BJP Attingal Mandalam

BJP Attingal Mandalam BJP Attingal Niyamasabha Mandalam

❌ കഴിഞ്ഞ 100 ദിവസത്തെ വി ഡി സതീശൻ സർക്കാർ ഭരണത്തിൻ്റെ നേട്ടം വട്ടപൂജ്യമാണ്. ❌ പറഞ്ഞ വാഗ്ദാനങ്ങളൊന്നും നടപ്പായില്ല. തെരഞ്...
02/09/2026

❌ കഴിഞ്ഞ 100 ദിവസത്തെ വി ഡി സതീശൻ സർക്കാർ ഭരണത്തിൻ്റെ നേട്ടം വട്ടപൂജ്യമാണ്.

❌ പറഞ്ഞ വാഗ്ദാനങ്ങളൊന്നും നടപ്പായില്ല. തെരഞ്ഞെടുപ്പ് വേളയിൽ പറഞ്ഞതെല്ലാം ഭരണത്തിൽ എത്തിയപ്പോൾ മറന്നു.

❌ സ്ത്രീകൾക്ക് സൗജന്യയാത്ര മാത്രമാണ് നടപ്പിലായത്. അതാകട്ടെ പറഞ്ഞതിൽ വെള്ളം ചേർത്താണ് നടപ്പാക്കിയത്.

❌ മറ്റ് വാഗ്ദാനങ്ങൾ പൂർത്തികരിക്കുന്നതിനെക്കുറിച്ച് ചർച്ച പോലുമില്ലെന്നത് പരിതാപകരമാണ്.

❌ വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുകയാണ് വിഡി സതീശൻ സർക്കാർ…


❌ കാന്തപുരം നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നിലപാട് വ്യക്തമാക്കാതെ ഓടിയൊളിക്കുകയാണ് യുഡിഎഫ് മന്ത്രിമാർ.🔹പ്രീണന രാഷ്ട്...
02/09/2026

❌ കാന്തപുരം നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നിലപാട് വ്യക്തമാക്കാതെ ഓടിയൊളിക്കുകയാണ് യുഡിഎഫ് മന്ത്രിമാർ.

🔹പ്രീണന രാഷ്ട്രീയത്തിനായി കടുത്ത സ്ത്രീ വിരുദ്ധതയ്ക്കെതിരെ ഒരു വാക്കു പോലും ശബ്ദിക്കാത്ത ഇവരെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.

🔹മുസ്ലീം ലീഗും, ജമാത്തെ ഇസ്ലാമിയും പറയുന്നതിനപ്പുറത്തേയ്ക്ക് ഒരു ചുവടുവെയ്ക്കാൻ യുഡിഎഫ് സർക്കാരിനാകില്ല.

🔹സ്ത്രീകളെ പിന്നോട്ട് നടത്തിക്കുന്ന ആശയങ്ങളെ എതിർക്കാൻ പോലും തയ്യാറാകാത്ത ഇവർ വികസിത കേരളത്തിന് തന്നെ വെല്ലുവിളിയാണ്.


കേരളത്തിലെ ഓരോ പെൺകുട്ടിക്കുമുണ്ട് പഠിക്കാനും ജീവിക്കാനും സ്വപ്നം കാണാനുമുള്ള അവകാശം.മതനേതൃത്വത്തിന്റെ നിയന്ത്രണങ്ങൾക്കോ...
31/08/2026

കേരളത്തിലെ ഓരോ പെൺകുട്ടിക്കുമുണ്ട് പഠിക്കാനും ജീവിക്കാനും സ്വപ്നം കാണാനുമുള്ള അവകാശം.

മതനേതൃത്വത്തിന്റെ നിയന്ത്രണങ്ങൾക്കോ രാഷ്ട്രീയ വിട്ടുവീഴ്ചകൾക്കോ വഴങ്ങാതെ, പൂർണ്ണമായ സ്വാതന്ത്ര്യത്തോടും അന്തസ്സോടും കൂടി പഠിക്കാനും ജീവിക്കാനും സ്വപ്നം കാണാനും പൊതുസമൂഹത്തിൽ പങ്കുചേരാനും കേരളത്തിലെ ഓരോ പെൺകുട്ടിക്കും ഭരണഘടനാപരമായ അവകാശമുണ്ട്.

മതനേതൃത്വത്തിന്റെ നിയന്ത്രണങ്ങൾക്കോ രാഷ്ട്രീയ വിട്ടുവീഴ്ചകൾക്കോ ഈ സ്വാതന്ത്ര്യത്തെ തടയാനാവില്ല.

സ്ത്രീകളെ പൊതുവിടങ്ങളിൽ നിന്ന് മാറ്റിനിർത്താനും അവരെ നിയന്ത്രിക്കാനുമുള്ള ശ്രമങ്ങളെ ഞാൻ ശക്തമായി അപലപിക്കുന്നു. സ്ത്രീകളെ പിന്നിലേക്ക് നയിക്കാൻ ആഗ്രഹിക്കുന്നവർക്ക് വികസിത ഇന്ത്യയിലോ നമ്മുടെ ജനാധിപത്യത്തിലോ സ്ഥാനമില്ല.

ഇന്ന് സായുധ സേനയിലും ബഹിരാകാശ ദൗത്യങ്ങളിലും വ്യവസായ മേഖലയിലുമെല്ലാം സ്ത്രീകൾ നേതൃത്വം നൽകുകയാണ്. ഇന്ത്യ 'സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്കാണ്' കുതിക്കുന്നത്. കേരളത്തിന്റെ പെൺമക്കളും ഇതിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല

മതപ്രീണന രാഷ്ട്രീയത്തിലൂടെ ഇത്തരം പിന്തിരിപ്പൻ ചിന്താഗതിക്കാർക്ക് കരുത്ത് പകരുകയാണ് കോൺഗ്രസും സിപിഎമ്മും ചെയ്യുന്നത്.

ഇത് സ്ത്രീവിരുദ്ധമാണ്.

നൽകുന്ന സന്ദേശം വ്യക്തമാണ് , സ്വപ്നം കാണാൻ ഒരു പെൺകുട്ടിയും ആരുടെയും അനുവാദം തേടേണ്ടതില്ല. പരിഷ്കൃത സമൂഹത്തിന് ചേരാത്ത ആജ്ഞകളേക്കാൾ വലുതാണ് ഭരണഘടന നൽകുന്ന വ്യക്തിസ്വാതന്ത്ര്യം.

ശ്രീ രാജീവ് ചന്ദ്രശേഖർ MLA
ബിജെപി സംസ്ഥാന അധ്യക്ഷൻ

26/08/2026
ഭാരതീയ ജനതാ പാർട്ടി നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റായി നാമനിർദേശം ചെയ്യപ്പെട്ട ശ്രീമതി അഡ്വക്കേറ്റ് സ്മിത സുന്ദരേശന് അഭിനന...
26/06/2026

ഭാരതീയ ജനതാ പാർട്ടി നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റായി നാമനിർദേശം ചെയ്യപ്പെട്ട ശ്രീമതി അഡ്വക്കേറ്റ് സ്മിത സുന്ദരേശന് അഭിനന്ദനങ്ങൾ🙏

10/06/2026

12 വർഷങ്ങൾ – വികസനത്തിന്റെ, ആത്മവിശ്വാസത്തിന്റെ, പുതിയ ഇന്ത്യയുടെ യാത്ര 🇮🇳
"ഞാൻ വന്നത് ഒരു ദരിദ്ര കുടുംബത്തിൽ നിന്നാണ്. അതുകൊണ്ട് ദരിദ്രരുടെ വേദന എനിക്ക് നന്നായി മനസ്സിലാകും" — ഈ വാക്കുകൾ വെറും ഒരു രാഷ്ട്രീയ നേതാവിന്റെ പ്രസ്താവന മാത്രമല്ല, കോടിക്കണക്കിന് സാധാരണക്കാരുടെ ജീവിതാനുഭവങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു സന്ദേശവുമാണ്.
കഴിഞ്ഞ 12 വർഷങ്ങളായി പ്രധാനമന്ത്രി Narendra Modiയുടെ നേതൃത്വത്തിൽ ഇന്ത്യ നിരവധി മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ ഇന്ത്യ, പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തത, ബഹിരാകാശ നേട്ടങ്ങൾ, ദരിദ്ര ക്ഷേമ പദ്ധതികൾ, വനിതാ ശാക്തീകരണം, ആഗോള വേദികളിൽ ഇന്ത്യയുടെ സ്വാധീനം എന്നിവയെല്ലാം ഈ കാലഘട്ടത്തിന്റെ പ്രധാന അടയാളങ്ങളായി മാറി.
"ആദ്യം ഇന്ത്യ" എന്ന ആശയം ഒരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമല്ല, ദേശീയ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഒരു കാഴ്ചപ്പാടാണ്. രാജ്യസുരക്ഷ, സാമ്പത്തിക വളർച്ച, സാംസ്കാരിക പൈതൃക സംരക്ഷണം, ലോക ശക്തിയായി ഇന്ത്യയുടെ ഉയർച്ച — ഇതെല്ലാം ഒരേ ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്.
ഇന്ന് ലോകം ഇന്ത്യയെ കൂടുതൽ ശ്രദ്ധയോടെ കാണുന്നു. യുവജനങ്ങളുടെ കഴിവിലും രാജ്യത്തിന്റെ സാധ്യതകളിലും വിശ്വസിക്കുന്ന ഒരു ഇന്ത്യയാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. വികസന പദ്ധതികൾ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് എത്തുകയും സാധാരണ ജനങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
2047-ൽ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ "വികസിത ഇന്ത്യ" എന്ന ലക്ഷ്യം കൈവരിക്കണമെന്ന ദീർഘവീക്ഷണമാണ് മുന്നോട്ട് വയ്ക്കപ്പെട്ടിരിക്കുന്നത്. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഓരോ പൗരന്റെയും പങ്കാളിത്തം നിർണായകമാണ്.
വ്യക്തിപരമായ താൽപര്യങ്ങളെക്കാൾ രാജ്യത്തിന്റെ പുരോഗതിക്കും സുരക്ഷയ്ക്കും മുൻഗണന നൽകുന്ന ചിന്തയാണ് ഒരു ശക്തമായ രാഷ്ട്രത്തിന്റെ അടിത്തറ. അതുകൊണ്ടാണ് ഇന്ന് കൂടുതൽ ശക്തമായും ആത്മവിശ്വാസത്തോടെയും മുന്നേറുന്ന ഇന്ത്യയെ നമ്മൾ കാണുന്നത്.
രാജ്യം ആദ്യം. വികസനം എല്ലാവർക്കും. ലക്ഷ്യം – വികസിത ഭാരതം 2047. 🇮🇳

വക്കം പഞ്ചായത്ത് AEO -ക്കെതിരായ പ്രതിഷേധ ധർണ്ണ ........🪷🚩വക്കം ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അനിൽകുമാർ അദ്ധ്യക്ഷത വഹ...
03/06/2026

വക്കം പഞ്ചായത്ത് AEO -ക്കെതിരായ പ്രതിഷേധ ധർണ്ണ ........🪷🚩
വക്കം ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടി ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് ശ്രീ TN സ്വരാജ് ഉൽഘാടനം ചെയ്ത് സംസാരിച്ചു ,ബിജെപി സംസ്‌ഥാന കൗൺസിൽ അംഗവും നിലക്കാമുക്ക് ബ്ലോക്ക് മെമ്പറുമായ ശ്രീ അജിത് ആശംസയും വക്കം പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ശ്രീ ഷാജി നന്ദിയും അറിയിച്ചു .പ്രതിഷേധ പരിപാടിയിൽ മഹിളാ മോർച്ച പ്രവർത്തകർ ,ജില്ലാ ,പഞ്ചായത്ത് ഭാരവാഹികൾ മറ്റ് നേതാക്കൻമ്മാർ ,പ്രവർത്തകർ എന്നിവർ പങ്കെടുത്തു .....

🙏 വോട്ടു നല്കിയ എല്ലാവർക്കും നന്ദി.. വിജയിച്ച ഒ.എസ്. അംബികയ്ക്ക് ഇത്തവണ 59,163 വോട്ടുകളാണ് ലഭിച്ചത്. 2021-ൽ 69,898 വോട്ട...
05/05/2026

🙏 വോട്ടു നല്കിയ എല്ലാവർക്കും നന്ദി..
വിജയിച്ച ഒ.എസ്. അംബികയ്ക്ക് ഇത്തവണ 59,163 വോട്ടുകളാണ് ലഭിച്ചത്. 2021-ൽ 69,898 വോട്ടുകൾ നേടിയ സ്ഥാനത്ത് നിന്നുമാണ് എൽ.ഡി.എഫ് വോട്ടുകളിൽ ഇത്തവണ കുറവുണ്ടായത്. ഇതോടെ കഴിഞ്ഞ തവണത്തെ 31,636 എന്ന വലിയ ഭൂരിപക്ഷം 13,375-ലേക്ക് ചുരുങ്ങി.
​രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ. പി. സുധീർ 45,788 വോട്ടുകൾ നേടി മണ്ഡലത്തിൽ തന്റെ കരുത്ത് വർദ്ധിപ്പിച്ചു. 2021-ൽ അദ്ദേഹം നേടിയ 38,262 വോട്ടുകളിൽ നിന്ന് ഏഴായിരത്തിലധികം വോട്ടുകളുടെ വർദ്ധനവാണ് ഇത്തവണ ഉണ്ടായത്.

Address

BJP
Attingal

Website

Alerts

Be the first to know and let us send you an email when BJP Attingal Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share