CPI Chadayamangalam MC

CPI Chadayamangalam MC Official page for CPI Chadayamangalam Mandalam Committe

15/07/2026
കേരള വിദ്യാഭ്യാസ മേഖലയിൽ പി എം ശ്രീ നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്നു ആവശ്യപ്പെട്ടു സി...
24/06/2026

കേരള വിദ്യാഭ്യാസ മേഖലയിൽ പി എം ശ്രീ നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്നു ആവശ്യപ്പെട്ടു സിപിഐ ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചടയമംഗലത്തു നടത്തിയ പ്രതിഷേധമാർച്ചും ധർണ്ണയും. പ്രതിഷേധപരിപാടി സി പി ഐ ദേശീയ കൌൺസിൽ അംഗം ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

പോലീസ് അകമ്പടി ഇല്ല, ആളും ആരവങ്ങളും ഇല്ല, വീട്ടിലേക്ക് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും ബസ് പിടിക്കാൻ നിൽക്കുന്ന മന്ത്...
12/06/2026

പോലീസ് അകമ്പടി ഇല്ല, ആളും ആരവങ്ങളും ഇല്ല, വീട്ടിലേക്ക് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും ബസ് പിടിക്കാൻ നിൽക്കുന്ന മന്ത്രി ചിഞ്ചു റാണി…!

പരിഹാസങ്ങളും ആക്ഷേപങ്ങളും അധിക്ഷേപങ്ങളും ക്ഷണിക്കാൻ വേണ്ടി മാത്രം മനോരമ ഇന്ന് പോസ്റ്റ് ചെയ്ത ഒരു വീഡിയോയുടെ തലവാചകമാണ് ഇത്…!

പക്ഷേ ഇന്ന് ആ വീഡിയോയിലെ മുൻമന്ത്രി, കമ്മ്യൂണിസ്റ്റ് നേതാവ് ചിഞ്ചു റാണിയെ ഞാൻ ഇന്ന്‌ ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയും നോക്കി.

ഒരു മുൻമന്ത്രിയായിരുന്നിട്ടും, കേരളത്തിലെ അറിയപ്പെടുന്ന ഒരാളായിരുന്നിട്ടും, അവർ വളരെ സാധാരണക്കാരിയായ ഒരു സ്ത്രീയായി ബസിൽ കയറാൻ പോകുന്ന കാഴ്ച ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി എന്ന നിലയിൽ ഞാൻ വളരെ അഭിമാനത്തോടെയാണ് കണ്ടുനിന്നത്.

താഴെയുള്ള അധിക്ഷേപകരമായ ആക്ഷേപകരമായ നിരവധി കമന്റുകൾക്കിടയിൽ ഒരു കമന്റ് ഇങ്ങനെ കണ്ടു:

സഖാവ് നെ , ഇതുപോലെ. ഞങ്ങൾ കൊല്ലംകാർക്ക് ഇത് പുതിയ കാഴ്ചയല്ല. അവർക്ക് പാർട്ടി ഒരു ഉത്തരവാദിത്തം ഏൽപ്പിച്ചപ്പോൾ അവർക്ക് കാർ ഉണ്ടായി, പൊലീസ് ഉണ്ടായി, പ്രോട്ടോക്കോൾ ഉണ്ടായി. ഇപ്പോൾ അതില്ലാതായപ്പോൾ അവർ പഴയതുപോലെ തന്നെയായി. അതാണല്ലോ കമ്മ്യൂണിസ്റ്റ്.”

പ്രിയ സഖാവേ,

നന്ദി…

മന്ത്രി സ്ഥാനം കേവലം പാർട്ടി തങ്ങളിൽ ഏൽപ്പിക്കുന്ന ഒരു ഉത്തരവാദിത്തം മാത്രമായിരുന്നു എന്ന തിരിച്ചറിവിന്.

അലങ്കാരങ്ങളും ബാഹളങ്ങളും കേവലം അധികാരത്തിന്റെ പ്രതീകങ്ങൾ മാത്രമാണെന്നും അത് കൂടെക്കൂട്ടാൻ കഴിയില്ലെന്നും മനസ്സിലാക്കിയതിന്.

മന്ത്രിയായിട്ടും ജനപ്രതിനിധിയായിട്ടും സ്വന്തമായി ഒരു വാഹനം പോലും വേണമെന്ന് വാശിയില്ലാത്ത
ആ ലാളിത്യത്തിന്..

ദുരഭിമാനമില്ലാതെ പഴയ ജീവിത വഴികൾ വീണ്ടും
തിരഞ്ഞെടുത്തതിന്...

സി.പി.ഐ നേതാവായ ചിഞ്ചു റാണി മന്ത്രി പദവിയിൽ ഇരുന്നപ്പോൾ അല്ല, പരാജയത്തിലാണ് ഒരു കമ്മ്യൂണിസ്റ്റായി അടയാളപ്പെടുന്നത്.

നന്ദി പ്രിയ സഖാവേ…

ലാൽ സലാം… 🚩

06/06/2026

എല്ലാവർക്കും ക്ഷീരദിന ആശംസകൾ

18/03/2026

LDF 3 LOADING........

13/03/2026

ചേലോടെ ചടയമംഗലം തുടരും

Address

Ayur

Alerts

Be the first to know and let us send you an email when CPI Chadayamangalam MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share