National League Kerala

National League Kerala Official page of the National League Kerala State Committee (National League)

This political party will be open to all citizens of India who sincerely adhere to the constitutional creed of secularism. The unity and integrity of India, the rule of law and equal respect to people belonging to different religions, classes, back grounds, regions, languages and identities. The primary thrust of policies of the party would be to protect and preserve the identity, dignity, life an

d property of all Indians especially the underprivileged. The party will take strong efforts towards drawing in to the national mainstream, individuals, from all strata of society, towards fuller participation in the process of national rebuilding and reconciliation. This secular party will fearlessly fight against bigoted and communal forces, and will not tolerate the desecration of any temple, mosque, gurudwara or church nor will it permit interference in the personal faith or religious affairs of any community. INL Kerala is the official page of Indian national League Kerala State committee.

പ്രതിപക്ഷ നേതാവേ, സേട്ട് സാഹിബിന് മാർക്കിടാൻ മാത്രം താങ്കൾ വളർന്നിട്ടില്ല. സംഘപരിവാർ തിട്ടൂരങ്ങൾക്ക് മുമ്പിൽ മുട്ടിലിഴയു...
26/09/2025

പ്രതിപക്ഷ നേതാവേ,
സേട്ട് സാഹിബിന് മാർക്കിടാൻ മാത്രം താങ്കൾ വളർന്നിട്ടില്ല. സംഘപരിവാർ തിട്ടൂരങ്ങൾക്ക് മുമ്പിൽ മുട്ടിലിഴയുന്നതാണോ താങ്കളുടെ മതേതരത്വം? സംഘികൾക്ക് നാരങ്ങാവെള്ളം കലക്കാൻ ഞങ്ങളെ കിട്ടില്ല !!

ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി മണ്ഡൽ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പാക്കാൻ തീരുമാനിച്ച വിപി സിംഗ് സർക്കാരിനെതിരെ ഉത്തരേന്ത്യയിൽ നടന്ന വ്യാപക പ്രതിഷേധത്തിന്റെ മുൻനിരയിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളായിരുന്നു. കോണ്ഗ്രസ്സിന്റെ ഈ ഇരട്ടത്താപ്പിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു സേട്ട് സാഹിബ്, എന്നാൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കാൾ വലുത് അധികാരമാണെന്ന ഒരു വിഭാഗം ലീഗ് നേതാക്കളുടെ അഴകൊഴമ്പൻ നിലപാട് സേട്ട് സാഹിബിനെ ഇരുത്തി ചിന്തിപ്പിച്ചു.
അതോടൊപ്പം ബാബരി മസ്ജിദ് ഉയർത്തിക്കാട്ടി വ്യാപകമായ കലാപങ്ങളും വർഗീയ ധ്രുവീകരണവും രഥയാത്രകളും സംഘടിപ്പിച്ച സംഘപരിവാറിനോട് മൃദുനിലപാട് സ്വീകരിച്ച കോൺഗ്രസ്സിനെ സേട്ട് സാഹിബ്‌ ചോദ്യം ചെയ്തു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മസ്ജിദ് തകർക്കാൻ ആയിരക്കണക്കിന് കർസേവകർ അയോധ്യയിലെത്തുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കളെ നേരിൽ കണ്ട് ആശങ്ക അറിയിക്കുകയും, പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും മസ്ജിദിന്റെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്തു സേട്ട് സാഹിബ്‌.

പ്രധാനമന്ത്രി നരസിംഹറാവുവും വലിയൊരു വിഭാഗം കോൺഗ്രസ്സ് നേതാക്കളും ബാബറി മസ്ജിദ് തകർക്കാൻ സംഘപരിവാറിന് മൗനാനുവാദം നൽകി, എല്ലാ ഒത്താശയും ചെയ്തുകൊടുത്ത് ഈ രാജ്യത്തെ അവർ ഒറ്റുകൊടുത്തു. ഈ കൊടും വഞ്ചനയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സേട്ട് സാഹിബ്‌ തീരുമാനിച്ചു. അധികാരമോഹികളായ ലീഗിലെ കച്ചവട സംഘം CongRss കൂട്ടുകെട്ടിനൊപ്പം നിലകൊണ്ടതോടെ ഖയിദെ മില്ലത്ത് കൾച്ചറൽ ഫോറവും പിന്നീട് നാഷണൽ ലീഗും പിറവികൊണ്ടു. ഈ രാജ്യത്തെ സംഘപരിവാറിന് ഒറ്റുകൊടുത്ത, ന്യൂനപക്ഷങ്ങളെ വഞ്ചിച്ച കോൺഗ്രസ്സിനെതിരെ നിലപാടെടുത്തതിന് സേട്ട്സാഹിബിനെ ഉടുമുണ്ട് പൊക്കിക്കാണിച്ചവരാണ് മുസ്ലിംലീഗ്. വരാനിരിക്കുന്ന നാളുകളിലെ സംഘപരിവാർ ഭീകരതയെ കുറിച്ച് സേട്ട് സാഹിബ് പറഞ്ഞ മുന്നറിയിപ്പുകൾ ഇന്ന് സംജാതമായിരിക്കുന്നു. മോദിയെ അധികാരത്തിൽ എത്തിച്ചത് പോലും ബാബരിയാണെന്ന് തുറന്ന് സമ്മതിച്ച് നിരവധി കോൺഗ്രസ് നേതാക്കൾ മാപ്പു പറഞ്ഞു, ആ പാപക്കറയിൽ നിന്ന് ലീഗ് ഇന്നും മുക്തരായിട്ടില്ല.

കൊടും വഞ്ചനയുടെ ചരിത്രങ്ങൾ വിഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾ ചോദിച്ചു മനസ്സിലാക്കണം. ഇന്ത്യയുടെ മതേതരത്വത്തിൻ്റെ പ്രതീകമായിരുന്ന ബാബരിയുടെ തകർച്ചയിൽ ജനാധിപത്യ - മതേതര വിശ്വാസികൾ അന്നും ഇന്നും പ്രതിഷേധവും വേദനയും ഉള്ളവരാണ്. രാജ്യത്തിൻ്റെ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ഭരണകൂടത്തിൻ്റെ ഒത്താശയിൽ തകർക്കപ്പെടുമ്പോൾ, വർഗീയവാദികൾക്ക് അതിന് സൗകര്യം ചെയ്തു കൊടുക്കുന്നവർക്ക് ഓശാന പാടാൻ മനുഷ്യരായി പിറന്നവർക്ക് കഴിയില്ല. അതൊക്കെ തീവ്രവാദമാണെന്ന വ്യാഖ്യാനം താങ്കളുടെ ഉള്ളിലുള്ള RSS വിധേയത്വം കൊണ്ടാണ്, ലളിതമായി പറഞ്ഞാൽ നരസിംഹ റാവുവിൻ്റെ അരുമ ശിഷ്യനായതു കൊണ്ടാണ്. സംഘപരിവാറിൻ്റെ തിട്ടൂരങ്ങൾക്ക് മുമ്പിൽ മുട്ടിലിഴയുന്നതാണ് മതേതരത്വം എന്ന് സതീശൻ പറഞ്ഞാൽ അതൊക്കെ തലകുലുക്കി സമ്മതിച്ച് സംഘികൾക്ക് നാരങ്ങാ വെള്ളം കലക്കാൻ ലീഗുകാരെ കിട്ടുമായിരിക്കും, അതുകൊണ്ടാണല്ലൊ ഗോൾവാൾക്കറുടെ ചിത്രത്തിനു മുമ്പിൽ കുമ്പിട്ടു നിന്ന പ്രതിപക്ഷ നേതാവും, നരസിംഹ റാവുവിന് ഓശാന പാടിയ ലീഗും ഒക്കചങ്ങാതിമാരായത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ജനങ്ങളെ കബളിപ്പിക്കാമെന്നത് നിങ്ങളുടെയൊക്കെ വ്യാമോഹം മാത്രമാണെന്ന് എത്രയും വേഗം തിരിച്ചറിഞ്ഞാൽ അത്രയും നന്ന്. സേട്ട് സാഹിബിന് മാർക്കിടാൻ മാത്രം താങ്കൾ വളർന്നിട്ടില്ല.

RSS സ്ഥാപക നേതാക്കളുടെ ഫോട്ടോ കാണുമ്പോൾ നട്ടെല്ല് വളക്കുന്ന VD സതീശൻ്റെ മതേതര സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് ആവശ്യമില്ല. മൂന്നര പതിറ്റാണ്ടോളമായി ഇന്ത്യൻ രാഷ്ട്രീയത്തിലും സാമൂഹ്യ രംഗത്തും സജീവമായി പ്രവർത്തിക്കുന്ന ഞങ്ങളെ അടുത്തറിഞ്ഞവരാണ് കേരളീയ പൊതു സമൂഹം, അവരോടുള്ള താങ്കളുടെ ഉണ്ടയില്ലാ വെടി സ്വന്തം ആസനത്തിലാണ് തറക്കുന്നതെന്ന ഓർമ്മ വേണം. സംഘപരിവാറിനെതിരെ സന്ധിയില്ലാസമരം നയിച്ച സേട്ട് സാഹിബിനെ വർഗീയവാദിയാക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു, താങ്കളുടെ വർഗീയ മനസ്സിന് മാപ്പില്ല.

17/09/2025
ബോംബ് കൊണ്ടും, വിശപ്പ് കൊണ്ടും പിടയുന്ന ഗാസ്സക്ക് ഐക്യദാർഢ്യവുമായി നാഷണൽ ലീഗ്. #ഉപവാസത്തിൽ_പങ്കാളിയാവുക 2025 സെപ്റ്റംബർ ...
10/09/2025

ബോംബ് കൊണ്ടും, വിശപ്പ് കൊണ്ടും പിടയുന്ന ഗാസ്സക്ക് ഐക്യദാർഢ്യവുമായി നാഷണൽ ലീഗ്.

#ഉപവാസത്തിൽ_പങ്കാളിയാവുക

2025 സെപ്റ്റംബർ 17ന് 10am-5pm വരെ

പാളയം രക്തസാക്ഷി സ്ക്വയർ
തിരുവനന്തപുരം

ഗാസ്സക്ക് ഐക്യദാർഢ്യം
തിരുവനന്തപുരം പാളയം രക്തസാക്ഷി സ്ക്വയറിൽ
2025 സെപ്റ്റംബര്‍ 17ന്

വിഎസ് അച്യുതാനന്ദൻ സഖാവിന്ആദരാഞ്ജലികൾനാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി
21/07/2025

വിഎസ് അച്യുതാനന്ദൻ സഖാവിന്
ആദരാഞ്ജലികൾ

നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി

നിരന്തരം അപര മതവിദ്വേഷം പരത്തുന്ന പ്രസ്താവനകൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും, മുഖ്യമന...
21/07/2025

നിരന്തരം അപര മതവിദ്വേഷം പരത്തുന്ന പ്രസ്താവനകൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും, മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എം കെ അബ്ദുൽ അസീസ്. കേരളത്തിലെ സൗഹാർദ അന്തരീക്ഷം തകർക്കാനും, വിഭാഗീയത പടർത്താനുമുള്ള ശ്രമങ്ങളെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി ചെറുക്കണം. വിവാദ പ്രസ്താവനകൾ, വ്യാജ പ്രചാരണങ്ങൾ, പ്രകോപന പരാമർശങ്ങൾ എന്നിവയിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

കൈരളി ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട നാഷണൽ യൂത്ത് ലീഗ് ഓർഗനൈസിങ് സെക്രട...
24/06/2025

കൈരളി ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട നാഷണൽ യൂത്ത് ലീഗ് ഓർഗനൈസിങ് സെക്രട്ടറിയുമായ നസ്റുദീൻ മജീദിന് ആശംസകള്‍
Nasrudheen Majeed

02/05/2025
മെഹബൂബെമില്ലത്തിൻ്റെ പ്രസംഗ പരിഭാഷകനെന്ന നിയോഗവുമായി നീണ്ട പതിനൊന്ന് വർഷത്തോളം ആ രാജ തേജസ്വിയെ അനുഗമിക്കുവാൻ ഈയുള്ളവന് അ...
27/04/2025

മെഹബൂബെമില്ലത്തിൻ്റെ പ്രസംഗ പരിഭാഷകനെന്ന നിയോഗവുമായി നീണ്ട പതിനൊന്ന് വർഷത്തോളം ആ രാജ തേജസ്വിയെ അനുഗമിക്കുവാൻ ഈയുള്ളവന് അവസരമുണ്ടായി.
ഒരിക്കലും മറക്കാനാവാത്തതായി രണ്ടനുഭവങ്ങൾ മനസ്സിൽ തറച്ചു നിൽക്കുന്നു...

ഒന്ന്, കോഴിക്കോട്ടെ ഒരു ഹോട്ടൽ മുറിയിലാണ്. ഉത്തരേന്ത്യയിലെ ഒരു കലാപ ബാധിത പ്രദേശം സന്ദർശിച്ചതിന് ശേഷം സേട്ടു സാഹിബ് നേരെ കോഴിക്കോട്ടെത്തിയതാണ്. രാത്രി ഏറെ വൈകിയത് കൊണ്ടും യാത്രാ ക്ഷീണം കൊണ്ടുമാവാം, ഭക്ഷണം കഴിച്ചതിൻ്റെ പിറകെ സേട്ടു സാഹിബ് ഉറങ്ങാൻ കിടന്നു. നാഷണൽ യൂത്ത് ലീഗിൻ്റെ അന്നത്തെ സംസ്ഥാന പ്രസിഡണ്ട് മർഹും എഎ വഹാബ് സാഹിബും ഈയുള്ളവനുമായിരുന്നു കൂട്ടിന് മുറിയിലുണ്ടായിരുന്നത്. ഞങ്ങൾ പതിയെ ഉറക്കിലേക്ക് വീണിട്ടേയുണ്ടായിരുന്നുള്ളൂ, സേട്ടു സാഹിബിൻ്റെ തേങ്ങിക്കരച്ചിൽ കേട്ടാണ് ഞെട്ടിയുണർന്നത്. മെഹബൂബെ മില്ലത്തിന് വല്ലതും സംഭവിച്ചോയെന്ന പരിഭ്രാന്തിയിൽ ലൈറ്റ് തെളിയിച്ചപ്പോൾ സേട്ടു സാഹിബ് ബെഡ്ഡിൽ എഴുന്നേറ്റിരുന്നു കരയുന്ന രംഗമാണ് കണ്ടത് ''They don't have blankets, old men, little children..." എന്നു പറഞ്ഞു കൊണ്ടാണ് കൊച്ചുകുട്ടിയെപ്പോലെ സേട്ടു സാഹിബ് തേങ്ങുന്നത്. കലാപത്തിൻ്റെ താണ്ഡവത്തിൽ സകലതും നഷ്ടപ്പെട്ട് വഴിയോരത്ത് കൊടും തണുപ്പിൽ വിറങ്ങലിച്ച് കഴിയുന്ന സ്വന്തം സഹോദരങ്ങളെയോർത്ത് മെഹബൂബെമില്ലത്ത് തേങ്ങുകയാണ്, പാതിരാവിൻ്റെ പകുതിയിൽ !

രണ്ടാമത്തെ അനുഭവം പൊന്നാണിയിൽ വെച്ചാണ്. പതിനൊന്നാം ലോകസഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരാരവത്തിൻ്റെ തുടക്കത്തിൽ ഒരു വലിയ സമ്മേളനത്തെ അഭിസംബോധനം ചെയ്യുകയായിരുന്നു അദ്ദേഹം. അതീവ പ്രൗഢവും വികാരോജ്ജ്വലവുമായ പ്രസംഗം. ജനം സാവേശപൂർവ്വം കാത് കൂർപ്പിച്ച് കേട്ടിരിക്കുകയാണ്. പെട്ടെന്നാണ് മെഹബൂബെമില്ലത്ത് വാച്ചിലേക്ക് നോക്കുന്നത്. എന്നിട്ട് ഒരാത്മഗതമെന്നോണം ശബ്ദം താഴ്‌ത്തി പതിയെ പറഞ്ഞു; "I am no more a parliament member. My term is over".

പത്താം ലോക സഭയുടെ കാലാവധി ഔപചാരികമായി അവസാനിച്ചതിനെക്കുറിച്ചാണ് തത്സമയത്ത് തന്നെ അദ്ദേഹത്തിൻ്റെ പരാമർശം. അപ്രതീക്ഷിതമായ ഒരു രംഗത്തിനാണ് പിന്നീട് ജനം സാക്ഷിയായത്. ഒരു മഹാജനസഞ്ചയമാണ് മുമ്പിലുള്ളതെന്ന കാര്യം മെഹബൂബെ മില്ലത്ത് മറന്നോ ആവോ, ഇരു കരങ്ങളും മേലോട്ടുയർത്തി ആ മഹാമനുഷ്യൻ പ്രാർത്ഥിക്കുകയാണ്; "ഈ രണ്ടു് കൈകൾ കൊണ്ടും ഇബ്രാഹിം സുലൈമാൻ അവിഹിതമായി യാതൊന്നും ചെയ്തിട്ടില്ല പടച്ചവനെ, യാതൊന്നും സമ്പാദിച്ചിട്ടില്ല റബ്ബേ... നീയാണ് സാക്ഷി... നീയാണ് സാക്ഷി" മെഹബൂബെമില്ലത്തിൻ്റെ കവിളിലൂടെ കണ്ണീരൊഴുകുകയാണ്! ആർത്തിരമ്പിയ ജനം ക്ഷണത്തിൽ മൂകമായി, പലരും വിതുമ്പുന്നു! പരിഭാഷകനായ ഈയുള്ളവനും വിതുമ്പാനെ കഴിഞ്ഞുള്ളൂ!

അതായിരുന്നു സേട്ടു സാഹിബ്. അടിമുടി നിഷ്കളങ്കതയുടെ, സത്യസന്ധതയുടെ വിസ്മയ രൂപം!

2025 ഏപ്രിൽ 27ന് മെഹബൂബെമില്ലത്ത് വിടപറഞ്ഞിട്ട് രണ്ട് പതിറ്റാണ്ട് പൂർത്തിയാകുന്നു. പ്രാർത്ഥനകൾ...

എപി അബ്ദുൽ വഹാബ്

Address

Railway Link Road
Calicut

Alerts

Be the first to know and let us send you an email when National League Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to National League Kerala:

Share