28/08/2026
"ശേഖർ വക്കീൽ നഷ്ടപ്പെടുത്തിയതെല്ലാം... അയാളുടെ ഏറ്റവും പ്രിയപ്പെട്ടതിലൂടെ തന്നെ ഞാൻ തിരിച്ചെടുക്കും!" അവൻ മനസ്സിലുറപ്പിച്ചു..
“നന്ദാ…” അവളുടെ ആ വിളി ധ്രുവിനെ ഓർമ്മിപ്പിച്ചത് ചോര നിറഞ്ഞ അവൻ്റെ ഭൂതകാലമാണ്.
"നിർത്ത്… എന്നെ അങ്ങനെ മേലാൽ വിളിക്കരുത്!" അവളുടെ കണ്ണുകൾ നിറയുന്നത് കാണാൻ നിൽക്കാതെ അവൻ അവിടെ നിന്നും പോയി.
അടക്കിവെച്ച പകയും വേദനയും അവന്റെയുള്ളിൽ ആളിക്കത്തി.
പക്ഷെ, അവളുടെ ചിരിക്കുന്ന നിഷ്കളങ്കമായ മുഖം!
“ശിവാമി… നീ കരുതുന്ന ഒരാൾ അല്ല ഞാൻ… എനിക്ക് നിന്നെ വേദനിപ്പിക്കാൻ ആകില്ലെങ്കിലും എന്റെ ഉള്ളിലെ പക എനിക്ക് വീട്ടിയെ പറ്റു…” അവൻ ഇരുട്ടിലേക്ക് നോക്കി പറഞ്ഞു.
ഒരാൾ പ്രണയം കൊണ്ട് അടുക്കുമ്പോൾ, മറ്റൊരാൾ പകയോടെ വലവിരിക്കുകയാണ്.
എന്തിനാകും ശേഖർ വകീലിനെ തേടി തീരാപ്പകയോടെ ധ്രുവ് എത്തിയത്?