Eventz Iyyad

Eventz Iyyad a team of journey

Eid
04/05/2022

Eid

കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ഒരു അടിപൊളി ‘GIRL’S TRIP.       ഇത്തവണത്തെ എന്റെ യാത്ര ഒരു ‘Girl’s Trip’ ആയിരിന്നു, ല...
11/11/2019

കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ഒരു അടിപൊളി ‘GIRL’S TRIP.

ഇത്തവണത്തെ എന്റെ യാത്ര ഒരു ‘Girl’s Trip’ ആയിരിന്നു, ലക്ഷദ്വീപിലേക്ക്.ആദ്യം എങ്ങനെ ലക്ഷദ്വീപിലേക്ക് നമുക്ക് പോകുവാൻ സാധിക്കും എന്നതിനെക്കുറിച്ച് ഒരു ചെറു വിവരണം നൽകാം. എന്നിട്ടാകാം എൻ്റെ അവിടത്തെ അനുഭവങ്ങൾ.
ലക്ഷദ്വീപിൽ പോകുന്നോ? ചില കർശന നിബന്ധനകളും നിയമങ്ങളും ഇപ്പോഴും നിലനില്ക്കുന്നതിനാൽ മറ്റ് ദ്വീപുകൾ പോലെ ടൂറിസം വല്ലാതെ വാണിജ്യവൽക്കരിക്കപ്പെട്ടില്ലാത്ത മനോഹരമായ ഒരു സ്ഥലമാണ് ലക്ഷദ്വീപ്. നിങ്ങൾ ലക്ഷദ്വീപിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിസ പോലുള്ള എൻട്രി പെർമിറ്റ് (Entry Permit) ആവശ്യമാണ്. ഇതിനായി നിങ്ങളുടെ താമസ പരിധിയിലുള്ള പോലീസ് സ്റ്റേഷനിൽ ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി (Clearance Certificate) അപേക്ഷ നൽകേണ്ടതാണ്. ഇതിനുള്ള അപേക്ഷാ ഫോം ഓൺലൈനിൽ ലഭ്യമാണ്.
അപേക്ഷയോടൊപ്പം ID പ്രൂഫും 3 Passport Size ഫോട്ടോ എന്നിവയും നൽകണം. ഇങ്ങനെ ലഭിക്കുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റും, എൻട്രി പെർമിറ്റ് (Entry Permit)ഫോം പൂരിപ്പിച്ചതും (ഇതും online ൽ ലഭിക്കും) കൊച്ചി വെല്ലിംഗ്ടൺ ഐലന്റിലെ Lakshadweep Administrate ഓഫീസിൽ നല്കി 50 രൂപ ഫീസും അടച്ചാൽ Entry Permit ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന Entry Permit ലക്ഷദ്വീപിൽ എത്തിയാൽ അവിടുത്തെ Station House Officer ക്ക് സമർപ്പിക്കേണ്ടതാണ്.
കൊച്ചിയിൽ നിന്നും ആഴ്ചയിൽ ആറു ദിവസം Air India യുടെ വിമാന സർവീസ് ലക്ഷദ്വീപിലേക്കുണ്ട്. ഒരു മണിക്കൂർ കൊണ്ട് ദ്വീപിലെത്താം. ഏകദേശം 12,000 രൂപയാണ് രണ്ടു ഭാഗത്തേക്കുമുള്ള ടിക്കറ്റു നിരക്ക്. കുറച്ചു പേർക്കു മാത്രം സഞ്ചരിക്കാൻ പറ്റുന്ന ഒരു ചെറുവിമാനമാണിത്. ലഗ്ഗേജകൾ കഴിവതും കുറച്ചു കൊണ്ടു പോകുക. ലക്ഷദ്വീപിലെ അഗത്തി ഐലന്റിലാണ് വിമാനത്താവളം. കൊച്ചിയിൽ നിന്ന് കപ്പൽ മാർഗവും ദ്വീപിലെത്താം. ഏകദേശം 15 മണിക്കൂർ വേണ്ടി വരും.
കുറച്ചു ഹോം സ്റ്റേകളും ചെറിയ റിസോട്ടുകളുമാണിവിടുള്ളത് .ഇത് ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്നതാണ്. മറ്റ് ദ്വീപുകളിലാണ് റിസോർട്ട് ബുക്കുചെയ്യുന്നതെങ്കിൽ ബോട്ടു മാർഗം പോകേണ്ടതാണ്. കാലാവസ്ഥ ഏകദേശം കേരളത്തിന്റെതു തന്നെയാണ്. മഴക്കാലം കഴിവതും യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഭക്ഷണവും കേരളത്തോട് സാമ്യമുള്ളതു തന്നെ. ഭാഷ മലയാളമാണ്. ഇംഗ്ലീഷും വശമുണ്ട്. വളരെ നല്ല ആതിഥേയരാണ്.
കടലുമായി ബന്ധപ്പെട്ട് വാട്ടർ സ്പോർട്ടുകളായ സ്കൂബാ, സ്നോർക്കലിംഗ്, വിൻഡ് സർഫിങ്ങ്, കയാക്കിങ്ങ്, കനോയിംഗ്, ഫിഷിങ്ങ് തുടങ്ങിയവയെക്കല്ലാം ധാരാളം അവസരങ്ങളുണ്ടവിടെ. കുടുംബമായും, കൂട്ടുകാരുമായും, സോളോയായും വളരെ ആസ്വദിക്കാൻ പറ്റുന്ന ഒരു കടലോര വിനോദ സഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ്. ശരിക്കും ഒരു Untouched Beautiful Island. ഇനി എൻ്റെ ലക്ഷദ്വീപ് അനുഭവങ്ങൾ പങ്കുവെയ്ക്കാം.കൊച്ചിയിൽ നിന്നും വിമാനമാർഗ്ഗമാണ് ഞാൻ അഗത്തിയിലെത്തിയത്. വിമാനത്താവളത്തിന് തൊട്ടടുത്തുതന്നെയുള്ള സുഹൃത്ത് ഷമീമിന്റെ ‘കോറൽ പാരഡൈസ്’ എന്ന റിസോർട്ടാണ് താമസത്തിനായി ബുക്കു ചെയ്തിരിന്നത്. വളരെ മനോഹരമായ, വൃത്തിയുള്ള, സൗകര്യങ്ങളോടു കൂടിയ ചെറിയ ചെറിയ കോട്ടേജുകളാണ് കോറൽ പാരഡൈസ്.
ഒരു വിളിപ്പാടകലെ ഇരുവശത്തും പച്ച കലർന്ന നീലക്കടൽ. ദ്വീപിനെ പ്രതിരോധിക്കാനെന്നവണ്ണം ചുറ്റും ഒരേ ഉയരത്തിൽ പവിഴപ്പറ്റുകൾ. വെള്ള മണൽത്തീരം ഒരു കിന്നരി പോലെ. കാഴ്ചകൾ ആസ്വദിച്ചിരിക്കുമ്പോൾ മത്സ്യവിഭവങ്ങളുമായി സ്വാദിഷ്ടമായ ഊണു തയ്യാർ. അല്പനേരത്തിനകം സ്കൂബാ ഡൈവിംഗ് സംവിധാനവുമായി ദാവൂദും സംഘവും എത്തി. ഓക്സിജൻ മാസ്ക്കും കടലിനടിയിൽ അത്യാവശ്യം ഉപയോഗിക്കേണ്ട ആംഗ്യ ഭാഷയും വശമാക്കി കടലിനടിയിലേക്ക്.
സ്ക്കൂബ ആദ്യമായിട്ടായതിനാൽ നല്ല ഭയമുണ്ടായിരിന്നുവെങ്കിലും ഷമീം ധൈര്യം തന്നതോടെ ഞങ്ങൾക്ക് ആവേശമായി. പുറമേ കണ്ട കാഴ്ചകളൊന്നുമല്ലാന്ന് കടലിനടിയിൽ എത്തിയപ്പോഴാണ് മനസ്സിലായത്. വിവിധതരം നിറങ്ങളുള്ള ചെടികളും ആനിമൽ പ്ലാനറ്റ് ചാനലിൽ മാത്രം കണ്ടിട്ടുള്ള തരം കടൽ ജീവികളും, കടൽക്കുതിരകളും, ജെല്ലിഫിഷും, വർണ്ണ മത്സ്യക്കൂട്ടങ്ങളും. മുകളിൽ നിന്ന് സൂര്യരശ്മികൾ താഴേക്ക് ഒലിച്ചിറങ്ങുന്നത് കാണാൻ നല്ല ഭംഗിയാണ്. നീമോ മത്സ്യക്കൂട്ടത്തോടൊപ്പം ഞങ്ങളും…
ചെറുതും വലുതുമായ ദ്വീപുകളാണ് ഇവിടുള്ളത്. അടുത്ത ദിവസം രാവിലെ ബോട്ടിൽ ബങ്കാരത്തിലേക്കും അവിടുന്ന് തിണ്ണക്കരയിലേക്കും. താരതമ്യേന ചെറുതും മനോഹരവുമായ ഒരു ദ്വീപാണ് തിണ്ണക്കര. വേലിയിറക്ക സമയത്ത് ഇവിടെ എത്തിയതു കാരണം ഏകദേശം അരക്കിലോ മീറ്റർ ബോട്ട് മാറ്റിനിർത്തി കടലിലൂടെ കരയിലേക്ക് നടന്നു കയറിയത് ഒരു അനുഭവമായിരിന്നു. ഇവിടുത്തെ ഹോം സ്റ്റേയിലൊന്നിൽ ഞങ്ങൾക്കുള്ള ഭക്ഷണം മുൻകൂട്ടി പറഞ്ഞ പ്രകാരം ഒരുക്കിയിരുന്നു.
തെങ്ങിൻ നിന്നുള്ള ‘മീര’ എന്ന കരിക്കിൻ വെള്ളം പോലത്തെ പാനീയം സ്വാദിഷ്ടമാണ്. അതുപോലെ നിരവധി തേങ്ങാ വിഭവങ്ങളും. മലയാളമാണ് ഭാഷയെങ്കിലും അവർ തമ്മിൽ നീട്ടിയും കുറുക്കിയും പ്രത്യേക രീതിയിലാണ് സംസാരിക്കുന്നത്. അത്യാവശ്യം ഇംഗ്ലീഷും ഇവർക്കറിയാം. ആയിരക്കണക്കിന് ദേശാടനപ്പക്ഷികൾ വിരുന്നു വരുന്ന ഒരിടമാണ് തിണ്ണക്കര. പക്ഷികൾ ഭയമില്ലാതെ കടലിലും തീരത്തുമായി ഉല്ലസിച്ച് പറന്നുയരുന്നത് കാണാൻ നല്ല രസമാണ് .
ഞങ്ങളോടൊപ്പം സുഹൃത്ത് ഷമീമും നിവാസികളായ അമീർ, ഫൈസി, അക്രം തുടങ്ങിയവരും എയർപോർട്ടു ജീവനക്കാരനായ രാകേഷും, പിന്നെ ബോട്ടു ജീവനക്കാരും. ഓടുന്ന ബോട്ടിൽ ചൂണ്ടയിട്ട് മീൻപിടിക്കാൻ ഞങ്ങൾക്കും അവസരം ലഭിച്ചു. കടലിന്റെ ഒത്ത നടുക്കെത്തിയപ്പോൾ അമീറും ഷമീമും ഞങ്ങളെ സ്നോർക്കലിംഗിന് കടലിൽ ഇറങ്ങാൻ അവസരം നല്കി. ഒരു ബഹുനില മന്ദിരത്തിന്റെ മുകളിൽ നിന്ന് താഴേക്ക് നോക്കുന്നതു പോലെ ഉള്ള അനുഭവമാണ് സ്നോർക്കലിംഗ് സമ്മാനിച്ചത്..വല്ലാത്ത അതിസാഹസികമായ ഒരനുഭവമായിരുന്നത്.തിരികെ റിസോർട്ടിൽ എത്തുമ്പോൾ സൂര്യൻ അതിന്റെ സ്വർണ്ണനിറം മുഴുവൻ ഉരുക്കി ഒഴിച്ചപോലെ തിളങ്ങുന്ന കടൽ. ഇതെല്ലാം കാണാനും ആസ്വദിക്കാനും അവസരം ഒരുക്കിത്തന്നുവെങ്കിലും തങ്ങളുടെ തീരവും കടലും ഏറെ കരുതലോടെയാണ് ഇവർ കാത്തു സൂക്ഷിക്കുന്നത്.
NB : ഭംഗിയുള്ള പവിഴപ്പുറ്റുകളോ കടലിലെ അമൂല്യ വസ്തുക്കളോ പെട്ടിയിൽ കയറ്റി കൊണ്ടുവരാൻ ശ്രമിച്ചാൽ അവിടെ കുറ്റവാളികൾ ഇല്ലാത്തതിനാൽ പൂട്ടിക്കിടക്കുന്ന ഒരു ജയിലുണ്ട്. അത് നിങ്ങളായിരിക്കും ഉദ്ഘാടനം ചെയ്യുന്നത്..

കുട്ടു അക്കു ഇൻ A4
09/07/2019

കുട്ടു അക്കു ഇൻ A4

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബാംഗ്ലൂരിലേക്കും , തിരികെയുമുള്ള  KSRTC സർവീസുകളുടെ സമയവിവരംഓണ്ലൈന്‍ റിസർവേഷന്‍ ലഭ്...
25/06/2019

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബാംഗ്ലൂരിലേക്കും , തിരികെയുമുള്ള KSRTC സർവീസുകളുടെ സമയവിവരം

ഓണ്ലൈന്‍ റിസർവേഷന്‍ ലഭ്യമാണ്
online.keralartc.com

■ 07:00 AM :- കോഴിക്കോട് - കൽപ്പറ്റ - സുൽത്താൻ ബത്തേരി - മൈസൂർ - ബാംഗ്ലൂർ (SF).
■ 07:30 AM :- കോഴിക്കോട് - മൈസൂർ - ബാംഗ്ലൂർ (SEXP).
■ 07:35 AM :- കണ്ണൂർ - ഇരിട്ടി - വിരാജ്പേട്ട് - മൈസൂർ - ബാംഗ്ലൂർ (SEXP).
■ 08:00 AM :- കോഴിക്കോട് - സുൽത്താൻ ബത്തേരി - മൈസൂർ - ബാംഗ്ലൂർ (SEXP)
■ 08:30 AM :- കോഴിക്കോട് - സുൽത്താൻ ബത്തേരി - മൈസൂർ - ബാംഗ്ലൂർ (AC MULTIAXLE ).
■ 09:00 AM:- തൊട്ടിൽപാലം - മാനന്തവാടി - മൈസൂർ - ബാംഗ്ലൂർ (SEXP)
■ 10:00 AM :- കോഴിക്കോട് - സുൽത്താൻ ബത്തേരി - മൈസൂർ - ബാംഗ്ലൂർ (SEXP).
■ 11:00 AM :- നിലമ്പൂർ - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 12:00 PM :- കോഴിക്കോട് - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 01:30 PM :- കോഴിക്കോട് - സുൽത്താൻ ബത്തേരി - മൈസൂർ - ബാംഗ്ലൂർ (SEXP).
■ 01:45 PM :- തിരുവനന്തപുരം - കൊട്ടാരക്കര - തിരുവല്ല - കോട്ടയം - മൂവാറ്റുപുഴ - തൃശ്ശൂർ - പാലക്കാട് - കോയമ്പത്തൂർ - സേലം - ബാംഗ്ലൂർ (AC MULTI AXILE).
■ 02:00 PM :- തിരുവനന്തപുരം - കൊല്ലം - ആലപ്പുഴ - എറണാകുളം - തൃശ്ശൂർ - കോഴിക്കോട് - സുൽത്താൻ ബത്തേരി - മൈസൂർ - ബാംഗ്ലൂർ (AC MULTI AXILE).
■ 03:15 PM :- തിരുവനന്തപുരം - കൊല്ലം - ആലപ്പുഴ - എറണാകുളം - തൃശ്ശൂർ - പാലക്കാട് - കോയമ്പത്തൂർ - സേലം - ബാംഗ്ലൂർ (AC MULTI AXILE).
■ 03:30 PM :- മൂന്നാർ - കോതമംഗലം - തൃശ്ശൂർ - കോഴിക്കോട് - സുൽത്താൻ ബത്തേരി - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 04:45 PM :- തിരുവല്ല - ആലപ്പുഴ - എറണാകുളം - തൃശ്ശൂർ - പാലക്കാട് - കോയമ്പത്തൂർ - സേലം - ബാംഗ്ലൂർ (SDLX).
■ 05:00 PM :- തിരുവനന്തപുരം - കൊല്ലം - ആലപ്പുഴ - എറണാകുളം - തൃശ്ശൂർ - കോഴിക്കോട് - സുൽത്താൻ ബത്തേരി - മൈസൂർ - ബാംഗ്ലൂർ (AC MULTI AXILE).
■ 05:00 PM :- പയ്യന്നൂർ - ചെറുപുഴ - ഇരിട്ടി - വിരാജ്പേട്ട് - മൈസൂർ - ബാംഗ്ലൂർ (SEXP).
■ 05:30 PM :- കോട്ടയം - മൂവാറ്റുപുഴ - തൃശ്ശൂർ - പെരിന്തൽമണ്ണ - നിലമ്പൂർ - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 05:30 PM :- പത്തനംതിട്ട - തിരുവല്ല - കോട്ടയം - മൂവാറ്റുപുഴ - തൃശ്ശൂർ - പാലക്കാട് - കോയമ്പത്തൂർ - സേലം - ബാംഗ്ലൂർ (AC MULTI AXILE).
■ 06:00 PM :- കോട്ടയം - മൂവാറ്റുപുഴ - തൃശ്ശൂർ - പാലക്കാട് - കോയമ്പത്തൂർ - സേലം - ബാംഗ്ലൂർ (AC MULTI AXILE).
■ 06:00 PM:- കോഴിക്കോട് - മാനന്തവാടി - മൈസൂർ - ബാംഗ്ലൂർ (SF).
■ 06:05 PM :- എറണാകുളം - തൃശ്ശൂർ - കോഴിക്കോട് - മാനന്തവാടി - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 06:20 PM :- കാഞ്ഞങ്ങാട് - ചെറുപുഴ - ഇരിട്ടി - വിരാജ്പേട്ട് - മൈസൂർ - ബാംഗ്ലൂർ (SEXP).
■ 06:30 PM :- പൊന്നാനി - കോഴിക്കോട് - കൽപ്പറ്റ - മാനന്തവാടി - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 07:00 PM :- തൃശ്ശൂർ - പെരിന്തൽമണ്ണ - കൽപ്പറ്റ - മാനന്തവാടി - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 07:00 PM :- ഗുരുവായൂർ - പെരിന്തൽമണ്ണ - നിലമ്പൂർ - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 07:00 PM:- കണ്ണൂർ - ഇരിട്ടി - വിരാജ്പേട്ട് മൈസൂർ - ബാംഗ്ലൂർ (SDLX).
■ 07:00 PM :- കോഴിക്കോട് - മാനന്തവാടി - മൈസൂർ - ബാംഗ്ലൂർ (SEXP).
■ 07:00 PM :- എറണാകുളം - തൃശ്ശൂർ - പാലക്കാട് - കോയമ്പത്തൂർ - സേലം - ബാംഗ്ലൂർ (AC MULTI AXILE).
■ 07:30 PM :- തിരുവനന്തപുരം - കൊല്ലം - ആലപ്പുഴ - എറണാകുളം - തൃശ്ശൂർ - കോഴിക്കോട് - സുൽത്താൻ ബത്തേരി - മൈസൂർ - ബാംഗ്ലൂർ (AC MULTI AXILE).
■ 07:45 PM :- സുൽത്താൻ ബത്തേരി - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 08:00 PM :- പിറവം - എറണാകുളം - ഗുരുവായൂർ - കോഴിക്കോട് - സുൽത്താൻ ബത്തേരി - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 08:00 PM :- തലശ്ശേരി - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 08:00 PM :- കോഴിക്കോട് - മാനന്തവാടി - മൈസൂർ - ബാംഗ്ലൂർ (SEXP).
■ 08:00 PM :- വടകര - മൈസൂർ - ബാംഗ്ലൂർ (SEXP).
■ 08:00 PM :- തൃശ്ശൂർ - പാലക്കാട് - കോയമ്പത്തൂർ - സേലം - ബാംഗ്ലൂർ (SDLX).
■ 08:00 PM :- പയ്യന്നൂർ - കണ്ണൂർ - ഇരിട്ടി - വിരാജ്പേട്ട് - മൈസൂർ - ബാംഗ്ലൂർ (SEXP).
■ 08:05 PM:- എറണാകുളം - തൃശ്ശൂർ - പാലക്കാട് - കോയമ്പത്തൂർ - സേലം - ബാംഗ്ലൂർ (SDLX).
■ 08:15 PM :- കണ്ണൂർ - ഇരിട്ടി - വിരാജ്പേട്ട് - മൈസൂർ - ബാംഗ്ലൂർ (SEXP).
■ 08:30 PM :- കാസർഗോഡ് - സുള്ള്യ - ബാംഗ്ലൂർ (SDLX).
■ 08:46 PM :- കോഴിക്കോട് - മാനന്തവാടി - മൈസൂർ - ബാംഗ്ലൂർ (SEXP).
■ 09:00 PM :- പാലാ - തൊടുപുഴ - മൂവാറ്റുപുഴ - തൃശ്ശൂർ - പെരിന്തൽമണ്ണ - നിലമ്പൂർ - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 09:00 PM :- പാലക്കാട് - കോയമ്പത്തൂർ - സേലം - ബാംഗ്ലൂർ (SDLX).
■ 09:00 PM :- വടകര - മൈസൂർ - ബാംഗ്ലൂർ (SF).
■ 09:00 PM :- തലശ്ശേരി - മൈസൂർ - ബാംഗ്ലൂർ (SEXP).
■ 09:30 PM :- കണ്ണൂർ - ഇരിട്ടി - വിരാജ്പേട്ട് - മൈസൂർ - ബാംഗ്ലൂർ (SEXP).
■ 09:35 PM :- കോഴിക്കോട് - മാനന്തവാടി - മൈസൂർ - ബാംഗ്ലൂർ (SEXP).
■ 10:00 PM :- കോഴിക്കോട് - കൽപ്പറ്റ - മാനന്തവാടി - മൈസൂർ - ബാംഗ്ലൂർ (SDLX).
■ 10:00 PM :- കണ്ണൂർ - ഇരിട്ടി - വിരാജ്പേട്ട് - മൈസൂർ - ബാംഗ്ലൂർ (SEXP).
🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺
ബാംഗ്ലൂരിൽ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള KSRTC സർവീസുകളുടെ സമയവിവരം⬇⬇

■ 07:00 AM :- ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി (SDLX).
■ 08:00 AM :- ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി - കോഴിക്കോട് (SF).
■ 08:00 AM :- ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി (SDLX).
■ 09:05 AM :- ബാംഗ്ലൂർ - മൈസൂർ - വിരാജ്പേട്ട് - ഇരിട്ടി - കണ്ണൂർ (SEXP).
■ 10:30 AM :- ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി - കോഴിക്കോട് (SEXP).
■ 11:00 AM :- ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി - വടകര (SF).
■ 12:00 PM :- ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി - കോഴിക്കോട് (SEXP).
■ 01:00 PM :- ബാംഗ്ലൂർ - മൈസൂർ - കോഴിക്കോട് - തൃശ്ശൂർ - എറണാകുളം - ആലപ്പുഴ - കൊല്ലം - തിരുവനന്തപുരം (AC MULTI AXILE).
■ 02:00 PM :- ബാംഗ്ലൂർ - മൈസൂർ - നിലമ്പൂർ - തൃശ്ശൂർ - ഗുരുവായൂർ (SDLX).
■ 02:15 PM :- ബാംഗ്ലൂർ - മൈസൂർ - കോഴിക്കോട് - തൃശ്ശൂർ - എറണാകുളം - ആലപ്പുഴ - കൊല്ലം - തിരുവനന്തപുരം (AC MULTI AXILE).
■ 03:30 PM :- ബാംഗ്ലൂർ - മൈസൂർ - കോഴിക്കോട് - തൃശ്ശൂർ - എറണാകുളം - ആലപ്പുഴ - കൊല്ലം - തിരുവനന്തപുരം (AC MULTI AXILE).
■ 03:00 PM :- ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി - കോഴിക്കോട് - ഗുരുവായൂർ - എറണാകുളം - പിറവം (SDLX).
■ 03:45 PM :- ബാംഗ്ലൂർ - മൈസൂർ - നിലമ്പൂർ - തൃശ്ശൂർ - മൂവാറ്റുപുഴ - കോട്ടയം (SDLX).
■ 04:00 PM :- ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി - കോഴിക്കോട് - തൃശ്ശൂർ - കോതമംഗലം - മൂന്നാർ (SDLX).
■ 04:45 PM :- ബാംഗ്ലൂർ - മൈസൂർ - മാനന്തവാടി - കോഴിക്കോട് - തൃശ്ശൂർ - എറണാകുളം (SDLX).
■ 05:00 PM :- ബാംഗ്ലൂർ - സേലം - കോയമ്പത്തൂർ - തൃശ്ശൂർ - എറണാകുളം - ആലപ്പുഴ - കൊല്ലം - തിരുവനന്തപുരം (AC MULTI AXILE).
■ 05:30 PM :- ബാംഗ്ലൂർ - മൈസൂർ - മാനന്തവാടി - കോഴിക്കോട് - പൊന്നാനി (SDLX).
■ 06:00 PM :- ബാംഗ്ലൂർ - മൈസൂർ - നിലമ്പൂർ - തൃശ്ശൂർ - മൂവാറ്റുപുഴ - തൊടുപുഴ - പാലാ (SDLX).
■ 06:05 PM :- ബാംഗ്ലൂർ - സേലം - കോയമ്പത്തൂർ - തൃശ്ശൂർ - മൂവാറ്റുപുഴ - കോട്ടയം - തിരുവല്ല - കൊട്ടാരക്കര - തിരുവനന്തപുരം (AC MULTI AXILE).
■ 06:15 PM :- ബാംഗ്ലൂർ - സേലം - കോയമ്പത്തൂർ - തൃശ്ശൂർ - എറണാകുളം - ആലപ്പുഴ - തിരുവല്ല (SDLX).
■ 06:55 PM :- ബാംഗ്ലൂർ - മൈസൂർ - മാനന്തവാടി - തൊട്ടിൽപ്പാലം - കോഴിക്കോട് (SEXP).
■ 07:00 PM :- ബാംഗ്ലൂർ - സേലം - കോയമ്പത്തൂർ - തൃശ്ശൂർ - എറണാകുളം (SDLX).
■ 07:30 PM :- ബാംഗ്ലൂർ - സേലം - കോയമ്പത്തൂർ - തൃശ്ശൂർ - മൂവാറ്റുപുഴ - കോട്ടയം - തിരുവല്ല - പത്തനംതിട്ട (AC MULTI AXILE).
■ 08:00 PM :- ബാംഗ്ലൂർ - സേലം - കോയമ്പത്തൂർ - തൃശ്ശൂർ - എറണാകുളം (AC MULTI AXILE).
■ 08:00 PM :- ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി - കോഴിക്കോട് (SF).
■ 08:15 PM :- ബാംഗ്ലൂർ - മൈസൂർ - വിരാജ്പേട്ട് - ഇരിട്ടി - തലശ്ശേരി (SDLX).
■ 08:26 PM :- ബാംഗ്ലൂർ - മൈസൂർ - മാനന്തവാടി - കോഴിക്കോട് (SDLX).
■ 08:30 PM :- ബാംഗ്ലൂർ - മൈസൂർ - കാസർഗോഡ് (SDLX).
■ 08:30 PM :- ബാംഗ്ലൂർ - മൈസൂർ - വിരാജ്പേട്ട് - ഇരിട്ടി - കണ്ണൂർ - പയ്യന്നൂർ (SEXP).
■ 09:00 PM :- ബാംഗ്ലൂർ - മൈസൂർ - വിരാജ്പേട്ട് - ഇരിട്ടി - ചെറുപുഴ - പയ്യന്നൂർ (SEXP).
■ 09:00 PM :- ബാംഗ്ലൂർ - സേലം - കോയമ്പത്തൂർ - പാലക്കാട് (SDLX).
■ 09:15 PM :- ബാംഗ്ലൂർ - സേലം - കോയമ്പത്തൂർ - തൃശ്ശൂർ - മൂവാറ്റുപുഴ - കോട്ടയം (AC MULTI AXILE).
■ 09:15 PM :- ബാംഗ്ലൂർ - മൈസൂർ - വിരാജ്പേട്ട് - ഇരിട്ടി - കണ്ണൂർ (SDLX).
■ 09:15 PM :- ബാംഗ്ലൂർ - മൈസൂർ - മാനന്തവാടി - തൊട്ടിൽപ്പാലം - വടകര (SEXP).
■ 09:29 PM :- ബാംഗ്ലൂർ - മൈസൂർ - മാനന്തവാടി - കോഴിക്കോട് (SEXP).
■ 09:30 PM :- ബാംഗ്ലൂർ - മൈസൂർ - വിരാജ്പേട്ട് - ഇരിട്ടി - തലശ്ശേരി - കണ്ണൂർ (SEXP).
■ 10:00 PM :- ബാംഗ്ലൂർ - മൈസൂർ - വിരാജ്പേട്ട് - ഇരിട്ടി - ചെറുപുഴ - പയ്യന്നൂർ (SDLX).
■ 10:00 PM :- ബാംഗ്ലൂർ - സേലം - കോയമ്പത്തൂർ - തൃശ്ശൂർ (SDLX).
■ 10:15 PM :- ബാംഗ്ലൂർ - മൈസൂർ - മാനന്തവാടി - കോഴിക്കോട് (SEXP).
■ 10:30 PM :- ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി - കോഴിക്കോട് (AC MULTIAXLE )
■ 10:30 PM :- ബാംഗ്ലൂർ - മൈസൂർ - വിരാജ്പേട്ട് - ഇരിട്ടി - തലശ്ശേരി (SEXP).
■ 11:00 PM :- ബാംഗ്ലൂർ - മൈസൂർ - വിരാജ്പേട്ട് - ഇരിട്ടി - കണ്ണൂർ (SEXP).
■ 11:00 PM :- ബാംഗ്ലൂർ - മൈസൂർ - നിലമ്പൂർ - തൃശ്ശൂർ (SDLX).
■ 11:00 PM :- ബാംഗ്ലൂർ - മൈസൂർ - മാനന്തവാടി - തൊട്ടിൽപാലം(SEXP)
■ 11:00 PM :- ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി - കോഴിക്കോട് (SEXP).
■ 11:31 PM :- ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി - കോഴിക്കോട് (SEXP).
■ 11:45 PM :- ബാംഗ്ലൂർ - മൈസൂർ - സുൽത്താൻ ബത്തേരി - കോഴിക്കോട് (SDLX).

ഓണ്ലൈന്‍ റിസർവേഷന്‍ ലഭ്യമാണ്
online.keralartc.com

online.keralartc.com is a newly launched website for KERALA RTC Advance Online Booking/Reservation System. Book your tickets online at online.keralartc.com - Kerala State Road Transport Corporation

27/03/2019

നിശ്ശബ്ദതതയുടെ സുന്ദരി - സൈലന്റ് വാലി 😍🏞

ππππ$$$$$&&&&&$$$$ππππππ

സൈരദ്ധരി വനം എന്ന നാമേധാരിയായ നിശ്ശബ്ദതതയുടെ താഴ് വരയാണ് സൈലന്റ് വാലി.സൈരദ്ധരി എന്ന് ബ്രിട്ടീഷ്കാർക്ക് ഉച്ചരിക്കുവാൻ പ്രയാസം ആയതിനാലാണ് സൈലന്റ് വാലി എന്നു കാലക്രമത്തിൽ നാമധേയപെട്ടത്👨🏻‍✈.കാടിനുള്ളിലൂടെ യാത്ര ചെയ്യുമ്പോൾ സൈരദ്ധരി എന്ന sign board കളാണ് വഴിയിലുട നീളം കാണുവാൻ സാധിക്കുക.🚦

കാടറിഞ്ഞുള്ള 23 km യാത്രയും കൊടുംകാടിനുള്ളിലെ വ്യൂ ടവറും 🔭, മനുഷ്യ സ്പ്രർശമേൽകാതെ ആരെയും മോഹിപ്പിച്ഛ് ഒഴുകുന്ന കുന്തിപുഴയും, 1.5 hr നീളുന്ന ട്രെക്കിങ്ങും🎿 എന്നും പൂത്തുലഞ്ഞു നിൽക്കുന്ന മാമരങ്ങളും അവയുടെ കുളിരും വന്യ മൃഗങ്ങളുടെ സാന്നിധ്യവും എല്ലാം ഒന്ന് ചേരുമ്പോൾ ഈ നിശ്ശബ്ദതതയുടെ സുന്ദരിക്കുള്ള ഭംഗി ഡബിൾ അല്ല ട്രിപ്പിൾ മടങ്ങു വർധിക്കുന്നു.⛄☃

📚പണ്ട് പാഠ പുസ്തകത്തിൽ ആമസോൺ വനാന്തരങ്ങൾക്ക് ശേഷം കീർത്തി കേട്ട വനമാണ് നമ്മുടെ പാലക്കാടൻ സുന്ദരി സൈലന്റ് വാലി എന്നറിഞ്ഞതുമുതൽ കാണുവാൻ ഒരുപാട് കൊതിച്ചിരുന്നതാണ്.🙂 കഴിഞ്ഞ ഒരു വർഷം കൈയെത്തും ദൂരെ ഉണ്ടായിരുന്നിട്ടും പ്രളയവും അതിനോട് ചേർന്നെത്തിയ നിരോധനവുമെല്ലാം ഞങ്ങളെ അകറ്റി.....😞😕

പ്രളയത്തെ അതിജീവിച്ച സൈലന്റ് വാലിയുടെ തിരിച്ചു വരവ് അറിഞ്ഞപ്പോൾ തന്നെ വിളിച്ചു ടിക്കറ്റ് ബുക്ക് ചെയ്തു📞.രാവിലെ 8 മണിക്കുള്ള വണ്ടിയിൽ പോകാൻ റെഡിയായി ഞങ്ങൾ 6 പേർ ചെന്നു.ആദ്യ വണ്ടിയിൽ പോയി വന്യ മൃഗങ്ങളെ കാണുവാനുള്ള അടങ്ങാത്ത ത്വരയായിരുന്നു ഇതിനു പിന്നിൽ.🐘🦏🐆🦌

🚌ആദ്യ ബസിൽ പോകുവാനുള്ള ടീം തയ്യാറായതിനാൽ ഞങ്ങളെ കാത്തിരുന്നത് നിഷാദേട്ടനും പുള്ളിടെ അടിപൊളി ജീപ്പും ആയിരുന്നു.നിഷാദേട്ടൻ സൈലന്റ് വാലി അരച്ചു കലക്കി കുടിച്ച സൂപ്പർ ഗൈഡ് കൂടിയായിരുന്നു.ഞങ്ങൾ 6 പേർ വീണ്ടും ഹാപ്പി...💖 ഞങ്ങൾക്കായി മാത്രം 1 ജീപ്പും ......🚜

മുക്കാലിയിൽ നിന്നും വിട്ട് ചിണ്ടാക്കി, സൈലന്റ് വാലി തിരിയുന്ന വഴിയിൽ ഞങ്ങൾ ആദ്യം പോയ ബസ് കണ്ടു.അവിടെ ഇറങ്ങി sign 📝
ചെയ്തു ബസ് നെ മറിക്കുവാൻ ഞങ്ങൾക്ക് വലിയ സമയം വേണ്ടി വന്നില്ല....അങ്ങനെ ഞങ്ങൾ 1st.....🙋🏻‍♂

23 km യാത്രയിൽ 9km ഭൂമി അട്ടപ്പാടി ഫാമിംഗ് സൊസൈറ്റി (ACFS) യുടെ യാണ്. 🍃കുരുമുളക്, കാപ്പി തുടങ്ങുന്ന വിളകളും അതോടൊപ്പം ആദിവാസി കുടുംബങ്ങൾക്ക് ഉള്ള തൊഴിലും ഈ വന മേഖലയിൽ ലഭ്യമാക്കുന്നു.🥰👏👏

ശേഷം 1960 - 70 കാലഘട്ടങ്ങളിൽ നട്ടു പിടിപ്പിച്ച തേക്കിൻ കാടിനുള്ളിലൂടെ സഞ്ചരിച്ഛ് കുളിരണിയിക്കുന്ന നിശ്ശബ്ദതതയുടെ താഴ് വരയിലേക്ക് നമ്മൾ പ്രേവേശിക്കും.....ആ ഒരു മാറ്റം നമ്മുക്ക് ശെരിക്കും അനുഭവിച്ചറിയുവാൻ സാധിക്കും.... ബഫർ സോൺ കോർ സോൺ എന്നിങ്ങനെയാണ് ഈ വനത്തെ തരം തിരിച്ചിരിക്കുന്നത്.......അരിച്ചിറങ്ങുന്ന സൂര്യപ്രകാശവും ഭൂമിയെ മറച്ചു നിൽക്കുന്ന ഇലകളും പച്ച വിരിച്ചു നിൽക്കുന്ന വൃക്ഷങ്ങളും സ്വർഗീയ അനുഭൂതിയാണ് തരുന്നത്🌥....🔥പുറത്തെ കൊടും ചൂടിൽ നിന്നും കയറി വരുമ്പോൾ ലഭ്യമാകുന്ന ഈ അനുഭൂതി മനസിനെയും ശരീരത്തെയും ഒരുപോലെ താണുപ്പിക്കും⛄☃☃......

പ്രളയം അഞ്ചോളം ഇടങ്ങളിൽ തകർത്ത റോഡിലൂടെ ആണ് നമ്മൾ സഞ്ചരിക്കുക.മല്ലിശ്വര ശാപത്താൽ മല്ലിശ്വരമുടി കാണുവാൻ കഴിയാത്ത കരുവാര കോളനിയും ഈ യാത്രയിൽ കാണം.🌨മഴകാലങ്ങളിൽ സമൃദ്ധമായ നീരുറവയിൽ നിലവിൽ ലഭ്യമായ ജലം ജലപാനത്തിനും ക്ഷിണമകറ്റാനും നല്ലതാ......ഭാഗ്യം ഉണ്ടേൽ ഈ ജീപ്പ് സഫാരിയിൽ വന്യ മൃഗങ്ങളെ കാണം.🐗🐘🐃🐆 ഞങ്ങൾക്ക് കരികുരങ്ങിനെയും കാട്ടുകോഴിയേയും മലയണാനെയും വഴി നീളെയുള്ള ആന പിണ്ഡങ്ങളും കണ്ടു തൃപ്തിപ്പെടേണ്ടി വന്നു.....

ജീപ്പ് സഫാരി അവസാനിക്കുന്നിടത്താണ് വ്യൂ ടവർ ഉള്ളത്.🗼 12 പേർക്ക് ഒരേ സമയം കയറാം. ബസ് പുറകെ ഉള്ളതിനാൽ ഞങ്ങൾ വേഗം വ്യൂ ടവറിൽ കയറി.കുളിരണിയിച്ചുള്ള കാറ്റും പച്ചവിരിച്ച മലനിരകളും പ്രെകൃതിയുടെ അരഞ്ഞാണമായാ മനുഷ്യ സ്പർശമേൽകാത്ത കുന്തിപുഴയും നിശ്ബദമായ നിബിഢ വനവും വ്യൂ ടൗറിന് മുകളിൽ നമ്മളെ കുറച്ചൽപ്പ നേരം പിടിച്ചിരുത്തും......വാക്കുകൾ കതീതമാണി ദ്രിശ്യ ഭംഗി.....🏔🏞

പഞ്ച പാണ്ഡവന്മാരുടെ സാന്നിധ്യവും കുന്തിദേവി കുളിച്ച കുന്തി പുഴയും അക്ഷയ പാത്രം ഉള്ളതിനാൽ പാത്രകടവ് എന്ന് പേരുവന്ന ഇടവും ചീവീടുകളുടെ സാന്നിദ്ധ്യം തീരെ ഇല്ല എന്നതും സൈരദ്ധരി വനത്തിൽ നമ്മളെ കാത്തിരിക്കുന്ന മറ്റ് അത്ഭുതങ്ങൾ ആണ്.....

അവിടെ ഡാം നിര്മിക്കുവാനുണ്ടായ തീരുമാനം പ്രതിഷേധം മൂലം ഉപേക്ഷിച്ചത് വളരെ നന്നായി എന്ന് അവിടെ എത്തുന്ന നമ്മുടെ ഏവരുടെയും മനസ് നമ്മളോടായി മന്ത്രിക്കും.😍👏👍

കുന്തിപുഴയുടെ സമീപത്തേക്ക് പടുകൂറ്റൻ വൃക്ഷങ്ങൾ താണ്ടി🌳🌴 പക്ഷികളുടെ നിർമല സ്വരവും നുകർന്ന് ആന പിണ്ഡങ്ങൾക്കിടയിലൂടെ ഒരു ട്രെക്കിങ്ങും ഉണ്ട്. പ്രളയത്തിനു മുൻപ് കുന്തിപുഴക്ക് കുറുകെ തൂക്കുപാലം ഉണ്ടായിരുന്നു. ഇപ്പോൾ അത് തകർന്നിരിക്കുന്നതിനാൽ അതിലൂടെ ഉള്ള സഞ്ചാരം ഞങ്ങൾക്ക് ഉപേക്ഷികേണ്ടി വന്നു.

🕔23 km ഉം 5 മണിക്കൂർ സമയവും ആണ് സൈലന്റ് വാലിയിലെ അത്ഭുതങ്ങൾ ദർശിക്കുവാൻ നമുക്കായി ഒരുക്കി വച്ചിരിക്കുന്നത്.കാടിനുള്ളിൽ ക്യാമ്പ് സൈറ്റ് ഉം ഉണ്ട്, ദിനരാത്രങ്ങൾ ചിലവഴിക്കാനായി 2500/ head അതിൽ ട്രെക്കിങ്ങ് ഉം ഉൾപ്പെടും🏕⛺.....

📢📣കുറിപ്പ്‌ -

🚜രാവിലെ ആദ്യ വണ്ടിയിൽ ഉള്ള യാത്ര തന്നെയാണ് ആസ്വാദനത്തിനു അഭികാമ്യം..

⏰8 മണി മുതൽ 1 മണി വരെയാണ് യാത്ര സമയം....

🚶🏻🚶🏻‍♀നിലവിൽ 50 പേർക്കാണ് ദിനവും ടിക്കറ്റ് കൊടുക്കുന്നത്.നേരത്തെ ബുക്ക് ചെന്നവർക്കെ ടിക്കറ്റ് ലഭ്യമാകുകയുള്ളൂ.
☎Ph: 8589895652

💵400 രൂപയാണ് ടിക്കറ്റ് ചാർജ്

🌨⛈മഴകാലത്തുള്ള യാത്രയാണ് കൂടുതൽ അഭികാമ്യം...നിറഞ്ഞൊഴുകുന്ന കുന്തിപുഴയും പോകുന്ന വഴിയിലെ ചെറിയ വെള്ള ചാട്ടവും എല്ലാം മഴക്കാല യാത്രക്ക് മാറ്റുകൂട്ടും.

🥤🍛ഭക്ഷണം,വെള്ളം എന്നിവ പോകുന്നവർ ആവശ്യത്തിന് കയ്യിൽ കരുതുക.

27/03/2019

എറണാകുളത്തു നിന്നും ഗോവയിലേക്ക് പോകുന്ന 26 ട്രെയിനുളെ അറിഞ്ഞിരിക്കാം…
ചെലവ് ചുരുക്കിഗോവയിലേക്ക് പോകുവാൻ ഏറ്റവും ബെസ്റ്റ് മാർഗ്ഗം ട്രെയിൻ യാത്രയാണ്.

ഗോവ – ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം എന്ന നിലയിലാണ് ഈ പേര് നമ്മളെല്ലാം ആദ്യമായി കേട്ടിട്ടുണ്ടാകുക. പിന്നീട് നാം വളർന്നപ്പോൾ ഗോവ ചെറിയൊരു സംഭവമല്ലെന്നു മനസ്സിലാകുകയും ചെയ്തു. കേരളത്തിൽ നിന്നും ധാരാളമാളുകൾ, പ്രത്യേകിച്ച് ബാച്ചിലേഴ്‌സ് ഗോവയിലേക്ക് അടിച്ചുപൊളിക്കുവാനായി പോകാറുണ്ട്. ചെലവ് ചുരുക്കിഗോവയിലേക്ക് പോകുവാൻ ഏറ്റവും ബെസ്റ്റ് മാർഗ്ഗം ട്രെയിൻ യാത്രയാണ്. ഗോവയിൽ പോകുന്നവർ ‘മഡ്‌ഗാവ്'(Madgaon Junction) റെയിൽവേ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. എറണാകുളത്തു നിന്നും ഗോവയിലേക്ക് സർവ്വീസ് നടത്തുന്ന ട്രെയിനുകളുടെ വിശദവിവരങ്ങളാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

എറണാകുളത്തു നിന്നും ദിവസേന രണ്ടു ട്രെയിനുകൾ ഗോവയിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. 1. ട്രെയിൻ നമ്പർ 12617 മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഉച്ചയ്ക്ക് 1.15 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം വെളുപ്പിന് 3 മണിയോടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 24 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 216, സ്ലീപ്പർ – 445, AC 3 – 1180, AC 2 – 1685. ദിവസേന സർവ്വീസ് നടത്തുന്ന മറ്റൊരു ട്രെയിൻ; 2. ട്രെയിൻ നമ്പർ 16346 നേത്രാവതി എക്സ്പ്രസ്സാണ്. ഈ ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്നും ദിവസേന ഉച്ചയ്ക്ക് 2.05 നു പുറപ്പെടുകയും പിറ്റേദിവസം വെളുപ്പിന് 4.35 നു മഡ്‌ഗാവ് എത്തിച്ചേരുകയും ചെയ്യും. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 201, സ്ലീപ്പർ – 415, AC 3 – 1135, AC 2 – 1640.

ഇനിയുള്ളത് ആഴ്ചയിൽ ചില ദിവസങ്ങളിൽ മാത്രമുള്ള ട്രെയിനുകളാണ്. അവ ഏതൊക്കെയെന്നു നോക്കാം. 1. ട്രെയിൻ നമ്പർ 22149, എറണാകുളം – പൂനെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ചൊവ്വ, വെള്ളി ദിവസങ്ങളിൽ വെളുപ്പിന് 5.15 നു പുറപ്പെടുന്ന ഈ ട്രെയിൻ വൈകുന്നേരം 5.10 മണിയോടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 10 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 216, സ്ലീപ്പർ – 445, AC 3 – 1180, AC 2 – 1685.

2. ട്രെയിൻ നമ്പർ 22114, കൊച്ചുവേളി – മുംബൈ LTT സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ വെളുപ്പിന് 5.15 നു പുറപ്പെടുന്ന ഈ ട്രെയിൻ വൈകുന്നേരം 5.10 മണിയോടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 10 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 216, സ്ലീപ്പർ – 445, AC 3 – 1180, AC 2 – 1685, AC 1 – 2860.

3. ട്രെയിൻ നമ്പർ 22653, തിരുവനന്തപുരം – നിസാമുദ്ധീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ശനിയാഴ്ച ദിവസങ്ങളിൽ വെളുപ്പിന് 5.15 നു പുറപ്പെടുന്ന ഈ ട്രെയിൻ വൈകുന്നേരം 5.10 മണിയോടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 7 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 216, സ്ലീപ്പർ – 445, AC 3 – 1180, AC 2 – 1685, AC 1 – 2860.

4. ട്രെയിൻ നമ്പർ 22655, തിരുവനന്തപുരം – നിസാമുദ്ധീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ബുധനാഴ്ച ദിവസങ്ങളിൽ വെളുപ്പിന് 5.15 നു പുറപ്പെടുന്ന ഈ ട്രെയിൻ വൈകുന്നേരം 5.10 മണിയോടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 7 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 216, സ്ലീപ്പർ – 445, AC 3 – 1180, AC 2 – 1685, AC 1 – 2860.

5. ട്രെയിൻ നമ്പർ 12202, കൊച്ചുവേളി – മുംബൈ ലോകമാന്യ തിലക് ഗരീബ് രഥ് : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നം ഞായർ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിയ്ക്ക് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം വെളുപ്പിന് 1.20 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 11 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : എസി ചെയർ – 675, AC 3 – 785.

6. ട്രെയിൻ നമ്പർ 12483, കൊച്ചുവേളി – അമൃത്സർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ബുധനാഴ്ച ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിയ്ക്ക് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം വെളുപ്പിന് 1.20 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 7 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 216, സ്ലീപ്പർ – 445, AC 3 – 1180, AC 2 – 1685.

7. ട്രെയിൻ നമ്പർ 22659, കൊച്ചുവേളി – ഡെറാഡൂൺ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിയ്ക്ക് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം വെളുപ്പിന് 1.20 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 7 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 216, സ്ലീപ്പർ – 445, AC 3 – 1180, AC 2 – 1685.

8. ട്രെയിൻ നമ്പർ 12217, കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും തിങ്കൾ, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം വെളുപ്പിന് 1.20 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 7 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 216, സ്ലീപ്പർ – 445, AC 3 – 1180, AC 2 – 1685, AC 1 – 2860.

9. ട്രെയിൻ നമ്പർ 10216, എറണാകുളം – മഡ്‌ഗാവ് വീക്കിലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും തിങ്കളാഴ്ച ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.50 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം വെളുപ്പിന് 3.15 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 11 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 216, സ്ലീപ്പർ – 445, AC 3 – 1180, AC 2 – 1685, AC 1 – 2860.

10. ട്രെയിൻ നമ്പർ 19261, കൊച്ചുവേളി – പോർബന്തർ വീക്കിലി എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഞായറാഴ്ച ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.50 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം വെളുപ്പിന് 3.50 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 9 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 216, സ്ലീപ്പർ – 445, AC 3 – 1180, AC 2 – 1685.

11. ട്രെയിൻ നമ്പർ 19577, തിരുനെൽവേലി – ജാംനഗർ എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.50 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം വെളുപ്പിന് 3.50 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 9 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 201, സ്ലീപ്പർ – 415, AC 3 – 1135, AC 2 – 1640.

12. ട്രെയിൻ നമ്പർ 19577, തിരുനെൽവേലി – ജാംനഗർ എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.50 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം വെളുപ്പിന് 3.50 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 9 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 201, സ്ലീപ്പർ – 415, AC 3 – 1135, AC 2 – 1640.

13. ട്രെയിൻ നമ്പർ 19423, തിരുനെൽവേലി – ഗാന്ധിധാം ഹംസഫർ എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും വ്യാഴാഴ്ച ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.50 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം വെളുപ്പിന് 3.50 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 4 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : AC 3 – 1295 മുതൽ 1922 വരെ.

14. ട്രെയിൻ നമ്പർ 22633, തിരുവനന്തപുരം – നിസാമുദ്ധീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ബുധനാഴ്ച ദിവസങ്ങളിൽ രാത്രി 7 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 8.15 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 9 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 216, സ്ലീപ്പർ – 445, AC 3 – 1180, AC 2 – 1685.

15. ട്രെയിൻ നമ്പർ 16312, കൊച്ചുവേളി – ശ്രീഗംഗാ നഗർ എക്സ്പ്രസ്സ് : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ശനിയാഴ്ച ദിവസങ്ങളിൽ രാത്രി 8.25 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 11.20 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 13 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 201, സ്ലീപ്പർ – 415, AC 3 – 1135, AC 2 – 1640.

16. ട്രെയിൻ നമ്പർ 12977, മരുസാഗർ എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഞായറാഴ്ച ദിവസങ്ങളിൽ രാത്രി 8.25 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 11.10 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 14 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 216, സ്ലീപ്പർ – 445, AC 3 – 1180, AC 2 – 1685, AC 1 – 2860.

17. ട്രെയിൻ നമ്പർ 16338, എറണാകുളം – ഓഖ എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി 8.25 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 11.10 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 25 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 201, സ്ലീപ്പർ – 415, AC 3 – 1135, AC 2 – 1640.

18. ട്രെയിൻ നമ്പർ 16334, തിരുവനന്തപുരം – വേരാവൽ എക്സ്പ്രസ്സ് : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും തിങ്കളാഴ്ച ദിവസങ്ങളിൽ രാത്രി 8.25 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 11.20 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 24 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 201, സ്ലീപ്പർ – 415, AC 3 – 1135, AC 2 – 1640.

19. ട്രെയിൻ നമ്പർ 19259, കൊച്ചുവേളി – ഭാവ്നഗർ എക്സ്പ്രസ്സ് : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും വ്യാഴാഴ്‌ച ദിവസങ്ങളിൽ രാത്രി 8.25 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 11.10 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 15 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 201, സ്ലീപ്പർ – 415, AC 3 – 1135, AC 2 – 1640.

20. ട്രെയിൻ നമ്പർ 16336, നാഗർകോവിൽ – ഗാന്ധിധാം എക്സ്പ്രസ്സ് : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ചൊവ്വാഴ്ച ദിവസങ്ങളിൽ രാത്രി 8.35 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 11.20 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 26 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 201, സ്ലീപ്പർ – 415, AC 3 – 1135, AC 2 – 1640.

21. ട്രെയിൻ നമ്പർ 12224, എറണാകുളം – മുംബൈ ലോകമാന്യ തിലക് തുരന്തോ എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഞായർ, ബുധൻ ദിവസങ്ങളിൽ രാത്രി 9.30 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 8.45 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 2 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : AC 3 – 1425 to 1927, AC 2 – 1990 to 2895, AC 1 – 3355.

22. ട്രെയിൻ നമ്പർ 12431, തിരുവനന്തപുരം – നിസാമുദ്ധീൻ രാജധാനി എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 10.40 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 10 മണിയോടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 8 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : AC 3 – 1425 to 1927, AC 2 – 1990 to 2895, AC 1 – 3355.

23. ട്രെയിൻ നമ്പർ 12283, എറണാകുളം – നിസാമുദ്ധീൻ തുരന്തോ എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ചൊവ്വാഴ്ച ദിവസങ്ങളിൽ രാത്രി 11.15 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം ഉച്ചയ്ക്ക് 12 മണിയോടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 2 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : സ്ലീപ്പർ – 545 to 777, AC 3 – 1425 to 1927, AC 2 – 1990 to 2895, AC 1 – 3355.

24. ട്രെയിൻ നമ്പർ 11098, പൂർണ്ണ എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും തിങ്കളാഴ്ച ദിവസങ്ങളിൽ രാത്രി 11.25 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം ഉച്ചയ്ക്ക് 1.40 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 20 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 201, സ്ലീപ്പർ – 415, AC 3 – 1135, AC 2 – 1640.

28/02/2019

#ആനവണ്ടിയിൽ_ഒരു_ഒരു_ഗവി_യാത്ര 😍❤

💜💛
💙💚

കൃത്യം 6.30am , കണ്ടക്ടർ ശ്രീ അനീഷും ഡ്രൈവർ ശ്രീ സുലൈമാനും പരസ്പരം നോക്കുന്നു , സമയമായല്ലൊ എന്നാൽ വിട്ടേക്കാം എന്നാണാ നോട്ടത്തിന്റെ അർത്ഥം, അനീഷിന്റെ ഡബിൾ ബെല്ലോടു കൂടി സുലൈമാനിക്ക പത്തനംതിട്ട സ്റ്റാൻഡിൽ നിന്നും ഗവിയിലേക്കുള്ള ' ഓർഡിനറി ' ബസ് മുന്നോട്ടെടുത്തു. ഗവി നിവാസികളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പത്തനംതിട്ടയിൽ നിന്നുള്ള ഏക ബസ് . ഈ ബസ്സ് ചെന്നിട്ടു വേണം ചെക്ക് പോസ്റ്റിലുള്ള ഫോറസ്റ്റ്കാർക്കും ഗവി നിവാസികൾക്കും അന്നത്തെ പത്രം വായിക്കുവാൻ.
ജനുവരി 10 ചൊവ്വാഴ്ചയാണ് ആ തീരുമാനമെടുക്കുന്നത് , ഗവിയിൽ ഒന്നു പൊയ്ക്കളയാം . പത്തനംതിട്ട ജില്ലക്കാരനാണന്നു പറഞ്ഞിട്ട് ഇതുവരെ ഗവി കണ്ടിട്ടില്ലേയെന്ന് ആരേലും ചോദിച്ചാൽ എന്താ മറുപടി പറയുക ....? പോയിട്ടു തന്നെ കാര്യം. പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല ബുധനാഴ്ച രാവിലെ 5.30ന് തന്നെ പത്തനംതിട്ട KSRTC സ്റ്റാൻഡിലേക്ക് . കൃത്യം 6-20ന് തന്നെ വണ്ടി സ്റ്റാൻഡ് പിടിച്ചു , അപ്പോൾ മൈക്കിലൂടെയുള്ള അറിയിപ്പു വന്നു. ഗവിയിലേക്കുള്ള ബസ് 7 നമ്പർ പ്ളാറ്റ്ഫോമിൽ പാർക്ക് ചെയ്തിരിക്കുന്നു. KSRTC യുടെ കട്ട്ചേസ് ( ചെറിയ വണ്ടി) വണ്ടിയാണ് ഗവിയിലേക്കോടുന്നത് . ആകെ 8 പേരെ ബസ്സിൽ യാത്രക്കാരായിട്ടുള്ളു. സാധാരണ KSRTC ബസ്സ് പോലല്ല നമ്മുടെ ഗവി ബസ്സ് . വണ്ടിയിൽ ഒരു സ്റ്റെപ്പിനി ടയർ സൂക്ഷിച്ചിരിക്കുന്നു . കൂടാതെ ജാക്കി , ലിവർ , തടിക്കട്ടകൾ എന്നു വേണ്ട എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ് ' ഓർഡിനറി യുടെ ' യാത്ര. വഴിയിൽ വണ്ടി പണിമുടക്കിയാൽ ചെയ്യാവുന്ന ചെറിയ പണികൾക്ക് വേണ്ടിയ ടൂൾസുമായിട്ടാണ് യാത്ര.
പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്ക് ₹94 ടിക്കറ്റ് ചാർജ്ജ് . നൂറ് കിലോമീറ്ററുകളോളം ഓടണം വണ്ടി ഗവിയിലെത്തണമെങ്കിൽ. യാത്രക്കാർ ടിക്കറ്റെടുക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചു , ആരേലും ഗവി ടിക്കറ്റെടുക്കുന്നുണ്ടോ ....? എന്നെക്കൂടാതെ മറ്റ് മൂന്നു പേർക്കൂടി ഗവി ടിക്കെറ്റെടുത്തിരിക്കുന്നു. സന്തോഷമായി ഒരു കൂട്ടുകിട്ടിയല്ലൊ. ഗവിയേപ്പറ്റി കേട്ടറിഞ്ഞ് കോഴിക്കോഡ് നിന്നും വന്നവരാണ് ഈ ചെങ്ങാതിമാർ . ആരോ പറഞ്ഞു ബസ്സ് വെളുപ്പിനെ 5.30 നാണന്ന് , അതുകൊണ്ട് 5 മണിക്കെ സ്റ്റാൻഡ് പിടിച്ചതാണ് .കാത്തിരുന്നെങ്കിലും ബസ്സ് കിട്ടിയ സന്തോഷത്തിലാണ് മൂന്നു പേരും , കൂട്ടത്തിൽ Shahid Venghat ,Bazir Ahar നും ഒരു സംശയം പോകുന്ന വഴിക്ക് ആനയെയോ കടുവയെയോ വല്ലോം കാണാൻ പറ്റുമോ ....?

രാവിലെ ചെറിയ തണുപ്പുണ്ടായിരുന്നു . സുലൈമാനിക്ക ബസ്സ് ഒരുവിധം നല്ല സ്പീഡിൽ തന്നെ ഓടിക്കുന്നു. 7.25 ഓടു കൂടി വണ്ടി ചിറ്റാറിലെത്തി. റബറിൻ തോട്ടങ്ങൾക്ക് നടുവിലൂടെയായിരുന്നു ആനവണ്ടിയുടെ ഓട്ടം, മഴയില്ലാത്തത് റബർ മരങ്ങളെയും ബാധിച്ചിരിക്കുന്നു , ഒന്നിനുമൊരു ജീവനില്ല. 7.45 ന് വണ്ടി സീതത്തോടെത്തി , ഗവി സ്ഥിതി ചെയ്യുന്നത് ഈ പഞ്ചായത്തിലാണ് .പക്ഷേ ഗവിയിലെത്തണമെങ്കിൽ ഒരു മൂന്നു മണിക്കൂർ കൂടി കഴിയണം , അനീഷാണ് പറഞ്ഞത് 11 മണിയാകും ഗവിയിലെത്തുമ്പോൾ
എന്ന്. വണ്ടി ഇനി ആങ്ങമൂഴിയിലേക്കാണ് , 8 മണിയോടു കൂടി സുലൈമാനിക്ക ഞങ്ങളെ ആങ്ങമൂഴിയിലെത്തിച്ചു. വണ്ടി നിന്നതും അനീഷിന്റെ അറിയിപ്പ് വന്നു , കാപ്പി കുടിക്കാൻ പത്തു മിനിറ്റുണ്ട്. ഇത് കേട്ടപ്പോൾ തന്നെ സന്തോഷം തോന്നി , രാവിലെ ഒരു കട്ടൻ കാപ്പി പോലും കുടിക്കാൻ പറ്റിയിട്ടില്ല. സുലൈമാനിക്ക കയറിയ ഹോട്ടലിൽ തന്നെ യാത്രക്കാരും കയറി . നല്ല ചൂട് ഇഡ്ഡലി , ദോശ , മലയാളികളുടെ ദേശീയ ഭക്ഷണമായ പൊറോട്ട , ബീഫ് കറി , മീൻ കറി , തേങ്ങാച്ചമ്മന്തി തുടങ്ങി എല്ലാം റെഡി . അപ്പോൾ ആരോ പറഞ്ഞു ഗവിയിൽ ചെന്നാൽ ഉച്ചഭക്ഷണം കിട്ടിയേലായി അതു കൊണ്ട് പ്രഭാത ഭക്ഷണമെങ്കിലും നല്ലതായിട്ട് തട്ടിക്കോളാൻ. ഇത് കേൾക്കാൻ നോക്കിയിരിക്കുവാരുന്നോന്നറിയില്ല ഒരു മൂന്ന് ഇഡ്ഡലികൂടി ഞാൻ അകത്താക്കി.

വീണ്ടും ഞങ്ങൾ യാത്രയായി , ഇനി അധിക സമയമില്ല ചെക്ക് പോസ്റ്റിലെത്താൻ . സാധാരണ ദിവസങ്ങളിൽ പത്ത് വണ്ടികളെ കടത്തിവിടൂ , ശനി, ഞായർ ദിവസങ്ങളിൽ അത് 30 വരെയാകും. ചെക്ക് പോസ്റ്റിൽ യാത്രക്കാർ പാസ്സെടുക്കണം , ഒരാൾക്ക് ₹ 25 , വണ്ടിക്ക് ₹50 , കാമറക്ക് ₹25 , വീഡിയോ കാമറക്ക് ₹ 100. KSRTC യിൽ പോയാൽ ഒരു ഗുണമുണ്ട് ചെക്ക് പോസ്റ്റിൽ ഇറങ്ങുകയും വേണ്ട പാസ്സെടുക്കുകയും വേണ്ട , യൊടൊരു ബഹുമാനം തോന്നിയ നിമിഷങ്ങൾ.

അങ്ങനെ ചെക്ക്പോസ്റ്റും കഴിഞ്ഞ് ഞങ്ങൾ വനപ്രദേശത്തേക്ക് കടന്നു. ഞാൻ ഇരിപ്പ് വണ്ടിയുടെ മുമ്പിലുള്ള ബാറ്ററി ബോക്സി നെറ് മുകളിലാക്കി. ഇപ്പോൾ സുലൈമാനിക്കക്കും എനിക്കും റോഡ് വ്യക്തമായിക്കാണാം . ഒരു ബസ്സിന് പോകാൻ മാത്രം വീതിയുള്ള വളഞ്ഞുപുളഞ്ഞ ടാറിട്ട റോഡ് . റോഡിലേക്ക് വളർന്നു നില്ക്കുന്ന മുളം ചില്ലകളെ തട്ടിമാറ്റി കുതിക്കുന്ന നമ്മുടെ ആനവണ്ടിയെ അപ്പോൾ ഒന്നു കാണേണ്ടതു തന്നെയാണ് . മുളം ചില്ലകൾ ചില്ലിലടിക്കുന്ന ശബ്ദം കേൾക്കുമ്പോൾ ഗ്ളാസ്സ് പൊട്ടിയതു തന്നെയെന്നു തോന്നിപ്പോകും . പക്ഷെ ഞാനും എന്റെ വണ്ടിയും ഇതെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തോടെ വണ്ടി ഓടിക്കുന്ന സുലൈമാനിക്കയെ കാണുമ്പോൾ ഇതിലൊന്നുമൊരു കാര്യവുമില്ലെന്ന് തോന്നിപ്പോകും. ഒരു ഡ്രൈവറുടെ ക്ഷമ പരീക്ഷിക്കാൻ പറ്റിയ വളവുകൾ . വഴിയിലുടനീളം ആനപ്പിണ്ടം കണ്ടപ്പോൾ ഹൃദയമിടിപ്പൊന്നു കൂടിയൊന്നൊരു സംശയം , പക്ഷേ നമ്മുടെ സുലൈമാനിക്കക്ക് ഒരു ഭാവമാറ്റവുമില്ല , ആനയല്ല പുലി വന്നാലും ഞാൻ നിങ്ങളെയെല്ലാം സുരക്ഷി'തമായിട്ട് ഗവിയിലെത്തിച്ചിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ മനസ്സിലെന്ന് അപ്പോൾ തോന്നിപ്പോകും.

കക്കിഡാം അടുക്കാറായിരിക്കുന്നു . ഡാമിന്റെ വ്യഷ്ടി പ്രദേശത്തുകൂടിയാണ് നമ്മടെ വണ്ടി പോകുന്നത് .അവിടെയെത്തിയപ്പോൾ സുലൈമാനിക്ക വണ്ടി സൈഡിലൊതുക്കി , ഒരു പത്ത് മിനിറ്റ് സമയമുണ്ട് വേണമെങ്കിൽ വണ്ടിക്ക് പുറത്തിറങ്ങാം. കേട്ടപാതി വണ്ടിയിൽ നിന്നും വെളിയിൽച്ചാടി . കക്കിഡാമിന്റെ റിസർവോയർ ഇപ്പോൾ വ്യക്തമായിക്കാണാം . എന്താ ഒരു പ്രക്യതിഭംഗി .പച്ചപുല്ലുകൾ നിറഞ്ഞ പുൽമേടുകൾ ഞങ്ങളെ മാടി വിളിച്ചുകൊണ്ടിരുന്നു . എല്ലാവരും മൊബൈലിൽ ഫോട്ടോകളും സെൽഫിയുമെടുക്കുന്ന തിരക്കിലായി. കൂട്ടത്തിൽ പറയാൻ വിട്ടു പോയി യാത്രക്കിടയിൽ നാലുപേർക്കൂടി ബസ്സിൽ കയറിയിരുന്നു. ഇപ്പോൾ ആകെ 11 പേർ യാത്രക്കാരായിട്ട് ,
ഞാനടക്കം8 പേർ ഗവിയിലേക്ക് . അപ്പോഴാണ് അനീഷ് പറഞ്ഞത് ഇന്ന് യാത്രക്കാർ പ്രത്യേകിച്ച് കുട്ടികൾ കുറവാണ് , ഏതോ ഒരു വിദ്യാർത്ഥി സംഘടന വിദ്യാഭ്യാസ ബന്ദു നടത്തുന്നു.സാധാരണ ദിവസങ്ങളിൽ ₹8000 കളക്ഷനുള്ള ബസ്സാണ് , ശനി , ഞായർ ദിവസങ്ങളിൽ ₹ 13000 വരെ കിട്ടിയിട്ടുണ്ടെന്നും. പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അനീഷ് എല്ലാവരെയും ഓടിച്ചിട്ട് പിടിച്ച് ബസ്സിൽ കയറ്റി. ചിലപ്പോൾ നമ്മൾ കുട്ടികളെപ്പോലാണന്നു പറയുന്നതാവും ശരി , പ്രകൃതിയെ ആസ്വദിക്കുന്നവർക്ക് അവിടുന്ന് പോരാൻ തോന്നുകയില്ല. വീണ്ടും ഞങ്ങൾ യാത്ര പുറപ്പെട്ടു , ഇപ്പോഴാണ് സുലൈമാനിക്ക ശരിക്കും ഒരു ചെങ്ങാതിയായത് , കക്കിഡാമിനെപ്പറ്റി വാചാലനായി. അങ്ങനെ ഞങ്ങൾ കക്കി ഡാമിന്റെ അടുത്തെത്തി .യാത്രയിൽ ദൂരെ നിന്നു തന്നെ ഡാമിന്റെ ഭംഗി ആസ്വദിക്കുവാൻ സാധിക്കും. നമ്മുടെ ആനവണ്ടി ഡാമിന്റെ മുകളിലൂടെത്തന്നെയാണ് യാത്ര . ഞങ്ങളുടെ മുഖഭാവം കണ്ടിട്ടായിരിക്കണം ഡാമിന്റെ മുകളിൽ ഒരു 50m കഴിഞ്ഞപ്പോൾ സുലൈമാനിക്ക വണ്ടി ചവിട്ടി , എല്ലാവരും മുഖത്തോടു മുഖം നോക്കി , എന്തിനായിരിക്കും ഇക്ക വണ്ടി നിർത്തിയത് ....? കൂടുതൽ സമയം കാത്തിരിക്കേണ്ടി വന്നില്ല ഇക്കയുടെ അറിയിപ്പു വന്നു ഒരു അഞ്ച് മിനിറ്റ് സമയം തരാം പെട്ടെന്നു തന്നെ മടങ്ങി വരണം. ഡാമിന്റെ മുകളിൽ ഒരു വണ്ടി കടന്നു പോകാനുള്ള വീതിയേയുള്ളു കൂടുതൽ സമയം നിർത്തിയിടാൻ പറ്റില്ല . സെൽഫി പ്രിയനായ ബാസിർ എത്ര പടമെടുത്തോ എന്തോ. ഏതായാലും പ്രതീക്ഷിക്കാതെ കിട്ടിയ ഒരവധിപോലെ എല്ലാവരും ആ ചെറിയ ഇടവേള ആസ്വദിച്ചു . സുലൈമാനിക്ക തന്നെ മുൻകൈയെടുത്ത് എല്ലാവരെയും തിരിച്ച് വണ്ടിയിൽ കയറ്റി. കൂട്ടത്തിൽ പറയട്ടെ ഡാമിലെ വെള്ളത്തിന്റെ അളവ് ആശങ്കാജനകമാണ്. സമീപത്തുള്ള സസ്യ ജീവജാലങ്ങളെയും അത് ബാധിച്ചിരിക്കുന്നു. ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

സുലൈമാനിക്ക വീണ്ടും വാചാലനായി , ഗവി ട്രിപ്പ് അദേഹം ചോദിച്ച് മേടിച്ചതാണ്. എന്തായിരിക്കും അതിന് കാരണം. ....? എനിക് കേൾക്കാൻ താല്പര്യമായി . പത്തനംതിട്ടയിൽ നിന്നും കുമളിക്കും തിരുവനന്തപുരത്തിനും ദൂരം ഏകദേശം ഒരു പോലെയാണ് . ഒരു കാര്യമുണ്ട് തിരുവനന്തപുരത്തിന് പോയി വന്നാൽ ഭയങ്കര ക്ഷീണമാണ് പക്ഷേ ഗവി പോയി വന്നാൽ ക്ഷീണം അനുഭവപ്പെടുകയേയില്ല . വനത്തിലെ ശുദ്ധവായു തന്നെ അതിന്റെ കാരണം . നഗരങ്ങളിലെ വിഷപ്പുക ശ്വസിച്ച് നമ്മൾ പെട്ടെന്നു തന്നെ ക്ഷീണിതരാകുന്നു. ഇപ്പോൾ ഇക്കയോട് ഒരു ബഹുമാനമൊക്കെ തോന്നിത്തുടങ്ങി . മസിലുപിടിച്ചിരിക്കുന്നില്ല , അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുമ്പോഴുള്ള സന്തോഷം ആ മുഖത്തു കാണാം.

ഗവി യാത്രയിൽ അഞ്ചോളം ചെറുതും വലുതുമായ ഡാമുകൾ നമ്മുക്ക് കാണാൻ സാധിക്കും. ആനത്തൊട് ഡാം, പമ്പ റിസർവോയർ , കൊച്ചു പമ്പ , ഗവി ഡാം. യാത്രക്കിടയിൽ ഞാൻ ഇക്കയോടു സംസാരിച്ചുകൊണ്ടേയിരുന്നു. കൂട്ടത്തിൽ ഇക്കയോടു ചോദിച്ചു , ഈ യാത്രക്കിടയിലെപ്പോഴെങ്കിലും ആനയെ കണ്ടിട്ടുണ്ടോ....? ഇല്ലെന്നായിരുന്നു മറുപടി , പക്ഷേ കാണണമെന്നാഗ്രഹമുണ്ട് . അപ്പോഴാണ് ഇക്ക ആ സംഭവം പറയുന്നത് .പുതിയ ഡ്രൈവറായിരുന്നു അന്ന് ആനവണ്ടി ഓടിച്ചിരുന്നത് . ഇടക്കു വച്ച് ആനയും ആനവണ്ടിയും മുഖാമുഖം , എന്തു ചെയ്യണമെന്നറിയാൻ വയ്യാത്ത അവസ്ഥ , യാത്രക്കാരും ഭയന്നു , കൂട്ടത്തിലൊരു വിദ്വാൻ വണ്ടിയിൽ നിന്നറങ്ങിച്ചെന്ന് ആനയോട് തിരിച്ചു പോകാനാവശ്യപ്പെടുന്നു ....! ആനക്ക് മനസ്സിലാകാഞ്ഞിട്ടോ എന്തോ ആന ബസ്സിനടുത്തേക്ക്. ഡ്രൈവർ വണ്ടി പുറകോട്ടെടുക്കാൻ തുടങ്ങി , ആന മുന്നോട്ടും . ഒടുവിൽ രണ്ടു പേരും ക്ഷീണിച്ചു . കുറച്ച് കഴിഞ്ഞ് ആന കാട്ടിൽക്കയറിപ്പോയി ,പക്ഷേ ആനവണ്ടിയിലെ ഡ്രൈവർ പേടിച്ചു പോയി , പിന്നീടൊരിക്കലും അദ്ദേഹം ഗവി റൂട്ടിൽ വണ്ടിയോടിച്ചിട്ടില്ല.

കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ സമ്മാനിച്ചാണ് ഓരോ ഡാമിന്റെ മുകളിൽക്കൂടിയും വണ്ടി കടന്നു പോകുന്നത് .
അങ്ങനെ ഞങ്ങൾ ഗവിയിലേക്കുള്ള യാത്ര തുടർന്നു. ഇതു വരെ ഒരു വിധം കുഴപ്പമില്ലാത്ത റോഡായിരുന്നു. ഇടയ്ക്ക് ഒരു ബോർഡ് കണ്ടു ഗവിക്ക് 10 Km മാത്രം . പെട്ടെന്നാണ് റോഡിന്റെയ'വസ്ഥ പരിതാപകരമായത്. റോഡിൽ ( ! ) ടാറിന്റെ അംശം കാണാനേയില്ല. കുണ്ടും കുഴിയും മാത്രം . പാവം KSRTC , ഓടിക്കിട്ടുന്ന വരുമാനം വണ്ടിയുടെ അറ്റകുറ്റപ്പണിക്ക് തികയുമോ എന്തോ ...!

ഒടുവിൽ ബസ്സ് ഗവി എക്കോ സെന്ററിനു മുമ്പിലെത്തി , അനീഷാണ് ചോദിച്ചത് അവിടെ ഇറങ്ങുന്നോന്ന്. യാത്രക്കാർ എല്ലാവരും ആദ്യമായിട്ടാണ് ഗവിയിൽ വരുന്നത് . ഇറങ്ങണോ വേണ്ടയോ ...? സുലൈമാനിക്കയാണ് പരിഹാരം നിർദേശിച്ചത് .ഇക്കോ സെന്ററിൽ നിന്നും 8 km ദൂരമുണ്ട് ഗവിയിലേക്ക് , ആകെയുള്ള ഒരു ഹോട്ടൽ ഇവിടെയാണ് , ഗവിയിൽ പോയാലും കഴിക്കാനിവിടെ വരേണ്ടി വരും , കൂടാതെ ബോട്ടിങ്ങുമുണ്ടവിടെയെന്ന് . യാത്രക്കാരിൽ Basil Aleyas ആണ് പറഞ്ഞത് ഗവിയിൽ ഇറങ്ങിയിട്ട് തിരിച്ചുവരാമെന്ന് , വണ്ടി നേരെ ഗവിയിലേക്ക്.

ഗവി അടുക്കാറാകുമ്പോൾ കാണാം റോഡിനിരുവശത്തും തോട്ടം തൊഴിലാളികളുടെ ലയങ്ങൾ.കൂടാതെ ഒരു പ്രൈമറി സ്കൂളും. അങ്ങനെ ഗവിയെത്തി , ഞങ്ങൾ 8 പേരും അവിടെയിറങ്ങി . മൂന്നു മണിയാകുമ്പോൾ ബസ്സ് തിരിച്ചെത്തുമെന്നും ഇക്കോ സെന്റെറിലുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട് അവിടെത്തന്നെ നിന്നാൽ മതിയെന്നും സുലൈമാനിക്ക ഓർമ്മിപ്പിച്ചു.ഗവിയിൽ നിന്നും കയറിയ രണ്ട് പേരുമായി ബസ്സ് കുമളിയിലേക്ക് യാത്ര തുടർന്നു, ഗവിയിൽ നിന്നും 28kന ദൂരമുണ്ട് കുമളിക്ക്.

ആദ്യമായിട്ട് ഗവിയിൽ ചെല്ലുമ്പോൾ സംശയം തോന്നും . കേട്ടതൊന്നും ശരിയല്ലല്ലൊ ഇതാണോ ഗവിയെന്ന്. ഒരു 100 m ദൂരത്തിൽ മുഖാമുഖം നോക്കി നില്ക്കുന്ന 2 റിസോർട്ടുകൾ. ബുക്ക് ചെയ്ത് വരുന്നവർക്ക് മാത്രം പ്രവേശനം . രാത്രി തങ്ങണമെങ്കിൽ മുൻകൂട്ടി റിസർവ് ചെയ്യണം. പിന്നെയുള്ളത് ഗവി ഡാം , ഇതുവരെ കണ്ടതിൽ ഏറ്റവും ചെറിയ ഡാം . ഇത്രേയുള്ളു ഗവിയിലെ കാഴ്ചകൾ . ഗവിയിൽ ചെന്നപ്പോഴാണ് മറ്റ് നാലു പേരെ പരിചയപ്പെടുന്നത് .പാലക്കാട് ക്രൈബ്രാഞ്ച് SI Bobin Mathew, കുട്ടമ്പുഴയിലുള്ള SCPO , Aleyas മറ്റ് രണ്ട് സിവിൾ പോലീസ് ഓഫീസർമാർ . ശബരിമല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നിലയ്ക്കലിൽ ഡ്യൂട്ടിക്ക് വന്നതാണ് നാലുപേരും . ഡ്യൂട്ടിക്കിടയിൽ കിട്ടിയ ഒരു ഇടവേളയിൽ ഗവിയെ ഒന്നു അടുത്തറിയാൻ എത്തിയതാണവർ. ഞങ്ങൾ 8 പേരും പത്ത് മിനിറ്റുകൊണ്ട് ഗവി കണ്ടു കഴിഞ്ഞു. നാലു ജീപ്പുകൾ ഗവിയിൽ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. കുമളി വഴി വന്ന ടൂറിസ്റ്റുകളെ റിസോർട്ടിലേക്ക് കൊണ്ടുവന്നതാണ്. ' എന്നാപ്പിന്നെ എക്കോ സെന്ററിലെ ഹോട്ടലിൽ പോയി ഉച്ചഭക്ഷണം കഴിക്കാം ' അഭിപ്രായം പറഞ്ഞത് ബോബിൻ മാത്യൂവാണ് . പക്ഷേ ഒരു കുഴപ്പമുണ്ട് ഗവിയിൽ നിന്നും എക്കോ സെന്റെറിലേക്ക് 8 km ദൂരമുണ്ട് , നടന്നു പോകുന്നത് റിസ്ക്കാണ് .

അപ്പോഴാണ് ' രാമു 'ഞങ്ങളുടെ അടുത്തേക്ക് വരുന്നത് . അദ്ദേഹം ഗവി നിവാസിയാണ് , ചെറുപ്പക്കാരനാണ് .അവിടുത്തെ എല്ലാ കാര്യങ്ങളും അറിയാം.'ഓർഡിനറി ' സിനിമ ഇറങ്ങിയതിൽപ്പിന്നാണ് ഗവിയിലേക്ക് ഇത്രയധികം ടൂറിസ്റ്റുകൾ എത്തുന്നത് , കുറച്ച് ഭാഗങ്ങളെ ഗവിയിൽ ചിത്രീകരിച്ചുള്ളൂവെന്നും രാമു പറഞ്ഞു. ഫോറസ്റ്റുകാർ രാത്രിയിൽ ഷൂട്ടിങ്ങിനു അനുവാദം കൊടുക്കാഞ്ഞതുകൊണ്ട് ബാക്കി ഭാഗം വാഗമണ്ണിലാണ് ചിത്രീകരിച്ചത്. കാര്യങ്ങൾ വിചാരിച്ചതു പോലല്ല കഴിഞ്ഞ ദിവസം ' വരയൻ പുലി' ഒരു പശുവിനെ ആക്രമിച്ചെന്നും ഞങ്ങൾ ചെല്ലുന്ന ദിവസം കാട്ടാനകൾ കൂട്ടത്തോടെ ലയങ്ങളുടെ അടുത്തു ചെന്നെന്നും , ഒരു വിധത്തിലാണ് ആനകളെ തിരിച്ച് കാടുകയറ്റിയതെന്നും പറഞ്ഞു. ഗവി , പെരിയാർ ടൈഗർ റിസർവ് (PTR) ന്റ് ഭാഗമാണ് , സംരക്ഷിത മേഖലയാണ്. ഫോറസ്റ്റുകാരാണ് എല്ലാം നിയന്ത്രിക്കുന്നത് . പഴയതുപോലെ ട്രെക്കിങ് ഒന്നും നടക്കുന്നില്ലെന്നാണ് രാമു പറയുന്നത്. വർത്തമാനം പറഞ്ഞ് സമയം പോയതറിഞ്ഞില്ല , എല്ലാവർക്കും വിശപ്പിന്റെ വിളി . നടന്നു പോകാൻ പറ്റില്ലെങ്കിൽ ഒരു ജീപ്പെടുത്തു പോകാമെന്നായി , നാലു ജീപ്പ് കിടന്നതിൽ ഒരു ജീപ്പുകാരൻ റേറ്റു പറഞ്ഞു , ₹800 വേണം . അപ്പോഴാണ് രാമു ഇടപെടുന്നത് , കുമളിയിൽ നിന്നും വരുന്ന ഈ ജീപ്പുകാർ ഞങ്ങളുടെ വയറ്റത്തടിക്കുവാണ് . രാമു ഇത് പറയുവാൻ കാരണമുണ്ട് , ചെങ്ങാതിക്കൊരു ഡീസൽ ഓട്ടോറിക്ഷയുണ്ട് ഓട്ടമൊന്നും കിട്ടുന്നില്ല എല്ലാം ജീപ്പുകാർ അടിച്ചെടുക്കുന്നു. രാമുവും ജീപ്പിലെ ഡ്രൈവറും തമ്മിലായി തർക്കം , ഗവിയിൽ വന്നിട്ട് പുലിയെയൊന്നും കണ്ടില്ലെങ്കിലും രാമുവിലെ പുലിയെ കാണാനായി. ഞങ്ങൾ 8 പേരുണ്ട് രാമു കൊണ്ടു പോകുമാ..? ഞാൻ കൊണ്ടു പോകാം ജീപ്പ് വിളിക്കണ്ട , രാമുവിനൊരു ഓട്ടം കിട്ടുന്നെങ്കിൽ കിട്ടട്ടെ. അപ്പോഴാണ് ജീപ്പുകാരൻ ചോദിക്കുന്നത് ഈ പറയുന്ന ഓട്ടോ എവിടെ...? വിശപ്പു കാരണം ഞങ്ങളും ഇക്കാര്യം ശ്രദ്ധിച്ചില്ല. രാമുവിന്റെ വീട് രണ്ട് കിലോമീറ്റർ അപ്പുറമാണ് , അവിടാണ് ഓട്ടോ കിടക്കുന്നത്. പണി പാളി , ഒട്ടോ എടുത്ത് വന്നിട്ട് ഹോട്ടലിൽ പോയാൽ കഴിക്കാൻ വല്ലതും കിട്ടിയേലായി , ടൂറിസ്റ്റുകളും കുറവ് വല്ലതും കിട്ടുമോ ആവോ.... !

ഒടുവിൽ ബേസിൽ ജീപ്പുകാരനുമായി സംസാരിച്ചു , ഞങ്ങൾ പോലീസുകാരാണ് എക്കോ സെന്റർ വരെ കൊണ്ടാക്കണം , എത്ര വേണം ...? ഒടുവിൽ ജീപ്പുകാരൻ ₹ 450 ന് സമ്മതിച്ചു. പക്ഷേ രാമുവിടുന്ന മട്ടില്ല , ' ഞാനാ നിങ്ങളെ കൊണ്ടു പോകുന്നത് , ജീപ്പിൽ പോകാൻ പറ്റില്ല. അതിന് രാമുവിന്റെ വണ്ടി എവിടെ ..? റോബിൻ മാത്യൂ ചോദിച്ചു . അത് വീട്ടിലാ ...! ,രാമു വിടാൻ കൂട്ടാക്കുന്നില്ല. ഒടുവിൽ ബേസിൽ രാമുവിനോടു പറഞ്ഞു ഞങ്ങൾ പോലീസുകാരാണ് പോയേ പറ്റു എന്ന് . ഇത് കേട്ടിട്ടും രാമുവിനൊരു കുലുക്കമില്ല , ഞാൻ തന്നെ നിങ്ങളെ കൊണ്ടു പോകും വീണ്ടും രാമുവിന്റെ മറുപടി . രാമു ഇങ്ങനെ പറയാനൊരു കാര്യമുണ്ട് എന്താന്നല്ലെ , രാമു നാലു കൊല്ലം മുമ്പ് അടൂർ KAP യിൽ പോലീസ് ഡ്രൈവറായി ഒരു കൊല്ലം ജോലി നോക്കിയിട്ടുണ്ട് , കാര്യങ്ങൾ പിന്നെയും കുഴയുന്നു. പോലീസിനെയല്ല പട്ടാളത്തെ വരെ കണ്ട ലക്ഷണത്തിലാണ് ഗവിയിലെ പുലിയുടെ നില്പ്.....! ഇനി ഈ ചെങ്ങാതിയോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എല്ലാവരും ജീപ്പിൽ കയറുക , ബോബിൻ മാത്യുവാണത് പറഞ്ഞത് .അങ്ങനെ രാമുവിനോട് യാത്ര പറഞ്ഞ് ജീപ്പിൽ എക്കോ സെന്ററിലേക്ക്.

ഹോട്ടലിലേക്ക് പോകുന്ന വഴി ജീപ്പ് ഡ്രൈവർ ഒരു സ്ഥലം കാട്ടിത്തന്നു , ടൂറിസ്റ്റുകളിലാരോ കാട്ടാനക്കൂട്ടത്തെ കണ്ട് വണ്ടി നിർത്തി അടുത്തുചെന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ ആന ചവിട്ടിക്കൊന്നിടം. പിന്നെ റോഡിന്റെ സ്ഥിതിയെപ്പറ്റിയും പറഞ്ഞു , ഫോറസ്റ്റ്കാരാണ് റോഡ് ടാറിടാൻ സമ്മതിക്കാത്തത് , നല്ല റോഡാണങ്കിൽ ധാരാളം ടൂറിസ്റ്റുകൾ വരും അവർക്ക് പണിയാകുമെന്ന് .അതായിരിക്കുമോ കാരണം ...? അറിയില്ല.

ഹോട്ടലിൽ ചെന്നു , " എന്താ കഴിക്കാൻ വേണ്ടിയത് ...?' ആ ചോദ്യം കേട്ടപ്പോൾ തന്നെ മനസ്സൊന്നു തണുത്തു. വെജ് ഊണും , ചപ്പാത്തിയുമുണ്ട്ന്ന് പറഞ്ഞത് ഷാഹുലാണ് , അതിന്റെ നടത്തിപ്പുകാരൻ . അര മണിക്കൂറിനകം ഊണ് റെഡി , കുറ്റം പറയരുതല്ലൊ നല്ല ഊണ് ₹80 ആയെങ്കിലും. ഊണു കഴിഞ്ഞതും ഷാഹിദും ടീമും അവിടെ മുളകൊണ്ട് ഉണ്ടാക്കിയ ഒരു കുടിലുണ്ട് അതിൽ ഉറക്കമാരംഭിച്ചു, ചെങ്ങാതിമാർ നല്ല ക്ഷീണത്തിലായിരുന്നു. സാധാരണ വിളിച്ചു പറഞ്ഞ് ബുക്ക് ചെയ്യുന്നവർക്കുള്ള ഭക്ഷണമേ അവിടെ ഉണ്ടാക്കാറുള്ളു , അതുകൊണ്ട് ഇനി വരുമ്പോൾ വിളിച്ചു പറയാൻ വേണ്ടി ഷാഹുലിന്റെ മൊബൈൽ നമ്പരും തന്നു , 944673 1606 .പക്ഷേ ഒരു കുഴപ്പമുണ്ട് അവിടെ ഒരു നെറ്റ്വർക്കും കിട്ടില്ല .അതുകൊണ്ട് രാത്രി 7 മണി കഴിഞ്ഞേ വിളിക്കാവു , അപ്പോഴേക്കും ചെങ്ങാതി കുമളിയിലെ വീട്ടിലെത്തിയിരിക്കും. തേക്കടി , ഗവി ഒരു പാക്കേജായിട്ട് വേണം പോകാൻ , തേക്കടിയിൽ താമസിക്കണം , ഷാഹുലിന്റെ അഭിപ്രായമാണ് . ചെങ്ങാതി ഒരു ടൂറിസ്റ്റ് ഗൈഡ്കൂടിയാണ് ,. തേക്കടിയിലെ താമസം , ബോട്ടിങ് , ഗവിയിലെ ജീപ്പ് പോകുന്ന സ്ഥലങ്ങൾ , ശബരിമല വ്യൂ പോയിന്റ് എല്ലാം കാണിച്ചു തരും , സ്വന്തമായി ജീപ്പുമുണ് .പക്ഷേ ഞങ്ങൾക്ക് പോകാൻ പറ്റില്ലല്ലോ , സുലൈമാനിക്ക പറഞ്ഞതോർമ്മയുണ് 3 .15 pm ന് നമ്മുടെ വണ്ടിയിങ്ങെത്തും .ഷാഹുലിന്റെ ബാപ്പ എസ്റ്റേറ്റ് ജീവനക്കാരനായിരുന്നു.ചെറുപ്പത്തിൽ ഷാഹുൽ ഗവിയിലായിരുന്നു താമസം. ഒരിക്കൽ കൂട്ടുകാരുമൊത്ത് വനത്തിൽ കറങ്ങിയപ്പോൾ കരടിയെക്കണ്ട കാര്യം ഷാഹുൽ ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്തു . ഇപ്പോൾ PTR ആയതുകൊണ്ട് വനം വകുപ്പ് വളരെ സ്ട്രി കറ്റാണ് . ഇക്കോ സെന്ററിന്റെ മുമ്പിലായാലും റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ആറ് മണിക്ക് മുമ്പ് തന്നെ എക്കോ സെന്ററിന്റെ ഇലക്ട്രിക് ഗേറ്റ് അടയ്ക്കും . മിക്കവാറും ആനകൾ ഈ റോഡിൽക്കൂടിയാണ് നടക്കുന്നത് . എക്കോ സെന്ററിൽ പെഡൽ ബോട്ടിംങിനുള്ള സൗകര്യമുണ്ട്. ഇനി ഒരു മണിക്കൂറുടുണ്ട് ഞങ്ങളുടെ വണ്ടി വരാൻ അ സമയം കൊണ്ട് കുറച്ച് സെൽഫികളും ഫോട്ടോകളുമെടുത്തു. ബാസിറും ചെങ്ങാതിമാരും തിരിച്ച് പത്തനംതിട്ടക്കില്ല അഞ്ച് മണിക്ക് ഗവി വഴി വണ്ടിപ്പെരിയാർ പോകുന്ന ബസ്സ് പിടിക്കും , കോട്ടയം വഴി രാത്രി വണ്ടിക്കവർക്ക് കോഴിക്കോഡുപിടിക്കാം.

ഗവി വഴി 2 KSRTC ബസ്സാണുള്ളത് പത്തനംതിട്ട -കുമളി , കുമളി-പത്തനംതിട്ട , ഇതിൽ രാവിലെ കുമളിയിൽ നിന്നു പുറപ്പെടുന്ന ബസ്സ് മൂന്നാഴ്ചയായി സർവ്വീസ് നടത്തുന്നില്ല , കളക്ഷൻ കുറവ് കാരണം നിർത്തിയതാന്നും അതല്ല വണ്ടി റിപ്പയറിംങ്ങിനു കൊണ്ടു പോയതാന്നും പറയപ്പെടുന്നു .മറുപടി പറയേണ്ട KSRTC മൗനത്തിലാണ് . കൃത്യം 3 .15 നു തന്നെ സുലൈമാനിക്ക തിരികെ വന്നു .ഞങ്ങൾ തിരിച്ചു വരുമ്പോൾ കണ്ടു ഒരു i 20 മല കയറി വരുന്നു ...! സുലൈമാനിക്ക എന്നെയൊന്നു നോക്കി ഞാൻ സുലൈമാനിക്കയേയും .കാരണമുണ്ട്, അഞ്ചു പേരുണ്ട് ആ കാറിൽ ആരുടേയും മുഖത്തൊരു ജീവനില്ല . ഗവിയിൽ ചെല്ലുമ്പോഴേക്കും കാറിന്റെ അടിഭാഗത്തെ പാർട്ട്സുകളിൽ ഏതൊക്കെ കാണുമെന്നു പറയാനാകില്ല, അത്രക്കുണ്ട് റോഡിലെ കുഴികൾ .വലിയ വാഹനങ്ങളിൽ വന്നാൽ ഒരു വിധം പിടിച്ചു നില്ക്കാം.

തിരിച്ച് വരുന്ന വഴി രണ്ട് മരയണ്ണാന്മാരെ കണ്ടു , ആകെക്കൂടി ഗവി ട്രിപ്പിൽ കണ്ടതവരെയാണ്....! ഭാഗ്യമുണ്ടെങ്കിൽ മാത്രം മൃഗങ്ങളെക്കാണാം .ഇപ്പൊൾ വേനൽക്കാലമായതിനാൽ എവിടെയും ഒരു മുരടിപ്പ് , പ്രകൃതിയുടെ പച്ചപ്പ് തന്നെ നഷ്ടപ്പെട്ടിരിക്കുന്നു . അടുത്ത ഇടവപ്പാതി കഴിഞ്ഞ് എന്തായാലും ഒരിക്കൽക്കൂടി ഞാനാ വഴി പോകും തീർച്ച .പച്ചപ്പുല്ലുകൾ മാടി വിളിക്കുന്ന മൊട്ടക്കുന്നുകൾ കാണാനും , ശുദ്ധവായു ശ്വസിക്കാനും , മുളംചില്ലകളെ തട്ടിമാറ്റിയുള്ള നമ്മുടെ ആന വണ്ടിയിലെ യാത്ര ആസ്വദിക്കാനും , നിറഞ്ഞു കവിഞ്ഞ ഡാമുകൾ കാണാനും , ഭാഗ്യമുണ്ടെങ്കിൽ ആനകളേയും വരയൻ പുലികളെ കാണാനും ഒരു വരവൂടെ വരും. ക്യത്യം 7.20 pm ന് സുലൈമാനിക്ക ഞങ്ങളെ തിരികെ പത്തനംതിട്ടയിലെത്തിച്ചു .സുലൈമാനിക്കയോടും അനീഷിനോടും യാത്ര പറഞ്ഞ് ഒരു പിടി നല്ല ഓർമ്മകളുമായി നേരെ വീട്ടിലേക്ക്.
Pathanamthitta KSRTC 0468-2229213
www.gavi.kfdcecotourism.com
'
കടപ്പാട് : Gopan kumar

Address

Iyyad
Balussery
673574

Alerts

Be the first to know and let us send you an email when Eventz Iyyad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share