Cpi -M, Mudapuram West Branch

Cpi -M, Mudapuram West Branch political party

13/11/2023

നേരിനൊപ്പം സഞ്ചരിക്കുക കൂടെയുണ്ടാകും ഞങ്ങൾ 👍👍

ആദരാഞ്ജലികൾ
05/10/2023

ആദരാഞ്ജലികൾ

03/09/2023

നിയമ സഭയിൽ ഉമ്മൻ ചാണ്ടിയെ അവഹേളിച്ച VD സതീശനും, ഒരു മീറ്റിംഗിൽ ഉമ്മൻ ചാണ്ടിയെ കമ്മിഷൻ പറ്റുന്നവനെന്നും മദ്യ മാഫിയകരനെന്നും പ്രസംഗിച്ച കിങ്ങിനികുട്ടാനും പരസ്യമായി മാപ്പുപറഞ്ഞ് പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം

03/09/2023

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
______________________________________
അദാനി ഗ്രൂപ്പ് തങ്ങളുടെ കമ്പനികളുടെ ഓഹരി വിലയിൽ കൃത്രിമം കാണിച്ച് അവയുടെ മൂല്യവും ആസ്തിയും വർധിപ്പിച്ചു എന്നതിന് പുതിയ തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്.

ലോകമാകെയുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റ് (ഒസിസിആർപി) നൽകിയ വിവരങ്ങളെ അടിസ്ഥാനമാക്കി ഫിനാൻഷ്യൽ ടൈംസും ദി ഗാർഡിയൻ പത്രവും പ്രസിദ്ധീകരിച്ച റിപ്പോർട്ട് അദാനി ഗ്രൂപ്പ് നടത്തിയ തട്ടിപ്പ് വെളിപ്പെടുത്തിയിരിക്കുകയാണ്. അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയുമായി അടുത്ത ബന്ധമുളള രണ്ടു പേർ ബെർമുഡയിലെ നിക്ഷേപ ഫണ്ട് ഉപയോഗിച്ച് എങ്ങനെയാണ് അദാനിയുടെ ദശലക്ഷക്കണക്കിന് ഡോളർ വിലവരുന്ന ഓഹരികൾ വാങ്ങാൻ നിഴൽ കമ്പനികൾ സ്ഥാപിച്ചതെന്ന് പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു.

അദാനി കമ്പനികളുടെ വിദേശ ഫണ്ടിംഗ് സംബന്ധിച്ച കാര്യങ്ങൾ 2014ൽ സെബി പരിശോധിച്ചിരുന്നെങ്കിലും പിന്നീട് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു എന്നതും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ഓഹരി വിപണിയിലെ വ്യാപകമായ തട്ടിപ്പിനും കൃത്രിമത്വത്തിനുമെതിരെ റെഗുലേറ്ററി അധികാരികൾ ഒരു നടപടിയും സ്വീകരിക്കാത്തതിന്‌ കാരണം പ്രധാനമന്ത്രിയുമായി അദാനി ഗ്രൂപ്പിനുള്ള ബന്ധമാണെന്നത് വ്യക്തമാണ്.

പുതിയ തെളിവുകൾ ഗൗരവതരമായ അന്വേഷണം അനിവാര്യമാക്കുകയാണ്‌. കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും തെളിവുകൾ മൂടിവെക്കുന്നില്ല എന്നും ഉറപ്പുവരുത്താൻ സുപ്രീം കോടതി ഇടപെടണം.

25/08/2023

പിരിച്ചുവിടൽ നാടകം ആൾമാറാട്ടക്കേസായി: തലയൂരാൻ യുഡിഎഫ്‌

പുതുപ്പള്ളിയിൽ മാധ്യമപിന്തുണയോടെ പൊലിപ്പിച്ച പിരിച്ചുവിടൽ നാടകം ആൾമാറാട്ടക്കേസായി മാറിയതോടെ തലയൂരാൻ യുഡിഎഫ്‌. വ്യാഴാഴ്‌ച പ്രതിപക്ഷനേതാവ്‌ യുഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസിൽ വിളിച്ച വാർത്താസമ്മേളനത്തിൽ ഇതേക്കുറിച്ച്‌ ഒന്നും മിണ്ടിയില്ല. മൃഗസംരക്ഷണ വകുപ്പിൽ താൽക്കാലിക ജോലിക്കെത്തിയ സതിയമ്മ അനധികൃതമായി ജോലിയിൽ തുടർന്നതും ആൾമാറാട്ടം വ്യക്തമായതും വിവാദമായ പശ്‌ചാത്തലത്തിൽ പ്രതിപക്ഷനേതാവ്‌ ബുധനാഴ്‌ച വിളിച്ച വാർത്താസമ്മേളനം റദ്ദാക്കിയിരുന്നു. വ്യാഴാഴ്‌ചയും ഈ വിഷയം പൂർണമായി ഒഴിവാക്കി.

നിയമസഭയിലും മറ്റും ഉന്നയിച്ച്‌ പലതവണ തേഞ്ഞതും നിയമസഭയിൽ നേരിട്ട്‌ ഉന്നയിക്കാതെ ഒളിച്ചോടിയ വിഷയങ്ങളും 2021ലെ തെരഞ്ഞെടുപ്പിലടക്കം ജനം തള്ളിയതുമായ കാര്യങ്ങൾ ആവർത്തിച്ച്‌ ഏഴു ചോദ്യങ്ങൾ മുഖ്യമന്ത്രിയോട്‌ ഉന്നയിക്കുന്നു എന്ന്‌ അവകാശപ്പെട്ട വി ഡി സതീശൻ പുതുപ്പള്ളിയുടെ വികസനമടക്കം മണ്ഡലത്തിലെ ഒരു പ്രശ്‌നവും പരാമർശിച്ചില്ല. മാധ്യമപ്രവർത്തകർ ഉന്നയിച്ച ചില ചോദ്യങ്ങളിൽ മാത്രമാണ്‌ പുതുപ്പള്ളിയും യുഡിഎഫ്‌ സ്ഥാനാർഥിയും പരാമർശിക്കപ്പെട്ടത്‌.

ബുധൻ പകൽ മൂന്നിന്‌ പ്രതിപക്ഷനേതാവ്‌ വാർത്താസമ്മേളനം നടത്തുമെന്നായിരുന്നു ആദ്യ അറിയിപ്പ്‌. സതിയമ്മയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന്‌ പ്രഖ്യാപിക്കുമെന്നായിരുന്നു സൂചന. എന്നാൽ തന്റെ പേരുപയോഗിച്ച്‌ വ്യാരേഖയുണ്ടാക്കിയാണ്‌ സതിയമ്മ ജോലിയിൽ തുടർന്നതെന്ന്‌ ലിജിമോൾ ജില്ലാ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകിയതോടെ ആ വാർത്താസമ്മേളനം റദ്ദാക്കി.

Address

Attingal
695304

Telephone

+919946864729

Website

Alerts

Be the first to know and let us send you an email when Cpi -M, Mudapuram West Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Cpi -M, Mudapuram West Branch:

Share