Qaede Millath Study Centre

Qaede Millath Study Centre Quaid-e-Millath Study Centre is the Academic Wing of msf Kerala State Committe for the Campaign of Muslim Leauge Ideology ,Vision & History

Birth Anniversary of the Legend "Sir Syed Ahmed Khan" Who enlightened the Muslim India From Darkness.His thoughts led to...
17/10/2020

Birth Anniversary of the Legend "Sir Syed Ahmed Khan" Who enlightened the Muslim India From Darkness.

His thoughts led to the formation of "Muslim Leauge" in Indian Subcontinent.

കേരളീയ മുസ്ലിം ഉമ്മത്തിന് നാഥൻ നൽകിയ "സൗഭാഗ്യം" നടന്നകന്നിട്ട് ഇന്നേക്ക് 37 വർഷങ്ങൾ...........സി.എച്ച് മുഹമ്മദ് കോയ സാഹി...
28/09/2020

കേരളീയ മുസ്ലിം ഉമ്മത്തിന് നാഥൻ നൽകിയ "സൗഭാഗ്യം" നടന്നകന്നിട്ട് ഇന്നേക്ക് 37 വർഷങ്ങൾ...........

സി.എച്ച് മുഹമ്മദ് കോയ സാഹിബ്,
ഒരു ജനതയുടെ നിലക്കാത്ത ആവേശം........................

Comemorating Quade-e-azam Muhammed Ali Jinnah  sahib on his 72 nd death anniversary We remember Qaed - e-Azam Muhammed A...
11/09/2020

Comemorating Quade-e-azam Muhammed Ali Jinnah sahib on his 72 nd death anniversary
We remember Qaed - e-Azam Muhammed Ali Jinnah, the stalwart of Indian politics & Evergreen leader of Muslim Leauge who tirelessly lead the Indian independence movement and fought tooth and nail for the rights of Indian muslims. A fierce believer of communal harmony, he advocated for hindu-muslim amity and was called the ambassador of Hindu -Muslim Unity. His fourteen points which sought to safeguard the political rights of Indian muslims was the very embodiment of muslim resistance against manifold oppressions. Jinnah sahib gave visions and dreams for millions of marginalised muslims who stood directionless in the face of all pervading discriminations . The uncrowned king of indian muslims, was one the greatest leaders of Ummath(community) had ever saw and is still relevant now at a time when the existence of minorities are questioned and threatened.
msf Delhi University pays respect and prayers to this infallible leader on his day of demise. May Allah enlighten his grave.

Quaid-e-Azam Mohammad Ali Jinnah
💚💚

യു.കെ മുഹമ്മദ് കുഞ്ഞി സാഹിബ് എഴുതുന്നു.........https://www.facebook.com/100001476940755/posts/3229740280418505/പ്രസക്തം,...
06/08/2020

യു.കെ മുഹമ്മദ് കുഞ്ഞി സാഹിബ് എഴുതുന്നു.........
https://www.facebook.com/100001476940755/posts/3229740280418505/

പ്രസക്തം, പ്രൗഢം മുസ്ലിം ലീഗ്...

ദീർഘകാലം പാർലമെൻറംഗവും മുസ്ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷനുമായിരുന്ന ഗുലാം മഹമൂദ് ബനാത്ത് വാല സാഹിബ് ന്യൂനപക്ഷ പ്രശ്നങ്ങളിൽ അതിശക്തമായ ഇടപെടലുകൾ നടത്തിയ പ്രഗത്ഭ പാർലമെൻ്റേറിയനായിരുന്നു. വിഷയങ്ങളിലെ അവഗാഹവും ആഴമേറിയ അറിവും അദ്ദേഹത്തിൻ്റെ പ്രത്യേകതയായിരുന്നു. മുസ്ലിം പ്രശ്നങ്ങളിൽ പാർലമെൻറിൽ സംസാരിക്കേണ്ടി വരുമ്പോൾ ഈ വിഷയത്തിൽ ജിന്നാ സാഹിബും ഖാഇദെ മില്ലത്തും എന്ത് നിലപാടാണ് സ്വീകരിച്ചത് എന്നാണ് താൻ നോക്കാറുള്ളത്, അതിനനുസൃതമായ കാര്യങ്ങളാണ് താൻ പാർലമെൻ്റിൽ സംസാരിക്കാറുണ്ടായിരുന്നത് എന്നാണ് ബനാത്ത് വാല സാഹിബ് ഒരിക്കൽ പറഞ്ഞത്.

കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ മുസ്ലിം ഇന്ത്യയുടെ ചരിത്രത്തിൽ പ്രോജ്ജ്വലമായ അദ്ധ്യായങ്ങൾ രചിച്ചവരായിരുന്നു ഇരുവരും. ഇക്കാലയളവിൽ മുസ്ലിംകൾ അഭിമുഖീകരിച്ച തീക്ഷ്ണമായ പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനക്കരുത്ത് ഇവരുടെ സാന്നിധ്യമായിരുന്നു.

സി.എച്ച്. മുഹമ്മദ് കോയ സാഹിബിൻ്റെ ഭാഷയിൽ, ഒരു കൊല്ലം മാത്രം മറ്റൊരു രാജ്യത്തും 1947 വരെ ഇന്ത്യയിലെ മുസ്ലിംകളുടെ നേതാവുമായിരുന്ന ജിന്നാ സാഹിബ്, ലോകം കണ്ട പ്രഗത്ഭ നേതാക്കളിൽ ഒരാളായിരുന്നു.

കോൺഗ്രസ്സിനോട് അനുഭാവമുള്ള ജിന്നാ സാഹിബ്, തന്നെ മുസ്ലിം ലീഗിലേക്ക് ക്ഷണിക്കാൻ വന്ന മൗലാനാ മുഹമ്മദലി ജൗഹറിനോടും സർവ്വേന്ത്യാ മുസ്ലിം ലീഗിൻ്റെ അന്നത്തെ സെക്രട്ടരിയായിരുന്ന സയ്യിദ് വസീർ ഹസനോടും ഒരു ഉപാധി വെച്ചു. "മുസ്ലിം ലീഗിലേക്ക് വന്നാലും തൻ്റെ വിശാലമായ ദേശീയ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായൊരു സമീപനവും എന്നിൽ നിന്ന് ഉണ്ടാവില്ല." ഇതായിരുന്നു ആ ഉപാധി. പിന്നീട് കോൺഗ്രസ്സിലും മുസ്ലിം ലീഗിലും ഒരുപോലെ പ്രവർത്തിച്ച ജിന്നാ സാഹിബ്, മുസ്ലിം വിഷയങ്ങളിൽ കോൺഗ്രസ്സ് നേതൃത്വത്തിലെ ചിലരുടെ നീതീകരിക്കാനാവാത്ത സമീപനം കൊണ്ടാണ് കോൺഗ്രസ്സ് പാർട്ടി വിടുന്നത്.

പിന്നീടങ്ങോട്ട് മുസ്ലിംകളുടെ ന്യായമായ അവകാശങ്ങൾ അധികാരിവർഗ്ഗത്തിൽ നിന്നും നേടിയെടുക്കുന്നതിനായി അവിശ്രമം പണിപ്പെട്ട ഒരാളായിരുന്നു ജിന്നാ സാഹിബ്. അന്നത്തെ ചില വർഗ്ഗീയ ചിന്താഗതിക്കാർക്കും അധികാര മോഹികൾക്കുമെതിരെ അദ്ദേഹം ആഞ്ഞടിച്ചു. അത് കൊണ്ട് തന്നെ തികഞ്ഞ മതേതരവാദിയെന്ന് പല പ്രമുഖരും അഭിപ്രായപ്പെട്ട ജിന്നാ സാഹിബ് പലർക്കും അസ്വീകാര്യനായി എന്നതാണ് വാസ്തവം.

സ്വാതന്ത്ര്യത്തിന് ശേഷം ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് മുസ്ലിം ലീഗിൻ്റെ നേതൃത്വം ഏറ്റെടുത്തു. അദേഹത്തെ പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചു.

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ഗവർണ്ണർ ജനറൽ മൗണ്ട് ബാറ്റൻ പ്രഭുവിനെ കാണണമെന്ന സന്ദേശത്തെ തുടർന്ന്, ഗവർണർ ജനറലിന്റെ ഓഫീസിലെത്തിയ ഇസ്മായിൽ സാഹിബിനോട് നിങ്ങൾ മുസ്ലിം ലീഗ് പുന:സ്ഥാപിക്കുകയാണോ എന്ന് അദ്ദേഹം ചോദിച്ചു. ഇസ്മായിൽ സാഹിബ് അതെ എന്ന് മറുപടിയും പറഞ്ഞു. എങ്കിൽ ആ തീരുമാനം ഉപേക്ഷിക്കണം. ഗവര്‍ണ്ണര്‍ ജനറല്‍ സ്വരം അൽപം കടുപ്പിച്ചു. അത് തീരുമാനിക്കേണ്ടത് ഞാനല്ല, ഇന്ത്യയിലെ മുസ്ലിംകളാണ്. ഖാഇദെ മില്ലത്ത് തറപ്പിച്ചു പറഞ്ഞു.

പരീക്ഷണം അവിടം കൊണ്ട് അവസാനിച്ചില്ല. സാക്ഷാൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ കാണണമെന്നതായിരുന്നു അടുത്ത ആവശ്യം. നെഹ്റുവിന്റെ ഓഫീസിലേക്ക് ഖാഇദെ മില്ലത്ത് കടന്നു ചെല്ലുമ്പോള്‍ ആതിഥേയന്‍ കാത്തിരിക്കുകയാണ്. ഉപചാരങ്ങള്‍ക്ക്‌ ശേഷം നെഹ്‌റു ചോദിച്ചു. “സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷം ഇനി മുസ്ലിം ലീഗിന് പ്രസക്തിയുണ്ടോ? ഇന്ത്യയില്‍ ഇനി ഇങ്ങനെ ഒരു പാര്‍ട്ടി വേണോ?”

“വേണം പണ്ഡിറ്റ്‌ജീ. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷം ആണ് ഇപ്പോഴും മുസ്ലിംകള്‍. ഒരു ബഹുസ്വര സമൂഹത്തില്‍ അവര്‍ക്ക് അവരുടേതായ പ്രശ്നങ്ങളും, പരാതികളും ഉണ്ടാകും. സ്വാഭാവികമായ അവയെല്ലാം പരിഹരിച്ചു മുസ്ലിം സമുദായത്തിന്റെ ക്ഷേമവും, സുരക്ഷിതത്വവും ഉറപ്പു വരുത്താനും, രാജ്യ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ അവരെ പങ്കാളികളാക്കാനും, രാജ്യ പുരോഗതിക്കായി അവരെ ഉപയോഗപ്പെടുത്താനും, ഇന്ത്യയില്‍ മുസ്ലിം ലീഗ് കൂടിയേ തീരൂ. ഇന്ത്യന്‍ മുസ്ലിംകളെ അച്ചടക്കവും രാജ്യ സ്നേഹവും ഉള്ള ഒരു ജനതയാക്കി മാറ്റുവാന്‍, രാജ്യത്തിന്‌ വേണ്ടി ജീവാര്‍പ്പണം ചെയ്യാന്‍ ഒരു സംഘടന അനിവാര്യമാണ്. മുസ്ലിം ലീഗ് ഇല്ലാത്ത പക്ഷം അവര്‍ തീവ്രവാദ സംഘടനകളിലെക്ക് വഴിതെറ്റി ഒഴുകിയേക്കാം. ഈ വിപത്ത് തടയുവാന്‍ മുസ്ലിം ലീഗ് ഉണ്ടായേ തീരൂ..” അക്ഷോഭ്യനായി ഇസ്മായില്‍ സാഹിബ് മറുപടി പറഞ്ഞു.

ഇസ്മായില്‍ സാഹിബിനെ സശ്രദ്ധം ശ്രവിച്ച നെഹ്‌റു ചോദിച്ചു: “എങ്കില്‍ മിസ്റ്റര്‍ ഇസ്മായില്‍, എന്തൊക്കെയാണ് മുസ്ലിംകളുടെ പ്രശ്നങ്ങളും പരാതികളും എന്ന് ഒരു കടലാസില്‍ എഴുതി തരൂ. അവ പരിഹരിക്കാന്‍ ഞാന്‍ ശ്രമിക്കാം”
സൗമ്യതയോടെ ഇസ്മായില്‍ സാഹിബ് അതിനും ഉത്തരമേകി: “പ്രിയ പണ്ഡിറ്റ്‌ജീ, അങ്ങയെ എനിക്ക് വിശ്വാസമാണ്. എങ്കിലും നമ്മൾ എല്ലാ കാലവും ഉണ്ടാവില്ല. ഞാനും താങ്കളും മരിക്കും. പുതിയ കാലത്ത് പുതിയ പ്രശ്നങ്ങള്‍ ആയിരിക്കും സമുദായത്തിന് ഉണ്ടാവുക. അന്ന് ഒരു പക്ഷെ താങ്കളുടെ പാർട്ടി അധികാരത്തിൽ പോലും ഉണ്ടായി എന്ന് വരില്ല. അന്ന് ഒന്നിച്ചിരുന്ന് കരയാനെങ്കിലും ഈ സമുദായത്തിന് ഒരു രാഷ്ട്രീയ സംഘടന അനിവാര്യമാണ്."

കാലം കുറെ കഴിഞ്ഞു. കോൺഗ്രസ്സുമായി മുസ്ലിം ലീഗ് കേരളത്തിലും കേന്ദ്രത്തിലും അധികാരം പങ്കിട്ടു. കോൺഗ്രസ്സിൻ്റെ ഏറ്റവും വിശ്വസ്തമായ സഖ്യകക്ഷിയാണ് ഇന്ന് മുസ്ലിം ലീഗ്. ഇരു പാർട്ടികളായതിനാൽ നിലപാടുകളും നയങ്ങളും വ്യത്യസ്തമായിരിക്കും. കോൺഗ്രസ്സിനകത്ത് എല്ലാ കാലത്തും മതത്തിൻ്റെയും മതേതരത്വത്തിൻ്റെയും കാര്യത്തിൽ മൃദുവായും തീവ്രമായും നിലപാടെടുക്കുന്നവർ ഉണ്ട്. പക്ഷെ ആ പാർട്ടിയുടെ മുഖം ഇന്നും മതേതരത്വമാണ്. ന്യൂനപക്ഷങ്ങൾ ആഗ്രഹിക്കുന്നതും അത് തന്നെയാണ്.

1913 കാലത്ത് കാൺപൂരിൽ ഒരു മുസ്ലിം ആരാധനാലയം തകർത്ത ഒരു സംഭവമുണ്ടായിരുന്നു. അവിടെ പണ്ട് ക്ഷേത്രമുണ്ടായിരുന്നുവെന്നും ചിലർ അന്ന് പറഞ്ഞിരുന്നു. ബ്രിട്ടീഷുകാർ അക്രമകാരികൾക്കതിരെ നടപടി എടുക്കാത്തതിനാൽ മൗലാനാ മുഹമ്മദലി ജൗഹറും സയ്യിദ് വസീർ ഹസനും ലണ്ടനിൽ പോയി ബ്രിട്ടീഷ് അധികാരികൾക്ക് മുന്നിൽ വിഷയം അവതരിപ്പിച്ച് മുസ്ലിംകൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി.

മുസ്ലിംകളുടെ വാദം ശരിയാണെന്ന് കണ്ടെത്തിയ വൈസ്രോയി ഡാർവിൻ പ്രഭു, പ്രസ്തുത വിഷയത്തിൽ മുസ്ലിംകൾക്ക് അനുകൂലമായ തീരുമാനം എടുക്കുകയായിരുന്നു.

1930 കളിലാണ് ലാഹോറിലെ ശഹീദ് ഗജ്ജ് സംഭവവുമുണ്ടാകുന്നത്. ഒരു മുസ്ലിം ആരാധനാലയം സിക്ക് ഗുരുദ്വാരയാണെന്ന് പറഞ്ഞ് വലിയ കോലാഹലം നടന്നു. എന്നാൽ ഈ കാര്യത്തിലുള്ള അന്തിമ തീരുമാനം മുസ്ലിംകൾക്ക് എതിരായിരുന്നു.

കാൺപൂരിൽ മുസ്ലിംകൾക്ക് അനുകൂല തീരുമാനമുണ്ടായപ്പോൾ അമിതമായി ആഹ്ളാദിക്കാൻ മുസ്ലിംകൾ തയ്യാറായില്ല. ലാഹോറിലെ തീരുമാനം മുസ്ലിംകൾക്കെതിരെയായതിനാൽ കടുത്ത പ്രതിഷേധം ഉണ്ടായെങ്കിലും അന്തിമ തീർപ്പ് എന്ന നിലയിൽ മുസ്ലിംകൾ അംഗീകരിക്കുകയായിരുന്നു.

സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും ഇന്ത്യയിലെ മുസ്ലിംകൾ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. അതാത് കാലത്തെ നേതാക്കൾ അതിനെ ആർജ്ജവത്തോടെ തന്നെയാണ് നേരിട്ടത്. വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലക്ക് മുസ്ലിം ലീഗ്, മുസ്ലിം സമുദായത്തിൻ്റെ വിവിധ വിഷയങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

മറുഭാഗത്തുള്ളവരുടെ തലയെടുപ്പ് കണ്ട് ന്യായം പറയുന്നതിൽ നിന്നോ നിലപാട് വ്യക്തമാക്കുന്നതിൽ നിന്നോ മുസ്ലിം ലീഗ് പിന്നാേട്ട് പോകാറില്ല. വികാര ജീവികളുടെ ജൽപ്പനങ്ങൾ കേട്ട് അവിവേകം പ്രവർത്തിക്കലുമില്ല. ഇന്ത്യയിൽ ഇന്നുമെന്നും പ്രസക്തമാണ് മുസ്ലിം ലീഗ് പ്രസ്ഥാനം...

U.k. Muhammed Kunhi

27/07/2020
പ്രിയപ്പെട്ട ഹബീബ്..........
23/07/2020

പ്രിയപ്പെട്ട ഹബീബ്..........

യു.കെ മുഹമ്മദ് കുഞ്ഞി സാഹിബ് എഴുതുന്നു............https://www.facebook.com/100001476940755/posts/3187259607999906/➖➖➖➖➖➖...
21/07/2020

യു.കെ മുഹമ്മദ് കുഞ്ഞി സാഹിബ് എഴുതുന്നു............
https://www.facebook.com/100001476940755/posts/3187259607999906/
➖➖➖➖➖➖➖➖➖➖➖➖➖➖➖➖

ഒരു പുനഃ സമാഗമത്തിൻ്റെ കഥ...

കെ.കെ. അബു സാഹിബ്. വിശേഷണങ്ങൾ ഏറെയൊന്നും ആവശ്യമില്ലാത്ത കേരളത്തിലെ തലയെടുപ്പുള്ള രാഷ്ട്രീയ നേതാവ്. ആദ്യം മുസ്ലിം ലീഗിലും പിന്നീട് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചു. ഒടുവിൽ തിരിച്ച് ഹരിത പ്രസ്ഥാനത്തിൽ നിന്ന് കൊണ്ട് തന്നെ വിട പറഞ്ഞ അബു സാഹിബിന്റെ ജീവിതം വിസ്മയകരമായിരുന്നു.

പഠന കാലത്ത് തന്നെ ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടനാവുകയും അധ്യാപകരുടെ പോലും എതിർപ്പുകളെ വക വെക്കാതെ ഖദർ ധരിച്ചെത്തി. ഒടുവിൽ സ്കൂളിൽ നിന്ന് പുറത്താവുകയും പിന്നീട് ചരിത്ര പ്രസിദ്ധമായ ഉപ്പ് സത്യാഗ്രഹത്തിന്റെ സംഘാടകനാവുകയും ചെയ്ത അബു സാഹിബിലെ "പ്രക്ഷോഭകാരി"യെ ഭയന്ന വീട്ടുകാർ ബർമ്മയിൽ അമ്മാവൻറടുത്ത് കച്ചവടത്തിനായി അയച്ചു. എന്നാൽ അവിടെയും, മലയാളികളെ സംഘടിപ്പിച്ച് രൂപം കൊണ്ട "മുസ്ലിം സമാജം" ജനറൽ സെക്രട്ടരിയായി പൊതു രംഗത്ത് സജീവമാവുകയായിരുന്നു അബു സാഹിബ്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ ബർമ്മയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ച അബു സാഹിബ്, നാൽപ്പത് ദിവസത്തെ ദുർഘട യാത്രക്കൊടുവിലാണ് നാടണഞ്ഞത്. നാട്ടിലെത്തിയ അബു സാഹിബ് നേരിട്ട വിവേചനത്തിൽ മനംനൊന്ത് 1940 മുതൽ സർവ്വേന്ത്യാ മുസ്ലിം ലീഗിൽ സജീവമാവുകയായിരുന്നു. 1944 ൽ രൂപീകരിച്ച "മുസ്ലിം ലേബർ യൂണിയ"ന്റെ സ്ഥാപക ജനറൽ സെക്രട്ടരിയായ അബു സാഹിബ്, ജന്മനാടായ ചൊക്ലി (തലശ്ശേരി) യുടെ സാമൂഹ്യ അന്തരീക്ഷത്തെ തന്നെ പിടിച്ചുകുലുക്കിയ "ഇസ്ലാമിക് ചെയ്ഞ്ച് ജമാഅത്ത്" എന്ന സംഘടനയുടെ സ്ഥാപകൻ കൂടിയായിരുന്നു.

രാമസിംഹൻ വധവുമായി ബന്ധപ്പെട്ട ചില പൊതുയോഗങ്ങളിൽ പ്രസംഗിച്ചതിന്റെ പേരിൽ 15 മാസത്തോളം ജയിലിൽ കിടന്ന അബു സാഹിബ്, ജയിലിൽ നിന്നും പുറത്തിറങ്ങിയത് സോഷ്യലിസ്റ്റ് മനസ്സുമായിട്ടായിരുന്നു.

സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃനിരയിൽ അതിവേഗം കുതിച്ച അദ്ദേഹം, 1965ലും 1967 ലും നിയമസഭ തെരെഞ്ഞെടുപ്പിൽ വിജയിച്ചു. മന്ത്രി സ്ഥാനം ലഭിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. നിരവധി പിളർപ്പുകളും ലയനങ്ങളും മറ്റുമായി സോഷ്യലിസ്റ്റ് പാർട്ടിയും പിന്നീട് വന്ന ജനത പാർട്ടികളും രാഷ്ട്രീയ ഭൂമികയിൽ അപ്രസക്തമാവുന്നത് കണ്ട് മനം മടുത്ത അബു സാഹിബ്, സജീവ രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാറെടുക്കവെയാണ്, പൊതു ജീവിതത്തെ മാറ്റിമറിച്ച ഒരു ടെലഫോൺ കോൾ അബു സാഹിബിനെ തേടിയെത്തിയത്.

സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ ഫോൺ കോൾ ആയിരുന്നു അത്. "അബു സാഹിബേ, മാരക രോഗത്തിനടിമയായ ഒരാളാണ് ഞാൻ. ഏത് സമയവും എന്റെ ജീവൻ നഷ്ടപ്പെട്ടേക്കാം. ഞാൻ മരിച്ചാലും മുസ്ലിം ലീഗ് പ്രസ്ഥാനം ഇവിടെ നില നിൽക്കണം. അതിനാൽ അബു സാഹിബ് മുസ്ലിം ലീഗിലേക്ക് തിരിച്ചു വരണം." സി.എച്ചിന്റെ ഹൃദയം തൊട്ടുള്ള വാക്കുകൾ അബു സാഹിബിന് തള്ളിക്കളയാനായില്ല. പക്ഷെ അപ്പോൾ മറുപടി ഒന്നും പറഞ്ഞില്ല.

അബു സാഹിബിൽ നിന്നും മറുപടി ലഭിക്കാത്തതിനാലാകണം പിറ്റേ ദിവസം സി.എച്ച്. അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. സി.എച്ച്. നേരിട്ട് തന്നെ അബു സാഹിബിനെ പാർട്ടിയിലേക്ക് ക്ഷണിച്ചു. സി.എച്ചിന്റെ ആത്മാർത്ഥതയിലും പാർട്ടിയുടെ ഭാവിയെ കുറിച്ചുള്ള ആശങ്കയിലും അബു സാഹിബിന് അത്ഭുതം തോന്നി. മറുപടി തീർത്ത് പറഞ്ഞില്ലെങ്കിലും ലീഗിലേക്കുള്ള മടങ്ങി വരവ് അബു സാഹിബ് മനസിലുറപ്പിച്ചിരുന്നു.

1981 ലാണ് അദ്ദേഹം മുസ്ലിം ലീഗിലേക്ക് തിരിച്ചു വന്നത്. അബു സാഹിബ് എന്ന വലിയ നേതാവിന് പാർട്ടി അർഹിക്കുന്ന സ്ഥാനം തന്നെ നൽകി. എസ്. ടി.യു.സംസ്ഥാന പ്രസിഡണ്ട്, കോഴിക്കോട് സിറ്റി മുസ്ലിം ലീഗ് പ്രസിഡണ്ട്, സെക്രട്ടരിയേറ്റ് മെമ്പർ തുടങ്ങിയ പാർട്ടി സ്ഥാനങ്ങൾ മാത്രമല്ല, 1991 ൽ കൊണ്ടോട്ടിയിൽ നിന്ന് മത്സരിപ്പിച്ച് എം.എൽ.എ. സ്ഥാനവും ലഭിച്ചു.

താൻ മുസ്ലിം ലീഗ് നേതൃനിരയിലുണ്ടാവുമ്പോൾ രാഷ്ട്രീയത്തിൽ പിച്ച വെക്കുകയായിരുന്ന സി.എച്ച്. മുഹമ്മദ് കോയ സാഹിബ് ഒരുപാട് ഉയർച്ചയിൽ എത്തിയപ്പോഴും, തനിക്ക് ശേഷവും പാർട്ടി നില നിൽക്കണമെന്ന ചിന്തയിൽ തന്റെ പഴയ രാഷ്ട്രീയ നേതാവിനെ വീണ്ടും പാർട്ടിയിലേക്ക് എത്തിക്കാൻ കാണിച്ച ത്യാഗ പൂർണ്ണമായ പ്രവർത്തനം രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് വിസ്മയകരം തന്നെയാണ്.

1999 ജനുവരി 5 നാണ് ആ ഇതിഹാസ ജീവിതത്തിന് തിരശ്ശീല വീണത്.

U.k. Muhammed Kunhi

യു.കെ മുഹമ്മദ്കുഞ്ഞി സാഹിബ് എഴുതുന്നു.......ആ ജയിൽഭിത്തികൾ പോലും കണ്ണുനീർ പൊഴിച്ചിരുന്നു...(ജൂലൈ 6 പൂക്കോയ തങ്ങൾ വിട പറഞ...
06/07/2020

യു.കെ മുഹമ്മദ്കുഞ്ഞി സാഹിബ് എഴുതുന്നു.......

ആ ജയിൽഭിത്തികൾ പോലും കണ്ണുനീർ പൊഴിച്ചിരുന്നു...

(ജൂലൈ 6 പൂക്കോയ തങ്ങൾ വിട പറഞ്ഞ ദിനം)

ഖാഇദെ അഅസം മുഹമ്മദലി ജിന്നാ സാഹിബ് 1948 സപ്തംബർ 11 ന് രാത്രിയാണ് മരണപ്പെടുന്നത്. പിറ്റേന്ന് വൈകിട്ട് അഞ്ചിന് ഖബറടക്കം നടന്നു. ജിന്നാ സാഹിബിന്റെ മരണ വാർത്തയിൽ ലോകം ദു:ഖിച്ചു നിൽക്കവെയാണ് അന്ന് രാത്രി തന്നെ ഇന്ത്യൻ സൈന്യം ഹൈദരാബാദ് വളയുന്നതും "ഓപ്പറേഷൻ പോളോ" എന്ന പേരിൽ സൈനിക നീക്കം നടത്തുന്നതും.

ഇന്ത്യ സ്വതന്ത്രമാവുന്ന വേളയിൽ ഉണ്ടായ വ്യവസ്ഥയനുസരിച്ച്, ഇന്ത്യയിലും പാക്കിസ്ഥാനിലും ചേരാതെ സ്വതന്ത്ര രാജ്യമായി നിലകൊണ്ട ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു സൈനിക നടപടി.
"ഹൈദരാബാദ് ആക്ഷൻ" എന്ന പേരിലും അറിയപ്പെട്ട സംഭവം, സ്വാതന്ത്ര്യത്തിന് ശേഷം നടന്ന ആദ്യ സൈനിക നടപടിയായിരുന്നു. ഏതാണ്ട് നാൽപ്പതിനായിരത്തോളം ആളുകൾ മരിച്ചു എന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. അനൗദ്യോഗിക കണക്കനുസരിച്ച് ഇത് രണ്ട് ലക്ഷത്തോളം വരും. സമാനതകളില്ലാത്ത ക്രൂരതകളും ഇതുമായി ബന്ധപ്പെട്ട് നടന്നതായി പറയപ്പെടുന്നുണ്ട്.

കരുതൽ തടങ്കലിന്റെ മറ പിടിച്ച്, മുസ്ലിം നേതാക്കളെയും സംഘടനകളെയും മുൾമുനയിൽ നിർത്തി ആധിപത്യം സ്ഥാപിക്കാൻ സർദാർ വല്ലഭായ് പട്ടേലിൻറെ പട്ടാളം നാടും നഗരവും ഭീതി വിതച്ച് പടയോട്ടം നടത്തുന്ന കാലം കൂടിയായിരുന്നു അത്.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അധ്യക്ഷൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് ഹൈദരാബാദ് വിഷയത്തിൽ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ ലയിക്കണം എന്ന് തന്നെയായിരുന്നു ഇസ്മായിൽ സാഹിബ് ആവശ്യപ്പെട്ടത്.

ഹൈദരാബാദ് ആക്ഷൻ കാലത്ത് മുസ്ലിം ലീഗ് നേതാക്കളെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നത് എന്നത് അവ്യക്തമാണെങ്കിലും, രാഷ്ട്രീയ മേലാളന്മാരുടെ എതിർപ്പുകളെ അവഗണിച്ച് മുസ്ലിം ലീഗ് രൂപീകരിച്ചു എന്നതിലുള്ള അരിശം തന്നെയായിരുന്നു പ്രധാന കാരണം.

അറസ്റ്റ് ഭയന്ന് പ്രമാണിമാരായ പലരും മുസ്ലിം ലീഗിൽ നിന്നും രാജി വെച്ച് 'ദേശക്കൂറ്' തെളിയിക്കാൻ പത്രമാഫീസുകൾ നിരങ്ങിയിറങ്ങുന്ന കാലത്താണ് ഒരു ദിനം പുലർച്ചെ നാല് മണിക്ക് പാണക്കാട് കൊടപ്പനക്കൽ വീട്ടിൽ ഒരു പോലീസുകാരൻ പൂക്കോയ തങ്ങളെ തേടി എത്തുന്നത്. തലേ ദിവസത്തെ പരിപാടി കഴിഞ്ഞ് വളരെ വൈകിയാണ് തങ്ങൾ വീട്ടിലെത്തിയത്. സന്തത സഹചാരിയായ പാണക്കാട് അഹമ്മദ് ഹാജിയും അന്ന് കൊടപ്പനക്കൽ തന്നെയായിരുന്നു ഉറങ്ങിയിരുന്നത്. മലപ്പുറം പോലീസ് സ്റ്റേഷനിലെ ഭാവി എന്ന പോലീസുകാരനാണ് കൊടപ്പനക്കലെത്തി, പൂക്കോയ തങ്ങളെ സ്റ്റേഷനിലേക്ക് വിളിക്കാൻ മേലുദ്യോഗസ്ഥർ പറഞ്ഞിട്ടാണ് താൻ വന്നത് എന്ന കാര്യം അഹമ്മദ് ഹാജിയെ അറിയിച്ചത്.

കാരുണ്യത്തിൻറെ നിറകുടമായ പൂക്കോയ തങ്ങൾ, തൻറെ ആദിത്യ മര്യാദ പാലിച്ചു. തന്നെ സ്റ്റേഷനിലേക്ക് കൊണ്ടു പോകാൻ വന്ന പോലീസുകാരന് ചായ നൽകി സൽക്കരിച്ചു. സ്വുബ്ഹി നിസ്കാരത്തിന് ശേഷം പൂക്കോയ തങ്ങൾ പോലീസുകാരൻറെ കൂടെ മലപ്പുറം സ്റ്റേഷനിലേക്ക് പോയി. തങ്ങൾക്കുള്ള അന്നത്തെ പ്രാതൽ പോലീസുകാരുടെ വകയായിരുന്നു.

ചായ കുടിക്കുമ്പോഴായിരുന്നു അവിടെ ഉണ്ടായിരുന്ന കുഞ്ഞബ്ദുള്ള എന്ന പോലീസുകാരൻ കരഞ്ഞ് കൊണ്ട് വന്ന്, തങ്ങൾ അറസ്റ്റിലാണെന്ന കാര്യം അറിയിച്ചത്. യാതൊരു ഭാവ വ്യത്യാസവും കാണിക്കാതെ എല്ലാം അല്ലാഹുവിൽ അർപ്പിച്ചു കൊണ്ട് പൂക്കോയ തങ്ങൾ അറസ്റ്റ് വരിച്ചു. മുസ്ലിം ലീഗിൽ നിന്നും താൻ രാജി വെക്കുന്നു എന്ന ഒറ്റ വാചകം എഴുതി തന്നാൽ വെറുതെ വിടാമെന്ന ഐ.ജി യുടെ വാഗ്ദാനം പുച്ഛിച്ചു തള്ളിയ പൂക്കോയ തങ്ങളെ, മഞ്ചേരി സബ് മജിസ്‌ട്രേറ്റിൻറെ മുമ്പാകെ ഹാജരാക്കി. അവിടെ നിന്ന് മഞ്ചേരി സബ്ബ് ജയിലിലേക്ക് കൊണ്ട് പോയി.

അപ്പോഴേക്കും ഈ വിവരം കാട്ടു തീപോലെ പടർന്നു. സബ്ബ് ജയിൽ പരിസരം ജന നിബിഢമായി. രോഷാകുലരായ ജനക്കൂട്ടത്തെ ഒരൊറ്റ ആംഗ്യം കൊണ്ട് പിടിച്ചു നിർത്തിയ പൂക്കോയ തങ്ങൾ, "എല്ലാം അല്ലാഹു നോക്കിക്കൊള്ളും, നിങ്ങളെല്ലാം പിരിഞ്ഞു പോകുക" എന്ന സ്നേഹ സന്ദേശമാണ് അവർക്ക് മുന്നിൽ സമർപ്പിച്ചത്.

തങ്ങൾ ജയിൽ വാതിൽ കടക്കുന്നത് കാണാനുള്ള ത്രാണിയില്ലാതെ ഒരു പാട് പേർ കണ്ണടച്ചു. ജയിൽഭിത്തി പോലും ആ നിഷ്കളങ്ക ദേഹത്തെ സ്വീകരിക്കുമ്പോൾ കണ്ണുനീർ പൊഴിച്ചിട്ടുണ്ടാവും. ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത പൂക്കോയ തങ്ങൾ രണ്ടാഴ്ചയോളം ജയിലിൽ കിടക്കേണ്ടി വന്നു. എന്നിട്ടും തൻറെ ആദർശത്തിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാൻ പൂക്കോയ തങ്ങൾ തയ്യാറായില്ല.

മലബാറിൽ മുസ്ലിം ലീഗിന്റെ വ്യാപനത്തിനും സ്വീകാര്യതക്കും അനുഗ്രഹീത സാന്നിദ്ധ്യമായിരുന്ന പൂക്കോയ തങ്ങൾ 1917 ലാണ് ജനിച്ചത്. ചെറുപ്പത്തിലേ പിതാവ് നഷ്ടപ്പെട്ട അദ്ദേഹം, പിതൃസഹോദരൻ സയ്യിദ് അലി പൂക്കോയ തങ്ങളുടെ ശിക്ഷണത്തിലാണ് വളർന്നത്. അദ്ദേഹത്തോടുള്ള ആദരവ് കാരണമാണ് തന്റെ മക്കളുടെ പേരിനൊപ്പം അലി എന്ന് കൂട്ടിച്ചേർത്തത്. മക്കളില്ലാത്ത അലി പൂക്കോയയുടെ കൈവശമായിരുന്ന കൊടപ്പനക്കൽ ഭവനം തന്റെ സഹോദര പുത്രന് ദാനമായി നൽകിയതായിരുന്നു.

വളരെ ചെറുപ്പം മുതൽ തന്നെ പൂക്കോയ തങ്ങളുടെ 'കൈപ്പുണ്യം' അനുഭവിച്ചറിയാനുള്ള ഭാഗ്യം നാട്ടുകാർക്കുണ്ടായിരുന്നു. ഏറെ താമസിയാതെ തന്നെ നാടും നഗരവുമറിയുന്ന ആത്മീയ നക്ഷത്രമായി തങ്ങൾ മാറി. പ്രാഥമിക മത പഠനം നടത്തുന്ന വേളയിൽ തന്നെ നാടിൻറെ നാനാ ദിക്കിൽ നിന്നും ആത്മീയ ശാന്തി തേടി ധാരാളമാളുകൾ തങ്ങളുടെ വീട്ടിലേക്കൊഴുകിയിരുന്നു. ഇത് തങ്ങളുടെ പഠനത്തെ ബാധിക്കുമെന്നതിനാൽ സന്ദർശകർക്ക് സമയ ക്രമം വെച്ചു കൊണ്ട് നിയന്ത്രണം കൊണ്ട് വരാൻ പിതൃ സഹോദരനായ സയ്യിദ് അലി പൂക്കോയ തങ്ങൾ തീരുമാനമെടുക്കാൻ നിർബന്ധിതനായിട്ടുണ്ട്.

മറ്റ് പലരെയും പോലെ പൂക്കോയ തങ്ങളും ആദ്യ കാലത്ത് കോൺഗ്രസ്സ് അനുഭാവിയായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പേ നടന്ന ചില പ്രാദേശിക തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. പാണക്കാട് പൂക്കോയ തങ്ങൾ മുസ്ലിം ലീഗിലേക്ക് വരാൻ നിമിത്തമായത്, തങ്ങളുമായി ഗാഢമായ വ്യക്തി ബന്ധം പുലർത്തിയിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് മത്സരിച്ച ഒരു തെരെഞ്ഞെടുപ്പായിരുന്നു. ഏറനാട് താലൂക്ക് ബോർഡ് തെരെഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി ചാക്കീരി സാഹിബ് മത്സരിക്കുന്നു. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി, കോൺഗ്രസ്സിലെ സാധു. പി. അഹമ്മദ് കുട്ടിക്ക് വേണ്ടിയായിരുന്നു പൂക്കോയ തങ്ങളുടെ പ്രചാരണം. തെരെഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിച്ച ഘട്ടത്തിൽ ഒരു ദിവസം, ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് കൊടപ്പനക്കൽ ചെന്ന് പറഞ്ഞു. "തങ്ങളെ ഈ സമുദായത്തിന് ആവശ്യമുണ്ട്, നിങ്ങൾ മുസ്ലിം ലീഗ് പ്രസ്ഥാനത്തിൽ നിന്നും മാറി നിൽക്കുന്നതിൽ ഞങ്ങൾക്ക് ഏറെ സങ്കടമുണ്ട്." ചാക്കീരി ഓർമ്മിപ്പിച്ചു. പൂക്കോയ തങ്ങളെ അദ്ദേഹം മുസ്ലിം ലീഗിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഈ ക്ഷണം സ്വീകരിച്ചു കൊണ്ട് താമസിയാതെ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച്, പൂക്കോയ തങ്ങൾ ഹരിത രാഷ്രീയത്തിലേക്ക് കടന്നു വരികയായിരുന്നു എന്നാണ് ചരിത്രം.

മുസ്ലിം ലീഗിന് ആത്മീയ പ്രഭ ചൊരിഞ്ഞ നേതാവായിട്ടാണ് തങ്ങൾ മരണം വരെ പ്രവർത്തിച്ചത്. ഏറനാട് താലൂക്ക് മുസ്ലിം ലീഗ് പ്രസിഡണ്ട്, കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, മലപ്പുറം ജില്ല രൂപീകരിച്ചത് മുതൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചതിന് ശേഷം സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ വിയോഗാനന്തരം 1973 ഫെബ്രുവരി 25ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടായി ചുമതലയേറ്റെടുത്തു.

മത സംഘടനാ രംഗത്തും തങ്ങൾ സജീവമായിരുന്നു. അമ്പതുകളുടെ അവസാനത്തിൽ തന്നെ "സമസ്ത"യുടെ നേതൃ സ്ഥാനത്തുള്ള തങ്ങൾ, 1973 ഫെബ്രുവരി 24 നാണ് മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. "സമസ്ത"യുടെ കക്കാട്, തിരുന്നാവായ സമ്മേളനങ്ങളുടെ സ്വാഗത സംഘം ചെയർമാനായ തങ്ങൾ, സമസ്തയുടെ കീഴിൽ ആദ്യമായി സ്ഥാപിച്ച സനദ് ദാന അറബിക് കോളേജായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജിന്റെ വൈസ്: പ്രസിഡണ്ട്, ജനറൽ സെക്രട്ടരി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പ്രസിദ്ധമായ പൊന്നാനി മൗനത്തുൽ ഇസ്‌ലാം സഭയുടെ പ്രസിഡണ്ടായ തങ്ങൾ, 1968 മുതൽ സമസ്തയുടെ പോഷക സംഘടനയായ എസ്.വൈ.എസ്. സംസ്ഥാന പ്രസിഡണ്ട് പദവിയും വഹിച്ചിരുന്നു. കൂടാതെ ഒട്ടനവധി പള്ളി, മദ്രസ്സ, യതീംഖാന അറബിക് കോളേജ് തുടങ്ങിയവയുടെ ഉന്നത ഭാരവാഹിയായും പൂക്കോയ തങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്.

സുന്നി പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയായിരിക്കെ തന്നെ, മുസ്ലിംകൾക്കിടയിലെ ആശയ പരമായി വിയോജിപ്പുള്ളവരുമായും അഭേദ്യമായ ആത്മ ബന്ധമായിരുന്നു പുലർത്തിയിരുന്നത്. മുജാഹിദ് വിഭാഗത്തിലെ സമുന്നത നേതാക്കളായ കെ.എം.മൗലവി, എൻ.വി. അബ്ദുസ്സലാം മൗലവി, എം.കെ.ഹാജി, കെ.സി. അബൂബക്കർ മൗലവി തുടങ്ങിയവരുമായി പരസ്പര ബഹുമാനത്തോടെ മാത്രമായിരുന്നു പൂക്കോയ തങ്ങൾ ഇടപെട്ടിരുന്നത്.

പൂക്കോയ തങ്ങളുടെ കൊടപ്പനക്കൽ ഭവനം ഒരു അത്ഭുത വീടാണ്. ഇവിടെ ആശ്വാസം തേടിയെത്തുന്നവരിൽ റോഡ് വക്കിൽ കിടന്നുറങ്ങുന്നവർ മുതൽ, രാജ്യ ഭരണം നടത്തുന്നവർ വരെയുണ്ടായിരുന്നു. നീതിന്യായ കോടതിക്ക് തീർപ്പ് കൽപ്പിക്കാൻ സാധിക്കാത്ത എത്രയോ കേസ്സുകൾ പൂക്കോയ തങ്ങളുടെ സ്നേഹ പൂർണ്ണമായ ഉപദേശങ്ങൾക്കും സാന്ത്വന തലോടലുകൾക്കും സാധിച്ചിട്ടുണ്ട്. പാണക്കാട്ടെ കോടതിയിൽ വാഗ്വാദങ്ങളില്ല. വിധി പ്രസ്താവത്തിൽ ശിക്ഷയും കാണില്ല. വാദിക്ക് എത്ര വേണമെങ്കിലും പറയാം. എതിർ ഭാഗത്തെയും ധാരാളം കേൾക്കും. തീർപ്പ് ഒരു വാക്കോ, നോട്ടമോ മാത്രമായിരിക്കും. അതിൽ തന്നെ എല്ലാമുണ്ടാവും. ആർക്കും പരാതിയില്ല. ഇരു കൂട്ടർക്കും പരിപൂർണ്ണ സംതൃപ്തിയായിരിക്കും.

മതവിദ്യയോടൊപ്പം ഭൗതിക വിജ്ഞാനവും നേടണമെന്ന് പൂക്കോയ തങ്ങൾ നിരന്തരം ഉപദേശിച്ചിരുന്നു. പത്താംതരം വരെയെങ്കിലും മുസ്ലിം പെൺകുട്ടികൾ പഠിക്കണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനം, മുസ്ലിം വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് നാന്ദി കുറിച്ചത്.
"വിനയവും മിതഭാഷിത്വവും ആയുധങ്ങളാക്കിയ ഒരാൾക്ക്, കരുത്തനായ നേതാവായി ഉയരാൻ സാധിക്കുമെന്നതിന് രാഷ്ട്രീയത്തിൽ വളരെ കുറച്ച് ഉദാഹരണം മാത്രമേ ഉള്ളൂ. അക്കൂട്ടത്തിൽ എടുത്ത് പറയാവുന്ന ഒരാളായിരുന്നു പാണക്കാട് പൂക്കോയ തങ്ങൾ." തങ്ങൾ മരണപ്പെട്ടപ്പോൾ 'മലയാള മനോരമ' എഴുതിയ മുഖപ്രസംഗത്തിലെ വരിയാണിത്. പൂക്കോയ തങ്ങളുടെ പൊതു ജീവിതത്തിൻറെ ഒരു നേർ രൂപം തന്നെയാണ് ഈ വാക്കുകൾ.

1975 ജൂലൈ 6 ന് രാത്രി 8.16 ന് പൂക്കോയ തങ്ങൾ ഈ ലോകത്തോട് വിട പറഞ്ഞു.

U.k. Muhammed Kunhi

യു.കെ മുഹമ്മദ് കുഞ്ഞി സാഹിബ് എഴുതുന്നു......🖎🖎🖎ബനാത്ത് വാലസാഹിബ്,അല്ലാഹു നൽകിയ വരദാനം➖➖➖➖➖➖➖➖➖➖➖➖➖➖➖1959 ജൂലൈ മാസം 8 ന് ...
25/06/2020

യു.കെ മുഹമ്മദ് കുഞ്ഞി സാഹിബ് എഴുതുന്നു......🖎🖎🖎

ബനാത്ത് വാലസാഹിബ്,
അല്ലാഹു നൽകിയ വരദാനം
➖➖➖➖➖➖➖➖➖➖➖➖➖➖➖

1959 ജൂലൈ മാസം 8 ന് സി.എച്ച്.മുഹമ്മദ് കോയ സാഹിബ് പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിച്ച് തിരിച്ചു വരവെ, ബോംബെയിലെ കച്ചി മേമൻ ഹാളിൽ മുസ്ലിം ലീഗ് അനുഭാവികൾ അദ്ദേഹത്തിന് ഒരു സ്വീകരണം ഒരുക്കിയിരുന്നു. ബോംബെയിൽ മുസ്ലിം ലീഗ് പ്രവർത്തനം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. സി.എച്ചിൻ്റെ വാക്കുകൾ സ്വീകരിച്ച അവിടുത്തെ ലീഗനുഭാവികൾ ഒരു മാസത്തിന് ശേഷം കൃത്യമായിപ്പറഞ്ഞാൽ 1959 ആഗസ്ത് 9 ന് ബോംബെ സ്റ്റേറ്റ് മുസ്ലിം ലീഗ് കമ്മിറ്റിക്ക് രൂപം കൊടുത്തു. ഹാജി ആർ. മുഹമ്മദ് അഹമ്മദ് പ്രസിഡണ്ടായ കമ്മിറ്റിയുടെ ജനറൽ സെക്രട്ടരി ജി.എം.ബനാത്ത് വാലസാഹിബായിരുന്നു.

ചിട്ടയായ പ്രവർത്തനവും മികച്ച വാഗ്മിത്വവും കറകളഞ്ഞ വ്യക്തിത്വവും ഒക്കെ ഒത്തിണങ്ങിയ ബനാത്ത് വാല സാഹിബ് മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് ഒരു മുതൽക്കൂട്ടാവും എന്ന് ദീർഘദർശനം നടത്തിയ സി.എച്ചിൻ്റെ ശ്രമഫലമായാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്. 1977 മുതൽ അദ്ദേഹം കേരളത്തിൻ്റെ സ്വന്തം എം.പി.യായി പാർലമെൻറിൽ നിറഞ്ഞു നിൽക്കുകയായിരുന്നു.

സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും മുസ്ലിം ലീഗിന് കാര്യമായ വേരോട്ടമുള്ള ബോംബയുടെ മണ്ണിൽ, സ്വാതന്ത്ര്യാനന്തരം ഫോർത്ത് പാർട്ടി എന്ന പേരിലായിരുന്നു മുസ്ലിം ലീഗനുഭാവികൾ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്നത്. (വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തനങ്ങൾ മുസ്ലിം ലീഗ് എന്ന പേരിൽ തന്നെയായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.) ബനാത്ത് വാല സാഹിബ് വിദ്യാർത്ഥിയായിരിക്കെ 1952 ൽ രാജ്യത്ത് നടന്ന പ്രഥമ തെരെഞ്ഞെടുപ്പിൽ മത്സരിച്ച അക്ബർ പീർ ഭായ് എന്ന സാമൂഹ്യ പ്രവർത്തകൻ്റെ പ്രചാരകനായിട്ടാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്.

സിദൻ ഹാം കോളേജ്‌, എസ്‌.ടി കോളേജ്‌ എന്നിവിടങ്ങളിൽ നിന്നായി എം.കോം, ബി.എഡ്. ബിരുദം നേടിയ അദ്ദേഹം, അദ്ധ്യാപകനായാണ് പൊതു ജീവിതം ആരംഭിച്ചത്. ജോലി ഉപേക്ഷിച്ച് സ്വന്തമായൊരു ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയെങ്കിലും പിന്നീട് അതും ഉപേക്ഷിച്ചാണ് സജീവ രാഷ്ട്രീയത്തിലിറങ്ങിയത്.

1955 ൽ ഫോർത്ത് പാർട്ടിയുടെ നേതാവ് അബ്ദുൾ ഖാദർ ഹാഫിസ്കാൻ്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കോൺഗ്രസിൽ ലയിക്കണമെന്ന് വാദിച്ചു. ബനാത്ത് വാല സാഹിബ് അതിനെ ശക്തമായി എതിർത്തു. പക്ഷെ ആ എതിർപ്പിന് അംഗബലം ഉണ്ടായിരുന്നില്ല. അങ്ങിനെ 1955 സപ്തംബർ 10 ന് ഫോർത്ത് പാർട്ടി കോൺഗ്രസിൻ ലയിച്ചു.

1961 ൽ ബോംബെ കോർപ്പറേഷനിൽ കൗൺസിലറായിക്കൊണ്ടാണ് ബനാത്ത് വാല സാഹിബ് തെരഞ്ഞെടുപ്പ് രംഗത്തെത്തുന്നത്. 1967 ൽ ഉമർ ഖാദി (ഡോൺഗ്രി) മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് ജനവിധി തേടി. കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മഹാരാഷ്ട്ര സർക്കാറിലെ ഡെപ്യൂട്ടി റവന്യൂ മന്ത്രിയായിരുന്ന മുസ്തഫ ഫഖീഹ് എന്ന പ്രമുഖനെ 450 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. തുടർന്ന് 1972 ലും വിജയം ആവർത്തിച്ചു.

മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് പദവിയിലിരിക്കുമ്പോഴാണ് കേരളത്തിലേക്കുള്ള ക്ഷണം സ്വീകരിക്കുന്നത്. അന്ന് സി.എച്ച്. മുഹമ്മദ് കായ സാഹിബായിരുന്നു മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടരി. ബനാത്ത് വാല സാഹിബിൻ്റെ കഴിവ് കണ്ടെത്തിയ സി.എച്ച്. മുഹമ്മദ് കോയ സാഹിബ്, മുസ്ലിം ലീഗിൻ്റെ ഓണററി സെക്രട്ടരി എന്നൊരു തസ്തികയിൽ അദ്ദേഹത്തെ നിയമിച്ചു. സി.എച്ച്. കേരള രാഷട്രീയത്തിൽ വീണ്ടും സജീവമായതോടെ ബനാത്ത് വാല സാഹിബ് പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടരിയായി.
പിന്നീട് 1994 മുതൽ മരണം വരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ ദേശീയ അധ്യക്ഷനായി.

1977 ലാണ് അദ്ദേഹം പൊന്നാനി മണ്ഡലത്തിൽ നിന്നും വിജയിച്ച് ആദ്യമായി ലോക്സഭയിലെത്തുന്നത്. തുടർന്ന്, 1980, 1984,1989, 1996, 1998, 1999 വർഷങ്ങളിലും വിജയം ആവർത്തിച്ചു. ഏതാണ്ടെല്ലാ തവണയും ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷത്തിനായിരുന്നു വിജയം.

മാന്യമായ ഇടപെടൽ, സൗഹൃദം കലർന്ന സംസാരം, പാർട്ടിയോടുള്ള കൂറ്, സമൂഹത്തോടുള്ള പ്രതിബദ്ധത, ജനങ്ങളിലുള്ള വിശ്വാസം. ഇവയെല്ലാം അദ്ദേഹത്തിൻറെ സ്വഭാവ വൈശിഷ്ട്യമായിരുന്നു. രാഷ്ട്രീയത്തിലും ചരിത്രത്തിലുമുള്ള അഗാധ പാണ്ഡിത്യം, മികച്ച പാര്‍ലമെന്‍േററിയന്‍, ഉജ്ജ്വല വാഗ്‌മി, പ്രതിഭാധരനായ ഗ്രന്ഥകാരന്‍ തുടങ്ങിയവയും അദ്ദേഹത്തിൻറെ എടുത്തു പറയേണ്ട ഗുണങ്ങളായിരുന്നു. പാർലിമെൻറിൽ വെറും രാഷ്ട്രീയം പറയുന്ന പ്രകൃതക്കാരനായിരുന്നില്ല ബനാത്ത്‌ വാല സാഹിബ്. ന്യൂനപക്ഷ ജന വിഭാഗത്തിൻറെ അവകാശപ്പോരാട്ടങ്ങൾക്കായിരുന്നു തൻറെ പ്രസംഗമത്രയും. അതിനാലാകണം ഇന്ദിരാ ഗാന്ധി പോലും ന്യൂന പക്ഷ വിഷയം വരുമ്പോൾ ബനാത്ത് വാല സാഹിബിൻറെ പ്രസംഗത്തെ സസൂക്ഷ്മം വീക്ഷിച്ചത്.

1986 കാല ഘട്ടത്തിലെ ശരീഅത്ത് വിവാദ കാലത്തെ ബനാത്ത് വാല സാഹിബിൻറെ പാർലമെൻറിലെ ഇടപെടൽ മുസ്ലിം സമുദായത്തിന് ഒരിക്കലും മറക്കാനാവാത്തതായിരുന്നു. അന്ന് പാർലിമെൻറ് അംഗീകരിച്ച "മുസ്ലിം വുമണ്‍ പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓണ്‍ ഡിവേർസ് ആക്റ്റ്" എന്ന ശരീഅത്ത് ബിൽ യഥാർത്ഥത്തിൽ ബനാത്ത് വാല സാഹിബിൻറെ സ്വകാര്യ ബില്ലായിരുന്നു. ഒരു പാർലിമെൻറ് അംഗത്തിൻറെ സ്വകാര്യ ബിൽ രാഷ്ട്രത്തിൻറെ നിയമമാവുന്നത് അത്യപൂർവ്വമാണ്. ബനാത്ത് വാല സാഹിബ് കൊണ്ട് വന്ന ഈ ബിൽ രാജീവ് ഗാന്ധിയുടെ സർക്കാർ നിയമമാക്കുക വഴി ഒരു സമുദായത്തിൻറെ അഭിമാനമാണ് ഇവിടെ സംരക്ഷിക്കപ്പെട്ടത്.

ബാബ്‌രി മസ്ജിദ് പ്രശ്നമടക്കം സമുദായത്തെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും ബനാത്ത് വാല സാഹിബിൻറെ സജീവ ഇടപെടൽ ഉണ്ടായിരുന്നു. മുസ്ലിം ലീഗ് പോലുള്ള പാർട്ടിയുടെ ഒരു പാർലിമെൻറ് അംഗം കേവലമായൊരു മണ്ഡല വികസന പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടവരല്ല. പാർശ്വ വൽക്കരിക്കപെട്ട ഒരു സമൂഹത്തിൻറെ പുരോഗതിക്കും, ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട ആയിരങ്ങൾക്ക് ആശ്രയവവും ആശ്വാസവുമായും അവരുടെ ശബ്ദവും സാന്നിദ്ധ്യവുമായും നിലകൊള്ളേണ്ടവരാണ്. ഇക്കാര്യത്തിൽ ഏറെ വിജയിച്ച നേതാവായിരുന്നു ബനാത്ത് വാല സാഹിബ്. മുസ്ലിം സമുദായം അതി സങ്കീർണ്ണമായ കാലത്തിലൂടെ പോകുമ്പോഴായിരുന്നു അദ്ദേഹത്തിൻറെ വേർപാട്. അത് അക്ഷരാർത്ഥത്തിൽ നികത്താനാവാത്തത് തന്നെയായിരുന്നു.

ബനാത്ത് വാല സാഹിബ്, അല്ലാഹു നമുക്ക് കനിഞ്ഞേകിയ വരദാനമാണ്. അത് തിരിച്ചറിയാൻ നമ്മുടെ നേതാക്കൾക്കായി എന്നത് കൊണ്ടാണ് നമുക്കും ആ സ്നേഹ സാമീപ്യം കരഗതമാകാനുള്ള സൗഭാഗ്യമുണ്ടായത്.

മുജാഹിദെ മില്ലത്ത് ഇല്ലാത്ത 12 വർഷങ്ങൾ......
25/06/2020

മുജാഹിദെ മില്ലത്ത് ഇല്ലാത്ത 12 വർഷങ്ങൾ......

യു.കെ മുഹമ്മദ് കുഞ്ഞി സാഹിബ് എഴുതുന്നു.......🖎🖎ആ രണ്ട് തൊപ്പിയും കേയി സാഹിബ് നൽകിയതായിരുന്നു...(ജൂൺ 10 കേയീ സാഹിബ് വിട പ...
10/06/2020

യു.കെ മുഹമ്മദ് കുഞ്ഞി സാഹിബ് എഴുതുന്നു.......🖎🖎

ആ രണ്ട് തൊപ്പിയും
കേയി സാഹിബ് നൽകിയതായിരുന്നു...

(ജൂൺ 10 കേയീ സാഹിബ് വിട പറഞ്ഞ ദിനം...)

1967 മാർച്ച് 6 തിങ്കളാഴ്ച. മുസ്ലിം ലീഗ് ചരിത്ര വീഥിയിലെ സുവർണ്ണ രേഖയായ മന്ത്രി പദവി എന്ന സ്വപ്നസാക്ഷാൽക്കാരത്തിന് സാക്ഷികളാവാൻ എത്തിയ അനേകമാളുടെ ഹൃദയാന്തരാളത്തിൽ നിന്നും നിർഗ്ഗളിച്ച ആഹ്ളാദാരവങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങി നിൽക്കുന്നുണ്ട്. നിറപുഞ്ചിരിയുമായി മലബാറുകാരായ രണ്ട് മാപ്പിള സാരഥികൾ സൃഷ്ടാവിൻ്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നു. സി.എച്ച്. മുഹമ്മദ് കോയ സാഹിബും എം.പി.എം. അഹമ്മദ് കുരിക്കൾ സാഹിബും.

അവരിരുവരുടെയും തലയിൽ പതിവിന് വിപരീതമായി കാണപ്പെട്ട മാപ്പിളത്തൊപ്പി ഏവരെയും ആകർഷിക്കുന്നുണ്ട്. മലബാറിലെ മാപ്പിള പ്രൗഢിയുടെ അടയാളമായ പ്രത്യേക രീതിയിൽ നെയ്തെടുത്ത തൊപ്പി അവർക്ക് നൽകിയത് മുസ്ലിം ലീഗ് പ്രസ്ഥാനത്തിൻ്റെ ഉരുക്കു മനുഷ്യൻ, കിംഗ് മേക്കർ തുടങ്ങിയ വിശേഷണങ്ങളുള്ള തലശ്ശേരിയിലെ സി.കെ.പി. ചെറിയ മമ്മുക്കേയി സാഹിബായിരുന്നു.

മലബാറിൽ മുസ്ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പെടുക്കാൻ സമ്പത്തും സമയവും ആയുസ്സും ചിലവഴിച്ച കേയി സാഹിബ്, 1920 മെയ് 10 നാണ് ജനിച്ചത്. സർവ്വേന്ത്യാ മുസ്ലിം ലീഗിൻ്റെ മലബാർ ജില്ലാ കമ്മിറ്റിയുടെ പ്രഥമ ട്രഷറായ സി.പി. മമ്മുക്കേയി സാഹിബിൻ്റെ മരുമകനായ ചെറിയ മമ്മുക്കേയി സാഹിബിന് മുസ്ലിം ലീഗ് എന്നത് ചെറുപ്പം മുതലേ ഹൃദയത്തിൽ അലിഞ്ഞു ചേർന്നതാണ്.

സംഘടനയെ എങ്ങിനെ നയിക്കണമെന്നും സംഘടനാ പ്രവർത്തകരെ എങ്ങിനെ പരിഗണിക്കേണ്ടതെന്നും, പ്രാഗത്ഭ്യമുള്ളവരെ എങ്ങനെ വളർത്തിക്കൊണ്ടു വരേണ്ടതെന്നും കേയി സാഹിബിന് നല്ല വശമായിരുന്നു. അത് കൊണ്ട് തന്നെ, ധാരാളം പ്രഗത്ഭരെ വാർത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്ന് തന്നെ പറയാം.

മുസ്ലിം ലീഗിൻ്റെ പുനഃസംഘാടന കാലത്ത് പലരും പേടിയോടെ മാറി നിന്നപ്പോൾ, ഖാഇദെ മില്ലത്തിൻ്റെയും ബാഫഖി തങ്ങളുടെയും സീതി സാഹിബിൻ്റെയും കരങ്ങൾക്ക് ശക്തി പകരാൻ കേയി സാഹിബ് ഉണ്ടായിരുന്നു. പ്രവർത്തകർക്ക് ആവേശവും ഊർജ്ജവും പകരാനും അദ്ദേഹം എന്നും മുൻപന്തിയിലുണ്ടായിരുന്നു. മുസ്ലിം ലീഗ് പുനഃസംഘാടന ശേഷം പാർട്ടിയുടെ വേരോട്ടത്തിന് നിമിത്തമായ പാലക്കാട് സമ്മേളനത്തിന് വേണ്ടി സേവനം ചെയ്യുന്ന പ്രവർത്തകരെ അഭിനന്ദിക്കുകയും അവരിൽ ഏറ്റവും നല്ല സേവകന് അന്ന് 100 രൂപ പാരിതോഷികം നൽകിയതും അദ്ദേഹത്തിൻ്റെ പാർട്ടിയോടുള്ള ആത്മാർത്ഥതക്ക് വലിയ ഉദാഹരണമാണ്.

1970 - 71 കാലത്ത് നടന്ന മാടായി, തലശ്ശേരി കലാപങ്ങളിൽ ഭയവിഹ്വലതയിൽ കഴിഞ്ഞിരുന്ന സമൂഹത്തെ ആശ്വസിപ്പിക്കാനും എല്ലാം നഷടപ്പെട്ടവർക്ക് ആശ്രയവും ആത്മവിശ്വാസവും നൽകാനും മുന്നിലുണ്ടായിരുന്ന കേയി സാഹിബ്, കലാപ ബാധിത പ്രദേശങ്ങളിൽ സമാധാനം സ്ഥാപിക്കാനും, കലാപം നടത്തിയവർക്കെതിരെ സർക്കാരിനെ കൊണ്ട് നിയമനടപടി സ്വീകരിപ്പിക്കാനും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണ്.

ഇന്ത്യയിലെ ഏറ്റവും നല്ല ജില്ലാ കമ്മിറ്റിക്കുള്ള മുസ്ലിം ലീഗ് അഖിലേന്ത്യാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരത്തിന് കണ്ണൂർ ജില്ലാ കമ്മിറ്റി അർഹമായത് കേയി സാഹിബ് ജന:സെക്രട്ടരി ആയ കാലത്തായിരുന്നു. അന്ന് പുരസ്കാരത്തിന് കാരണമായി ഖാഇദെ മില്ലത്ത് പ്രഖ്യാപിച്ച വ്യത്യസ്തമായ നാല് കാര്യങ്ങൾ കേയി സാഹിബിൻ്റെ കൂർമ്മ ബുദ്ധിയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് എന്നതിൽ സംശയമില്ല.

1968 ൽ മന്ത്രിയായിരുന്ന അഹമ്മദ് കുരിക്കൾ മരണപ്പെട്ടപ്പോൾ പകരം മന്ത്രിയാവാൻ കേയി സാഹിബിനെയായിരുന്നു നിർബന്ധിച്ചിരുന്നത്. പക്ഷെ, അദ്ദേഹം ഒഴിത്തുമാറി. നേരെ വീട്ടിൽ ചെന്നു മാതാവിനോട് കാര്യം ഉണർത്തി. ഞാൻ നാട് വിടുകയാണെന്ന് മാതാവിനോട് പറഞ്ഞു. ഒടുവിൽ കേയി സാഹിബിൻ്റെ നിർബന്ധത്തിന് വഴങ്ങി, മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയ ചരിത്രം പുതിയ തലമുറക്ക് വിസ്മയകരമാണ്.

അവസാന കാലം അദ്ദേഹം മുസ്ലിം ലീഗ് പാർട്ടിയിൽ നിന്നും രാജിവെച്ച് സേട്ട് സാഹിബിനൊപ്പം പുതിയ പാർട്ടിയിലേക്ക് പോയെങ്കിലും മുസ്ലിം ലീഗ് പ്രവർത്തന ചരിത്രത്തിലെ അവിസ്മരണീയ നാമമായി കേയീ സാഹിബ് എന്നും നിറഞ്ഞു നിൽക്കുക തന്നെ ചെയ്യും.

1994 ജൂൺ 10 ന് അദ്ദേഹം മരണപ്പെട്ടു.

U.k. Muhammed Kunhi

Address

Vellayil
Calicut

Website

Alerts

Be the first to know and let us send you an email when Qaede Millath Study Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share