S.K.P Zakariya

S.K.P Zakariya Member Kannur District Panchayat (Mattool Division), Member IUML National Council,
President IUML Kalyasheri Mandalam

പുതുതലമുറയെ ഗ്രസിച്ചുകൊണ്ടിരിക്കുന്നലഹരിക്കെതിരായ പോരാട്ടത്തിലാണ് നമ്മുടെ നാടും നഗരവും. ഗ്രാമങ്ങളിലും തെരുവുകളിലും വിദ്യ...
16/08/2026

പുതുതലമുറയെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന
ലഹരിക്കെതിരായ പോരാട്ടത്തിലാണ് നമ്മുടെ നാടും നഗരവും. ഗ്രാമങ്ങളിലും തെരുവുകളിലും വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും മാത്രമല്ല, നമ്മുടെ വീടുകളുടെ അടുക്കളയിൽ വരെയും ലഹരിയുടെ ഭയം പിടികൂടിയിട്ട് നാളുകളേറെയായി. ഐക്യ ജനാധിപത്യം മുന്നണി (UDF) ഗവൺമെന്റിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്നാണ് ലഹരിക്കരായ "ഓപ്പറേഷൻ തൂഫാൻ " ക്യാമ്പയിൻ. പ്രായ-ലിംഗഭേദമന്യേ നമുക്കിടയിലെ പലരും മാരകമായ ലഹരിക്കടിമപ്പെടുന്നത് നിസ്സംഗതയോടെയും നിസ്സഹായതയോടെയും നോക്കിനിന്ന കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് നാം ഓരോരുത്തരും അതിനെതിരെയുള്ള പോരാട്ടത്തിലാണ്. വരും തലമുറയുടെ ഭാവി ശോഭനമാവണമെങ്കിൽ ലഹരിമുക്തവും ശാരീരിക മാനസിക ആരോഗ്യം കൊണ്ട് സമ്പന്നവും ആവണം നമ്മുടെ സാമൂഹ്യ അന്തരീക്ഷം. അത് സാധ്യമാക്കുക എന്നത്, സമാധാനം കൈവരിക്കുക എന്നത് ഭരണാധികാരികളെ പോലെ തന്നെ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും കടമയും ഉത്തരവാദിത്വവുമാണ്. ഓപ്പറേഷൻ തൂഫാൻ ക്യാമ്പയിനിന്റെ ഭാഗമായി മാട്ടൂൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംബന്ധിക്കുകയും ലഹരിക്കതിരായ പോരാട്ടത്തിൽ കണ്ണിചേരുകയും ചെയ്തു. ഈ പോരാട്ടത്തിൽ നാം ഒരുമിച്ചാണ്.
വിജയിക്കേണ്ടതും നമ്മളാണ്. നമ്മുടെ തലമുറയാണ്. ജീവവായുവും ഭക്ഷണവും ജലവും പോലെ ജീവിക്കുന്ന ചുറ്റുപാടും സാമൂഹിക അന്തരീക്ഷവും ആരോഗ്യപൂർണമാക്കേണ്ടത് ഓരോരുത്തരുടെയും ചുമതലയായി ഏറ്റെടുക്കുക.

" നമുക്ക് ഒരുമിച്ച് മുന്നേറാം
ലഹരിക്കെതിരെ പോരാടണം"

സ്നേഹപൂർവ്വം
എസ്.കെ.പി സകരിയ്യ
(കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം)

ഞാൻ പഠനം നിർവ്വഹിച്ച എൻ്റെ കലാലയമായമാടായി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി സ്ഥാപിച്ച പതാക പ്ലാറ്റ്‌ഫോമിൻ്റെ...
12/08/2026

ഞാൻ പഠനം നിർവ്വഹിച്ച എൻ്റെ കലാലയമായ
മാടായി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി സ്ഥാപിച്ച പതാക പ്ലാറ്റ്‌ഫോമിൻ്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നിർവഹിക്കാൻ സാധിച്ചു. പൂർവ്വ വിദ്യാർത്ഥി എന്ന നിലയിലും ഡിവിഷനിലെ ഏറ്റവും വലിയ ഹയർസെക്കൻഡറി കലാലയം എന്ന നിലയിലും എനിക്ക് ഏറെ അഭിമാനം തോന്നാറുള്ള വിദ്യാലയമാണ്
മാടായി: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ. VHSE വിഭാഗം NSS യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച പതാക പ്ലാറ്റ്‌ഫോം സ്കൂളിനു വേണ്ടി സമർപ്പിക്കാൻ കഴിഞ്ഞത് ഏറെ അഭിമാനത്തോടെ ഞാൻ കാണുന്നു.
എസ്.ബി.ഐയുടെ CSR ഫണ്ട് ഉപയോഗിച്ചാണ് പതാക പ്ലാറ്റ്‌ഫോം നിർമ്മിച്ചത്. സ്‌കൂളിലെ VHSE വിഭാഗം NSS യൂണിറ്റിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി പൂർത്തീകരിച്ചത്.
ചടങ്ങിൽ ഇ. പി. ഹേമചന്ദ്രൻ, സജിത്ത്‌കുമാർ യു, രേഷ്‌മ ബാലൻ കെ, യു. സജിത്ത്കുമാർ, ജദീപ് എം., ഡോ. ഷീജ പി., ഹൈമ എം., മോഹനൻ കക്കോപ്രവൻ, ആർ. ഉദയകുമാരി, ഗോപി പി., ജയകൃഷ്ണൻ സി., റഷീദ, ലിബിൻ, അജയഘോഷ് എന്നിവർ സംസാരിച്ചു.

 #തങ്ങളോർമ്മ...
01/08/2026

#തങ്ങളോർമ്മ...

മാടായി പഞ്ചായത്തിലെ മുട്ടം വെങ്ങര റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണം അനാവശ്യമായി വൈകുന്നതുമൂലം ജനങ്ങൾ അനുഭവിക്കുന്ന യാത്രാ ദു...
25/07/2026

മാടായി പഞ്ചായത്തിലെ മുട്ടം വെങ്ങര റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണം അനാവശ്യമായി വൈകുന്നതുമൂലം ജനങ്ങൾ അനുഭവിക്കുന്ന യാത്രാ ദുരിതങ്ങൾക്കും ഗതാഗതപ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി ബഹു.കാസർഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ അവർകളെ ഇന്ന് സന്ദർശിക്കുകയും വിശദമായ ചർച്ച നടത്തുകയും ചെയ്തു.
യു.ഡി.എഫ് കല്യാശേരി നിയോജക മണ്ഡലം ചെയർമാൻ എൻ.ജി സുനിൽ പ്രകാശ്, മുസ്ലിം ലീഗ് മാടായി പഞ്ചായത്ത് പ്രസിഡണ്ട് എസ്.യു റഫീഖ് എന്നിവർക്കൊപ്പം നിവേദനം സമർപ്പിക്കുകയും ചെയ്തു.

ഐ.ഐ.ടി സ്ഥലം പരിശോധന നടത്തി റെയിൽവേക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടും റെയിൽവെയുടെ ഭാഗത്ത് നിന്നുള്ള അലംഭാവം മാറ്റുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.പി ഉറപ്പ് നൽകി.

പദ്ധതിയുടെ നിർമ്മാണം എത്രയും വേഗത്തിൽ പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര ശ്രദ്ധയിൽപ്പെടുത്തണമെന്നും ജനങ്ങളുടെ ദീർഘകാല ആവശ്യത്തിന് വേഗത്തിൽ പരിഹാരം ഉറപ്പാക്കുന്നതിന് വേണ്ടി മേലുദ്യോഗസ്ഥരുമായി എം.പി ബന്ധപ്പെട്ടു 10 ദിവസത്തിനകം റയിൽവെയുടെ അനുമതി ലഭ്യമാവുമെന്ന് ഉദ്യോഗസ്ഥർ എം പിക്ക് ഉറപ്പ് നൽകി.
മേൽ പാലത്തിന്റെ തുടർ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് വേണ്ടി കെ.ആർ.എഫ്.ബിയുടെ സി ഇ ഒ,ചീഫ് എഞ്ചിനീയർ എന്നിവരുമായി എം.പി ഫോണിൽ ബന്ധപ്പെട്ടു.

മേൽ വിഷയവുമായി ബന്ധപ്പെട്ട്
യു.ഡി .എഫ് നേതാക്കൾ കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ജനങ്ങളുടെ ദീർഗ്ഗകാല ആവശ്യത്തിന് വേഗത്തിൽ പരിഹാരം ഉറപ്പാക്കുമെന്നും, ജനങ്ങളുടെ യാത്രസൗകര്യവും സുരക്ഷയും മുൻ നിർത്തിയുള്ള ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉറപ്പ് നൽകി.

എന്ന്
#എസ്കെപി #സകരിയ്യ
(മെമ്പർ കണ്ണൂർ ജില്ലാ പഞ്ചായത്ത്)

“ജില്ലാ പഞ്ചായത്ത് മെമ്പർ രാജിവെക്കുക“ എന്ന പൊട്ടിപ്പാളീസായ നാടകത്തിനു ശേഷം കമ്മ്യൂണിസ്റ് പാർട്ടി മാട്ടൂലിന്റെ അടുത്ത ഉണ...
09/07/2026

“ജില്ലാ പഞ്ചായത്ത് മെമ്പർ രാജിവെക്കുക“ എന്ന പൊട്ടിപ്പാളീസായ നാടകത്തിനു ശേഷം കമ്മ്യൂണിസ്റ് പാർട്ടി മാട്ടൂലിന്റെ അടുത്ത ഉണ്ടയില്ലാ വെടിയാണ് ”എട്ടുകാലി മമ്മൂഞ്ഞു”. ഒന്നുകിൽ അന്തം വേണം, അല്ലെങ്കിൽ കുന്തം വേണമെന്ന് പണ്ടൊരു നാളിൽ വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞതുപോലെ, അന്തവും കുന്തവുമില്ലാത്ത ഇത്തരക്കാരെയാണ് “അന്തം കമ്മികൾ“ എന്ന് ഓൺലൈനായും ഓഫ്‌ലൈനായും മലയാളികൾ വിളിക്കുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കേരളം ഭരിച്ചു മുടിച്ച ഇടത്പക്ഷ സർക്കാർ, ജനോപകരമായ യാതൊന്നും തന്നെ കൊണ്ടുവന്നില്ലായെന്നതാണ് യാഥാർഥ്യം. അതിനു മുൻപുണ്ടായിരുന്ന ഉമ്മൻ ചാണ്ടി സർക്കാറിന്റെ ഭരണകാലത്തു തുടക്കം കുറിച്ച പദ്ധതികളുടെ ഉദ്ഘാടന മാമാങ്കം നടത്തിയതല്ലാതെ വിരലിലെണ്ണാൻ പോലുമുള്ള ജനോപകാര പ്രൊജക്ടുകൾ ഇടത്പക്ഷത്തിന്റെതായി കാണാനാകില്ല. പ്രകൃതിയേ നശിപ്പിച്ചു, ഒരു കൂട്ടം ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു വിഖാതമാകുന്ന വയനാട്ടിലെ ദുരന്തം പോലുള്ള അത്യന്തം അപകടകരമായ, നാടിനോ ജനങ്ങൾക്കോ ഒരു ഉപകാരവുമില്ലാത്ത ചില കാര്യങ്ങൾ മാത്രമാണ് കഴിഞ്ഞ പത്ത് വർഷക്കാലം കൊണ്ടു ഇവരുടെ സംഭാവന. നാട് കട്ട് മുടിച്ചു സ്വന്തക്കാർക്കും പാർട്ടിക്കാർക്കും എല്ലാവിധ സുഖ സൗകര്യങ്ങളും നൽകിയപ്പോൾ നാടിന്റെ അടിസ്ഥാന പ്രശ്നങ്ങൾ മറന്നു പോകുന്നത് സ്വാഭാവികം.

അത്തരത്തിലൊന്നാണ് കാസർഗോഡ്‌ മുതൽ തിരുവനന്തപുരം വരെയുള്ള പോലീസ് സ്റ്റേഷനുകളിലെ പിടിക്കപ്പെട്ട വാഹനങ്ങളുടെ പരിതാപകരമായ അവസ്ഥ. വി.ഡി സതീശന്റെ നേതൃത്വത്തിൽ യൂഡിഎഫ് സർക്കാർ അധികാരമേറ്റയുടനെ ബഹു. ആഭ്യന്തര മന്ത്രി ശ്രീ രമേശ്‌ ചെന്നിത്തലയേ സന്ദർശിച്ചു ഈ വിഷയവുമായി ബന്ധപ്പെട്ട് ദീർഘനേരം സംസാരിക്കാൻ അവസരമുണ്ടായി. പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ ഒരു തവണ സന്ദർശിച്ചവർക്ക് പോലും അവിടെ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ അവസ്ഥയെ കുറിച്ചു മനസിലാക്കാൻ സാധിക്കും. പിടിക്കപ്പെടുന്ന വാഹനങ്ങളുടെ ക്രമാതീതമായ വർധന കാരണം ഇഴ ജന്തുക്കൾ ഉൾപ്പടെയുള്ളവയുടെ ശല്യവും രൂക്ഷമായിരുന്നു. ഇതൊക്കെ അറിയണമെങ്കിൽ ഒരു തവണയെങ്കിലും പോലീസ് സ്റ്റേഷൻ സന്ദർശിക്കണം. അതുമല്ലെങ്കിൽ നാട്ടിലെ നിയമപാലകരുമായി ഇടപഴകുകയെങ്കിലും വേണം. ഭരണത്തിന്റെ ആലസ്യത്തിൽ പൊതുജനങ്ങളെ പാടെ മറന്ന സഖാക്കളോട് ഇതൊക്കെ പറഞ്ഞിട്ട് വല്ല പ്രയോജനവുമുണ്ടെന്ന് തോന്നുന്നുമില്ല.

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേറ്റത് 2026 മെയ് 18-നാണ്. അന്നേദിവസം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഈയുള്ളവനും പങ്കെടുത്തിരുന്നു. അതിന് ശേഷം ദിവസങ്ങൾക്കുള്ളിൽ തന്നെ ആഭ്യന്തര മന്ത്രിയായി രമേശ്‌ ചെന്നിത്തല ചുമതയേൽക്കുകയും ചെയ്തു. ആ സമയത്ത് തന്നെയാണ് പ്രസ്തുത വിഷയത്തെ സംബന്ധിച്ച് അദ്ദേഹത്തോട് സംസാരിച്ചതും വളരെ പോസിറ്റീവായ മറുപടി അദ്ദേഹത്തിൽ നിന്നും ലഭിച്ചതും.

മാട്ടൂൽ സിപിഎം ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്ന അന്തമെന്ന് സ്വയം തെളിയിച്ചവരുണ്ടാക്കിയ പോസ്റ്റിൽ “സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ കേരള” പേജിൽ ജൂൺ 23-ആം തീയതി വന്ന കുറിപ്പും, എന്റെ പേജിൽ ജൂൺ 25-ആം തീയതി വന്ന കുറിപ്പും അടിസ്ഥാനമാക്കിയാണ് “എട്ട്കാലി മമ്മൂഞ്ഞ്” പ്രയോഗം നടത്തിയത്. അതിന് തൊട്ട് മുൻപത്തെ ദിവസം ബഹു മുഖ്യമന്ത്രിയേ സന്ദർശിച്ചതും മന്ത്രിമാരായ പികെ ബഷീർ, വിഇ അബ്ദുൽഗഫൂർ എന്നിവരെ കണ്ടതുമെല്ലാം പോസ്റ്റ് ചെയ്തിരുന്നു. ഫേസ്ബുക്കിന്റെ അൽഗോരിതമനുസരിച്ചു പ്രതേകം ഷെഡ്യൂൾ ചെയ്തിട്ടാണ് ഓരോന്നും പോസ്റ്റ് ചെയ്യുന്നത്. അല്ലാതെ, മറ്റുള്ളവരുടെ അധ്വാനത്തിന്റെ പങ്ക്പെറ്റുന്ന സിഐടിയൂ ഉൾപ്പടെയുള്ള സിപിഎമ്മീന്റെ അടിമകളുടെ ജന്മനാലുള്ള സ്വഭാവം യൂഡിഎഫുകാർക്കില്ലെന്ന് മനസിലാക്കിയാൽ നന്നായിരിക്കും.

കല്യാശ്ശേരി മണ്ഡലത്തിന്റെ സമഗ്രവികസനത്തിനായുള്ള പ്രത്യേക രൂപരേഖയുൾപ്പടെയാണ് മന്ത്രിമാരെ സന്ദർശിച്ചതും വിഷയങ്ങൾ ഉന്നയിച്ചതും. “പിണറായി മഹാരാജ“യുടെ മുന്നിൽ പോലും നിൽക്കാൻ ഭയമുള്ള എംഎൽഎമാരുണ്ടായ ഇരുണ്ടാകാലത്തിന് ശേഷം, നിയമ സഭ മന്ദിരത്തിലും സെക്രട്ടറിയറ്റിലും സാധാരണക്കാരായ പൊതുജനങ്ങളുടെ പ്രവാഹം കാണുവാൻ സാധിക്കും. അത് കൊണ്ട് തന്നെ മുഖ്യമന്ത്രി ഉൾപ്പടെയുള്ള എല്ലാ മന്ത്രിമാരെയും സന്ദർശിക്കാനും നിവേദനങ്ങൾ കൊടുക്കുവാനും ഏതൊരു പൗരനും സാധിക്കും. അതിനാൽ തന്നെയാണ് നീണ്ട 10 വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം പട്ടണം ഇത്രമേൽ ജനനിബിഢമായതും.

ജനപ്രതിനിധിയെന്ന നിലയിലും കല്യാശ്ശേരി മണ്ഡലം യൂഡിഎഫ് ചെയർമാൻ എന്ന നിലയിലും മണ്ഡലത്തിലെ ജനങ്ങളുടെ വിവിധ ആവശ്യങ്ങളുമായാണ് മന്ത്രിമാരെ കണ്ടതും നിവേദനങ്ങൾ നൽകിയതും. അത്രമേൽ പ്രാധാന്യമർഹിക്കുന്ന വിഷയമായത് കൊണ്ടു തന്നെയാണ് ആഭ്യന്തര മന്ത്രി വിഷയം പരിഗണിച്ചതും ഉടൻ നടപ്പിലാക്കാനുള്ള തീരുമാനമെടുത്തതും. അത്‌ യൂഡിഎഫ് സർക്കാറിന്റെ പ്രവർത്തന മികവും കല്യാശ്ശേരി മണ്ഡലത്തിലേ ഓരോ വ്യക്തിയുടെയും നിശ്ചയദർഥ്യത്തിന്റെ ഫലവുമാണ്. അതിന് “ജില്ലാ പഞ്ചയത്തു മെമ്പർ“ എന്ന നിലയിൽ ഞാനൊരു നിമിത്തമായെന്നു മാത്രം.

പതിറ്റാണ്ടുകൾ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും കേരളത്തിലെ തന്നെ പ്രധാന മത്സ്യ ബന്ധന കേന്ദ്രമായ പുതിയങ്ങാടിയിൽ നാട്ടുകാരുടെ ചിരകാലാവശ്യമായ ഹാർബർ എന്നത്, ഉന്നയിക്കാൻ ഇടത്പക്ഷ അംഗത്തിന് യൂഡിഎഫ് സർക്കാർ അധികാരത്തിൽ വരേണ്ടി വന്നു. കോടികൾ പാസ്സാക്കി നാടാകെ ഫ്ലെക്സ് ബോർഡുകൾ ഉയർന്നതല്ലാതെ മാടായി-മാട്ടൂൽ പഞ്ചായത്തിൽ നാമമാത്രമായ കാര്യങ്ങൾ മാത്രമാണ് നടപ്പിലാക്കിയത്. ഫ്ലെക്സ് പ്രിന്റ് ചെയ്യാൻ ചിലവഴിച്ച പണമുണ്ടെങ്കിൽ ബീവി റോഡിലെ അടിപ്പാതയുടെ പണി പൂർത്തിയാകുമായിരുന്നു.

കോടികൾ ചിലവാക്കി പണിത കല്ലുമ്മക്കായ സെന്ററിന്റെ നിലവിലെ സ്ഥിതിയെന്താണ്??

ലക്ഷങ്ങൾ ചിലവഴിച്ചു പഴയങ്ങാടി പുഴയിൽ പണിത ഫ്ലോറ്റിംഗ് റെസ്റ്റോറന്റിന്റെ അവസ്ഥയെന്താണ്?

വാഗ്ദാനപ്പെരുമഴ കൊണ്ടു പാവം നാട്ടുകാരെ വിഡ്ഢികളാക്കാൻ ശ്രമിച്ച ഇടത്പക്ഷത്തിനേറ്റ തിരിച്ചടിയാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നാം കണ്ടത്.

അഞ്ചു കൊല്ലം മന്ത്രിയായിരുന്നിട്ടും, തന്റെ മണ്ഡലത്തിലെ ഒരു പാലത്തിനു വേണ്ടി ഫണ്ട് ആവശ്യപ്പെടുന്ന പി.എ മുഹമ്മദ്‌ റിയാസെന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന്റെ ദയനീയാവസ്ഥയും കേരള ജനത നേരിൽകണ്ടിട്ട് മാസം രണ്ട് തികഞ്ഞില്ല. അത്കൊണ്ട് തന്നെ അന്തവും കുന്തവുമില്ലാത്ത സിപിഎം മാട്ടൂൽ ഫേസ്ബുക് ഉപയോഗിക്കുന്നവരോട് ഒരു കാര്യം കൂടി പറയുവാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്കൊക്കെ സ്വപ്നം കാണാൻ പറ്റുന്നതിനുമപ്പുറം വികസനം മണ്ഡലത്തിൽ വരും വർഷങ്ങളിൽ ഉണ്ടാകും. അപ്പോഴും കേവലം ഒരു മൊബൈലിൽ കുത്തിക്കുറിച്ച് സ്വയം വഷളാകാൻ നിങ്ങൾ ഇവിടെയൊക്കെ തന്നെ കാണണം. എന്താണ് വികസനമെന്ന് ഐക്യജനാധിപത്യ മുന്നണി കേരളത്തിലെ ജനങ്ങൾക്ക് കാണിച്ചു കൊടുക്കും. അതൊക്കെ കൺകുളിർക്കേ കണ്ടു, “അറബിക്കഥ“യെന്ന സിനിമയിൽ ശ്രീനിവാസൻ ചെയ്തത് പോലെ, വീടിന്റെ ഒരു മൂലയിൽ ഒതുങ്ങിക്കൂടി ആരും കാണാതെ ഇങ്കുലാബ് വിളിച്ചു സായൂജ്യമടയുക.

✍️എന്ന്
സ്നേഹപൂർവ്വം
#എസ്കെപി #സകരിയ്യ
(മെമ്പർ കണ്ണൂർ ജില്ലാ പഞ്ചായത്ത് & ചെയർമാൻ UDF കല്യാശ്ശേരി നിയോജക മണ്ഡലം)

കഴിഞ്ഞ നിയമസഭാ സമ്മേളനകാലത്ത് സിവിൽ സപ്ലൈസ് മന്ത്രി ബഹു.അനൂപ് ജേക്കബിനെ അദ്ദേഹത്തിന്റെ ഓഫീസിൽ സന്ദർശിച്ച് വകുപ്പുമായി ബന...
04/07/2026

കഴിഞ്ഞ നിയമസഭാ സമ്മേളനകാലത്ത് സിവിൽ സപ്ലൈസ് മന്ത്രി ബഹു.അനൂപ് ജേക്കബിനെ അദ്ദേഹത്തിന്റെ ഓഫീസിൽ സന്ദർശിച്ച് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളടങ്ങിയ ഒരു നിവേദനം സമർപ്പിച്ചിരുന്നു. നിവേദനത്തിലെ വിഷയങ്ങൾ കാര്യപ്രസക്തമാണെന്ന് മന്ത്രിക്ക് ബോധ്യപ്പെടുകയും ഉടൻ തന്നെ വകുപ്പ് സെക്രട്ടറിയുമായും അസിസ്റ്റാന്റിന്റുമായും സംസാരിച്ചു അതിനെ കുറിച്ചു വിശദമായി പഠിക്കാനും നടപടികളെടുക്കാനും നിർദ്ദേശം നൽകിയിരുന്നു. ഒരു മന്ത്രിയെന്ന പദവിയിലിരിക്കുമ്പോഴും സാധാരണക്കാരുടെ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ നേരിട്ട് കണ്ടപ്പോൾ തന്നെ, നമ്മുടെ നിവേദനവും വെറും കടലാസായി മാറില്ലെന്ന് ഉറപ്പുണ്ടായിരുന്നു. പറഞ്ഞത് കേൾക്കാനും കേട്ടത് ചെയ്യാനും തയ്യാറുള്ള ഒരു ജനകീയ മന്ത്രിയാണ് അദ്ദേഹം. നിവേദനം കൊടുത്തിട്ട് ഒരു ആഴ്ച പോലും തികയുന്നതിന് മുൻപ്, നമ്മൾ ഉന്നയിച്ച വിഷയങ്ങളിലൊന്നിൽ നടപടികൾ തുടങ്ങി.

മുൻഗണന റേഷൻ കാർഡുമായി ബന്ധപ്പെട്ട് ഒരുപാട് നിർദ്ദേശങ്ങൾ കല്യാശേരി മണ്ഡലത്തിൽ നിന്നും ഞാൻ പ്രതിനിധാനം ചെയ്യുന്ന മാട്ടൂൽ ഡിവിഷനിൽ നിന്നും ലഭിച്ചിരുന്നു. അതിനെ കുറിച്ചു ജില്ലാ-താലൂക്ക് സപ്ലൈ ഓഫീസർമാരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളായിരുന്നു നിവേദനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. അത്‌ കേവലം കല്യാശ്ശേരിയിലോ മാട്ടൂൽ ഡിവിഷനിലോ മാത്രമായി ഒതുങ്ങുന്നതായിരുന്നില്ല. കേരളത്തിലേ ഓരോ സാധാരണക്കാരന്റെയും നിത്യ ജീവിതത്തെ ബാധിക്കുന്ന പൊതുവിതരണ ശൃംഖലയുമായി ബന്ധമുള്ളതായിരുന്നു. ബി.പി.എൽ കാർഡിന്റെ പരിധി ഉയർത്തണമെന്നുള്ള അപേക്ഷ ഇന്നിതാ നമ്മുടെ ജനകീയ സർക്കാർ പ്രാവർത്തികമാക്കാൻ പോകുകയാണ്.

യുഡിഎഫ് സർക്കാർ എന്നും കേരളത്തിന്റെ നന്മയ്ക്ക് ഒപ്പം നിന്നിട്ടുണ്ട്. സാധാരണക്കാരന്റെ കണ്ണീരിന് വിലയുണ്ട്, സാധാരണക്കാരന്റെ പ്രശ്നത്തിന് പരിഹാരമുണ്ട് എന്ന് വീണ്ടും തെളിയിച്ചു. മന്ത്രിയുടെ ഈ സമയബന്ധിതമായ ഇടപെടൽ കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ഒരു വലിയ പ്രതീക്ഷയാണ്. അധികാരം ജനത്തിന് വേണ്ടി ഉപയോഗിക്കുമ്പോൾ എത്ര പെട്ടെന്നാണ് നന്മകൾ സംഭവിക്കുന്നതെന്ന് നമ്മൾ കണ്ടു. യു.ഡി.എഫിന്റെ നന്മയിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.

അധികാരത്തിന്റെ ഇടനാഴികളിൽ കാതടപ്പിക്കുന്ന വാക്കുകൾ പലതും കേട്ടിട്ടുണ്ട്. പക്ഷേ മന്ത്രി അനൂപ് ജേക്കബ് അവർകൾ കാണിച്ചു തന്നത് വാക്കുകളുടെ ശക്തിയല്ല, പ്രവർത്തിയുടെ ശക്തിയാണ്. ഒരു സാധാരണക്കാരൻ പറയുന്ന കാര്യം ശ്രദ്ധിച്ചു കേൾക്കാനും അവരുടെ പരാതിക്ക് പരിഹാരം കാണാനും അദ്ദേഹം കാണിക്കുന്ന ആത്മാർത്ഥതയാണ് യുഡിഎഫ് രാഷ്ട്രീയത്തിന്റെ നട്ടെല്ല്. ജാതിയും മതവും നോക്കാതെ, അർഹതപ്പെട്ടവന് അർഹതപ്പെട്ടത് കൊടുക്കുന്ന നയം.

ഇന്ന് കേരളത്തിലെ ഓരോ വീട്ടിലും ഒരു പ്രതീക്ഷയുണ്ട്. നമ്മുടെ മക്കൾക്ക് നല്ല നാളെയുണ്ട്, നമ്മുടെ നാടിന് നല്ല ഭരണമുണ്ട്. ഈ ഒരു ആഴ്ച കൊണ്ട് സംഭവിച്ച മാറ്റം ചെറുതല്ല. അത് കേരളം കണ്ട ഏറ്റവും വലിയ ജനാധിപത്യത്തിന്റെ വിജയമാണ്. പ്രിയപ്പെട്ട മന്ത്രി അനൂപ് ജേക്കബിനു നന്ദി, താങ്കളുടെ നന്മയുടെ കൈകൾക്ക് കരുത്ത് പകരാൻ ഈ നാട് എപ്പോഴും ഒപ്പമുണ്ടാകും.

സ്നേഹപൂർവ്വം
#എസ്കെപി #സകരിയ്യ
( മെമ്പർ കണ്ണൂർ ജില്ലാ പഞ്ചായത്ത് )

ഒരു പതിറ്റാണ്ട് കാലത്തെ മൗനത്തിനൊടുവിൽ, പ്രവാസത്തിന്റെ നൊമ്പരങ്ങൾ കേൾക്കാൻ പ്രവാസി മലയാളികൾക്ക് ചെവികൾ കിട്ടിയിരിക്കുന്ന...
03/07/2026

ഒരു പതിറ്റാണ്ട് കാലത്തെ മൗനത്തിനൊടുവിൽ, പ്രവാസത്തിന്റെ നൊമ്പരങ്ങൾ കേൾക്കാൻ പ്രവാസി മലയാളികൾക്ക് ചെവികൾ കിട്ടിയിരിക്കുന്നു.അതിന് തുടക്കമിട്ട് ചരിത്രത്താളുകളിലേക്കു ചുവടുവെക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കെഎം ഷാജി.

നിവേദനങ്ങളും പരിഭവങ്ങളും വെറും കടലാസുകളായി ചുരുങ്ങിയ, ചവറ്റുകൊട്ടയിലേക്ക് തൂത്തെരിയാനുള്ള മാർഗ്ഗമായി കണ്ട ഇടത്പക്ഷത്തിന്റെ ഇരുണ്ട കാലഘട്ടത്തിന് ശേഷം, കേവലം കേരളത്തിൽ താമസമാക്കിയവരെ മാത്രമല്ല, ലോകത്തിന്റെ ഏത് കോണിൽ ജീവിക്കുന്ന മലയാളിക്കും അഭിപ്രായം പറയുവാനുള്ള വാതിലുകൾ തുറക്കുകയാണ്. ഈ നാട് പണിതുയർത്തിയ പ്രവാസിയുടെ വിയർപ്പിനെ, അവന്റെ നികുതിയെ, അവന്റെ വേദനയെ കഴിഞ്ഞ 10 വർഷം ഭരിച്ച ഇടത്പക്ഷ സർക്കാർ കണ്ടില്ലെന്ന് നടിച്ചു. പ്രവാസിയെ വെറും "റെമിറ്റൻസ് മെഷീൻ" ആയി മാത്രം കാണുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്തത്. നാടിന്റെ പുരോഗതിക്കായി അവൻ്റെ വിയർപ്പിൻ്റെ മണമുള്ള പണം അയക്കുമ്പോൾ നീ നിശബ്ദനായിരിക്കണം എന്നായിരുന്നു അവരുടെ നയം.

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രവാസികളുള്ള മാടായി-മാട്ടൂൽ പഞ്ചായത്തുകൾ ഉൾപ്പെടുന്ന കല്യാശ്ശേരി മണ്ഡലത്തിലെയും മാട്ടൂൽ ഡിവിഷനിലെയും പ്രവാസികളുടെ പ്രധാന ആവശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നിരവധി നിവേദനങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ കേരള നിയമസഭയിൽ വെച്ചു വിവിധ മന്ത്രിമാർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് ഒട്ടുമിക്ക മന്ത്രിമാരുടെ ഓഫീസിൽ നിന്നും വിഷയങ്ങളെ പറ്റി കൂടുതൽ അറിയുവാനായി എന്നെ ബന്ധപ്പെടുകയും നിവേദനത്തിലുള്ള സംശയങ്ങൾ ദുരീകരിക്കുകയും വിഷയങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.

വളരെ പ്രാധാന്യമർഹിക്കുന്നതും കേരള സംസ്ഥാനത്തിന്റെ നട്ടെല്ലുമായ പ്രവാസികളെ കൂടി ഗ്രാമസഭകളുടെ ഭാഗമാക്കണമെന്ന ആവശ്യം ബഹുമാനപ്പെട്ട മന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കുകയും അതിന്റെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട് നൽകിയ നിവേദനത്തിലുൾപ്പെട്ട “ഓൺലൈൻ ഗ്രാമസഭ“ എന്ന ആശയം കേവലം ഒരാഴ്ചക്കുള്ളിൽ തന്നെ നടപ്പിലാകാൻ പോകുകയാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലം കേരളം ഭരിച്ച ഇടതുപക്ഷ സർക്കാർ മുഴുവനായി അവഗണിച്ച നമ്മുടെ പ്രവാസലോകത്തെ, യുഡിഎഫ് സർക്കാർ ഇന്ന് ചേർത്തുപിടിക്കുകയാണ്. അവഗണനയുടെ ആ പത്ത് വർഷത്തെ മൗനം ഇന്ന് തകർന്നിരിക്കുകയാണ്

ഗ്രാമസഭകളിൽ പ്രവാസികൾക്ക് പങ്കെടുക്കുവാനും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവതരിപ്പിക്കാനുമുള്ള അവസരമുണ്ടാകുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പത്ര സമ്മേളനത്തിൽ പറഞ്ഞു. സഭകളിൽ സ്ക്രീനുകൾ വെച്ചു ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് തങ്ങളുടെസാനിധ്യം അറിയിക്കുവാനും അഭിപ്രായ-നിർദ്ദേശങ്ങൾ ഉന്നയിക്കാനും സൗകര്യമൊരുക്കുംമെന്നും മന്ത്രി പറഞ്ഞു.

മൂന്നര പതിറ്റാണ്ട് കാലം പ്രവാസിയായിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ഈ പ്രഖ്യാപനം നൽകുന്ന സന്തോഷം വാക്കുകൾക്കതീതമാണ്. തങ്ങൾക്ക് വേണ്ടി ശബ്‌ദമുയർത്താൻ രണ്ടാമതൊരാളെ ഏൽപ്പിക്കേണ്ട ആവശ്യം ഇനിയില്ല. ഒരു മുൻ പ്രവാസിയെന്ന നിലയിൽ, പ്രവാസികൾക്കായി ഉയർത്തിയ ശബ്ദം ആ നിവേദനത്തിന്റെ പ്രതിധ്വനി ആയിരുന്നു. "ഗ്രാമസഭയിൽ പ്രവാസികൾക്ക് ഓൺലൈനായി പങ്കെടുക്കാൻ അവസരം ഉണ്ടാകും" എന്ന പ്രഖ്യാപനം, ദൂരദേശത്ത് ജീവിക്കുന്നവരുടെ ജനാധിപത്യ അവകാശത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്. നാട് വിട്ടവർക്ക് നാടിന്റെ തീരുമാനത്തിൽ പങ്കാളിയാകാൻ വാതിൽ തുറക്കുന്നു. പ്രവാസത്തിന്റെ വേദനയ്ക്ക് ഇനി വോട്ടില്ലെങ്കിലും വാക്കുണ്ട്. കാത്തിരിപ്പിന് ഫലമുണ്ട്.

അതെ, നാട് വിട്ടവൻ ഇനി നാടിന്റെ തീരുമാനത്തിൽ നിശബ്ദ സാക്ഷിയല്ല. വോട്ടില്ലെങ്കിലും ശബ്ദമുണ്ട്. ദൂരെയാണെങ്കിലും അവകാശമുണ്ട്. അവഗണിച്ചവർക്ക് ഇതൊരു മറുപടിയാണ്. ചേർത്തുപിടിക്കാൻ അറിയുന്നവർ ഭരിക്കുമ്പോൾ മാത്രമേ നാട് മുഴുവനാകൂ. പ്രവാസികളെ കേവലം പണം കാഴ്ക്കുന്ന മരമായി കാണുന്ന ഇടത്പക്ഷത്തിന്റെ നിലപാടിനെതിരായ വിധിയെഴുത്താണ് ഈ തിരഞ്ഞെടുപ്പിൽ നാം കണ്ടത്. നാടിന്റെ വികസനത്തിനായി നിർദ്ദേശങ്ങൾ നൽകുവാൻ, എന്റെ സഹോദരന്മാരായ പ്രവാസികൾക്ക് ഉടൻ അവസരം ലഭിക്കട്ടെയെന്നു ആശംസിക്കുന്നു.

✍️ സ്‌നേഹപൂർവ്വം
#എസ്കെപി #സകരിയ്യ
(മെമ്പർ കണ്ണൂർ ജില്ലാ പഞ്ചായത്ത്)

ബഹു കേരള ഗതാഗത മന്ത്രി ബഹു സി.പി ജോണിനെ നിയമസഭയിലെ അദ്ദേഹത്തിന്റെ ഓഫീസിൽ സന്ദർശിച്ചു കല്യാശ്ശേരി മണ്ഡലത്തിലെ (മാട്ടൂൽ ഡി...
01/07/2026

ബഹു കേരള ഗതാഗത മന്ത്രി ബഹു സി.പി ജോണിനെ നിയമസഭയിലെ അദ്ദേഹത്തിന്റെ ഓഫീസിൽ സന്ദർശിച്ചു കല്യാശ്ശേരി മണ്ഡലത്തിലെ (മാട്ടൂൽ ഡിവിഷൻ ഉൾപ്പെടുന്ന പ്രദേശങ്ങളുൾപ്പടെ) പ്രധാന ആവശ്യങ്ങൾ ഉൾപ്പെടുത്തി നിവേദനം സമർപ്പിച്ചു. നമ്മുടെ നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യങ്ങൾ മന്ത്രിക്ക് മുന്നിൽ നേരിട്ട് അവതരിപ്പിച്ചു. മണ്ഡലത്തിലെ ഓരോ സാധാരണക്കാരന്റെയും ചിന്തകൾ തന്നെയായിരുന്നു ഇതിന്റെ കാതൽ.

പ്രവാസി മലയാളികളുടെ വലിയ പ്രശ്നമാണ് ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട് കലാകാലങ്ങളായി നിലനിൽക്കുന്നത്. ഗൾഫിലും മറ്റു രാജ്യങ്ങളിലും ജോലി ചെയ്യുന്ന നമ്മുടെ സഹോദരങ്ങൾക്ക് പുതിയ ലൈസൻസ് എടുക്കാൻ നാട്ടിൽ വരേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടാണ്. അവധിക്ക് വരുന്ന 20-30 ദിവസത്തിനുള്ളിൽ എം.വി.ഐ ഓഫീസിന്റെ നീണ്ട ക്യൂ, ടെസ്റ്റിന്റെ കാത്തിരിപ്പ്, രേഖകളുടെ അലച്ചിൽ - ഇതെല്ലാം അവരുടെ അവധി മുഴുവൻ കെടുത്തിക്കളയും. പലർക്കും അവധി കഴിഞ്ഞ് തിരിച്ച് പോകേണ്ടി വരുമ്പോഴും കാര്യം തീർന്നിട്ടുണ്ടാവില്ല. വിദേശത്ത് ലൈസൻസ് ഉണ്ടായിട്ടും ജനിച്ച നാട്ടിൽ വണ്ടി ഓടിക്കാൻ അവസരമില്ലാത്ത നമ്മുടെ സിസ്റ്റം അവർക്ക് അനുകൂലമല്ല. പ്രവാസികൾക്ക് ഓൺലൈൻ വെരിഫിക്കേഷൻ, വേഗത്തിലുള്ള സർവീസ്, അവധിക്ക് വരുന്നവർക്ക് പ്രയോറിറ്റി എന്നിവയുള്ള ഒരു സംവിധാനം വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

മറ്റൊരു പ്രധാന ആവശ്യം കല്യാശ്ശേരി മണ്ഡലത്തിലെ ജനസാന്ദ്രത കൂടിയ പ്രദേശമായ മാടായി-മാട്ടൂൽ കേന്ദ്രീകരിച്ച് കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങുന്നത് സംബന്ധിച്ചാണ്. മാടായി കാവ്, കോട്ട, പള്ളി തുടങ്ങിയ ചരിത്ര പ്രസിദ്ധങ്ങളായ സ്ഥലങ്ങളിലേക്കു, മാട്ടൂൽ-പുതിയങ്ങാടി ബീച്ച് ഭാഗത്തേക്കും ദിവസവും നൂറുകണക്കിന് ആളുകൾ വിനോദ സഞ്ചാരികളായി പോകുന്നുണ്ട്. കൂടാതെ വിദ്യാർത്ഥികൾ, കൂലിത്തൊഴിലാളികൾ, സ്ത്രീകൾ, വൃദ്ധർ - പലർക്കും സ്വന്തം വാഹനം ഇല്ല. സ്വകാര്യ ബസുകളുടെ സർവീസ് മാത്രമാണ് ഇവിടങ്ങളിൽ നിലവിലുള്ളത്. കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി സർവീസോ, ചെയിൻ സർവീസോ മാടായി-മാട്ടൂൽ കേന്ദ്രീകരിച്ച് തുടങ്ങിയാൽ ആളുകൾക്ക് വളരെ ഉപകാരമാകും. രാവിലെ ഓഫീസിലേക്കും സ്കൂളിലേക്കും, വൈകുന്നേരം തിരിച്ച് വരാനും ഒരു വിശ്വസനീയമായ KSRTC സർവീസ് നാടിന് അത്യാവശ്യമാണ്.

രണ്ട് ആവശ്യങ്ങളും മന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചപ്പോൾ വളരെ അനുഭാവപൂർവമായ സമീപനമാണ് ലഭിച്ചത്. പ്രവാസികളുടെ ബുദ്ധിമുട്ട് മന്ത്രിക്കും അറിയാം. "അവർ നാടിന് വേണ്ടി സമ്പാദിക്കുന്നു, നമ്മൾ അവർക്ക് സൗകര്യം ഒരുക്കണം" എന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. മാടായി-മാട്ടൂൽ കെ.എസ്.ആർ.ടി.സി സർവീസിന്റെ കാര്യത്തിലും പോസിറ്റീവ് പ്രതികരണമാണ് ഉണ്ടായത്. റൂട്ട് സാധ്യതയും യാത്രക്കാരുടെ എണ്ണവും പരിശോധിച്ച് എത്രയും പെട്ടെന്ന് സർവീസ് ആരംഭിക്കാൻ നടപടി എടുക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.

ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ കേൾക്കാനും, പരിഹാരം കാണാൻ മനസ്സ് കാണിക്കുന്ന മന്ത്രിയാണ് പി.സി. ജോൺ. പ്രവാസികളുടെ വിയർപ്പിനും, നാട്ടിലെ സാധാരണക്കാരന്റെ യാത്രാ ബുദ്ധിമുട്ടിനും വില കൊടുക്കുന്ന സമീപനം. നിവേദനം ഫയലിൽ ഒതുങ്ങാതെ, വേഗത്തിൽ നടപ്പിലാകട്ടെ എന്ന് നമുക്ക് ആശിക്കാം.

സ്‌നേഹപൂർവ്വം
#എസ്. #കെ. #പി #സകരിയ്യ
(മെമ്പർ കണ്ണൂർ ജില്ലാ പഞ്ചായത്ത്)

കല്യാശ്ശേരി മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനും കായിക വകുപ്പ് മന്ത്രി ഒ.ജെ ജനീ...
28/06/2026

കല്യാശ്ശേരി മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനും കായിക വകുപ്പ് മന്ത്രി ഒ.ജെ ജനീഷിനും നിവേദനം സമർപ്പിച്ചു. നമ്മുടെ മണ്ഡലത്തിന് ചരിത്രവും പ്രകൃതിയും കായിക പാരമ്പര്യവും ഉള്ളതുപോലെ, ജലഗതാഗതത്തിനും ക്രൂയിസ് ടൂറിസത്തിനും അനന്തമായ സാധ്യതകളുണ്ട്. ആ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തുമ്പോൾ മാത്രമാണ് കല്യാശ്ശേരിയുടെ യഥാർത്ഥ വികസനം സാധ്യമാകുക.

നമ്മുടെ മത-സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ മാടായി പള്ളിയും മാടായിക്കാവും മാടായിപ്പാറയും പുതിയങ്ങാടി-മാട്ടൂൽ കടപ്പുറവുമൊക്കെ ഉൾക്കൊള്ളുന്ന കല്യാശ്ശേരി ടൂറിസം മാപ്പിൽ ഇടം പിടിക്കേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്. ചോള രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന മാടായിയുടെ ചരിത്രം, വടക്കൻ കേരളത്തിന്റെ തെയ്യക്കലകൾ, മലബാറിന്റെ പ്രകൃതി ഭംഗി - ഇതെല്ലാം ലോകത്തിന് മുന്നിൽ എത്തിക്കാൻ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അത്യാവശ്യമാണ്. മാടായിക്കാവിലേക്കുള്ള റോഡ് വികസനം, മാടായിപ്പാറയിലെ സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ, മാടായിപ്പാറയെ ഇക്കോ ടൂറിസം കേന്ദ്രമായി ഉയർത്തൽ എന്നിവ എൻ്റെ പ്രധാന ആഗ്രഹവും നമ്മുടെ നാടിൻ്റെ താത്പര്യവുമാണ് ഇത് ടൂറിസം വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ശ്രമം നടത്തിയിട്ടുണ്ട്.

കേരളത്തിലെ ആദ്യ മുസ്‌ലിം പള്ളികളിൽ ഒന്നായ മാടായി പള്ളിയുടെ ഓരത്ത് നിൽക്കുന്ന മാടായികോട്ട പ്രധാന ചരിത്ര സ്മാരകം കൂടിയാണ്. മതസൗഹാർദ്ദത്തിന്റെ പ്രതീകമായ ഈ സ്ഥലം സംരക്ഷിച്ച്, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തിയാൽ നമ്മുടെ നാടിന്റെ പെരുമ ലോകത്തിന് മുഴുവൻ അറിയാൻ സാധിക്കും. ചരിത്രം, വിശ്വാസം, പ്രകൃതി - ഇവയെല്ലാം കൂട്ടിയിണക്കിയ ഒരു സമഗ്ര ടൂറിസം പാക്കേജ് നടപ്പാക്കാനുള്ള നിർദ്ദേശമാണ് മന്ത്രിക്ക് മുന്നിൽ വെച്ചത്.

നമ്മുടെ മണ്ഡലത്തിലൂടെ ഒഴുകുന്ന പഴയങ്ങാടി പുഴയും സുൽത്താൻ കനാലും, മാട്ടൂൽ പുതിയങ്ങാടി ബീച്ചും കേരളത്തിന്റെ ടൂറിസം ഭാവി മാറ്റിമറിക്കാൻ പോന്നതാണ്. പഴയങ്ങാടി പുഴയിലൂടെയും സുൽത്താൻ കനാലിലൂടെയും ജലഗതാഗതം പുനരുജ്ജീവിപ്പിച്ചാൽ തലശ്ശേരി മുതൽ കാസർകോട് വരെയുള്ള ജലപാത കേരളത്തിന്റെ വികസനത്തിന് പുതിയ വഴി തുറക്കും. സഞ്ചാരികൾക്ക് പ്രകൃതി ആസ്വദിച്ച് പോകാൻ പറ്റിയ ക്രൂയിസ് ബോട്ട് സർവീസ്, ബോട്ട് ജെട്ടി, റിവർ ക്രൂയിസ് ടൂറിസം എന്നിവയ്ക്ക് ഇവിടെ അനന്ത സാധ്യതകളുണ്ട്. മാട്ടൂൽ പുതിയങ്ങാടി ബീച്ചിനെ ഒരു ശുദ്ധമായ ബീച്ച് ടൂറിസം കേന്ദ്രമായി, സൺസെറ്റ് പോയിന്റായി വികസിപ്പിക്കാനുള്ള പദ്ധതിയും നിവേദനത്തിൽ ഉൾപ്പെടുത്തി. ജലപാത വികസിച്ചാൽ കച്ചവടവും ടൂറിസവും ഒരുപോലെ വളരും. അത് നമ്മുടെ നാടിൻ്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാനുള്ള പദ്ധതി കൂടിയാണ്.

കായിക മേഖലയിലും കല്യാശ്ശേരിക്ക് വലിയ പാരമ്പര്യമുണ്ട്. നമ്മുടെ നാട്ടിൽ നിന്ന് നിരവധി കായിക താരങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ അവർക്ക് പരിശീലനത്തിന് വേണ്ട മൈതാനങ്ങളും സ്റ്റേഡിയങ്ങളും ജിംനേഷ്യങ്ങളും ഇപ്പോഴും അപര്യാപ്തമാണ്. കല്യാശ്ശേരി മണ്ഡലത്തിൽ അന്താരാഷ്ട്ര മികവിൽ ഒരു മിനി സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക്, ഗ്രാമ പഞ്ചായത്ത് തലത്തിൽ കായിക പരിശീലന കേന്ദ്രങ്ങൾ എന്നിവയ്ക്കുള്ള ആവശ്യം കായിക മന്ത്രിയുടെ മുന്നിൽ വെച്ചു. നമ്മുടെ കുട്ടികൾക്ക് അവസരം കിട്ടിയാൽ സംസ്ഥാന-ദേശീയ തലത്തിൽ പോലും മണ്ഡലത്തിന്റെ പേര് ഉയർത്താൻ അവർക്ക് കഴിയും. മാട്ടൂൽ-മാടായി പഞ്ചായത്തുകളിലെ സ്റ്റേഡിയത്തിന്റെ അടിസ്ഥാന വികസനത്തിനുള്ള വിശദമായ രൂപരേഖ മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.

വികസനം എന്നത് വമ്പൻ പ്രോജക്ടുകൾ മാത്രമല്ല. ഒരു നാടിന്റെ ചരിത്രവും സംസ്കാരവും ലോകത്തിന് കാണിച്ചുകൊടുക്കാനും, നമ്മുടെ കുട്ടികൾക്ക് കളിക്കാൻ ഒരു നല്ല മൈതാനം ഒരുക്കിക്കൊടുക്കാനും, നമ്മുടെ പുഴയിലൂടെ ഒരു ബോട്ട് കടത്തി വിടാനും കഴിഞ്ഞാൽ അതാണ് യഥാർത്ഥ വികസനം.

വിഡി മന്ത്രിസഭയിലെ യുവമന്ത്രിമാരിൽ നിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചത്. കല്യാശ്ശേരിയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ നമുക്ക് ഒരുമിച്ച് നിൽക്കാം

✍️ സ്നേഹപൂർവ്വം
#എസ്കെപി #സകരിയ്യ
(മെമ്പർ കണ്ണൂർ ജില്ലാ പഞ്ചായത്ത്)

Address

Pazayangadi, Kannur Road
Area

Website

Alerts

Be the first to know and let us send you an email when S.K.P Zakariya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category