DYFI Parambath South & North Unit

DYFI Parambath South & North Unit Democratic Youth Federation Of India
(1)

 #ഉണരണംഇന്ത്യ #പൊരുതണംയുവതവിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക....ആഗസ്റ്റ് 15Young Indiaകോഴിക്കോട് ...
29/07/2026

#ഉണരണംഇന്ത്യ
#പൊരുതണംയുവത
വിദ്യാഭ്യാസ അഴിമതിക്കും
തൊഴിൽ നിഷേധത്തിനും
പകരം ചോദിക്കുക....
ആഗസ്റ്റ് 15
Young India
കോഴിക്കോട് നോർത്ത് ബ്ലോക്ക് കുണ്ടൂപറമ്പ്

DYFI Kerala
DYFI Kozhikode
Dyfi north block kozhikode
DYFI കുണ്ടുപ്പറമ്പ് മേഖല കമ്മിറ്റി

DYFI കുണ്ടൂപറമ്പ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച inspire 2026 പ്രതിഭ സംഗമം ജില്ലാ സെക്രട്ടറി കെ അരുൺ ഉദ്ഘാടനം ചെയ്തു DYFI ...
29/07/2026

DYFI കുണ്ടൂപറമ്പ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച inspire 2026 പ്രതിഭ സംഗമം ജില്ലാ സെക്രട്ടറി കെ അരുൺ ഉദ്ഘാടനം ചെയ്തു

DYFI Kerala
Dyfi Karuvissery Meghala Committe
DYFI Kozhikode
DYFI Feroke BC
Dyfi north block kozhikode
Nirmalantv Kozhikode
Dyfi Kunnamangalam Mekhala

വിട്ട് തരില്ല ഒരു ഭരണകൂട ഫാസിസത്തിനും...DYFI Kerala DYFI Kozhikode Dyfi north block kozhikode Dyfi Kunnamangalam Mekhala
29/07/2026

വിട്ട് തരില്ല
ഒരു ഭരണകൂട ഫാസിസത്തിനും...

DYFI Kerala
DYFI Kozhikode
Dyfi north block kozhikode
Dyfi Kunnamangalam Mekhala

എകെജി ഭവനിൽ അതിക്രമിച്ചു കയറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധിക്കുകDYFI Feroke BC  DY...
29/07/2026

എകെജി ഭവനിൽ അതിക്രമിച്ചു കയറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധിക്കുക

DYFI Feroke BC
DYFI Kerala
Dyfi north block kozhikode
DYFI Kozhikode
Nirmalantv Kozhikode

DYFI കുണ്ടൂപ്പറമ്പ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ INSPAIRE 2026 പ്രതിഭ സംഗമം നടത്തി. DYFI ജില്ല സെക്രട്ടറി *_സ: കെ അരു...
26/07/2026

DYFI കുണ്ടൂപ്പറമ്പ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ INSPAIRE 2026 പ്രതിഭ സംഗമം നടത്തി. DYFI ജില്ല സെക്രട്ടറി *_സ: കെ അരുൺ_* ഉദ്ഘാടനം ചെയ്തു. Drugs -പ്രശ്നവും പ്രതിവിധിയും എന്ന വിഷയത്തെ കുറിച്ച് മുഖ്യാതിഥി ശ്രീ. ജയപ്രസാദ് സി കെ ( അസി: എക്സൈസ് ഇൻസ്പെക്ടർ എക്‌സൈസ് റേഞ്ച് ഓഫീസ് വടകര) ക്ലാസ് എടുത്തു.
മേഖല പരിധിയിലെ SSLC, PLUS TWO, CBSE പരീക്ഷകളിൽ മുഴുവൻ വിഷയത്തിൽ A+ നേടിയവരെയും മറ്റ് മേഖലകളിൽ പ്രാവീണ്യം നേടിയവരെയും അനുമോദിച്ചു.
DYFI കുണ്ടൂപ്പറമ്പ് മേഖല സെക്രട്ടറി സ: രഷിൽ സ്വാഗതവും മേഖല പ്രസിഡൻ്റ് സ: അവിനാശ് അദ്ധ്യക്ഷത വഹിച്ചു. DYFI കോഴിക്കോട് നോർത്ത് ബ്ലോക്ക് പ്രസിഡൻ്റ് സ: നിഖിൽ പറക്കാട്ടിൽ, ആറാം വാർഡ് കൗൺസിലർ ടി എസ് ഷിംജിത്ത്, ഏഴാം വാർഡ് കൗൺസിലർ എം എം ലത, CPIM കുണ്ടൂപ്പറമ്പ് ലോക്കൽ സെക്രട്ടറി സ: കെ ബൈജു, DYFI കോഴിക്കോട് നോർത്ത് ബ്ലോക്ക് കമ്മിറ്റി അംഗം സ: അഭിലാഷ്, DYFI മേഖല ജോയിൻ സെക്രട്ടറി പ്രജിത്ത് പാണക്കാട്ട് എന്നിവർ സംസാരിച്ചു. ചടങ്ങിൽ DYFI കുണ്ടൂപ്പറമ്പ് മേഖല ട്രഷറർ സ: മൃദുൽ നന്ദി പറഞ്ഞു.

DYFI Kerala
DYFI Kozhikode
Dyfi north block kozhikode
DYFI കുണ്ടുപ്പറമ്പ് മേഖല കമ്മിറ്റി
DYFI Feroke BC
#പ്രതിഭസംഗമം

ജൂലൈ 21വി എസ്ഓർമ്മദിനംDYFI Kerala DYFI Kozhikode Dyfi north block kozhikode
21/07/2026

ജൂലൈ 21
വി എസ്
ഓർമ്മദിനം

DYFI Kerala
DYFI Kozhikode
Dyfi north block kozhikode

21/07/2026

രാജ്യ തലസ്ഥാനത്ത് പൊരുതുന്ന വിദ്യാർഥികൾക്ക്
ഡിവൈഎഫ്ഐ ഐക്യദാർഢ്യം......
DYFI കോഴിക്കോട് ✊

DYFI Kerala
DYFI Kozhikode
Dyfi north block kozhikode
DYFI Feroke BC

രാജ്യ തലസ്ഥാനത്ത് പൊരുതുന്ന വിദ്യാർഥികൾക്ക് ഡിവൈഎഫ്ഐ ഐക്യദാർഢ്യം...... കോഴിക്കോട്: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായി  പൊ...
21/07/2026

രാജ്യ തലസ്ഥാനത്ത് പൊരുതുന്ന വിദ്യാർഥികൾക്ക്
ഡിവൈഎഫ്ഐ ഐക്യദാർഢ്യം......

കോഴിക്കോട്: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായി പൊരുതുന്ന സമരപോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചിൽ നടന്ന പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ഉദ്ഘാടനം ചെയ്തു. വിവിധ കലാകാരന്മാരുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പാട്ടുകൾ പാടി സമരപോരാളികൾക്ക് അഭിവാദ്യമർപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ദിപു പ്രേംനാഥ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെഎം സച്ചിൻ ദേവ്, ജില്ലാ ട്രഷറർ കെ എം നിനു,ജില്ലാ ജോയിൻ സെക്രട്ടറിമാരായ എംകെ നികേഷ്, പി രാഹുൽരാജ്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ എം എം ജിജേഷ് ,എൽ യു അബിത് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ അരുൺ സ്വാഗതവും വൈസ് പ്രസിഡണ്ട് ഫഹദ് ഖാൻ നന്ദിയും പറഞ്ഞു

വിദ്യാഭ്യാസ അഴിമതിക്കും, തൊഴിൽനിഷേധത്തിനും പകരംചോദിക്കുകനമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് എഴുപത്തൊൻപത് വർഷങ്ങൾ പൂർ...
21/07/2026

വിദ്യാഭ്യാസ അഴിമതിക്കും, തൊഴിൽനിഷേധത്തിനും പകരംചോദിക്കുക

നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് എഴുപത്തൊൻപത് വർഷങ്ങൾ പൂർത്തിയാവുകയാണ്. രണ്ട് നൂറ്റാണ്ടോളം കാലം നിലനിന്നിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിൽ നിന്നും നമ്മുടെ രാജ്യം മോചിപ്പിക്കപ്പെടുമ്പോൾ പുതിയ രാഷ്ട്ര നിർമ്മാണത്തെക്കുറിച്ച് ഒരുപാട് സ്വപ്‍നങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്ന ജനതായിരുന്നു നാം. എന്നാൽ ഇന്നും കോടിക്കണക്കിന് മനുഷ്യർ പട്ടിണികിടക്കുന്ന, 123 രാജ്യങ്ങൾ ഉൾപ്പെട്ടിട്ടുള്ള ആഗോള പട്ടിണി സൂചികയിൽ 102 മത് സ്ഥാനമുള്ള പട്ടിണിയുടെ റിപ്പബ്ലിക്കാണ് നമ്മുടേത്.

2014 മുതലുള്ള ബിജെപി ഭരണം ഇന്ത്യൻ ജനതയുടെ ഈ ദുരിതജീവിതത്തിന്റെ ആക്കം കൂട്ടുന്നതോടൊപ്പം വർഗീയരാഷ്ട്രീയം കൊണ്ട് രാജ്യത്തിന്റെ സാമൂഹ്യ അന്തരീക്ഷം താറുമാറാക്കുകയും ചെയ്തു. തൊഴിലാളി ചൂഷണത്തിന് ഒത്താശ ചെയ്യുംവിധമുള്ള പുതിയ നിയമങ്ങളും തെറ്റായ സാമ്പത്തിക നയങ്ങൾ മൂലമുള്ള വർദ്ധിച്ച തൊഴിലില്ലായ്മയും സാമ്രാജ്യത്വത്തിന് കീഴടങ്ങിക്കൊണ്ടുള്ള വിദേശനയങ്ങളും എല്ലാം ഇന്ത്യൻ ജനതയുടെ ജീവിതം ദുരിത പൂർണ്ണമാക്കിയിരിക്കുകയാണ്. രാജ്യതലസ്ഥാനത്തിന് അരികെയുള്ള നോയിഡയിലും രാജ്യത്തിന്റെ പലഭാഗങ്ങളിലും ഉയർന്നുവരുന്ന തൊഴിലാളിസമരങ്ങൾ ബിജെപി സർക്കാരുകളുടെ ഈ തെറ്റായ നയങ്ങൾക്കെതിരെയുള്ള സ്വാഭാവികമായ പ്രതിഷേധമാണ്. അതിനെയെല്ലാം തീവ്രദേശീയതയുടെയും മതവിദ്വേഷത്തിന്റെയും വിഭജനയുക്തികൊണ്ട് നേരിടാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്.

ലക്ഷക്കണക്കിന് വിദ്യാർഥികൾ വലിയ പ്രതീക്ഷയോടെ എഴുതുന്ന പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ലക്ഷങ്ങൾ കൊടുത്ത് മുൻ‌കൂർ വാങ്ങാമെന്ന നില ബിജെപി ഭരണത്തിൽ സ്വാഭാവികമായിരിക്കുന്നു. ഇരുപത്തിമൂന്ന് ലക്ഷത്തിലധികം കുട്ടികൾ എഴുതിയ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെതുടർന്ന് പരീക്ഷ റദ്ദ് ചെയ്യേണ്ടി വരികയും തുടർന്നുള്ള മാനസികസമ്മർദ്ദവും നിരാശയും താങ്ങാനാവാതെ പന്ത്രണ്ടോളം കുട്ടികൾ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇതിനെതിരെ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും നേതൃത്വത്തിൽ രാജ്യവ്യാപകമായി വലിയ പ്രതിഷേധ സമരങ്ങൾ നടക്കുകയാണ്.

അതേസമയം കേന്ദ്രത്തിലെ ബിജെപിയുടെ അതെ നയമാണ് തങ്ങൾക്കുമെന്ന് കേരളത്തിൽ ഭരണത്തിലെത്തി രണ്ട് മാസങ്ങൾ കൊണ്ടു തന്നെ യു.ഡി.എഫ്. സർക്കാർ തെളിയിച്ചിരിക്കുകയാണ്. പി.എസ്.സി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയും, സ്‌കൂളുകളിലെ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിക്കുന്നതിനുള്ള തീരുമാനവും, എണ്ണൂറോളം തൊഴിലാളികളെ പിരിച്ചുവിട്ട കോറോഹെൽത്ത് കമ്പനിയുടെ നടപടി കൈകാര്യം ചെയ്യുന്നതിലെ തൊഴിലാളിവിരുദ്ധ സമീപനവുമെല്ലാം അതിൻ്റെ സാക്ഷ്യപത്രങ്ങളാണ്.

രാജ്യത്ത് തൊഴിലാളി-വിദ്യാർത്ഥി-യുവജന സമരങ്ങൾ ശക്തിപ്പെടുന്ന പശ്ചാത്തലത്തിലെത്തുന്ന ഈ സ്വാതന്ത്ര്യ ദിനത്തിൽ "വിദ്യാഭ്യാസ അഴിമതിക്കും, തൊഴിൽനിഷേധത്തിനും പകരംചോദിക്കുക" എന്ന ആഹ്വാനവുമായി ആഗസ്ത് 15 ന് സംഘടിപ്പിക്കുന്ന'യങ് ഇന്ത്യ' ക്യാംപയിനിൽ പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുന്നു.

DYFI Kozhikode
DYFI Kerala
Dyfi north block kozhikode
DYFI Feroke BC

വിദ്യാഭ്യാസം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെപ്രതിഷേധ സദസ...
21/07/2026

വിദ്യാഭ്യാസം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ
പ്രതിഷേധ സദസ്സ്

DYFI Kozhikode
Dyfi north block kozhikode
DYFI Kerala
DYFI Feroke BC

Address

Parambath Karuvissery
Calicut
673010

Website

Alerts

Be the first to know and let us send you an email when DYFI Parambath South & North Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share