SPC Ems Ghss Perumanna

SPC Ems Ghss Perumanna Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SPC Ems Ghss Perumanna, EMS GHSS PERUMANNA, PERUMANNA P. O KOZHIKODE, Calicut.

SPC Project is a school-based initiative by Kerala Police that trains high school and higher secondary students to evolve as future leaders of a democratic society by inculcating within them respect for the law,discipline,civic sense etc....

06/07/2023

പാഠപുസ്തകങ്ങളിലെ അറിവുകൾക്കപ്പുറം, ഓരോ വിദ്യാർത്ഥിയും ചിന്തിക്കുമ്പോൾ, പ്രവർത്തിക്കുമ്പോൾ ഞങ്ങൾ അഭിമാനിക്കുന്നു..... കൃത്യസമയത്ത് ധീരമായ പ്രവർത്തനത്തിലൂടെ കോഴിക്കോട് റൂറലിലെ പാലോറ എച്ച് എസ്സ് എസ്സിലെ ഒൻപതാം ക്ലാസ് കുട്ടിപ്പോലീസുകാരൻ
അനുവിന്ദ്.എസ്.ഡി.
ഏതൊരു പ്രവർത്തനത്തിലും ആദ്യം നേതൃത്വമേൽപ്പിക്കുക സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെയാണ്. 04/07/2023 ചൊവ്വാഴ്ച സ്കൂൾ വിട്ടതിനു ശേഷം ക്ലാസ് ലൈബ്രറി, ക്ലീനിംഗ്, അറേഞ്ച്മെന്റ് എന്നീ ഡ്യൂട്ടികൾ കേഡറ്റുകൾ ഏറ്റെടുത്തു. അതിനാൽ പതിവിലും കുറച്ച് വൈകി ആണ് അന്ന് സ്കൂളിൽ നിന്ന് പോയത്. പോകുന്ന വഴിയിൽ നാറാത്ത് എന്ന ഭാഗത്ത് മഴ കാരണം വെള്ളം ശക്തിയായി ഒഴുകുന്നുണ്ടായിരുന്നു. 5-ാം ക്ലാസിലെ ഒരു വിദ്യാർഥി സ്കൂളിൽ നിന്നും സൈക്കിളിൽ വീട്ടിലേക്കു പോവുകയായിരുന്നു. സൈക്കിൾ വളച്ച സമയം തെന്നി ഈ പറഞ്ഞ ഓടയിലേക്ക് വീഴുകയും ചെയ്തു, ബാഗും ചുമലിലുണ്ടായിരുന്നു. വശങ്ങളിലൊന്നും പിടിക്കാനാകാതെ ഒലിച്ചു പോകാമെന്ന ഘട്ടമെത്തി. ഈ സമയത്താണ് കേഡറ്റ് അനുവിന്ദ് അവിടെയെത്തുന്നത്. മറ്റു കുട്ടികൾ പേടിച്ചു നോക്കി നിൽക്കുകയായിരുന്നു. അനുവിന്ദ് ഉടനെ ബാഗു ഊരിമാറ്റി ഓടയിലേക്ക് ചാടി. പിടിക്കാനൊരു താങ്ങ് കിട്ടുകയും, അവിടെ ചവിട്ടി നിന്നു കൊണ്ട് ഈ വിദ്യാർഥിയെ ഒഴുക്കിൽ നിന്നും തടയുകയും ചെയ്തു. തുടർന്ന് ആദ്യം അവന്റെ ബേഗ് ഊരിയെടുത്ത് പുറത്തേക്ക് വെച്ചു. കുറച്ച് കഷ്ടപ്പെട്ടാണെങ്കിലും ഈ കുട്ടിയേയും പുറത്തേക്ക് വലിച്ചു കയറ്റി.

30/04/2022

മികവ് 2021-2022

നിർധനരായ കൊച്ചു കൂട്ടുകാർക്കും നിരാലംബരായ മുതിർന്ന പൗരന്മാർക്കും അവശ്യ സാധനങ്ങൾ എത്തിച്ച് നൽകുക എന്ന ഉദ്ദേശത്തോടെ SPC പയ...
01/12/2021

നിർധനരായ കൊച്ചു കൂട്ടുകാർക്കും നിരാലംബരായ മുതിർന്ന പൗരന്മാർക്കും അവശ്യ സാധനങ്ങൾ എത്തിച്ച് നൽകുക എന്ന ഉദ്ദേശത്തോടെ SPC പയനീയേഴ്സിന്റെ കൂട്ടായ്മയായ SVC കേരളയുടെ നേതൃത്വത്തിൽ നടത്തുന്ന *"പുത്തനുടുപ്പും പുസ്തകവും"* എന്ന പരിപാടിയിലേക്ക് *പെരുമണ്ണ ഇ.എം എസ് ഗവ: ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ശേഖരിച്ച* പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ, വിരിപ്പുകൾ, ചെരുപ്പ്, സോപ്പ് ,ചീർപ്പ്, പേസ്റ്റ് തുടങ്ങിയ അവശ്യസാധനങ്ങൾ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. വത്സരാജൻ കോഴിക്കോട് സിറ്റി SPC ADNO ശ്രീ.ഷിബുവിന് കൈമാറി. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ,വിദ്യാർത്ഥികൾ, ഹൈസ്കൂൾ, ഹയർ സെക്കന്ററി അധ്യാപകർ, ടീച്ചർ ട്രൈനിംഗ് വിദ്യാർത്ഥികൾ രക്ഷിതാക്കൾ, പി.ടി എ തുടങ്ങിയവർ പദ്ധതിയിൽ പങ്കാളികളായി.

27/11/2021

🛑"ദൃശ്യപാഠം "അദ്ധ്യായം 19 🛑(27.11.2021)🛑
🚰Ryan's Well🚰
സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്‌ടേഴ്‌സ് വഴി 2021 നവംബർ 27 ശനി വൈകുന്നേരം 7:30 നും പുനഃസംപ്രേക്ഷണം ഞായർ രാവിലെ 7.30 നും ഉണ്ടായിരിക്കുന്നതാണ്.
പ്രസ്തുത ക്ലാസുകൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലും യൂട്യൂബ് ചാനലിലും ലഭിക്കുന്നതാണ്.
SUBSCRIBE & Watch LIVE 🔔
https://www.youtube.com/channel/UCNqDDUDTp7hWoqKim5pjR4g
FOLLOW & Watch LIVE 🔔

25/11/2021

*"CLEAN CAMPUS"* പരിപാടിയുടെ ഭാഗമായി SPC യുടെ നേതൃത്വത്തിൽ നടന്ന സ്കൂൾ പരിസര ശുചീകരണവും പൂന്തോട്ട നവീകരണവും

25/11/2021

*"CLEAN CAMPUS"* പരിപാടിയുടെ ഭാഗമായി SPC യുടെ നേതൃത്വത്തിൽ നടന്ന സ്കൂൾ പരിസര ശുചീകരണവും പൂന്തോട്ട നവീകരണവും

Address

EMS GHSS PERUMANNA, PERUMANNA P. O KOZHIKODE
Calicut
673019

Alerts

Be the first to know and let us send you an email when SPC Ems Ghss Perumanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SPC Ems Ghss Perumanna:

Share