MLA on Live

MLA on Live കേരളത്തിന്റെ ഭാവി യു ഡി എഫിന്റെ കരങ്ങളിൽ ഭദ്രം.

നല്ല ഉളുപ്പ് 😂
21/06/2026

നല്ല ഉളുപ്പ് 😂

ഇടത് ബദൽ എന്ന് പറഞ്ഞു നടന്നിരുന്ന ഒരു പാർട്ടിയുടെ അവസ്ഥയാണ്, സംസ്ഥാന സെക്രട്ടറി പ്രസംഗിക്കുന്ന വേദി ആണിത്,അതും ഒരു വികസന...
16/02/2026

ഇടത് ബദൽ എന്ന് പറഞ്ഞു നടന്നിരുന്ന ഒരു പാർട്ടിയുടെ അവസ്ഥയാണ്, സംസ്ഥാന സെക്രട്ടറി പ്രസംഗിക്കുന്ന വേദി ആണിത്,അതും ഒരു വികസനവും ഇല്ലാതെ തന്നെ മൂന്നാമതും ഭരണത്തിൽ ഏറുവാൻ വേണ്ടി, സിപിഎം പാർട്ടി നടത്തുന്ന വികസന മുന്നേറ്റ ജാഥയിൽ ആണ് ഈ അവസ്ഥ.

ഇവർക്ക് ഇത് വരണം അതിന്റെ കാരണം, കേരളത്തിലെ ജനങ്ങൾ രണ്ടാമതും ഭരണത്തിൽ ഏറ്റിയപ്പോൾ ഇവർക്കുണ്ടായ അഹങ്കാരം ചെറുതൊന്നുമല്ല അത്, സംസ്ഥാന നേതാവായാലും ബ്രാഞ്ച് നേതാവായാലും അവനവന്റെ
വലുപ്പത്തിനനുസരിച്ചുള്ള അഹങ്കാരം എല്ലാ ഘടകത്തിലും ഉണ്ടായി.

ജനങ്ങളോട് ധാഷ്ട്യം, അഹങ്കാരം, പുച്ഛം, അവഗണന, അധികാര ദുർവിനിയോഗം, അഴിമതി, അനർഹമായ കുത്തിക്കയറ്റലുകൾ സർക്കാർ സ്ഥാപനങ്ങളിൽ അടക്കം, അസമത്വം, വളർന്നു പന്തലിച്ച വർഗ്ഗീയത, പക്ഷഭേദം,
അസമാധാനം, ജാതി, മതം, സഭ, ഉപജാതി, അങ്ങനെ സമൂഹത്തിലെ എല്ലാതട്ടിലും ഉണ്ടായിരിക്കുന്ന സാമൂഹിക, സാമ്പത്തിക വേർതിരിവ്.... അങ്ങനെ കേരളം...സ്വാമി വിവേകനന്ദൻ പറഞ്ഞത് പോലെ കേരളം കഴിഞ്ഞ പത്ത് വർഷം കൊണ്ട് അസ്സൽ ഭ്രാന്താലയം ആയി മാറി. കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഇത് പ്രകടമാണ്. ഇങ്ങനെ ഇവർ ജനങ്ങളിൽ നിന്നും അകന്നു.

അധികാരത്തിൽ നിന്നും മാറി നിന്നില്ല എങ്കിൽ സിപിഐഎമ്മും കേരളവും ഇനി ഉണ്ടാവില്ല... എന്നത് പരമാർത്ഥമാണ്.
സിപിഎമ്മിന്റെ അധപധനത്തിന്റെ കാരണം വിജയൻ പിണറായി എന്ന ഏകാതിപധി ആയ സിപിഎം നേതാവാണ് എന്ന് ചരിത്രത്താളുകളിൽ എന്നും രേഖപ്പെടുത്തും.കമ്മ്യൂണിസ്റ്റും സിപിഎമ്മും രണ്ടും രണ്ടാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയ ഇടത് നേതാവ് കൂടിയാണ് വിജയൻ പിണറായി.

✍️.... ജെസ്റ്റിൻ പുതുശേരി
Jestin Puthussery

സർക്കാരിനെതിരെ 403 കോടി അറുപത് ലക്ഷം രൂപയുടെ അഴിമതി ആരോപണവുമായി  കോൺഗ്രസ്‌ നേതാവ് ജോബിൻ ജേക്കബ് Jobin Jacob പ്രതിപക്ഷ നേ...
11/02/2026

സർക്കാരിനെതിരെ 403 കോടി അറുപത് ലക്ഷം രൂപയുടെ അഴിമതി ആരോപണവുമായി കോൺഗ്രസ്‌ നേതാവ് ജോബിൻ ജേക്കബ്

Jobin Jacob

പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശന്റെയും, ശ്രീ രമേശ്‌ ചെന്നിത്തലയുടേയും ആരോപണങ്ങൾക്കൊപ്പം ഒരു വലിയ അഴിമതി കൂടി കൂട്ടി ചേർക്കുന്നു..
108 ആംബുലൻസ് എന്ന സർക്കാർ പദ്ധതിയിൽ നടന്നത് കാട്ടു കൊള്ളയാണ്.

GVKEMRI എന്ന കമ്പനിക്ക് 2019-ൽ ടെണ്ടർ പോലും ഇല്ലാതെ മന്ത്രി സഭയുടെ പ്രത്യേക അനുമതിയോടെ 108 ആംബുലൻസ് പദ്ധതിയുടെ നടത്തിപ്പിനായി നൽകിയ കരാർ തുക
517 കോടി രൂപ ആണ്,
വീണ്ടും 5 കൊല്ലം കഴിഞ്ഞു പുതിയ ടെണ്ടർ വച്ചു അതും 293 കോടി രൂപയായി താഴ്ത്തിക്കൊണ്ട്.
അതായത് അന്ന് വാടകയ്ക്ക് എടുത്തത് 316 അബുലൻസ് ആണ് എങ്കിൽ ഇന്ന് 335 ആംബുലൻസുകൾ ആണ് ഉള്ളത്. 19 ആംബുലൻസുകൾ കൂടുതലായി പദ്ധതിക്കു വേണ്ടി വാടകയ്ക്ക് എടുത്തു. അങ്ങനെ ആകെ 335 ആംമ്പുലൻസുകൾക്ക് 293 കോടി രൂപയാണ് സർക്കാർ കരാർ വച്ചത്.ഇന്ന് 335 ആംബുലൻസുകൾക്ക് 293 കോടി രൂപയും ആണ് ടെണ്ടർ വച്ചത്.
അന്ന് ഡീസൽ വില 66 രൂപ, ഇന്ന് ഡീസൽ വില 96 രൂപ ആയി കൂടി.അന്നത്തെ സ്പെയർപാർട്സ് വിലയേക്കാൾ 40% കൂടുതൽ ആണ് ഇന്ന്.
അന്നത്തെ ടെണ്ടറിനേക്കാൾ 224 കോടി രൂപയാണ് ഇന്ന് പുതിയ ടെണ്ടറിൽ കുറവ് ഉണ്ടായത്.
അന്ന് ഒരൊറ്റ കമ്പനി മാത്രമേ ടെണ്ടർ വച്ചുള്ളൂ...
ഇന്ന് വേറെയും കമ്പനികൾ ടെണ്ടർ വയ്ക്കാൻ വന്നു...
അപ്പോൾ 224 കോടി രൂപ കുറഞ്ഞു.
അപ്പോൾ ആ പണം കമ്മീഷൻ ആണ് എന്ന് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചാൽ എങ്ങനെ തെറ്റ് പറയാൻ സാധിക്കും.
നിലവിൽ കമ്മീഷൻ അടിച്ചത് 224 കോടി രൂപ എന്ന കണക്ക് അതവിടെ നിൽക്കട്ടെ..

ചോദ്യം ഇതാണ്

ഒരു ആംബുലൻസിന്റെ അതായത് ഫുൾഓപ്ഷൻ ആംബുലൻസിന്റെ റേറ്റ് എന്ന് പറയുന്നത് 30 ലക്ഷം രൂപ ആണ് ഏറ്റവും ടോപ്പ് ആംബുലൻസ്.
അങ്ങനെ എങ്കിൽ 316 ആംബുലൻസുകൾക്ക്
316×3000000=94, 80,000,00
തോന്നൂറ്റിനാല് കോടി എൺപത് ലക്ഷം രൂപ മാത്രമാണ് ആവുന്നത്...
ഈ നഗ്ന സത്യം നില നിൽക്കെ എന്തിനാണ്
517 കോടി രൂപ നൽകി കൊണ്ട് ഒരു ഏജൻസിയിൽ നിന്നും 316 അബുലൻസുകൾ വാടകയ്ക്ക് എടുത്തത്....?
517 കോടിയിൽ നിന്നും തോന്നൂറ്റി നാല് കോടി എൺപത് ലക്ഷം രൂപ കുറച്ചാൽ 422 കോടി ഇരുപത് ലക്ഷം രൂപ സർക്കാരിന് ലാഭിക്കാമായിരുന്നു..
ഇനി ചിലവിനും മറ്റ് കാര്യങ്ങൾക്കുമായി 100 കോടി കൂടി മാറ്റി വച്ചാൽ 322 കോടി ഇരുപത് ലക്ഷം രൂപ ഉറപ്പായും സർക്കാരിന് ലാഭിക്കാമായിരുന്നു.
ഇനി ആംബുലൻസിന്റെ ഇന്റീരിയൽ പണിയാൻ ഒരു ആംബുലൻസിന് 10 ലക്ഷം വീതം ആയാൽ പോലും ആകെ ആ വകയിൽ 311,60,00000, മുന്നൂറ്റി പതിനൊന്നു കോടി അറുപത് ലക്ഷം രൂപ മാത്രേ ആകൂ.....

അപ്പോൾ 422,2000000(നാനൂറ്റി ഇരുപത്തി രണ്ട് കോടി ഇരുപത് ലക്ഷത്തിൽ നിന്നും മുന്നൂറ്റി പതിനൊന്നു കോടി അറുപത് ലക്ഷം(311,60,00000) രൂപ കുറച്ചാൽ
നൂറ്റിപ്പത്ത് കോടി അറുപതു ലക്ഷം രൂപ (110,60,00000) ലാഭം ആയേനെ
സർക്കാരിന്.
രണ്ടാമത് വച്ച കരാർ തുക കൂടി കൂട്ടിയാൽ
1,10,60,00,000 + 29,30,00,0000=
4,03,60,00,000(നാനൂറ്റി മൂന്ന് കോടി അറുപത് ലക്ഷം രൂപ സർക്കാരിന് ലാഭം ഉണ്ടാവേണ്ടിയിരുന്ന സ്ഥാനത്ത് ആണ്, ഇത്രയും രൂപ നഷ്ടപ്പെടുത്തിക്കൊണ്ട് ആംബുലൻസ് വാടകക്ക് എടുത്തത് (കമ്മീഷൻ പറ്റിയത്).
ഇത് വർഷാ വർഷം കമ്മീഷൻ അടിക്കുവാൻ ഉള്ള പദ്ധതിയാണ് എന്ന് ശക്തമായി ആരോപിക്കുന്നു.

പിന്നെ എന്ത് കൊണ്ടാണ് സർക്കാർ കരാർ അടിസ്ഥാനത്തിൽ ആംബുലൻസ് എടുത്തത്....?
ഇനി ഇതുപോലെ ആംബുലൻസ് സർക്കാർ സ്വന്തമായി വാങ്ങിയാൽ ശമ്പളം കൊടുക്കാൻ പണമില്ല
എന്നാണ് വാദമെങ്കിൽ, ഇപ്പോൾ എങ്ങനെ ആണോ സ്റ്റാഫിനെ എടുത്തത്...? എങ്ങനെ ആണോ ശമ്പളം നൽകുന്നത്...? ആ വ്യവസ്ഥയിൽ തന്നെ ശമ്പളം നൽകിയാൽ മതിയായിരുന്നല്ലോ...?
ഇനി അതുമല്ല, സർക്കാർ ആവശ്യത്തിനായി എടുക്കുന്ന ആംബുലൻസ് ആയതിനാൽ
ടാക്സ് ഇല്ലാതെ എടുക്കാമായിരുന്നു.
ആ വകയിലും കോടികൾ ഈ പദ്ധതിക്ക് ലാഭിക്കാമായിരുന്നു.
മാത്രമല്ല ഈ പദ്ധതിയിലെ ആംബുലൻസുകൾ സൗജന്യമായി അല്ലല്ലോ ഓടുന്നത്, കൃത്യമായ. കൂലിയും വാങ്ങിയിട്ട് തന്നെ അല്ലേ.. പിന്നെ എന്താണ്
പ്രശ്‌നം....?

ഇത് അരിയാഹാരം കഴിക്കുന്ന
ഒരു മലയാളിക്ക് ഉണ്ടാവുന്ന ഒരു ചെറിയ സംശയമാണ്... പക്ഷെ വലിയ കൊള്ളയാണ് ഇവിടെ നടന്നിട്ടുള്ളത്.
സർക്കാർ മറുപടി പറയണം....പറഞ്ഞേ മതിയാകൂ... കാരണം ഇത് പിണറായി വിജയന്റെയോ വീണ ജോർജ്ജിന്റെയോ.. കെ എൻ ബാലഗോപാലിന്റെയോ... ഒന്നും കുടുംബത്തിലെ പണമല്ല ജനങ്ങളുടെ പണമാണ്... കോടികൾക്കൊന്നും യാതൊരു വിലയും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ.

✍️.... ജോബിൻ ജേക്കബ്
ഡി സി സി ജന. സെക്രട്ടറി,കോട്ടയം

രമേശ്‌ ചെന്നിത്തലയെ കുറിച്ച് ശ്രീ സുകുമാരൻ നായർ നല്ലത് പറഞ്ഞപ്പോൾ സതീശന്റെ നിലപാട്... ഇതാണ് രമേശ്‌ ചെന്നിത്തല എന്റെ നേതാ...
19/01/2026

രമേശ്‌ ചെന്നിത്തലയെ കുറിച്ച് ശ്രീ സുകുമാരൻ നായർ നല്ലത് പറഞ്ഞപ്പോൾ സതീശന്റെ നിലപാട്... ഇതാണ്

രമേശ്‌ ചെന്നിത്തല എന്റെ നേതാവ് ആണ്, അദ്ദേഹത്തെ പറ്റി ശ്രീ സുകുമാരൻ നല്ലത് പറഞ്ഞതിന് നന്ദി....

എന്നെ വിമർശിക്കാൻ അദ്ദേഹത്തിന് അവകാശം ഉണ്ട്. ഞാൻ വിമർശനത്തിന് അധീതനല്ല.

വി ഡി സതീശൻ

എൽ ഡി എഫിൽ നിന്നും നൂറ് കണക്കിനാളുകൾ എൽ ഡി എഫിലേയ്ക്ക് 🤣🤣🤣
18/01/2026

എൽ ഡി എഫിൽ നിന്നും
നൂറ് കണക്കിനാളുകൾ
എൽ ഡി എഫിലേയ്ക്ക് 🤣🤣🤣

എന്തിനീ ക്രൂരത... അതും ഈ പാവങ്ങളോട്... അവർ നിങ്ങളോട് എന്ത് ചെയ്തു...?എല്ലാം ജനം കാണുന്നുണ്ട്..
18/01/2026

എന്തിനീ ക്രൂരത... അതും ഈ പാവങ്ങളോട്... അവർ നിങ്ങളോട് എന്ത് ചെയ്തു...?

എല്ലാം ജനം കാണുന്നുണ്ട്..

Address

Kannur Road
Area

Website

Alerts

Be the first to know and let us send you an email when MLA on Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share