Faisal Peruvayal

Faisal Peruvayal Faisal Peruvayal is a renowned charity fundraiser and social worker in Calicut.

03/09/2025
01/12/2024

പാചകം എന്നത് ഒരു കലയാണ്...
ശാസ്ത്രവുമാണ്...

അതെ സമയം ഇതൊരു ആനന്ദകരമായ അനുഭവവുമാണ്.......

നിങ്ങളുടെ രുചിബദ്ധതയ്ക്കനുസരിച്ച് വിഭവങ്ങൾ തയ്യാറാക്കുന്നത് എത്ര എത്ര രസകരമാണ്...

ഞായർ സ്പെഷ്യൽ
സ്നേഹത്തോടെ ഫൈസൽ പെരുവയൽ

17/11/2024

Himayathul Islam HSS
NSS പായസം ചലഞ്ച്

നീറ്റ് എക്സാമിൽ ടോപ്പ് മാർക്ക് നേടിയ മുഹമ്മദ് അഫ്ലഹിനെ അനുഗ്രഹ കുടുംബശ്രീയുടെ നേതൃത്വത്തിൽ അനുമോദിച്ചു.പെരുവയൽ: പെരുവയൽ ...
08/06/2024

നീറ്റ് എക്സാമിൽ ടോപ്പ് മാർക്ക് നേടിയ മുഹമ്മദ് അഫ്ലഹിനെ അനുഗ്രഹ കുടുംബശ്രീയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

പെരുവയൽ:
പെരുവയൽ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നിന്നും നീറ്റ് എക്സാമിൽ 720 ൽ 707 മാർക്കും ഓൾ ഇന്ത്യ ലെവലിൽ 723ആം റാങ്കും നേടിയ മുഹമ്മദ് അഫ്ലഹിനെ അനുഗ്രഹ കുടുംബശ്രീയുടെ നേതൃത്വത്തിൽ അനുമോദന ചടങ്ങുകൾ സംഘടിപ്പിച്ചു.
നാടിൻറെ അഭിമാന തിളക്കമായിരിക്കുകയാണ് പൂവാട്ടുപറമ്പ് ഗഫൂർ ഉമ്മുകുൽസു എന്നവരുടെ മകനായ മുഹമ്മദ് അഫ്ലഹ്.
അനുമോദന ചടങ്ങിൽ കുടുംബശ്രീ എ ഡി എസ് റഹ്മത്ത്, സി ഡി എസ് കുന്നുമ്മൽ ജുമൈല, ഉമ്മുകുൽസു തുടങ്ങിയവർ സന്നിഹിതരായിരുന്നു

സി.എ സഈദ് ഫാറൂഖി അന്തരിച്ചു.കോഴിക്കോട്: പ്രമുഖ പണിതനും കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന നിർവാഹക സമിതി അംഗവുമായ സി.എ സഈദ് ഫാറൂ...
04/06/2024

സി.എ സഈദ് ഫാറൂഖി അന്തരിച്ചു.

കോഴിക്കോട്: പ്രമുഖ പണിതനും കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന നിർവാഹക സമിതി അംഗവുമായ സി.എ സഈദ് ഫാറൂഖി (65) നിര്യാതനായി. സി.ഐ. ഇ ആർ കരിക്കുലം സമിതി ചെയർമാൻ, കേരള ജംഇയ്യതുൽ ഉലമ അസി:സെകട്ടറി, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻ്റ്, ഖുർആൻ ലേണിംഗ് സ്കൂൾ ഗവേണിംഗ് ബോഡി അംഗം, കോഴിക്കോട് സിവിൽ സ്റ്റേഷൻ മസ്ജിദ് ഖതീബ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അൽ-ഫിത്റ ഇസ്ലാമിക്
പ്രീ സ്കൂൾ പദ്ധതിയുടെ സ്ഥാപകനും ഡയരക്ടറുമാണ്. വളരെക്കാലം സംസ്ഥാന സർക്കാറിൻ്റെ കരിക്കുലം കമ്മിറ്റി അംഗമായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കോഴിക്കോട് ഗവ: ഭാഷാധ്യാപക പരിശീലന കേന്ദ്രത്തിലെ അധ്യാപകനായാണ് സർവീസിൽ നിന്ന് വിരമിച്ചത്.

പ്രമുഖ ഇസ്‌ലാഹീ പണ്ഡിതൻ മർഹും സി. എ മുഹമ്മദ് മൗലവിയുടെ മകനാണ്.
ഭാര്യമാർ: പരേതയായ മുനീറ, സമിത
മക്കൾ: റാഇദ്, ഹിബ , ഹംന , ഫാത്വിമ, സാഇദ്

കാലത്ത് 10.30-ന് മോഡേൺ ബസാർ അൽഫിത്വ് റ സെൻ്ററിൽ മയ്യിത്ത് നമസ്കാരം നടക്കും. ശേഷം 11 - മണിക്ക് മാത്തോട്ടം മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടത്തി മാത്തോട്ടം ഖബർസ്ഥാനിൽ ഖബറടക്കും

ഒരു ദൈവദൂതനെ പോലെ പറന്നെത്തിയ ബോച്ചേ....The Real Kerala Storyമലയാളികളുടെ ഈ നന്മ മനസ്സിനെ അഭിനന്ദിക്കാതിരിക്കാൻ നിർവാഹമില...
14/04/2024

ഒരു ദൈവദൂതനെ പോലെ പറന്നെത്തിയ ബോച്ചേ....
The Real Kerala Story

മലയാളികളുടെ ഈ നന്മ മനസ്സിനെ അഭിനന്ദിക്കാതിരിക്കാൻ നിർവാഹമില്ല.
18 വർഷത്തോളമായി ജയിലിൽ കഴിയുന്ന
മകനെ കാണാൻ കഴിയാതെ കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു മാതാവിൻറെ കണ്ണുനീരൊപ്പാൻ അങ്ങ് തിരുവനന്തപുരത്തു നിന്നും കാസർകോട്ടേക്ക് തെരുവിലൂടെ യാചിക്കുന്ന കേരളത്തിൻറെ മനോഹരമായ ആ കാഴ്ച.

മതമോ ജാതിയോ വർഗ്ഗമോ ഒന്നും തന്നെ നോക്കാതെ ജനങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി ഒരു കുടുംബത്തിൻറെ ആ സ്വപ്നം സാക്ഷാത്കരിക്കുവാൻ വേണ്ടി ഇറങ്ങിപ്പുറപ്പെട്ടവർ.

മരുഭൂമിയിലേക്ക് അധ്വാനിക്കുവാൻ വേണ്ടി പോയപ്പോൾ അബദ്ധവശാൽ വന്ന ഒരു കയ്യബദ്ധം.
ജീവിതത്തിന്റെ നല്ലകാലം മുഴുവൻ ജയിൽ കഴിയേണ്ടി വന്നപ്പോഴും ഒരു ദൈവദൂതനെ പോലെ അദ്ദേഹം പറന്നെത്തി.

ഈയൊരു ഉദ്യമത്തിൽ നാടുമുഴുവൻ ഒന്നിച്ചു.
ബോച്ചേ ഒരു കോടീശ്വരനും കോമാളിയുമാണെന്ന് പലരും മുദ്രകുത്തിയപ്പോൾ കോടികൾക്ക് വേണ്ടി ഒരു നന്മ മരമായി കൂടെയാടിയ ബോച്ചേ.

കോടികൾ കൂട്ടിവെച്ചു ഒരു ഉമ്മാൻറെ കണ്ണീരൊപ്പാൻ ഈ പൊള്ളുന്ന വെയിലത്ത് യാചിക്കുന്ന കാഴ്ച നാം ഏവരും കണ്ടതാണ്.

ഇതാണ് യഥാർത്ഥത്തിൽ the Kerala real story.

എൻറെ പ്രിയപ്പെട്ട ബോച്ചേ...
ഒന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ട്.
സാധിക്കുമോ എന്നറിയില്ല എങ്കിൽപോലും ഒരാഗ്രഹം പങ്കുവെക്കുന്നു.

ഞാൻ ഹൃദയത്തിൽ തട്ടി സ്നേഹത്തോടെ ആദരവുകളോടെ ബഹുമാനത്തോടെ ആ പേര് വിളിക്കുന്നു എന്റെ സ്വന്തം ബോച്ചേ...
നന്മയുള്ള ബോച്ചേ
നിങ്ങൾ ഈ ലോകത്ത് ആവശ്യമാണ്.
ഈ നാടിന് ആവശ്യമാണ്.
കേരളത്തിന് അഭിമാനമാണ് നിങ്ങൾ.
നാട്യം ഇല്ലാതെ നേരേ നൽകിയ സായാഹ്നത്തിന് മലയാളികളുടെ അഭിമാനം.
എൻറെ പ്രിയപ്പെട്ട ബോച്ചതന്നെ.....

എന്നെങ്കിലും എവിടെയെങ്കിലും വച്ച് ഒരു നോക്ക് കാണാൻ പറ്റും എന്ന വിശ്വാസത്തോടുകൂടി... സ്നേഹത്തോടെ....
𝔽𝕒𝕚𝕤𝕒𝕝 ℙ𝕖𝕣𝕦𝕧𝕒𝕪𝕒𝕝

Boby Chemmanur

കുറ്റിക്കാട്ടൂർ:പൈങ്ങൂട്ടുപുറം കലങ്ങോട്ട് പരേതനായ കുട്ടി ഹസ്സൻ ഹാജിയുടെ മകൻ മുഹമ്മദ്‌ നിസാർ (49) നിര്യാതനായി.. ഭാര്യ :നു...
06/03/2024

കുറ്റിക്കാട്ടൂർ:പൈങ്ങൂട്ടുപുറം കലങ്ങോട്ട് പരേതനായ കുട്ടി ഹസ്സൻ ഹാജിയുടെ മകൻ മുഹമ്മദ്‌ നിസാർ (49) നിര്യാതനായി.. ഭാര്യ :നുസൈബ മക്കൾ :നിഷാൽ, നദാ,
മാതാവ് :കുഞ്ഞീവി.
സഹോദരങ്ങൾ: മൊയ്തീൻശാ(കുവൈത്ത് )ഹബീബ്(റൈൻബോ കുറ്റിക്കാട്ടൂർ , മുജീബ്(കുവൈത്ത് ), റൈഹാന, സുലൈഖ, സഹീറ.
മയ്യത്ത് നിസ്കാരം ഉച്ചക്ക് 2 മണി പൈങ്ങോട്ടുപുറം ഖാദിരിയ്യ ജുമാ മസ്ജിദിലും 2.30 കണിയാത്ത് ജുമാ മസ്ജിദിലും

പുണ്ണ്യ മാസത്തിൽ രോഗികൾ കഷ്ടപെടരുത്. കരുതാം അവർക്കായി അല്പം ജീവരക്തം
06/03/2024

പുണ്ണ്യ മാസത്തിൽ രോഗികൾ കഷ്ടപെടരുത്. കരുതാം അവർക്കായി അല്പം ജീവരക്തം

പെരുവയലിൽ വീണ്ടുമൊരു സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻറ്പെരുവയൽ:പെരുവയലിൽ വീണ്ടും ഒരു സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റിന് തുടക്...
19/01/2024

പെരുവയലിൽ വീണ്ടുമൊരു സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻറ്

പെരുവയൽ:
പെരുവയലിൽ വീണ്ടും ഒരു സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമിടുന്നു.
പി കെ ഗ്രൂപ്പിൻറെ നേതൃത്വത്തിലാണ് സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നത്.
2024 ജനുവരി 30ന് വൈകുന്നേരം അഞ്ചുമണി മുതൽ പെരുവയലിലെ വെഡ്ലാൻഡ് കൺവെൻഷൻ സെൻററിൽ വച്ച് താരങ്ങളെ ലേലം ചെയ്യും.
കുന്നമംഗലം നിയോജകമണ്ഡലം മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രവികുമാർ പനോളിയാണ് ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നത്.
പെരുവയലിലേയും സമീപപ്രദേശത്തുമുള്ള ഒട്ടനവധി ക്ലബ്ബിലെ കായികതാരങ്ങൾ സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റിനായി ഒരുങ്ങിക്കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു

21/11/2023

പെരുവയൽ മഹല്ല് റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
കിഡ്നി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

പെരുവയൽ മഠത്തിൽ മുഹമ്മദ്(70) നിര്യാതനായിഭാര്യമാർ : ഖദീജ, സുലൈഖ.മക്കൾ : വാഹിദ, സാഹിദ, റിയാസ്.മരുമക്കൾ : മുജീബ് കായലം, മുജ...
13/11/2023

പെരുവയൽ മഠത്തിൽ മുഹമ്മദ്(70) നിര്യാതനായി
ഭാര്യമാർ : ഖദീജ, സുലൈഖ.
മക്കൾ : വാഹിദ, സാഹിദ, റിയാസ്.
മരുമക്കൾ : മുജീബ് കായലം, മുജീബ് പാറമ്മൽ,
സഹോദരങ്ങൾ : മാമു, മൊയ്തീൻ, ഖദീജ, ആമിന, പാത്തുമ്മ.
മയ്യത്ത് നമസ്കാരം ഇന്ന്(13-11-2023) വൈകുന്നേരം 3 മണിക്ക് പെരുവയൽ ജുമാഅത്ത് പള്ളിയിൽ

Address

Peruvayal
Calicut
673008

Telephone

+919093100100

Website

Alerts

Be the first to know and let us send you an email when Faisal Peruvayal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category