KSU Maranchatty Unit

KSU Maranchatty Unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSU Maranchatty Unit, Political organisation, Maranchatty, Calicut.

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം ; എസ്.എഫ്.ഐയുടെ  തെമ്മാടിത്തതിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മരഞ്ചാട്ടി ടൗൺ കമ്മിറ്റി പ്രത...
25/06/2022

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം ;

എസ്.എഫ്.ഐയുടെ തെമ്മാടിത്തതിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മരഞ്ചാട്ടി ടൗൺ കമ്മിറ്റി പ്രതിഷേധം...🔥

പഠിച്ച് ജയിച്ചവരെ പടിക്ക് പുറത്താക്കരുത്.തിരുവമ്പാടി നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.പാസ്സായ  4453 വിദ്യാർഥികൾ മണ്ഡലത്തിനകത...
21/06/2022

പഠിച്ച് ജയിച്ചവരെ പടിക്ക് പുറത്താക്കരുത്.

തിരുവമ്പാടി നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.പാസ്സായ 4453 വിദ്യാർഥികൾ മണ്ഡലത്തിനകത്തുണ്ട്. എന്നാൽ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ആകെയുള്ള സീറ്റുകൾ വെറും 2800 മാത്രമാണ്. ഇതോടെ 1653 വിദ്യാർഥികൾ പ്ലസ് വൺ പഠനത്തിൽനിന്നും പുറത്താകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
അത് കൊണ്ട് തന്നെ മലയോര മേഖലയിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തത ഉടൻ പരിഹരിക്കുകയും വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കാതെ സർക്കാരും വിദ്യാഭ്യാസ വകുപ്പ് തിരുവമ്പാടി മണ്ഡലത്തിൽ അധിക ബാച്ചും സീറ്റും അനുവദിച്ച് ഈ പ്രശ്നത്തിന് ഉടൻ പരിഹാരം കാണണം.
അല്ലാത്ത പക്ഷം പ്രതിഷേധ പരിപാടികളുമായി കേരള വിദ്യാർത്ഥി യൂണിയൻ മുന്നോട്ടു പോകും.




ഷഹീർ മരഞ്ചാട്ടി
കെ.എസ്.യു തിരുവമ്പാടി അസംബ്ലി

സ്വർണ്ണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവക്കുക കെ.എസ്.യു പ്രൊട്ടസ്റ്റ് സ്ക്വയർ  കെ.എസ്.യു തിരുവമ്പാടി അസംബ്ലി #ബിരിയ...
11/06/2022

സ്വർണ്ണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവക്കുക
കെ.എസ്.യു പ്രൊട്ടസ്റ്റ് സ്ക്വയർ

കെ.എസ്.യു തിരുവമ്പാടി അസംബ്ലി

#ബിരിയാണി_വിജയൻ

കേരളത്തിന്റെ സാങ്കേതിക സർവ്വകലാശാല ക്യാമ്പസുകളിൽ KSU വിന്റെ ഇന്ദ്ര നീല പൊൻ പതാക ഉയർന്ന് പറക്കുന്നു..ചെങ്കോട്ടകൾ തകർന്ന് ...
10/01/2022

കേരളത്തിന്റെ സാങ്കേതിക സർവ്വകലാശാല ക്യാമ്പസുകളിൽ KSU വിന്റെ ഇന്ദ്ര നീല പൊൻ പതാക ഉയർന്ന് പറക്കുന്നു..

ചെങ്കോട്ടകൾ തകർന്ന് തരിപ്പണമായി വയനാട്ടിലും,പാലക്കാടും, കോഴിക്കോടും ചരിത്രം തിരുത്തി, KSU ക്കൊടി പാറിക്കില്ലെന്ന് SFI വെല്ലുവിളിച്ച ക്യാമ്പസുകളിൽ ഇന്ന് നീലക്കൊടി പാറിപ്പറക്കുന്നു,വിജയത്തിലേക്ക് നയിച്ച സഹ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ


സ്വന്തം സർക്കാർ ഭരിക്കുമ്പോൾ ഇങ്ങനെ കുനിഞ്ഞു നിന്ന് കൊടുക്കണം വിധേയൻമാരായിസവർക്കറെ പഠിക്കുന്നതും സവർക്കറുടെ പുസ്തകം പഠിക...
10/09/2021

സ്വന്തം സർക്കാർ ഭരിക്കുമ്പോൾ ഇങ്ങനെ കുനിഞ്ഞു നിന്ന് കൊടുക്കണം വിധേയൻമാരായി

സവർക്കറെ പഠിക്കുന്നതും സവർക്കറുടെ പുസ്തകം പഠിക്കുന്നതും തമ്മിലുള്ള വ്യത്യാസം പുരോമന വിദ്യാർത്ഥി പ്രസ്ഥാനം എന്ന മേലങ്കിയണിഞ്ഞ SFI ക്കാർക്ക് അറിയാഞ്ഞിട്ടല്ലല്ലോ

കഷ്ടം തന്നെ



ഓഗസ്റ്റ് 20ആധുനിക ഇന്ത്യയുടെ ശിൽപ്പിമുൻ പ്രധാനമന്ത്രിശ്രീ രാജീവ് ഗാന്ധിയുടെ  77-ാം ജന്മദിനം.പ്രിയ നേതാവിന്റെ ഓർമ്മകൾക്ക്...
19/08/2021

ഓഗസ്റ്റ് 20

ആധുനിക ഇന്ത്യയുടെ ശിൽപ്പി
മുൻ പ്രധാനമന്ത്രി
ശ്രീ രാജീവ് ഗാന്ധിയുടെ 77-ാം ജന്മദിനം.
പ്രിയ നേതാവിന്റെ ഓർമ്മകൾക്ക് മുമ്പിൽ
പ്രണാമം. 💐💔


കോവിഡ് രോഗികളായ ആദിവാസികളെ ദ്രോഹിക്കുന്ന കാരശ്ശേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ്  മെമ്പർ രാജിവെക്കുക.കാരശ്ശേരി ഗ്രാമപഞ്ചയ...
18/07/2021

കോവിഡ് രോഗികളായ ആദിവാസികളെ ദ്രോഹിക്കുന്ന കാരശ്ശേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ രാജിവെക്കുക.

കാരശ്ശേരി ഗ്രാമപഞ്ചയത്തിലെ അഞ്ചാം വാർഡ് ചുണ്ടതുംപൊയിലിലെ എ
ഈങ്ങാകണ്ടി ആദിവാസി കോളനിയൽ കോവിഡ് രോഗികൾ ക്രമാതീതമായി ഉയരാൻ സാഹചര്യം ഒരുക്കിയ വാർഡ് മെമ്പർ സിജി സിബി രാജിവെക്കുക.
ഈ മാസം മൂന്നാം തിയതി കോളനിയിൽ ആദ്യ കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത കോവിഡ് രോഗിക്ക് മതിയായ ക്വാറന്റൈൻ സൗകര്യം വീട്ടിൽ ലഭ്യമല്ലാതിരുന്നിട്ടും പഞ്ചായത്തിന്റെ നേതൃത്വതത്തിലുള്ള കൊറോണ ഡി.സി.സി സ്വന്തംവാർഡിൽ പ്രവർത്തിച്ചിട്ടും ഡി.സി.സി.യിലേക്ക് മാറ്റാതെ മൂന്ന് കുടുംബങ്ങൾ താമസിക്കുന്ന വീട്ടിൽ തന്നെ തുടരാൻ വാർഡ് മെമ്പറും ആശവാർക്കറും നിർദേശിച്ച കാരണമാണ് കോളനിയിൽ മുഴുവൻ കോവിഡ് പകരാനുള്ള സാഹചര്യമുണ്ടായത്. വാർഡിലെ നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ മെമ്പർക്കെതിരെ തിരിയുന്ന സാഹചര്യത്തിലാണ് വാർഡ് മെമ്പർ പഞ്ചായതിനെതിരെ ആരോപണവുമായി മുന്നോട്ടു വന്നിട്ടുള്ളത്. സ്വന്തം അനാസ്ഥ പഞ്ചായത്ത് ഭരണസമിതിയുടെ മേൽ കെട്ടിവെക്കാനുള്ള മെമ്പറുടെ രാഷ്ട്രീയ നാടകം അവസാനിപ്പിച്ച് രാജിവെച്ച് പുറത്തുപോകുക. UDF അഞ്ചാം വാർഡ് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ അസ്സൈൻ എടതടത്തിൽ ,ജോണ്സൻ തന്നിക്കമാറ്റത്തിൽ, ബിജു പുത്തൻപുരയ്ക്കൽ, ജോസ് പാലിയത്ത്, റഫീഖ് മുരിങ്ങാത്തോടൻ , മുജീബ് റഹ്മാൻ കണ്ണാടൻ, ഷഹീർ മരഞ്ചാട്ടി, ഹബീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.

ജീവിക്കാം പ്രകൃതിയുടെ കൂടെ...കെ.എസ്.യു യൂത്ത് കോൺഗ്രസ് മരഞ്ചാട്ടി ഗ്രീൻ സൺഡേ.പൊതു ഇടങ്ങളിൽ വൃക്ഷ തൈകൾ നടുന്നു.🌱💚
05/06/2021

ജീവിക്കാം
പ്രകൃതിയുടെ കൂടെ...

കെ.എസ്.യു യൂത്ത് കോൺഗ്രസ് മരഞ്ചാട്ടി ഗ്രീൻ സൺഡേ.

പൊതു ഇടങ്ങളിൽ വൃക്ഷ തൈകൾ നടുന്നു.🌱💚



ലക്ഷദ്വീപിനൊപ്പംഐക്യ ദീപം സംഘപരിവാറിന്റെ ലക്ഷദ്വീപ് ജനതയോടുള്ള  ജനദ്രോഹ നയങ്ങൾക്കെതിരെ, ദ്വീപിലെ പോരാട്ടങ്ങൾക്ക്  ഐക്യദാ...
28/05/2021

ലക്ഷദ്വീപിനൊപ്പം
ഐക്യ ദീപം

സംഘപരിവാറിന്റെ ലക്ഷദ്വീപ് ജനതയോടുള്ള ജനദ്രോഹ നയങ്ങൾക്കെതിരെ, ദ്വീപിലെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് രാത്രി 8 മണിക്ക് വീടുകളിൽ ദീപം തെളിക്കുന്നു.

KSU തിരുവമ്പാടി അസംബ്ലി കമ്മിറ്റി



ലക്ഷ്വദ്വീപിന്റെ അസ്ഥിത്വം തകർക്കാൻ ശ്രമിക്കുന്നകേന്ദ്ര സർക്കാരിന്റെയും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടലിന്റെയും നടപടികൾ ഉ...
25/05/2021

ലക്ഷ്വദ്വീപിന്റെ അസ്ഥിത്വം തകർക്കാൻ ശ്രമിക്കുന്ന
കേന്ദ്ര സർക്കാരിന്റെയും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടലിന്റെയും നടപടികൾ ഉടൻ അവസാനിപ്പിക്കുക.



ഏവർക്കും  ഹൃദയനിറഞ്ഞചെറിയ പെരുന്നാൾ ആശംസകൾ
12/05/2021

ഏവർക്കും
ഹൃദയനിറഞ്ഞ
ചെറിയ പെരുന്നാൾ ആശംസകൾ


വികസന വിപ്ലവം  തിരുവമ്പാടിയിൽ തീർത്ത ഇടതുപക്ഷം മുന്നേറുകയാണെന്നും വികസന തുടർച്ചയ്ക്ക് എൽ. ഡി. എഫ് സ്ഥാനാർഥിയെ വിജയിപ്പിക...
10/03/2021

വികസന വിപ്ലവം തിരുവമ്പാടിയിൽ തീർത്ത ഇടതുപക്ഷം മുന്നേറുകയാണെന്നും വികസന തുടർച്ചയ്ക്ക് എൽ. ഡി. എഫ് സ്ഥാനാർഥിയെ വിജയിപ്പിക്കുക എന്ന് സഖാക്കളുടെ തള്ള് കേട്ടപ്പോഴാണ് ഒരു കാര്യം ഓർമ്മവന്നത്. ഐ.എച്ച്.ആർ.ഡി കോളേജിന്റെ കാര്യം.
മുക്കത്തെ വാടക കെട്ടിടത്തിൽ അസൗകര്യങ്ങൾക്കു നടുവിൽ പ്രവർത്തിച്ചിരുന്ന ഐ.എച്ച്.ആർ.ഡി കോളേജിന് കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് സ്വന്തമായ കെട്ടിടം യാഥാർത്ഥ്യമായിട്ട് അഞ്ച്വർഷം പിന്നിടുകയാണ് .
യു.ഡി.എഫ് കാരശ്ശേരി പഞ്ചായത്ത് ഭരിച്ചിരുന്ന കാലത്ത് ലക്ഷങ്ങൾ വില വരുന്ന സ്ഥലം സ്വകാര്യ വ്യക്തി സൗജന്യമായി നൽകുകയും
എം.എൽ എ ആയിരുന്ന സി.മോയിൻകുട്ടി സാഹിബ് രണ്ടര കോടി രൂപ അനുവദിച്ച് പ്രവർത്തി തുടങ്ങി മാസങ്ങൾക്കകം കെട്ടിടം യാഥാർത്ഥ്യമായിട്ടും
ഭരണം മാറി വന്ന വൻ വിദ്യാഭ്യാസ വിപ്ലവം എന്നൊക്കെ പറഞ്ഞു തള്ളുന്ന പിണറായി വിജയന്റെ സർക്കാരിന്റെ ഭരണപക്ഷ എം.എൽ.എ. ശ്രീ ജോർജ് എം. തോമസ് കേവലം രാഷ്ട്രീയത്തിന്റെ പേരിൽ ഒന്നു തിരിഞ്ഞു നോക്കനോ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ എന്താണ് എന്ന് ഒന്നു മനസിലാക്കാനോ ശ്രമിച്ചിട്ടില്ല. നവീകരിച്ച കെട്ടിടത്തിലേക്ക് കോളേജ് മാറ്റുന്നതിനാവിശ്യമായ നടപടികൾ സ്വീകരിക്കാനോ എം എൽ എ ഇതു വരെ തയ്യാറായിട്ടില്ല.
കേവലം സാങ്കേതിക പ്രശ്നം പറഞ്ഞ് തിരുവമ്പാടിയുടെ വിദ്യാഭ്യാസ മുന്നേറ്റത്തെ രാഷ്ട്രീയവൽക്കരിച്ച്
എം. എൽ. എ യും ഇടതുപക്ഷവും നഷ്ടപ്പെടുത്തി കളഞ്ഞത് തിരുവമ്പാടിയുടെ വിദ്യാഭ്യാസ മുന്നേറ്റത്തെയാണ്. കേന്ദ്ര അനുമതി പോലും കിട്ടാതെ ആനക്കാംപൊയിൽ കള്ളാടി തുരങ്ക പാതയുടെ കാര്യം പറഞ്ഞ് ഉദ്ഘാടന മാമാങ്കം നടത്തി തിരുവമ്പാടിയിലെ ജനങ്ങളെ വിഡ്ഢികളാക്കുന്ന സമീപനമാണ് എം. എൽ. എയും ഇടതുപക്ഷവും കഴിഞ്ഞ അഞ്ചു വർഷം സ്വീകരിച്ചിട്ടുള്ളത്.
വിദ്യാർഥികളെ ആപമാനിക്കുന്നതരത്തിലും, മലയോര മേഖലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തെ തുരങ്കം വെചച്ചുകൊണ്ട് എം. എൽ. എ കഴിഞ്ഞ അഞ്ചു വർഷം ഐ.എച്ച്.ആർ.ടിയുടെ പേരിൽ നടത്തിയ രാഷ്ട്രീയ നാടകം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകും തീർച്ച.


#നാട്നന്നാകാൻUDF

Address

Maranchatty
Calicut
673604

Alerts

Be the first to know and let us send you an email when KSU Maranchatty Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSU Maranchatty Unit:

Share