31/05/2023
നഗരൂർ പഞ്ചായത്തിലെ പാടശേഖര ഭാരവാഹികളുടെ ഊഷ്മളമായ യാത്രയയപ്പ് ലഭിക്കുകയുണ്ടായി.
മൂന്നുവർഷം നഗരൂർ കൃഷിഭവനിൽ ഓഫീസറായി സേവനമനുഷ്ഠിക്കാൻ ഉള്ള ഭാഗ്യം ലഭിക്കുകയുണ്ടായി. കൃഷിഭവൻ വഴി പരമാവധി സഹായം എല്ലാ കർഷകരിലേക്കും എത്തിക്കാൻ സാധിച്ചു എന്ന് വിശ്വസിക്കുന്നു. കർഷകരുടെയും, പഞ്ചായത്തിന്റെയും, ജാതിമത കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരിൽ നിന്നും നല്ല സഹകരണം ലഭിക്കുകയുണ്ടായി.
ഔദ്യോഗിക ജീവിതത്തിൽ നഗരൂർ കൃഷിഭവനിൽ സേവനമനുഷ്ഠിച്ചത് എന്നെന്നും മനസ്സിൽ ഉണ്ടാവും...
എല്ലാവരുടെയും സ്നേഹത്തിനും സഹകരണത്തിനും ഒരിക്കൽ കൂടി നന്ദി അറിയിച്ചുകൊണ്ട് വിടവാങ്ങുന്നു....