രാജീവ് ഗാന്ധി സ്മാരക വായനശാല വടുതല

  • Home
  • India
  • Aroor
  • രാജീവ് ഗാന്ധി സ്മാരക വായനശാല വടുതല

രാജീവ് ഗാന്ധി സ്മാരക വായനശാല വടുതല Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from രാജീവ് ഗാന്ധി സ്മാരക വായനശാല വടുതല, Social service, Vaduthala Jetty, Arookkutty, Alappuzha Dist, Aroor.

മനസ്സുകളിൽ സ്നേഹസ്പര്‍ശവും മിഴിയില്‍ ഒരായിരം പ്രതീക്ഷകളും കയ്യില്‍ ഒരു പിടി വര്‍ണപൂക്കളും മെയ്യില്‍ പുതു വര്‍ണകോടിയുമായി...
25/08/2026

മനസ്സുകളിൽ സ്നേഹസ്പര്‍ശവും മിഴിയില്‍ ഒരായിരം പ്രതീക്ഷകളും കയ്യില്‍ ഒരു പിടി വര്‍ണപൂക്കളും മെയ്യില്‍ പുതു വര്‍ണകോടിയുമായി വീണ്ടുമൊരു പൊന്നോണം കൂടി വന്നെത്തി... സമ്പൽ സമൃദ്ധിയുടെയും സ്നേഹത്തിന്റെയും പ്രതീകമായൊരു മാവേലി നാട് നമുക്ക് ഉണ്ടായിരുന്നു എന്നതിന്റെ ഓർമ്മയാണ് ഓരോ ഓണവും നമ്മോട് പങ്കുവയ്ക്കുന്നത്... പ്രളയവും രോഗങ്ങളും എല്ലാം പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിച്ചപ്പോഴും അതിനെയെല്ലാം മറികടന്നുകൊണ്ട് മലയാളികൾ ആരവങ്ങളുടെയും ആർപ്പുവിളികളുടെയും സ്നേഹത്തിന്റെയും പൂക്കളങ്ങളുമായി പൊന്നോണത്തിനെ വരവേൽക്കുന്ന ഈ വേളയിൽ ഇന്നലകളിലെ പോയകാലത്തിന്റെ ആ നന്മ്മകളൊക്കയും നാളെയുടെ നേട്ടങ്ങളായി വിരുന്നെത്തട്ടെയെന്ന ആശംസകളോടെയും ഈ ഓണക്കാലത്തിന്റെ ഐശ്വര്യവും നേട്ടങ്ങളും വർഷം മുഴുവനും ഉണ്ടാവട്ടെയെന്ന പ്രാർത്ഥനകളോടെയും താങ്കൾക്കും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഒരുമയുടെയും സ്നേഹത്തിന്റെയും ഒരായിരം തിരുവോണദിന ആശംസകൾ

കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ലോകത്തിന് പകർന്നുനൽകിയ പ്രവാചകൻ മുഹമ്മദ് നബിയുടെ പവിത്രമ...
25/08/2026

കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ലോകത്തിന് പകർന്നുനൽകിയ പ്രവാചകൻ മുഹമ്മദ് നബിയുടെ പവിത്രമായ ഓർമ്മകൾ നിറയുന്ന ഈ പുണ്യദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ..

ചിലർക്ക് ജന്മദിനം മാത്രമേ ഉള്ളൂ... കാരണം മരണത്തിനു തോൽപ്പിക്കാൻ ആവാത്ത വിധം അവർ തങ്ങളുടെ ജീവിതം കൊണ്ട് ചിന്ത കൊണ്ട് വാക്...
20/08/2026

ചിലർക്ക് ജന്മദിനം മാത്രമേ ഉള്ളൂ... കാരണം മരണത്തിനു തോൽപ്പിക്കാൻ ആവാത്ത വിധം അവർ തങ്ങളുടെ ജീവിതം കൊണ്ട് ചിന്ത കൊണ്ട് വാക്കുകൾ കൊണ്ട് പ്രവൃത്തി കൊണ്ട് എപ്പോഴേ ചിരഞ്ജീവി ആയി മാറിക്കഴിഞ്ഞിരുന്നു... എന്റെ ഉള്ളിൽ എന്നും ജന്മം കൊള്ളുന്ന ചിരഞ്ജീവി ആയ ഒരു നേതാവ് ഉണ്ട്... നേതാവിനെ ക്കാൾ ഉപരി ഒരു നല്ല മനുഷ്യൻ ഉണ്ട്‌... രാജീവ് ഗാന്ധി...♥️ എന്നും ഉള്ളിൽ നിന്ന് നയിക്കുന്ന ഒരു തേജസ്സായി പുനർജനിക്കുന്ന നന്മയുള്ള ആത്മാവ്... രാജീവ് ഗാന്ധി... ♥️

*ഒരു ചായക്കട തൊഴിലാളിയുടെ ജീവിതം നമ്മോട് പറയുന്നത്… ☕*❤️ചൂട് ചായ ഗ്ലാസുകളിലേക്ക് പകരുകയാണ് ചിറയിൽ അബൂബക്കറിന്റെ മകൻ നിയാ...
20/08/2026

*ഒരു ചായക്കട തൊഴിലാളിയുടെ ജീവിതം നമ്മോട് പറയുന്നത്… ☕*❤️

ചൂട് ചായ ഗ്ലാസുകളിലേക്ക് പകരുകയാണ് ചിറയിൽ അബൂബക്കറിന്റെ മകൻ നിയാസ്.
തന്റെ പിതാവിന്റെ പാത പിന്തുടർന്ന്, മുന്നിലെ ചായത്തട്ടിന് പിന്നിലാണ് നിയാസിന്റെ ഒരു ദിവസത്തെ ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും.

എല്ലാം മറന്ന് തൊഴിലിൽ ലയിച്ചുചേരുന്ന ഈ ചെറുപ്പക്കാരന്റെ ജീവിതം, പാലും ചൂടുവെള്ളവും തേയിലയും ചേർത്തുള്ള ചായയൊഴിപ്പിന്റെ രസതന്ത്രത്തിലാണ്.

ചുറ്റുവട്ടങ്ങളിലെ ആരവങ്ങളിലൊന്നും ശ്രദ്ധിക്കാതെ, തന്റെ ജീവിതനൗകയെ മുന്നോട്ടു കൊണ്ടുപോകുകയാണ് നിയാസ്.

“*ഒരു സ്ട്രോങ് ചായ…”*
എന്ന് നമ്മൾ പറയുമ്പോൾ, ചൂടുചായ മൊത്തി കുടിക്കുന്ന ഓരോ നിമിഷത്തിലും നമുക്ക് അറിയാം — അബൂബക്കർ ഇക്കായുടെയും നിയാസിന്റെയും കൈപ്പുണ്യവും കരുതലും.

പിന്നെ…
*പൊറോട്ട, ബീഫ് കറി, പുട്ട്, പപ്പടം, കടലക്കറി, മുട്ടക്കറി, പരിപ്പ് കറി…*

നാടൻ കറികളുടെ രുചിയും മണവും അതിനോടൊപ്പം ചേർന്ന സ്നേഹവും — അതൊന്ന് വേറെ തന്നെയാണ്. ❤️

വൈകുന്നേരമായാൽ വീണ്ടും ചൂടുപിടിക്കും ചായത്തട്ട്…

*ചൂടു ബോണ്ട, പരിപ്പുവട, പഴംപൊരി, ബ്രഡ് പൊരിച്ചത്, സവാള ബജി…*
വിവിധതരത്തിലുള്ള പലഹാരങ്ങളുടെ മണവും രുചിയും ചായക്കടയെ വീണ്ടും സജീവമാക്കും.

അങ്ങനെ, നാല്
പതിറ്റാണ്ട് പിന്നിടുന്ന അബൂബക്കർ ഇക്കായുടെ ചായക്കട, ഒരു കച്ചവടസ്ഥലം മാത്രമല്ല; എത്രയോ മനുഷ്യരുടെ ഓർമ്മകളുടെയും സൗഹൃദങ്ങളുടെയും രുചികളുടെയും ഭാഗമാണ്.

ആ പാരമ്പര്യം മക്കളിലൂടെ ഇനിയും ഒരുപാട് കാലം തുടർന്നുപോകട്ടെ… 🥰☕❤️

ഡോ. എപിജെ അബ്ദുൽ കലാം; ഓർമകളിൽ മായാത്ത അ​ഗ്നിച്ചിറകുകൾ, വേർപാടി​ന്റെ 11-ാം വർഷം. ഓർമ്മപ്പൂക്കൾ 🌹
27/07/2026

ഡോ. എപിജെ അബ്ദുൽ കലാം; ഓർമകളിൽ മായാത്ത അ​ഗ്നിച്ചിറകുകൾ, വേർപാടി​ന്റെ 11-ാം വർഷം. ഓർമ്മപ്പൂക്കൾ 🌹

സ്നേഹത്തിന്റെ ഭൂമികയിൽ അലിഞ്ഞുചേർന്ന വിനയത്തിന്റെ  രാഗ പൗർണമിക്ക് പിറന്നാൾ ആശംസകൾ
27/07/2026

സ്നേഹത്തിന്റെ ഭൂമികയിൽ അലിഞ്ഞുചേർന്ന വിനയത്തിന്റെ
രാഗ പൗർണമിക്ക് പിറന്നാൾ ആശംസകൾ

പാറ്റകൾ (തീവ്രവാദികൾ )' ഇതാ  വിദ്യാഭ്യാസ മന്ത്രിയെ ഇറക്കി വിട്ടിരിക്കുന്നു ...വർഗീയ ഹിന്ദുത്വ ഫാസിസത്തിന്റെ പിടിയിലമർന്ന...
25/07/2026

പാറ്റകൾ (തീവ്രവാദികൾ )' ഇതാ വിദ്യാഭ്യാസ മന്ത്രിയെ ഇറക്കി വിട്ടിരിക്കുന്നു ...

വർഗീയ ഹിന്ദുത്വ ഫാസിസത്തിന്റെ പിടിയിലമർന്ന് ശ്വാസം മുട്ടി പിടയുന്ന ജനാധിപത്യ - മതേതര ഇന്ത്യയ്ക്ക്.... നമ്മുടെ ഇന്ത്യക്ക്.....പുതുയുഗത്തിന്റെ പുത്തനുണർവ്വ് പകർന്ന് നൽകിയ വിദ്യാർത്ഥി സമൂഹത്തിന് (പാറ്റകൾക്ക്) വിപ്ലവാഭിവാദ്യങ്ങൾ ❤

💥💥💥ഏത് അഭിനവ ഹിറ്റ്‌ലർമോഡിയും ഒരു നാൾ.... കടപ്പുഴുകും 💥💥സമയമായി ആരഭിക്കാം 💪✊
22/07/2026

💥💥💥ഏത് അഭിനവ ഹിറ്റ്‌ലർമോഡിയും ഒരു നാൾ.... കടപ്പുഴുകും 💥💥സമയമായി ആരഭിക്കാം 💪✊

 #ജൂലൈ_5"മലയാളസാഹിത്യ തറവാട്ടിലെ സുൽത്താൻ വിട വാങ്ങിയിട്ട് 32 വർഷം".  #വൈക്കം_മുഹമ്മദ്‌_ബഷീർ ന് സ്മരണാഞ്ജലികൾ. 🌹🌹🙏🌹🌹
05/07/2026

#ജൂലൈ_5
"മലയാളസാഹിത്യ തറവാട്ടിലെ സുൽത്താൻ
വിട വാങ്ങിയിട്ട് 32 വർഷം". #വൈക്കം_മുഹമ്മദ്‌_ബഷീർ ന് സ്മരണാഞ്ജലികൾ. 🌹🌹🙏🌹🌹

Address

Vaduthala Jetty, Arookkutty, Alappuzha Dist
Aroor
688535

Website

Alerts

Be the first to know and let us send you an email when രാജീവ് ഗാന്ധി സ്മാരക വായനശാല വടുതല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category