Pazhassiraja Archaeological Museum

Pazhassiraja Archaeological Museum Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pazhassiraja Archaeological Museum, Landmark & historical place, Near kendriya vidyalaya, Easthill, Calicut.

01/08/2025
24/05/2023

കേരള പുരാവസ്തു വകുപ്പ്, കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തിൽ ബഹുമാനപ്പെട്ട അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.വേണു വി. IAS നടത്തിയ മുഖ്യ പ്രഭാഷണം.

16/05/2023
For Registration Call 9656567238
15/05/2023

For Registration Call 9656567238

19/04/2023

ലോക പൈതൃക ദിനാഘോഷത്തിന്റെ ഭാഗമായി പഴശ്ശിരാജാ മ്യൂസിയം സംഘടിപ്പിച്ച എർത്ത് ലോർ ഗോത്രപൈതൃക ശിൽപ്പശാലയിൽ നിന്ന്

ലോക പൈതൃക ദിനാഘോഷങ്ങൾക്ക് നിറവേകി "എർത്ത്ലോർ" ഗോത്ര പൈതൃക ശിൽപശാല. ലോക പൈതൃക ദിനാഘോഷത്തിന്റെ ഭാഗമായി  പഴശ്ശിരാജാ മ്യൂസിയ...
19/04/2023

ലോക പൈതൃക ദിനാഘോഷങ്ങൾക്ക് നിറവേകി "എർത്ത്ലോർ" ഗോത്ര പൈതൃക ശിൽപശാല.

ലോക പൈതൃക ദിനാഘോഷത്തിന്റെ ഭാഗമായി പഴശ്ശിരാജാ മ്യൂസിയം എർത്ത്ലോർ ഗോത്രപൈതൃക ശിൽപ്പശാല സംഘടിപ്പിച്ചു. കാട്ടുനായ്ക്ക ഗോത്രത്തിന്റെ ഭാഷ, പാട്ടുകൾ, കഥകൾ, ഭക്ഷണരീതികൾ എന്നിവ പരിചയപ്പെടാനുള്ള വേദിയായി ഈ ശിൽപശാല മാറി. സംഗീത-നൃത്ത അവതരണങ്ങളും ശിൽപ്പശാലയുടെ ഭാഗമായി നടന്നു.

കാട്ടുനായ്ക്ക ഗോത്രവിഭാഗത്തിന്റെ പൈതൃകമായ രീതികളെയും വ്യത്യസ്ത സംസ്കാരങ്ങളെയും അടുത്തറിയാൻ കൂടി വേണ്ടിയാണ് പൈതൃക ദിനത്തിന്റെ ഭാഗമായി ശിൽപ്പശാല സംഘടിപ്പിച്ചത്. സംസ്ഥാന പുരാവസ്തു വകുപ്പ്, ഈസ്റ്റ്ഹിൽ പഴശ്ശിരാജ പുരാവസ്തു മ്യൂസിയം, ആർക്കൈവൽ ആന്റ് റിസർച്ച് പ്രൊജക്ട് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ശിൽപ്പശാല നടത്തിയത്.

തിരുനെല്ലി കാട്ടിക്കുളം അംബേദ്കർ കോളനിയിലെ വിജയൻ വി, നിധിൻ ജെ ആർ, വാസു, ഉണ്ണി, കുമാർ, ശ്രീജേഷ്, സുജിത്ത്, രവിൻ സഞ്ജയ്‌, ഗിരിജ, രഘു എം തുടങ്ങിയവരാണ് ഗോത്ര കലകൾ അവതരിപ്പിച്ചത്.

ജില്ലാ വികസന ഓഫീസർ എം.എസ് മാധവിക്കുട്ടി ഐ.എ.എസ്., ഇൻടാക് കോഴിക്കോട് ചാപ്റ്റർ കൺവീനർ ശ്രീമതി അർച്ചന കമ്മത്ത് എന്നിവർ ഗോത്രകലാകാരർക്കൊപ്പം നൃത്തം ചെയ്തത് ആവേശമുണർത്തി.

പഴശ്ശിരാജ മ്യൂസിയം ചാർജോഫീസർ കൃഷ്ണരാജ്, ആർപോ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രുതിൻ ലാൽ, ആർട്ട് ഗ്യാലറി മ്യൂസിയം സൂപ്രണ്ട് പ്രിയരാജൻ തുടങ്ങിയവർ സംസാരിച്ചു.

Address

Near Kendriya Vidyalaya, Easthill
Calicut

Telephone

+4952384382

Website

Alerts

Be the first to know and let us send you an email when Pazhassiraja Archaeological Museum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share