14/03/2016
സ്വാന്തന നായകന്
യാത്ര തുടരുകയാണ്.
ഇന്ന് ഓമശ്ശേരി പഞ്ചായത്തിലായിരുന്നു പര്യാടനം,
ഊടുവഴികളും വയലേലകളും ഗ്രാമപച്ചയുടെ ഹൃദയാന്തരങ്ങളും ഭേതിച്ച് റസാഖ് മാസ്റ്റര്‍
പര്യാടനം തുടരുകയാണ്.
ചെല്ലുന്നിടങ്ങളിലൊക്കെയും ആവേശകരമായ സ്വീകരണം.
ആമിനുമ്മ റസാഖ് മാസ്റ്ററെ കണ്ടപ്പോള്‍ തട്ടത്തിന് തലപ്പ്
കൊണ്ട് കണ്ണീര് തുടച്ചു.
മെഡിക്കല്‍ കോളേജില്‍ സുഖമില്ലാതെ വേദന തിന്ന് കഴിഞ്ഞിരുന്ന നാളില്‍ ഒരു വളണ്ടിയര്‍ എല്ലാ സഹായത്തിനുo കൂടെ നിന്നിരുന്നു.അന്നേതോ ഒരു റസാഖ് മാസ്റ്റര്‍ എന്നെ സഹായിച്ച് കൊണ്ടിരിക്കുന്നെന്ന് ആരൊക്കെയോ പറഞ്ഞാണ് ആമിനുമ്മ അറിഞ്ഞത്.
ആ റസാഖ് മാസ്റ്ററാണ്
സ്ഥാനാര്‍ത്ഥിയായ് തന്റെ മുമ്പിലെത്തിയതെന്നറിഞ്ഞപ്പോള് ആ കണ്ണുകളില്‍ സന്തോഷാശ്രുകണങ്ങള്‍ പൊഴിയുന്നുണ്ടായിരുന്നു.
മോന് ജയിക്കും,
അള്ളാഹുവിന്റെ കാവലുണ്ടാകും അനുഗ്രഹ വാക്കുകളാല്‍ ആശംസചൊരിയാന്
ആമിനുമ്മ മറന്നില്ല.
പഴയകാല നേതാക്കളേയും പൗരപ്രമുഖരേയുമെല്ലാം സന്ദര്ഷിച്ചുള്ള പ്രചരണം,
അതിനിടെ ഓമശ്ശേരി ബസ്റ്റാന്റില്‍ വെച്ച് മലപ്പുറം സ്വദേശിയായ ഒരുപ്പാപ്പ ആരാണീ സ്ഥാനാര്‍ത്ഥിയെന്ന് ഓട്ടോ ഡ്രൈവറോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തെ അറിയില്ലേ,
സിഎച്ച് സെന്ററിന്റെ റസാഖ് മാസ്റ്റര്‍!ഉടനെ അദ്ദേഹത്തിന് പരിജയപ്പെടണമെന്നായി.
മാഷിന്റെ അടുത്തെത്തി ഞാനൊരുപാട് കേട്ടിട്ടുണ്ടെന്നും പാവങ്ങളുടെ അത്താണിയെ,
സിഎച്ച് സെന്ററിന്റെ കാര്യദര്ഷിയെ നേരില്‍ കാണാന്‍ കഴിഞ്ഞെന്നും അദ്ദേഹം പങ്ക്വെച്ചു.
ഓട്ടോയില്‍ ഇരുന്ന് ഫാതിഹ വിളിച്ച് വിജയത്തിനായ് പ്രാര്‍ത്ഥിക്കുകയും ചെയ്തു.
സ്വാന്തന നായകന് യാത്ര തുടരുകയാണ്.
വിജയത്തിലേക്ക്,
സത്യത്തിലേക്ക്....