15/08/2026
നാടകം കളിച്ചും, മെഴുകുതിരി കത്തിച്ചും, വാമൊഴി സമരം നടത്തിയുമൊന്നും ഈ നാട്ടിലെ അധികാരികളുടെ കണ്ണ് തുറക്കില്ല.
ജാർഖണ്ഡിലെ കുട്ടികൾ കാണിച്ച പോരാട്ടവീര്യം ഈ നാട്ടിലെ PSC പരീക്ഷ എഴുതുന്നവരും എഴുതാൻ ആഗ്രഹിക്കുന്നവരും കാണിക്കണം....... അവരുടെ അവകാശത്തിനായുള്ള പോരാട്ടത്തിന് മുന്നിൽ ഞാൻ നിങ്ങളോടൊപ്പം ഉണ്ടാകും.
പഴയ രീതിയിലുള്ള പ്രതീകാത്മക സമരങ്ങളുടെ കാലം കഴിഞ്ഞു.
പാറ്റകൾക്കു എല്ലാ വിധ പിന്തുണയും നൽകിയ പ്രശസ്തർ എവിടെ?
മുണ്ട് മടക്കി കുത്തി നടന്ന ഡബിൾ A റഹിംമും, തമിഴ്നാട് MP യെ കൊണ്ട് മമ്മിയെ ഓർമ്മിപ്പിച്ച ബ്രിട്ടാസും എവിടെ?
ഇനി DYFI നേതാക്കളോടും പ്രവർത്തകരോടുമാണ് പറയാനുള്ളത്: ഇന്നലെ PSC സമരത്തിന് അഭിവാദ്യം അർപ്പിച്ചവരാണല്ലോ നിങ്ങൾ. ആർജവമുണ്ടെങ്കിൽ ആ സമരപ്പന്തലിൽ കുത്തിയിരുന്ന് ഉദ്യോഗാർത്ഥികൾക്കൊപ്പം മുദ്രാവാക്യം വിളിക്കണം. അവകാശങ്ങൾ നേടിയെടുക്കുന്നതുവരെ അവർക്കൊപ്പം നിൽക്കണം.....
പിന്നെ യൂത്ത് കോൺഗ്രസ് നേതാക്കളോടു.. പുതിയ സർക്കാരിനെക്കൊണ്ട് എഴുതി ഒപ്പിട്ട് വാങ്ങണം — ഇനിയുള്ള PSC നിയമനങ്ങൾ രാഷ്ട്രീയ നിയമനങ്ങളായിരിക്കില്ലെന്ന്. അതിനുള്ള ആർജവവും രാഷ്ട്രീയ ഇച്ഛാശക്തിയും സമരപ്പന്തലിൽ കാണിക്കണം.
അല്ലാതെ, ആവണെക്കു എണ്ണയിൽ കടവെറങ്ങിയ പോലെ ഒരുമാതിരി അഴകൊഴമ്പൻ പരിപാടി കാണിക്കരുത്..
സമരം കത്തട്ടെ.
ആ സമരത്തിന് മുന്നിൽ തീയായി ഞാൻ ഉണ്ടാകും.
അഡ്വ. വിനോദ് മാത്യു വിൽസൺ