08/08/2019
*തോൽവിയിൽ വിറളിപൂണ്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ SFI ശ്രമം...*
പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ,
നമ്മുടെ കോളേജിൽ നോമിനേഷനുകൾ കൂട്ടമായി തള്ളി പോയതിനെ തുടർന്ന് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്.എഫ്.ഐ നടത്തുന്ന ഗൂഢ ശ്രമം നിങ്ങൾ അറിഞ്ഞു കാണുമല്ലോ...
കോളേജിൽ തിരഞ്ഞെടുപ്പു നടക്കുന്ന 48 സീറ്റുകളിൽ 35 സീറ്റുകളിൽ നോമിനേഷൻ നൽകിയ എസ്എഫ്ഐയുടെ 28 നോമിനേഷനുകൾ അശ്രദ്ധ വന്നത് മൂലം തള്ളി പോവുകയായിരുന്നു...
ഇന്ന് രാവിലെ ഈ വിഷയത്തിന്മേൽ കോളേജ് അധികൃതർ ഇരു വിഭാഗത്തിലെയും പ്രതിനിധികളെ ചർച്ചയ്ക്ക് വിളിക്കുകയും പ്രസ്തുത ചർച്ചയിൽ വിട്ടു വീഴ്ചയ്ക്ക് തയ്യാറായ KSU പ്രവർത്തകരെ മർദിക്കുവാനും നോമിനേഷൻ പേപ്പറുകൾ വലിച്ച് കീറുവാനുമുള്ള ശ്രമങ്ങളാണ് പിന്നീട് അരങ്ങേറിയത്.പിന്നീട് പോലീസ് പരിരക്ഷയിലാണ് കെ എസ് യു പ്രവർത്തകർ ക്യാമ്പസ് വിട്ടത് .
തിരഞ്ഞെടുപ്പ് വിഷയത്തിൽ തികച്ചും ജനാധിപത്യ രീതിയിൽ മുന്നോട്ടു പോയ KSU പ്രവർത്തകരെ ആക്രമിച്ച് തിരഞ്ഞെടുപ്പ് റദ്ദാക്കി കോളേജിലെ കലാലയ യൂണിയൻ പ്രവർത്തനങ്ങൾ 1 വർഷത്തേക്ക് തടസപ്പെടുത്തി വിദ്യാർഥികളുടെ ഒരു വർഷം പരിപാടികൾ എല്ലാം നശിപ്പിക്കാൻ ശ്രമിക്കുന്ന എസ്.എഫ്.ഐ ഗുണ്ടകളുടെ പ്രവർത്തിയെ ചെറുക്കുവാൻ *എല്ലാ വിദ്യാർത്ഥികളും ഒറ്റ കെട്ടായി നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു ...*
- വിദ്യാർത്ഥി പക്ഷത്തോട് ഒപ്പം
എന്നും KSU