All About Angamaly-AAA അങ്കമാലിക്കാരൻ

  • Home
  • India
  • Angamaly
  • All About Angamaly-AAA അങ്കമാലിക്കാരൻ

All About Angamaly-AAA  അങ്കമാലിക്കാരൻ News Around Angamaly ,Nedumbassery

സുഗമമായ ഗതാഗതത്തിന് ഏവരുടെയും സഹായം അഭ്യർത്ഥിക്കുന്നു...
12/09/2025

സുഗമമായ ഗതാഗതത്തിന് ഏവരുടെയും സഹായം അഭ്യർത്ഥിക്കുന്നു...

കണ്ണേ കരളേ... വി. എസ്സെ 🌹🌹🌹🌹🌹
21/07/2025

കണ്ണേ കരളേ... വി. എസ്സെ 🌹🌹🌹🌹🌹

ദേശീയ പാതയിൽ അങ്കമാലി കരയാംപറമ്പിൽ വാഹനാപകടം. യുവാവ് മരിച്ചു. പാലക്കാട് ചിറ്റൂർ സ്വദേശി ജ്യോതിർ ആദിത്യ ആണ് മരിച്ചത്. 19 ...
25/06/2025

ദേശീയ പാതയിൽ അങ്കമാലി കരയാംപറമ്പിൽ വാഹനാപകടം. യുവാവ് മരിച്ചു.

പാലക്കാട് ചിറ്റൂർ സ്വദേശി ജ്യോതിർ ആദിത്യ ആണ് മരിച്ചത്. 19 വയസായിരുന്നു. കൂടെയുണ്ടായിരുന്നു സജിൻ ശശിധരൻ (45) എന്നയാളെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച രാവിലെ 8 മണിയോടെ എളവൂർ കവലക്കും കരയാംപറമ്പ് ജംഗ്ഷനും മധ്യഭാഗത്തായിരുന്നു അപകടം ഉണ്ടായത്. ജ്യോതിർ ആദിത്യയും സജിൻ ശശിധരനും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജ്യോതിർ ആദിത്യ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം അപ്പോളോ അഡ്ലക്സ് ആശുപത്രി മോർച്ചറിയിൽ. അങ്കമാലി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

വാഹനത്തിന് സൈഡ് നൽകുന്നതായി ബന്ധപ്പെട്ട് തർക്കം. യുവാവ് കൊല്ലപ്പെട്ടു. നെടുമ്പാശേരി: നായത്തോടിൽ വാഹനത്തിന് സൈഡ് നൽകുന്നത...
15/05/2025

വാഹനത്തിന് സൈഡ് നൽകുന്നതായി ബന്ധപ്പെട്ട് തർക്കം. യുവാവ് കൊല്ലപ്പെട്ടു.

നെടുമ്പാശേരി: നായത്തോടിൽ വാഹനത്തിന് സൈഡ് നൽകുന്നതായി ബന്ധപ്പെട്ട് തർക്കം. യുവാവ് കൊല്ലപ്പെട്ടു. തുറവൂർ സ്വദേശി ഐവിൻ ജിജോ ആണ് മരിച്ചത്. സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായാണ് തർക്കം ഉണ്ടായത്. ഇന്നലെ രാത്രി 10 മണിയോടെ നായത്തോട് വച്ച് വാഹനങ്ങൾക്ക് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് ഐവിനും സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തർക്കം ഉണ്ടായിരുന്നു. തർക്കത്തെ തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വാഹനം മുന്നോട്ടെടുക്കുകയും, കാറിന്റെ ബോണറ്റിൽ വീണ ഐവിനെയുകൊണ്ട് ഒരു കലോമീറ്ററോളം മുന്നോട്ട് പോവുകയും ചെയ്തു. തുടർന്ന് റോട്ടിൽ വീണ ഐവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിഐഎസ്എഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞ് വക്കുകയും തുടർന്ന് പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

സ്കോർപ്പിയോ ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു.ഒരേ ദിശയിൽ സഞ്ചരിക്കുമ്പോൾ സ്കോർപ്പിയോ ജീപ്പ്  സ്കൂട്ടറിന് പിറകില...
02/04/2025

സ്കോർപ്പിയോ ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു.

ഒരേ ദിശയിൽ സഞ്ചരിക്കുമ്പോൾ സ്കോർപ്പിയോ ജീപ്പ് സ്കൂട്ടറിന് പിറകിലിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. പൊയ്ക്കാട്ടുശ്ശേരി എടത്തലശ്ശേരി വീട്ടിൽ മനോഹർ - ശ്രീജ ദമ്പതികളുടെ ഏക മകൻ ദീപക്കാണ് (30) മരിച്ചത്. അത്താണി-കാരയ്ക്കാട്ടുകുന്ന് റോഡിൽ പുക്കൈത ഭാഗത്ത് 200 മീറ്റർ വടക്ക് മാറി ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഇരുവാഹനങ്ങളും അത്താണിഭാഗത്തേക്ക് വരുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് ചോര വാർന്നൊഴുകി അവശനിലയിലായ ദീപക്കിനെ ദേശം സി.എ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സിനിമ മേഖലയിൽ സഹായിയായി പ്രവർത്തിക്കുകയായിരുന്നു ദീപക്. അവിവാഹിതനാണ്. സംഭവമറിഞ്ഞ് ചെങ്ങമനാട് പൊലീസും, ബന്ധുക്കളും ആശുപത്രിയിലെത്തിയിട്ടുണ്ട്.

12/03/2025

അങ്കമാലിയിൽ ഇടിമിന്നലേറ്റ് മരണം

അങ്കമാലി വേങ്ങൂർ ഐക്കപ്പാട്ട് വീട്ടിൽ വിജയമ്മ വേലായുധൻ (65)ആണ് മരിച്ചത്
കൗൺസിലർ എ വി രഘുവിന്റെ അമ്മയാണ്

ബുധനാഴ്ച വൈകിട്ട് ആയിരുന്നു സംഭവം

മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി മോർച്ചറിയിൽ

🤍       #നെടുമ്പാശ്ശേരി
18/02/2025

🤍
#നെടുമ്പാശ്ശേരി

പീറ്റർ ജോസഫ് kachappilly champannor .( Kachappilly Hardwares Angamaly) ഇന്ന് രാവിലെ നിര്യാതനായി - ആദരാഞ്ജലികൾ🙏🙏
17/01/2025

പീറ്റർ ജോസഫ് kachappilly champannor .( Kachappilly Hardwares Angamaly) ഇന്ന് രാവിലെ നിര്യാതനായി - ആദരാഞ്ജലികൾ🙏🙏

*ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ... എന്നോമൽ ഉറക്കമായി ഉണർത്തരുതേ....മലയാള പിന്നണി ഗാന ചരിത്രത്തിലെ അതുല്യ പ്രതി...
09/01/2025

*ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ... എന്നോമൽ ഉറക്കമായി ഉണർത്തരുതേ....മലയാള പിന്നണി ഗാന ചരിത്രത്തിലെ അതുല്യ പ്രതിഭയ്ക്ക് വിട 💔*

കൊച്ചി വിമാനത്താവളം തുടർച്ചയായി നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് മുന്നോട്ടുപോകുകയാണ്. ഈ വർഷവും ഒരു കോടി യാത്രക്കാരെ വിമാനത്താവള...
06/01/2025

കൊച്ചി വിമാനത്താവളം തുടർച്ചയായി നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് മുന്നോട്ടുപോകുകയാണ്. ഈ വർഷവും ഒരു കോടി യാത്രക്കാരെ വിമാനത്താവളത്തിലൂടെ കൈകാര്യം ചെയ്യാൻ സിയാലിന് സാധിച്ചു എന്ന നേട്ടം സന്തോഷത്തോടെ നിങ്ങളുമായി പങ്കുവെക്കുകയാണ്. തുടർച്ചയായ രണ്ട് വർഷവും നേട്ടം കൈവരിച്ചതിന് പുറമെ സിയാലിൻ്റെ ചരിത്രത്തിലാദ്യമായി ഒരു മാസം 10 ലക്ഷം യാത്രക്കാരെന്ന നേട്ടവും 2024 ഡിസംബർ മാസത്തിൽ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ആഭ്യന്തര - അന്താരാഷ്ട്ര സർവീസുകളിൽ കൂടുതൽ സർവീസ് തുടങ്ങാനും ഇതിലൂടെ 1.25 കോടി യാത്രക്കാരെ ഈ വർഷം വിമാനത്താവളത്തിൽ സ്വീകരിക്കാനും സാധിക്കുമെന്നാണ് സിയാൽ പ്രതീക്ഷിക്കുന്നത്. ഇതിനായി പഞ്ച നക്ഷത്ര ഹോട്ടലും അത്യാധുനിക ലോഞ്ച് സൗകര്യങ്ങളുമുൾപ്പെടെ ഇവിടെ ഒരുക്കിയിട്ടുമുണ്ട്.

Address

Angamaly ,Nedumbassery
Angamaly
683573

Website

Alerts

Be the first to know and let us send you an email when All About Angamaly-AAA അങ്കമാലിക്കാരൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share