Aiyf Beypore

Aiyf Beypore Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aiyf Beypore, Political organisation, Calicut.

https://youtu.be/TuO2J9k7D8s?si=NlrE7_FcIGGY4_Z0
25/10/2025

https://youtu.be/TuO2J9k7D8s?si=NlrE7_FcIGGY4_Z0

'ചെങ്കൊടി പിടിച്ചത് കൊണ്ട് മാത്രം കമ്യൂണിസ്റ്റ് ആകില്ല, ഇടതുപക്ഷ മനസ് നഷ്ടപ്പെടുന്നു എന്ന് പറയുന്ന വലിയ അപകടത....

പി എം ശ്രീ: ‘മുന്നണി നയങ്ങളിൽ നിന്നുള്ള വ്യതിചലനം ഒരു കാരണ വശാലും അംഗീകരിക്കാൻ കഴിയില്ല’:  പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന ...
24/10/2025

പി എം ശ്രീ: ‘മുന്നണി നയങ്ങളിൽ നിന്നുള്ള വ്യതിചലനം ഒരു കാരണ വശാലും അംഗീകരിക്കാൻ കഴിയില്ല’:


പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പു വെച്ചതായുള്ള വാർത്ത ആശങ്കയുളവാക്കുന്നതാണെന്നും ഇടത് മുന്നണിയുടെ നയങ്ങളിൽ നിന്നുള്ള വ്യതിചലനം ഒരു കാരണ വശാലും അംഗീകരിക്കാൻ കഴിയില്ലെന്നും എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു.
പി എം ശ്രീ നടപ്പായാൽ കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലകലയിൽ ഉടലെടുക്കുന്ന ദൂര വ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ച് കൃത്യമായ ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ് കേരള ജനതയോട് പി എം ശ്രീ വിരുദ്ധ നിലപാട് ഇടത് പക്ഷ ജനാധിപത്യ മുന്നണി പറഞ്ഞത്.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി കേന്ദ്രസർക്കാരിന്റെ കീഴിലാക്കുകയും അത് വഴി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പും, പാഠഭാഗങ്ങൾ നിർണയിക്കാനുമുള്ള അധികാരവും ആർ എസ് എസ് നിയന്ത്രിക്കുന്ന കേന്ദ്ര ഗവണ്മെന്റിൽ നിക്ഷിപ്തമാക്കുകയും ചെയ്യുന്ന പി എം ശ്രീ പദ്ധതിക്കെതിരായ നിലപാട് മയപെടുത്താൻ അനുവദിക്കില്ലെന്നും
ശക്തമായ പ്രക്ഷോഭങ്ങൾക്ക് എ ഐ വൈ എഫ് ന്നേതൃത്വം നൽകുമെന്നും സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ അറിയിച്ചു.

24/08/2025

പീഡന വീരൻ രാഹുൽ മാങ്കൂട്ടത്തെ
സംരക്ഷിക്കുന്ന ഷാഫി പറമ്പിൽ
എം പി യുടെ ഓഫീസിലേക്ക് AIYF നടത്തിയ പ്രതിഷേധ മാർച്ച്‌..

ഭരണഘടനയെ സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം  AIYF ബേപ്പൂർ മണ്ഡലം കമ്മിറ്റി മണ്ണൂർ വളവിൽ നടത്തിയ യുവ സംഗമം CPI ജില...
15/08/2025

ഭരണഘടനയെ സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം
AIYF ബേപ്പൂർ മണ്ഡലം കമ്മിറ്റി മണ്ണൂർ വളവിൽ നടത്തിയ യുവ സംഗമം CPI ജില്ലാ കൗൺസിൽ അംഗം ആർ ശശി ഉദ്ഘാടനം ചെയ്തു.

06/08/2025
 ില്ലാ_സമ്മേളനം  #ജൂലൈ_23_24_25 #കല്ലാച്ചി
17/07/2025

ില്ലാ_സമ്മേളനം
#ജൂലൈ_23_24_25
#കല്ലാച്ചി

എം സ്വരാജിനെ വിജയിപ്പിക്കുകYOUTH MEETജൂൺ 6നിലമ്പൂർ
05/06/2025

എം സ്വരാജിനെ വിജയിപ്പിക്കുക
YOUTH MEET
ജൂൺ 6
നിലമ്പൂർ

AIYF കോഴിക്കോട് ജില്ലാ കമ്മിറ്റി ജൂൺ 5 മുതൽ സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ,ബേപ്പൂർ "വൈലാല...
05/06/2025

AIYF കോഴിക്കോട് ജില്ലാ കമ്മിറ്റി
ജൂൺ 5 മുതൽ സംഘടിപ്പിക്കുന്ന
പരിസ്ഥിതി വാരാചരണത്തിന്റെ
ജില്ലാതല ഉദ്ഘാടനം ,
ബേപ്പൂർ "വൈലാലിൽ" (വൈക്കം മുഹമ്മദ്‌ ബഷീറിന്റെ വീട്ടിൽ )ഫല വൃക്ഷത്തൈ നട്ട് AIYF സംസ്ഥാന ജോ : സെക്രെട്ടറി അഡ്വ : കെ കെ സമദ് ഉദ്ഘാടനം ചെയ്യുന്നു.

സി പി ഐ ജില്ലാ അസി: സിക്രട്ടറി പി കെ നാസർ, അനീഷ് ബഷീർ, കെ പി ബിനൂപ്, അഡ്വ : റിയാസ് അഹമ്മദ്, ധനേഷ് കാരയാട്, സി കെ ബിജിത് ലാൽ ,റിജേഷ്കുമാർ, കെ സുജിത്,മുരളി മുണ്ടെങ്ങാട്ട്, പി പിതാംബരൻ തുടങ്ങിയവർ സംസാരിച്ചു.
സി പി നൂഹ് നന്ദി പറഞ്ഞു.

സംഘ് പരിവാർ എജന്റായി കേരള ഗവർണർ അധഃപതിക്കുന്നുഎ ഐ വൈ എഫ്  ഭാരതസംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും സംരക്ഷണമെന്ന ലേബലിൽ  ...
05/06/2025

സംഘ് പരിവാർ എജന്റായി കേരള ഗവർണർ അധഃപതിക്കുന്നു

എ ഐ വൈ എഫ്

ഭാരതസംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും സംരക്ഷണമെന്ന ലേബലിൽ രാജ്യത്തിന്റെ ബഹു സ്വരതക്ക് മേൽ സാംസ്‌കാരിക അധിനിവേശം നടത്തുന്ന സംഘ് പരിവാർ എജന്റായി കേരള ഗവർണർ അധഃപതിക്കുകയാണെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് കുറ്റപ്പെടുത്തി.
സംസ്ഥാന കൃഷി വകുപ്പ് രാജ് ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിന പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന വേണമെന്ന ഗവർണറുടെ തീരുമാനം പ്രബുദ്ധ കേരളത്തിന്റെ മത നിരപേക്ഷ സംസ്കാരത്തോടുള്ള വെല്ലുവിളിയാണെന്നും എ ഐ വൈ എഫ് കുറ്റപ്പെടുത്തി.
ഫാസിസ്റ്റ് അജണ്ട നടപ്പാക്കാനായി രാജ്ഭവനെ വേദിയാക്കാൻ ശ്രമിക്കുന്ന ഗവർണർ സംഘ് പരിവാറിന്റെ പ്രീതിക്കുവേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് നിർലജ്ജം പ്രഖ്യാപിക്കുകയാണ്.
ഇന്ത്യയുടെ മതനിരപേക്ഷതയെയും ജനാധിപത്യത്തെയും പൂർണ്ണമായി നിരാകരിച്ച്
മതാധിഷ്ഠിത രാഷ്ട്രത്തിനായുള്ള പൊളിച്ചെഴുത്തു നടത്തുന്നതിന്റെ ഭാഗമായി
തീവ്ര ഹിന്ദുത്വ വർഗീയതയുടെ ആശയസംഹിത ഉപയോഗിച്ചുള്ള ഗവർണറുടെ അമിതാധികാര പ്രയോഗം കേരളത്തിൽ അനുവദിക്കാൻ കഴിയില്ല.
രാഷ്ട്രീയസ്വാധീനമില്ലാത്തയിടങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നിരന്തരം നടത്തുന്ന ജനാധിപത്യ ധ്വംസനങ്ങൾ അവസാനിപ്പിക്കണമെന്നും കേരള ഗവർണർ ഭരണ ഘടനയുടെ അന്ത:സത്ത ഉൾക്കൊണ്ട്‌ പ്രവർത്തിക്കണമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡണ്ട് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Address

Calicut

Telephone

+918943390663

Website

Alerts

Be the first to know and let us send you an email when Aiyf Beypore posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share