DYFI Arookutty Village Committe

DYFI Arookutty Village Committe ഡി.വൈ.എഫ്.ഐ അരൂക്കുറ്റി മേഖല കമ്മറ്റി?

08/08/2023
മറ്റൊരു ജനകീയ ആവശ്യത്തിന് കൂടി പരിഹാരം കാണുകയാണ്. എരമല്ലൂർ, തുറവൂർ ഭാഗത്തേക്ക് പോകുന്ന നൂറ് കണക്കിന് യാത്രക്കാർക്കുള്ള ഷ...
31/12/2022

മറ്റൊരു ജനകീയ ആവശ്യത്തിന് കൂടി പരിഹാരം കാണുകയാണ്.

എരമല്ലൂർ, തുറവൂർ ഭാഗത്തേക്ക് പോകുന്ന നൂറ് കണക്കിന് യാത്രക്കാർക്കുള്ള ഷോർട്ട് കട്ടുകളിൽ ഒന്നാണ് കുടപുറത്തുനിന്നും എരമല്ലൂരിലേക്കുള്ള ജങ്കാർ സർവീസ്.
കോവിഡിനു ശേഷം ഈ ജങ്കാർ രാവിലെ 7 മണി മുതലാണ് സർവീസ് നടത്തിയിരുന്നത്.
അതിരാവിലെ തുറവൂർ എരമല്ലൂർ മാർക്കറ്റുകളിലേക്ക് അടക്കം പോകേണ്ട മത്സ്യത്തൊഴിലാളികൾ അടക്കം ദിവസവേതനക്കാരായിട്ടുള്ള നിരവധി തൊഴിലാളികൾക്ക് ഇത് പ്രയാസം സൃഷ്ടിച്ചിരുന്നു. പ്രദേശവാസികളും അല്ലാതെയും ഉള്ള നിരവധി ആൾക്കാരാണ് ഈ പ്രശ്നം ചൂണ്ടികാട്ടി CPIM കുടപുറം ബ്രാഞ്ചിനെയും ഡിവൈഎഫ്ഐയും സമീപിച്ചത്. അതിൻറെ അടിസ്ഥാനത്തിൽ ജങ്കാറിന്റെ നടത്തിപ്പ് ചുമതലയുള്ള എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെയും അവിടുത്തെ ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് മോഹനൻ ചേട്ടനെയും പ്രദേശത്തെ വാർഡ് മെമ്പർ സഖാവ് അഖിലിനെയും കാര്യങ്ങൾ ധരിപ്പിച്ചു. തുടർന്ന് ജങ്കാർ സർവ്വീസ് കരാർ എടുത്തിട്ടുള്ള കരാർ ഏജൻസിയെ പഞ്ചായത്ത് ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും, അവരുമായി നടത്തിയ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ജനുവരി മാസം ഒന്നാം തീയതി മുതൽ രാവിലെ 6 മണി മുതൽ ജങ്കാറിന്റെ സർവീസ് ആരംഭിക്കത്തക്ക നിലയിൽ സമയക്രമം
പുനർ ക്രമീകരിക്കാമെന്ന് ഉറപ്പ് അവർ നൽകുകയും ചെയ്തു.

നാളെ മുതൽ, ഈ പുതുക്കിയ സമയക്രമത്തിൽ ആയിരിക്കും സർവീസ് നടത്തുക. പരമാവധി യാത്രക്കാർ ഈ സേവനം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു...

ജനകീയ വിഷയത്തിന് പരിഹാരം കാണുന്നതിനായി ഇടപെടൽ നടത്തിയ പ്രദേശത്തെ പാർട്ടി ബ്രാഞ്ചിനെയും ഡിവൈഎഫ്ഐ യൂണിറ്റിനെയും, ഞങ്ങളുടെ ആവശ്യത്തിനൊപ്പം നിന്ന എഴുപുന്ന ലോക്കൽ കമ്മറ്റി സെക്രട്ടറി സഖാവ് മോഹനൻ ചേട്ടനെയും, പഞ്ചായത്ത് പ്രസിഡണ്ടിനെയും, മെമ്പർ അഖിലിനെയും ഈ അവസരത്തിൽ നന്ദിയോടെ അഭിവാദ്യം ചെയ്യുകയാണ്...

വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി യാത്രക്കാർക്ക് കൂടുതൽ സേവനം ലഭിക്കുന്ന നിലയിൽ ജങ്കാർ സമയം പുനർ ക്രമീകരിച്ച
ജങ്കാർ കരാറുകാരെയും നന്ദിയോടെ സ്മരിക്കുന്നു...

ഇതിൻറെ മുമ്പിൽ നിന്ന് പോരാടിയ അവിടത്തെ ഡിവൈഎഫ്ഐ സെക്രട്ടറി ലിബിൻദാസ് അടക്കമുള്ള ഒട്ടനവധി ചെറുപ്പക്കാർ ഈ നാടിനു മാതൃകയാവുകയാണ്.

തൻറെ നാട്ടിലെ പ്രദേശത്തു നടക്കുന്ന ഓരോ പ്രശ്നങ്ങളും നിരീക്ഷിച്ച് ചടുലമായി പ്രവർത്തനം കാഴ്ചവെക്കുന്ന യുവജനതയെ എല്ലാവിധ പിന്തുണയും നൽകി സഹായിച്ച അരൂക്കുറ്റി പൊതു വിപ്ലവ പ്രസ്ഥാനത്തിൻറെ അമരക്കാരനായ സഖാവ് വിനു ബാബുവിനെയും ഹൃദയത്തോട് ചേർത്ത് വെക്കുകയാണ്❤️❤️❤️

ജൂലൈ - 6 V A രാജൻ അനുസ്മരണദിനം
05/07/2022

ജൂലൈ - 6 V A രാജൻ അനുസ്മരണദിനം

മുസ്ലിം ലീഗ് -SDPI ആക്രമണം; സമഗ്രമായ അന്വേഷണം നടത്തണം.പിറന്നാൾ ദിനത്തിൽ സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടാൻ ഇറങ്ങിയ ഡിവൈഎഫ്ഐ...
24/06/2022

മുസ്ലിം ലീഗ് -SDPI ആക്രമണം; സമഗ്രമായ അന്വേഷണം നടത്തണം.

പിറന്നാൾ ദിനത്തിൽ സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടാൻ ഇറങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകൻ സഖാവ് ജിഷ്ണുവിനെ, എസ്ഡിപിഐ മുസ്ലിം ലീഗ് പ്രവർത്തകർ ഭീകരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ചു.
ബാലുശ്ശേരി പാലോളിമുക്കിലെ വാഴേന്റവളപ്പിൽ ജിഷ്ണു ( 24) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.

ജിഷ്ണുവിന്റെ പിറന്നാളായിരുന്നു ബുധനാഴ്ച്ച .കൂട്ടുകാരന്റെ വീട്ടിൽ പോകുന്നതിനിടെ ബൈക്ക് തടഞ്ഞു നിർത്തിയാണ്, എസ്ഡിപിഐ പോസ്റ്റർ കീറി എന്നാരോപിച്ച് ക്രൂരമായി മർദ്ദിച്ചത്. വിഷ്ണു സഞ്ചരിച്ച ബൈക്ക് തകർത്ത് തൊട്ടടുത്ത വയലിലേക്ക് മറിച്ചിടുകയും, ജിഷ്ണുവിനെ വയലിലെ വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ചു. മുഖത്തും ദേഹത്തും ഭീകരമായാണ് മർദ്ദിച്ചത്
SDPI പ്രവർത്തകർ കൊണ്ടുവന്ന വടിവാൾ കൊണ്ട് ഭീഷണിപ്പെടുത്തുകയും , ജിഷ്ണുവിന്റെ കൈയ്യിൽ വടിവാൾ കൊടുത്ത് സിപിഐ (എം) നേതാക്കൾ പറഞ്ഞിട്ട് വന്നതാണെന്ന് പറയാൻ ഭീഷണിപ്പെടുത്തുകയും, ഇത് വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

കേരളത്തിലുടനീളം SDPI നടത്താൻ ശ്രമിക്കുന്ന ആക്രമണ പരമ്പരകളുടെ ട്രെയൽ റണ്ണാണ് ബാലുശ്ശേരിയിൽ നടത്തിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ അരൂക്കുറ്റി മേഖല കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം

Address

AROOKUTTY
Aroor
688535

Website

Alerts

Be the first to know and let us send you an email when DYFI Arookutty Village Committe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share