Love Drops for New Life

Love Drops for New Life Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Love Drops for New Life, Public & Government Service, Calicut.

*പുതുവർഷത്തിലേക്ക് നന്ദിയോടെ....* ഒരു വർഷം കൂടി അവസാനിക്കുമ്പോൾ അനവധി കുഞ്ഞുങ്ങളുടെ ജീവിതത്തിലേക്ക് പ്രതീക്ഷയും  ആരോഗ്യവ...
31/12/2025

*പുതുവർഷത്തിലേക്ക് നന്ദിയോടെ....*

ഒരു വർഷം കൂടി അവസാനിക്കുമ്പോൾ അനവധി കുഞ്ഞുങ്ങളുടെ ജീവിതത്തിലേക്ക് പ്രതീക്ഷയും ആരോഗ്യവും പകർന്ന ഒരു മനോഹരമായ യാത്രയാണ് നമ്മൾ പിന്നിടുന്നത്..
ഈ 2025 ൽ നമ്മുടെ CLMC (കോമ്പ്രെഹീൻസീവ് ലാക്റ്റേഷൻ മാനേജ്മെന്റ് സെന്റർ അഥവാ ഹ്യൂമൻ മിൽക്ക് ബാങ്ക്)യിലൂടെ , സ്വന്തം കുഞ്ഞിനൊപ്പം മറ്റുള്ള കുഞ്ഞുങ്ങൾക്ക് കൂടി അമ്മയായ എല്ലാ ദാതാക്കൾക്കും ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു.

മാതൃത്വത്തിന്റെ ആദ്യ ദിവസങ്ങളിലെ എല്ലാ പ്രയാസങ്ങളും അവഗണിച്ചു കൊണ്ട് പലതവണകളായി മുലപ്പാൽ ദാനം ചെയ്യാൻ എത്തിയ അമ്മമാരെ ആദരിക്കുന്നതിനായി നൽകിയ അനുമോദന സർട്ടിഫിക്കറ്റ് കളുടെ ഓർമ്മചിത്രങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.
ഇതു നിങ്ങളുടെ മഹത്തായ മനസ്സിനോടുള്ള ഞങ്ങളുടെ ചെറിയ ഒരു നന്ദി സൂചകം മാത്രമാണ്.

2025 യാത്രയാകുമ്പോൾ 2026 ൽ കൂടുതൽ അമ്മമാരിലേക്കും കുടുംബങ്ങളിലേക്കും മുലപ്പാൽ ദാനത്തിന്റെ മഹത്വം എത്തിക്കാനും , കൂടുതൽ നവജാത ശിശുക്കൾക്ക് ഉപകാരപ്രദമാകാനും എല്ലാവർക്കും ഒരുമിച്ചു പ്രവർത്തിക്കാം എന്ന ആശംസകളോടെ....
എല്ലാ ദാതാക്കൾക്കും അവർക്കു പിന്തുണ നൽകിയ കുടുംബങ്ങൾക്കും ഹൃദയപൂർവം നന്ദി...

*ഏവർക്കും പുതുവത്സാരാശംസകൾ*.

സ്നേഹവും കരുണയും പങ്കുവെക്കുന്ന ഒരു നല്ല വർഷമാകട്ടെ.....

06/08/2025
05/08/2025
ലോക മുലപ്പാൽ ദാന ദിനം ആചാരിച്ചു.കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ശിശുരോഗവിഭാഗത്തിൻ്റെയും ഇന്ത്യൻ അക്കാദമി ഓഫ് ...
28/05/2025

ലോക മുലപ്പാൽ ദാന ദിനം ആചാരിച്ചു.

കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ശിശുരോഗവിഭാഗത്തിൻ്റെയും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്ൻ്റെയും സംയുക്താഭിമുഖ്യത്തിൽ , കോമ്പ്രെഹെൻസീവ് ലാക്റ്റേഷൻ മാനേജ്‌മന്റ് സെന്റർൻ്റെയും , ക്ലിനിക്കൽ നഴ്സിംഗ് എഡ്യൂക്കേഷൻ യൂണിറ്റിന്റെയും മേൽനോട്ടത്തിൽ ലോക മുലപ്പാൽ ദാന ദിനം ആചരിച്ചു. 19/5/25 ന് ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങ് , ആശുപത്രി സൂപ്രണ്ട്‍ ഡോ .അരുൺ പ്രീത് ഉദ്ഘാടനം ചെയ്തു.
ശിശു രോഗ വിഭാഗം മേധാവി ഡോ.വിജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, നിയോനാറ്റോളജി വിഭാഗത്തിലെ ഡോക്ടർമാരായ, ഡോ.രാജേഷ് ,ഡോ .ദീപ.കെ.എസ് , എന്നിവർ മുലപ്പാൽ ദാനം ചെയുന്നതിന്റെ ആവശ്യകതയും, ഒരു നവജാത ശിശുവിന്റെ വളർച്ചയ്ക്ക്‌യും, ആരോഗ്യത്തിനും മുലപ്പാലിന്റെ പ്രാധാന്യത്തെ കുറിച്ചും, അതിന്റെ ഗുണങ്ങളെ പറ്റിയും വിശദീകരിച്ചു . ചടങ്ങിൽ നഴ്സിംഗ് സൂപ്രണ്ട് ശ്രീമതി.ഗീതാകുമാരി, ആശുപത്രിയിൽ പ്രവവർത്തിയ്ക്കുന്ന മിൽക്ക് ബാങ്കിന്റെ പ്രവർത്തനത്തെ കുറിച്ചും സംസാരിച്ചു. തുടർന്ന് ശ്രീമതി .അശ്വതി (നഴ്സിംഗ് ഓഫീസർ, പിഎച്ച്ഡി സ്കോളർ ) മുലപ്പാൽ ബാങ്കിനെകുറിച്ചും,മുലപ്പാൽ ദാനം ചെയ്യുന്നതിനെകുറിച്ചും പ്രബന്ധം അവതരിപ്പിക്കുകയുംചെയ്തു.
ചടങ്ങിൽ കൂടുതൽ തവണ, സ്വമേധയാ ദാതാക്കളായി എത്തിയ, ശ്രീമതി. വീണ സായ് പ്രബോധ് (സിവിൽ പോലീസ് ഓഫീസർ -വിജിലൻസ്), ശ്രീമതി. ഷീനു സന്തോഷ്(നഴ്സിംഗ് ഓഫീസർ-CLMC, IMCH ), ശ്രീമതി.ഹരിത അനൂപ് (നഴ്സിംഗ് ഓഫീസർ- IMCH ), ശ്രീമതി ശാലു അഖിൽ, എന്നിവരെ അനുമോദിച്ചു കൊണ്ട് സർട്ടിഫിക്കറ്റുകൾ വിതരണം ചെയുകയും ചെയ്തു.

ചടങ്ങിൽ ക്ലിനിക്കൽ നഴ്സിംഗ് എഡ്യൂക്കേഷൻ യൂണിറ്റിലെ ഇൻ ചാർജ് ശ്രീമതി . രജന സി.പി സ്വാഗതവും, കോമ്പ്രെഹെൻസീവ് ലാക്റ്റേഷൻ മാനേജ്മന്റ് സെന്റർ ഇൻ ചാർജ് ശ്രീമതി. ഷാഹിദ കെ.എസ് നന്ദിയും പറഞ്ഞു.
മുലപ്പാൽ ദാനം ചെയുന്നതിന്റെ വ്യക്തമായ അവബോധം ജനങ്ങളിൽ ഉണർത്തുകയും കൂടുതൽ അമ്മമാരെ മുലപ്പാൽ ദാനം ചെയ്യുന്നതിനായി പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ആണ് 2004 മുതൽ മെയ് 19 , ലോക മുലപ്പാൽ ദാന ദിനമായി ആചരിച്ചു വരുന്നത്.

Address

Calicut
673008

Website

Alerts

Be the first to know and let us send you an email when Love Drops for New Life posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share