വിദ്യാർഥിക്കും മികച്ച സൗകര്യങ്ങളും അക്കാദമിക് അന്തരീക്ഷവും ലഭിക്കണം എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.ഗവേഷണത്തിനും നവീകരണത്തിനും പുതിയ സാധ്യതകൾ തുറക്കുന്നതിനൊപ്പം അധ്യാപന-പഠന നിലവാരം ഉയർത്താനും ഇത്തരം ഇടപെടലുകൾ സഹായിക്കും.

അനുവദിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു.കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തവും ആധുനികവും ലോകോത്തരവുമാക്കാനുള്ള പ്രവർത്തനങ്ങൾ തുടരും.

എറണാകുളം കളമശ്ശേരിയിൽ നടന്ന സംസ്ഥാന കർഷകദിനാഘോഷത്തിലും കർഷക അവാർഡ് വിതരണച്ചടങ്ങിലും പങ്കെടുത്തു. ബഹുമാനപ്പെട്ട കൃഷി വകുപ...
17/08/2026

എറണാകുളം കളമശ്ശേരിയിൽ നടന്ന സംസ്ഥാന കർഷകദിനാഘോഷത്തിലും കർഷക അവാർഡ് വിതരണച്ചടങ്ങിലും പങ്കെടുത്തു. ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ ടി. സിദ്ധീഖിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി.ഡി സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും നേരിടുന്ന കർഷകരെ ചേർത്തുപിടിക്കാനും അവരെ കരുത്തുറ്റവരാക്കാനും സമഗ്ര പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്.

Address

Angamaly
683572

Website

Alerts

Be the first to know and let us send you an email when Higher Education Minister's Office, Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share