Jamsheed Purambali

Jamsheed Purambali Day by day in every way I am getting better every day

21/08/2026
07/08/2026

യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ എഐ പവേർഡ് വാട്സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനവുമായി കെ.എസ്.ആർ.ടി.സി. 9447071021 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പിലൂടെ സന്ദേശമയച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം.
യാത്രാസംബന്ധമായ സഹായങ്ങൾക്കും പരാതികൾക്കും നിർദേശങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി ടോൾ-ഫ്രീ കസ്റ്റമർ കെയർ നമ്പർ 149 ലഭ്യമാണ്.

06/08/2026

വീടുകൾ പൂട്ടിയിട്ട് യാത്രചെയ്യുന്നവര്‍ അക്കാര്യം പോലീസിന്‍റെ മൊബൈല്‍ ആപ്പ് വഴി അറിയിച്ചാല്‍ വീട്ടിലും പരിസരത്തും പ്രത്യേക പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും. ഇതുവരെ സംസ്ഥാനത്ത് ഈ സൗകര്യം വിനിയോഗിച്ചത് 31,188 പേരാണ്.

പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം അതിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന വിഭാഗത്തിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പ് വിവരം നല്‍കണം. യാത്രപോകുന്ന ദിവസങ്ങള്‍, വീടിന്‍റെ ഫോട്ടോ, സ്ഥിതിചെയ്യുന്ന സ്ഥലം, വിലാസം, ബന്ധുവിന്‍റേയോ അയല്‍വാസിയുടെയോ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്. ഏഴു ദിവസം മുന്‍പുവരെ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസ് നിരീക്ഷണത്തിലായിരിക്കും. 14 ദിവസത്തിലധികം സേവനം ആവശ്യമായി വരികയാണെങ്കില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കണം.

സാധാരണക്കാര്‍ക്കും ലളിതമായി ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും പോല്‍-ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. ഇതിനോടകം 17 ലക്ഷത്തോളം ആളുകള്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച ജനപ്രിയ ആപ്പുകളില്‍ ഒന്നായി കേരള പോലീസിന്‍റെ ഈ പോല്‍-ആപ്പ് (POL-APP) മാറിയിട്ടുണ്ട്. എല്ലാവര്‍ക്കും ഉപകാരപ്രദമായ ഈ ആപ്പ് എല്ലാവരും അവരവരുടെ മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് കേരള പോലീസ് അഭ്യര്‍ത്ഥിച്ചു.

🌹🌹🌹🌹
11/07/2026

🌹🌹🌹🌹

ആദരാഞ്ജലികൾ🌹

02/07/2026

നല്ലോണം പൂട്ടി വെച്ചേക്കണേ🗝️

പാസ്‌വേഡ് എന്നത് വെറും ഒരു വാക്കല്ല, നിങ്ങളുടെ സ്വകാര്യ വിവരങ്ങളുടെ താക്കോലാണ്. അതുകൊണ്ട് എളുപ്പത്തിൽ ഊഹിക്കാവുന്ന പാസ്‌വേഡുകൾ ഒഴിവാക്കി, ശക്തവും വ്യത്യസ്തവുമായ പാസ്‌വേഡുകൾ ഉപയോഗിക്കുകയും ഇടയ്ക്കിടെ മാറ്റുകയും ചെയ്യണം.

Address

Kozhikode
Calicut

Telephone

09447191927

Website

Alerts

Be the first to know and let us send you an email when Jamsheed Purambali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Jamsheed Purambali:

Shortcuts

Share