02/09/2026
VD സതീശനും ...മുള്ളൻകൊല്ലി വേലായുധനും…
സത്യത്തിൽ വി.ഡി. സതീശന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ മുള്ളൻകൊല്ലി വേലായുധനുമായി കൊമ്പുകോർത്ത കീരിയുടെ കഥയാണ് ഓർമ്മ വരുന്നത്! ..
ചെറിയ നമ്പ്യാരുടെ വാക്കും കേട്ട് വേലായുധന്റെ മടൽ ഊരിയെടുത്ത കീരിയെപ്പോലെ, രാഹുൽ ഗാന്ധിയുടെ “പ്രോഗ്രസീവ്” വാക്കുകൾ കേട്ട് സതീശനും കാന്തപുരത്തെ കേറിയങ്ങ് വിമർശിച്ചു...
പക്ഷേ വിമർശനം കഴിഞ്ഞപ്പോഴാണ് കഥയിലെ ട്വിസ്റ്റ്! ..
“ഇനി ഞാൻ ആരുടെ കൂടെ നിൽക്കും?”
എന്ന് സതീശൻ ആലോചിക്കുന്നതിനിടയിൽ…
ഒരു വശത്ത് കാന്തപുരം,
മറുവശത്ത് സമസ്തയുടെ പ്രതിഷേധം,
അതിനിടയിൽ കൂട്ടുകക്ഷിയായ മുസ്ലിം ലീഗിന്റെ സൂക്ഷിച്ചുള്ള മൗനം…
അങ്ങനെ രാഹുൽ ഗാന്ധിയുടെ വാക്ക് കേട്ട് ഒരു കൊമ്പിൽ പിടിച്ചപ്പോൾ, മറുകൈയിൽ രാഷ്ട്രീയത്തിന്റെ മുണ്ട് തന്നെ അഴിഞ്ഞുപോകുമോ എന്ന അവസ്ഥ!
കീരിക്ക് വേലായുധൻ മുണ്ട് വിലക്കിയ കഥ പോലെ,
സതീശന് ഇനി സമസ്തയുടെ “രാഷ്ട്രീയ മുണ്ട്” വിലക്കുമോ എന്നാണ് നാട്ടിലെ പുതിയ ചർച്ച!
ഇതൊക്കെ കണ്ടിട്ട് പഴയവർ പറയുന്നത് ഒറ്റവാക്ക് മാത്രം:
“കലികാലം… അല്ലാതെന്താ!”