വായനശാല

വായനശാല Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from വായനശാല, Library, Farook college, Calicut.

14/03/2018

സ്റ്റീഫന്‍ ഹോക്കിംഗ്; കീഴടക്കാനാകാത്ത പ്രജ്ഞയുടെ പ്രതീകം/ഡോക്യുമെന്‍ററി

ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിനെ കുറിച്ച് എറോള്‍ മോറിസ് ചെയ്ത ജീവചരിത്ര ഡോക്യുമെന്ററിയാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം. ശരീരം തളര്‍ന്നുപോയ പ്രമുഖ ഇംഗ്ലീഷ് സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചഘടന ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഹോക്കിങ്ങിനെയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയും പറ്റി നിരവധി ഡോക്യുമെന്ററികള്‍ ഇതിനകം വന്നിട്ടുണ്ടെങ്കിലും മോറിസിന്റെ മികവിനോടു കിടപിടിക്കാവുന്ന ഒന്നും ഉണ്ടായിട്ടില്ല. ഡോക്ടര്‍മാര്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന് നല്കിയ അവശേഷിക്കുന്ന ആയുസ് അടുത്ത രണ്ടര വര്‍ഷമായിരുന്നു. 1963-ലായിരുന്നു അത്. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച ഹോക്കിങ് ഈ യുഗത്തിലെത്തന്നെ ഏറ്റവും പേരുകേട്ട ശാസ്ത്രജ്ഞനായി മാറി. തമോഗര്‍ത്തങ്ങളെ മനസിലാക്കുന്നതിലും കണികാ പ്രപഞ്ചഘടനാ വിജ്ഞാനീയത്തിലും വലിയ സംഭാവനകള്‍ നല്കി. അതോടൊപ്പം വീല്‍ചെയറില്‍ ഇരുന്ന് ജീവിതം നയിച്ച ഹോക്കിങ് ഒരു സാംസ്കാരിക ബിംബവും കീഴടക്കാനാകാത്ത പ്രജ്ഞയുടെ പ്രതീകവുമായി.

ഇരുപതു ദശലക്ഷത്തിലേറെ വിറ്റുപോയ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന ഹോക്കിങ്ങിന്റെ വിഖ്യാതമായ പുസ്തകത്തിന്റെ പേരാണ് തലക്കെട്ടായി സ്വീകരിച്ചത്. പ്രപഞ്ചവിജ്ഞാനീയത്തിന്റെ വിശദീകരണമാണ് പുസ്തകമെങ്കില്‍ ചിത്രം ഹോക്കിങ്ങിന്റെ ജീവചരിത്രമാണ്. കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍-റോജര്‍ പെന്‍റോസ്, ഡെന്നിസ് സ്കീയാമ, ജോണ്‍ ആര്‍ച്ചിബാള്‍ഡ് വീലര്‍- കുട്ടിക്കാലത്ത് നോക്കിയ സ്ത്രീയടക്കമുള്ളവരുടെ അഭിമുഖങ്ങള്‍. ഇത് ഹോക്കിങ്ങിന്റെ ശബ്ദവിവരണവുമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു, ഒപ്പം ആരോഗ്യമുള്ള പഴയകാല ചിത്രങ്ങളും. സംഗീതം മോറിസിന്റെ സ്ഥിരക്കാരനായ ഫിലിപ് ഗ്ലാസ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ സംഗീതജ്ഞന്‍മാരിലൊരാളായി അറിയപ്പെടുന്ന ഫിലിപ്, ഏറ്റവും കുറച്ചു ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള സംഗീതത്തിന്റെ പ്രാമാണികരിലൊരാളായിരുന്നു.

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗോര്‍ഡന്‍ ഫ്രീഡ്മാന്‍ സഹ നിര്‍മ്മാതാവായി ഈ പദ്ധതി ആംഗ്ലിയ ടെലിവിഷനില്‍ കൊണ്ടുവന്നപ്പോഴാണ് ഇത് തുടങ്ങുന്നത്. അതിനുശേഷം ഇതെങ്ങിനെ ഒരു പ്രധാന ഡോക്യുമെന്ററിയാക്കി മാറ്റം എന്ന് ഫ്രീഡ്മാന്‍ സംവിധായകനായ സ്റ്റീവന്‍ സ്പീല്‍ബര്‍ഗുമായി ആലോചിച്ചു. സ്പീല്‍ബര്‍ഗാണ് എറോള്‍ മോറിസിന്റെ പേര് നിര്‍ദ്ദേശിച്ചത്. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം മോറിസിന്റെ മറ്റൊരാള്‍ക്കുവേണ്ടിയുള്ള ആദ്യ സംവിധാന സംരംഭമായിരുന്നു. അത് ചില ബുദ്ധിമുട്ടുകളുണ്ടാക്കിയെങ്കിലും ഒടുവില്‍ മോറിസ് തൃപ്തനായിരുന്നു. സൗമ്യ പൂര്‍ണ്ണവും അനുതാപപൂര്‍വവും നിര്‍മ്മിച്ച ചിത്രം ഹോക്കിങ്ങിന്റെ പ്രവര്‍ത്തിയെക്കാളുമേറെ, ഹോക്കിങ് എന്ന മനുഷ്യനെക്കുറിച്ചായിരുന്നു. “ഞാന്‍ ചിത്രീകരിച്ച ഏറ്റവും സുന്ദരമായ ചിത്രങ്ങളിലൊന്ന്” എന്നാണ് മോറിസ് അതിനെക്കുറിച്ച് പറഞ്ഞത്.

അമേരിക്കന്‍ ഭൗതിക ശാസ്ത്രജ്ഞനായ ജോണ്‍ വീലറുടെ കീഴില്‍ കുറച്ചുകാലം മോറിസ് ഭൗതികശാസ്ത്രം പഠിച്ചിട്ടുണ്ട് എന്നത് ഈ ചിത്രമെടുക്കുന്നതിന് അയാളെ കൂടുതല്‍ പ്രാപ്തനാക്കി. ഒരഭിമുഖത്തില്‍ മോറിസ് പറഞ്ഞു,“ഈ ചിത്രം സംവിധാനം ചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ടപ്പോള്‍ ഇതൊരു പൂര്‍ണ ശാസ്ത്രചിത്രമാകുമോ എന്ന് ഞാന്‍ ആശങ്കപ്പെട്ടു. ചലച്ചിത്രങ്ങള്‍ മറ്റെന്തൊക്കെയായാലും ആളുകളെ സൈദ്ധാന്തിക ഭൗതികശാസ്ത്രവും പ്രപഞ്ച വിജ്ഞാനീയവും പഠിപ്പിക്കാനുള്ള സ്ഥലമല്ല എന്ന് ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. അതായിരുന്നു പരിപാടിയെങ്കില്‍ എനിക്കു താത്പര്യമില്ലായിരുന്നു. സ്റ്റീഫന്‍ ഹോക്കിങ്ങിനെ കാണാനായി അറ്റ്ലാന്‍റിക്കിന് മുകളിലൂടെ പറക്കുമ്പോള്‍ ഞാന്‍ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം വായിക്കുകയായിരുന്നു. അതൊരു വെളിപാടാണോ എന്നെനിക്ക് പറയാനാകില്ല, പക്ഷേ ആ പുസ്തകം പൂര്‍ണമായും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്നെനിക്ക് തോന്നി. ആധുനിക ഭൗതികശാസ്ത്രത്തെക്കുറിച്ച് എന്തെങ്കിലും പഠിക്കാനുള്ള അവസരമായാണ് ആളുകള്‍ ആ പുസ്തകത്തെ കണ്ടത്. അതാണാ പുസ്തകത്തിന്റെ ഹൃദയമെന്ന് എനിക്കു തോന്നിയില്ല. ഇപ്പൊഴും തോന്നുന്നില്ല.”

ചിത്രീകരണത്തില്‍ ബുദ്ധിമുട്ടുകള്‍ പലതുമുണ്ടായിരുന്നു. മോറിസ് പറയുന്നു: “നിര്‍ഭാഗ്യകരമായ ഒരു കാര്യം, സ്റ്റീഫന്‍ ഹോക്കിങ് ഭാര്യയുമായി പിരിഞ്ഞ സമയത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. ഏതാനും ആഴ്ച്ചകള്‍ക്കൊ മാസങ്ങള്‍ക്കൊ ഉള്ളില്‍. സ്റ്റീഫന്‍ അയാളുടെ നഴ്സ് എലെയ്ന്നെ മാസനിനൊപ്പം മാറിയിരുന്നു. ഏത് ബന്ധം വേര്‍പെടലിലും എന്നപോലെ ഇതിലും ആളുകള്‍ പക്ഷം പിടിച്ചു. അതുകൊണ്ടുതന്നെ നിരവധിയാളുകള്‍ എന്നോടു സംസാരിക്കാന്‍ തന്നെ വിസമ്മതിച്ചു. അഭിമുഖങ്ങള്‍ ഒന്നിന് പിറകെ ഒന്നായി റദ്ദാക്കപ്പെട്ടു. നിര്‍ഭാഗ്യകരമായിരുന്നു അത്.”

ചിത്രത്തിന് Sundance ചലചിത്ര മേളയില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ഗ്രാന്‍ഡ് ജൂറി പുരസ്കാരവും ഡോക്യുമെന്ററി ഫിലിം മെയ്ക്കെഴ്സ് ട്രോഫിയും ലഭിച്ചു. ന്യൂസ് വീക്കില്‍ ഡേവിഡ് ആന്‍സന്‍ ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിച്ചു,“ പ്രൗഢവും പ്രചോദനജനകവും നിഗൂഢവുമായ ഒരു ചിത്രം. അമൂര്‍ത്തമായ ആശയങ്ങളെ മോറിസ് പിന്തുടരുന്ന ദൃശ്യങ്ങളാക്കി മാറ്റുന്നു, സൂക്ഷ്മതയോടെ കയ്യടക്കത്തോടെ അവയെ അന്തരീക്ഷത്തില്‍ അമ്മാനമാടുന്നു, ഒരു ഇന്ദ്രജാലക്കാരനെപ്പോലെ.”

14/03/2018
27/02/2018

ടച്ച് സ്ക്രീനിന്റെ കാലവും കഴിഞ്ഞു മക്കളേ....

27/02/2018

സീറ്റ് ബെൽറ്റ് ധരിക്കാൻ പറയാൻ ഇതിലും വലിയ ഒരു പരസ്യം ഇല്ല. തീർച്ച......

23/02/2018

A good message in children to Human beings

26/01/2018

സ്വീഡിഷ്
സർവകലാശാലയിൽ
നിന്ന്...
ഡോക്ടറേറ്റ് നേടിയ
മലയാളി യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു.....!!!

പ്രശസ്തമായ
സ്വീഡിഷ്
സർവകലാശാലയിൽ
ഗവേഷണ പ്രബന്ധം അവതരിപ്പിച്ചപ്പോഴും...
ഈ മലയാളി ഗവേഷക
വന്ന വഴി മറന്നില്ല...!!!
കണ്ണു നിറയ്ക്കുന്ന...
നിരവധി അനുഭവങ്ങൾ
വിവരിച്ച....
ബിന്ദു സുനിൽ
കരിങ്ങന്നൂർ
എന്ന ഈ യുവതി
പ്രബന്ധം അവതരിപ്പിച്ച്‌ കഴിഞ്ഞപ്പോൾ.....
തനിക്ക്‌....
താങ്ങും തണലുമായി
നിന്ന ഏവർക്കും നന്ദി പറയുകയാണ്....!!!

പത്താം ക്ലാസ്
പഠനം കഴിഞ്ഞ്....
പതിനഞ്ചാം വയസിൽ...
കൂലിപ്പണിക്ക്‌...
ഇറങ്ങേണ്ടി വന്ന...
നാൾ മുതൽ...
ഇന്നുവരെയുള്ള
ജീവിതത്തിൽ
പിന്തുണയുമായി
എത്തിയ ഏവർക്കും...
നന്ദി പറയുന്ന...
ബിന്ദുവിന്റെ...
ഫേസ്‌ബുക്ക് പോസ്റ്റ്
സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു....!!

ആരുടെയും കണ്ണുകളെയും...
നനയിക്കുന്ന
ഹൃദയത്തിൽ തട്ടിയുള്ള
ഈ വാക്കുകൾ....!!!

ലോകത്തെ...
ഏറ്റവും മികച്ച സർവകലാശാലകളിൽ
ഒന്നിൽ നിന്ന്
ഡോക്ടറേറ്റ്...
സ്വന്തമാക്കുമ്പോഴും പട്ടിണിയുടെയും.... ദാരിദ്ര്യത്തിന്റെയും...
കടമ്പകൾ കടക്കാൻ...
തന്നെ സഹായിച്ച..
ഓരോ മനുഷ്യരും...
തന്റെ കാണപ്പെട്ട ദൈവങ്ങളാണെന്ന്‌...
പറയുകയാണ്....
ഈ യുവതി.....!!!

ബിന്ദുവിന്റെ
വാക്കുകളിലൂടെ:

എന്റെ....
ഗവേഷണ പ്രബന്ധം...
എന്റെ....
ആദ്യത്തെ പുസ്തകം
കടപ്പാട്..
ദൈവങ്ങളോട് ...
അതെ ഒത്തിരി ആൾദൈവങ്ങളോട്....!!!

വികാസ് ട്യൂട്ടോറിയൽ കോളേജിലെ ഫീസ് കൊടുക്കാത്തവരുടെ ലിസ്റ്റ് വിളിക്കുമ്പോൾ
എന്റെ പേര്...
ഒരിക്കലും....
ഇല്ലാതിരിന്നിട്ടില്ല...!!!

എന്നിട്ടും....
ഒരു വഴക്കുപോലും പറയാതെ ക്‌ളാസിലിരുത്തി....
പഠിപ്പിച്ച...
ഒരു കൂട്ടം അദ്ധ്യാപകർ....!!!

പത്താം ക്‌ളാസ് കഴിഞ്ഞ്... കൂലിവേലയ്ക്കിറങ്ങിയ
സമയം....!!!
ജോൺസൺ സാറിന്റെ... വീടാണെന്നറിയാതെ...
ചെന്ന് പെട്ട ഞാനും...!!!

ചാണകം നിറച്ച....
ആദ്യ കുട്ട
തലയിലെടുത്തു വച്ച്...
തന്നു....!!

കണ്ണിൽ....
നോക്കാതിരിക്കാൻ...
പ്രയാസപ്പെട്ട്....
വൈകുന്നേരം
അന്നത്തെ പണിക്കുള്ള
കാശു കയ്യിൽ
തരുമ്പോൾ..

ഇനി നിന്നെ....
ഈ കോലത്തിൽ
കണ്ടു പോകരുതെന്ന്
പറയാതെ പറഞ്ഞ
സാറും.....

മോളുടെ പഠിത്തം
ഇനി കശുവണ്ടി
ഫാക്ടറിയിൽ മതി എന്ന് പറഞ്ഞ്....
കൂടെ കൂട്ടിയ...
എന്റെ അമ്മ.....

" എന്റെ മോളാ....
ഫസ്റ്റ്ക്‌ളസോടു കൂടിയാ...
പത്താം ക്‌ളാസ്സു
പാസായ "തെന്ന്‌....

അഭിമാനത്തോടെ...
പറഞ്ഞ അമ്മയ്ക്ക്....

200 രൂപ അധികം കൂലികൊടുത്തിട്ട്...

" ഗോമതീ...
കൊച്ചിനെ...
പഠിക്കാൻ...
വിടണം....
അവള്...
പഠിക്കട്ടെ....."

എന്നു പറഞ്ഞ....
മുതലാളിയിൽ....!!!!

കയ്യിലിരുന്ന....
ചില്ലറ കൊടുത്തിട്ട്....

" ചേട്ടാ...
എനിക്ക്...
കോളേജിലിടാൻ....
ഒരു ചെരുപ്പ് വേണം...
പക്ഷേ...
മുഴുവൻ കാശില്ല..."

എന്ന് അദ്ദേഹത്തിന്...
കേൾക്കാൻ മാത്രം...
പതിയെ പറഞ്ഞ...
എനിക്ക് ചില്ലറ
തിരികെ തന്ന്‌...

കൂടെ ഒരു ചെരുപ്പും..
പൊതിഞ്ഞു തന്ന... കടയുടമസ്ഥനിൽ....!!!!

ഞാൻ ദൈവത്തെ....
കണ്ടു....!!!
എന്നെ....
ദയവോടെ....
സഹായിച്ച....
നിമിഷങ്ങളിൽ...
അവർ....
ഈശ്വരന്മാരായി
മാറി......!!!!

അൻപതു രൂപ കൂട്ടി...
എല്ലാവരും ഇട്ടാൽ....
ബിന്ദുവിനെ കൂടി...
ടൂറിനു കൊണ്ടുപോകാം...
എന്ന്....
മനസ്സ് കാട്ടിയ...
ബി.എസ്.സി. കൂട്ടുകാരിൽ....

" നീ വലിയ വീട്ടിലെ. പിള്ളേരുകൂടെയല്ലേ...
ടൂറിനു പോകുന്നത്...
ഇതും കൂടിവച്ചോ.. "

എന്നുപറഞ്ഞു..
കടമായി മേടിച്ച
പൈസക്കൊപ്പം
200 രൂപ കൂടിത്തന്നെ സലിയണ്ണനിൽ....!!

സന്ധ്യയായതിനാൽ പൈസയില്ലാഞ്ഞിട്ടും...
ഒരു ധൈര്യത്തിൽ
ബസിൽ കയറി.....

ടിക്കറ്റിനു പൈസയ്ക്ക് കൈനീട്ടിയപ്പോൾ....

എന്റെ കണ്ണ്
നിറഞ്ഞതു കണ്ടു...
സാരമില്ല കേട്ടോ എന്ന്.. ചുമലുയർത്തി കാണിച്ച കണ്ടക്ടറിൽ...,

ദിവസവും മേടിക്കുന്ന
രണ്ടു ദോശയാണ്
അന്നത്തെ ഭക്ഷണം
എന്നറിഞ്ഞു ..
മുതലാളി കാണാതെ...

അധികം രണ്ടെണ്ണം
കൂടി തന്നു ..
ആരും കാണാതെ
ചിരി പാസാക്കുന്ന...
ഏന്തിവലിഞ്ഞു
നടക്കുന്ന
പ്രായം ചെന്ന
ഒരു മനുഷ്യനിൽ....!!!

ദൈവത്തെ....
കണ്ടു എന്ന്
പറയുന്നത്....
കണ്ടത് കൊണ്ട്.....
തന്നെയാണ്....!!!


ക്രിസ്മസ് അവധിക്കു
പോയാൽ....
തിരിച്ച്‌...
പഠിക്കാൻ വരാൻ
ചിലപ്പോൾ പറ്റില്ല
എന്നറിയാവുന്ന
എനിക്ക്
ഹോസ്റ്റലിനു പിറകിലുള്ള പേരമരവും അതിലെ പേരയ്ക്കയും
ആഹാരമായപ്പോൾ...

വിശന്നിരിക്കുമ്പോൾ... പേരയ്ക്കയ്ക്ക്...
എന്ത് രുചിയാ
എന്നു പറഞ്ഞു
കൂടെക്കൂടിയ
കൂട്ടുകാരിയിൽ...

എന്റെ പ്രീയപ്പെട്ട M.Sc കൂട്ടുകാരിൽ..

" മക്കളെ...."
എന്നുവിളിച്ചു
സ്‌നേഹത്തിൽ പൊതിഞ്ഞ മറുപടികൾ അയയ്ക്കുന്ന അദ്ധ്യാപകനിൽ ......

പിന്നെ സഹായിച്ചവരെല്ലാം എനിക്ക് ദൈവതുല്യരാണ്..

പതിനഞ്ചാം വയസിൽ കൂലിവേലയ്ക്കിറങ്ങിയ
എനിക്ക് ...
ഇന്ന് ലോകത്തിലെ
തന്നെ ഏറ്റവും ഉന്നതമായ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ്.....!!!

നേട്ടം.....
എന്റേത്....
മാത്രമല്ല....!!!

ഞാൻ...
തളരരുതെന്ന്....
ആഗ്രഹിച്ചവരുടേത്....
കൂടിയാണ്....!!!

താൻ....പാതി..
ദൈവം....പാതി....

വലിയ...പാതി....
അവരുടേതാണ്.....!!!

എനിയ്ക്ക്...
മുന്നിൽ....
ദൈവങ്ങളായി.....
പ്രത്യക്ഷപ്പെട്ട....
ആ നല്ല....
മനുഷ്യരുടേത്.....!!!

നന്ദി പറയേണ്ടത്..
അക്ഷരാഭ്യാസം ഇല്ലാത്ത..

നാട്ടുകാരുടെ
പ്രേരണയാൽ....

സ്‌കൂളിൽ വിട്ടു
എന്നെ പഠിപ്പിച്ച...

അമ്മയ്ക്കും അച്ഛനും കൂടെപ്പിറപ്പുകൾക്കും
പിന്നെ അദ്ധ്യാപകർക്കും
എന്റെ പ്രീയപ്പെട്ട
നാട്ടുകാർക്കും ..
പിന്നെ മുകളിൽ
പറഞ്ഞ പ്രിയപ്പെട്ട
കൂട്ടുകാർക്കും ..

ശരിക്കും...
അവരല്ലേ
കാണപ്പെട്ട...
ദൈവങ്ങൾ.........!!!!

കാലങ്ങിയോ...?
14/01/2018

കാലങ്ങിയോ...?

06/01/2018

അച്ഛൻ
*******
അച്ഛനില്ലാതായപ്പോഴാണ്
വാതിലിന്റെ അടച്ചൊറപ്പിൽ
സംശയം തോന്നി തുടങ്ങിയത്

അച്ഛനില്ലാതായപ്പോഴാണ്
അയൽപക്കത്തുള്ള
ആണുങ്ങൾക്ക് ഞങ്ങളോടിത്ര
'സ്നേഹ'മുണ്ടെന്ന്
മനസ്സിലായിതുടങ്ങിയത്

അച്ഛനില്ലാതായപ്പോഴാണ്
അയൽക്കാർ
വീടിന്റെ അതിരുകൾ മാന്താനും
വേലിക്ക് സ്ഥാനചലനവും
ഉണ്ടായി തുടങ്ങിയത്..

അച്ഛനില്ലാതായപ്പോഴാണ്
അടുക്കളയിലെ വെട്ടുകത്തി
ഞങ്ങളോടൊപ്പം രാത്രി
ഉറങ്ങാൻ കൂട്ട് കൂടിയത്..

അച്ഛനില്ലാതായപ്പോഴാണ്
പറമ്പിലെ തേങ്ങയും
വാഴക്കുലകളും
ഇടയ്ക്ക് അപ്രത്യക്ഷമാകാൻ
തുടങ്ങിയത് ...

അച്ഛനില്ലാതായപ്പോഴാണ്
ആങ്ങളമാരായി
കരുതിയവരോക്കെയും
ആങ്ങളമാരല്ലെന്നു
മനസ്സിലായി തുടങ്ങിയത് .

അച്ഛനില്ലാതായപ്പോഴാണ്
ആണോരുത്തൻ
വീട്ടിലില്ലാത്തത്തിന്റെ ദോഷം
മനസ്സിലായി തുടങ്ങിയത് !

എന്ന് ഒരു പെൺകുട്ടി: :

29/12/2017

#പൂമൊട്ടുകൾ

"കുറച്ച് കഴിഞ്ഞു ഞാൻ വരും ഒരുങ്ങി നിന്നോ. ഇനി വെച്ചു താമസിപ്പിക്കണ്ട.... ഇന്ന് തന്നെ വേണം. "

"ഇക്കാ ഒന്നൂടെ ആലോചിച്ചിട്ട് പോരെ... ?"

"പറയാനുള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു സുമി. ഈ വിഷയത്തിൽ ഒരു ചർച്ച വേണ്ടാ.... എനിക്ക് വേണ്ടി മാത്രമല്ല ഈ തുരുമാനം നിനക്കും കൂടി വേണ്ടിയാ. "

"ഉമ്മയും ഉപ്പയും സമ്മതിക്കുന്നില്ല ഇക്കാ "

"എനിക്ക് ആരുടെയും സമ്മതം വേണ്ടങ്കിലോ.... ?"

സമീർ മുറിയിൽ നിന്നും പുറത്ത് ഇറങ്ങി. സുമിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി നിൽക്കുന്നത് കണ്ടിട്ടും കാണാത്ത പോലെ മുഖം തിരിച്ചു. ടേബിളിൽ വന്നിരുന്നു.

ഉമ്മ ആവി പറക്കുന്ന പുട്ടും കടലയും കൊണ്ട് വെച്ചു. അടുത്ത കസേരയിൽ ഉപ്പയും വന്നിരുന്നു. ഉമ്മയെയും ഉപ്പയെയും നോക്കാതെ സമീർ ഒരു കഷ്ണം പുട്ട്‌ എടുത്തു പ്ലെയിറ്റിൽ വെച്ചു ഉടച്ചു കടല കറി കോരി ഒഴിച്ചു.

"മോനെ ഇങ്ങനെയൊരു കാര്യം ഞങ്ങൾക്ക് പറയാൻ അവകാശമുണ്ടോയെന്ന് അറിയില്ല. എങ്കിലും പറയാതിരിക്കാൻ കഴിയുന്നില്ല. "

പുട്ടും കടലയും കുഴക്കുന്നതിന്റെ ഇടയിൽ സമീർ വാപ്പയുടെ മുഖത്തേക്ക് നോക്കി.

"ഞങ്ങൾക്കുമില്ലേ ആഗ്രഹം നിന്റെ കുട്ടിനെ കാണാനും താലോലിക്കാനും.പടച്ചോൻ തന്ന അനുഗ്രഹമാണ് അവളുടെ ഉള്ളിൽ തുടിക്കുന്ന ജീവൻ. അത്‌ വേണ്ടെന്ന് വെക്കരുത് മോനെ... "

അവന്റെ മറുപടിക്കായി വാപ്പയും ഉമ്മയും അവനെ നോക്കി. മുറിയുടെ വാതിലിൽ ചാരി സുമിയും.

"എല്ലാവർക്കും അറിയാലോ ഏഴ് കൊല്ലം നാട് കാണാതെ മരുഭൂമിയിൽ പണി എടുത്തു ഉണ്ടാക്കിയ ക്യാഷ് കൊണ്ടാണ് ഒരു ഷോപ്പ് തുടങ്ങിയത്. അത്‌ പച്ച പിടിച്ചു വരുന്നുള്ളു. ഇതുവരെയുള്ള മുഴുവൻ സമ്പാദ്യവും അതിൽ ഉണ്ട്... ഇങ്ങനെ ഒരു അവസരത്തിൽ ഒരു കുട്ടി വേണ്ടാ.. "

"സമീറെ അതൊക്കെ നോക്കിയാണോ കുട്ടിയെ വേണ്ടെന്ന് പറയുന്നത്. "

"അത്‌ മാത്രമല്ല. സുമി സ്കൂളിൽ ജോയിൻ ചെയ്തിട്ട് മൂന്ന് മാസം ആയിട്ടുള്ളു. ഒരു വർഷം തികച്ചാൽ ആ ജോലി സ്ഥിരമാകും.. അതുകൊണ്ട് ഇപ്പൊ ആരും ആഗ്രഹിക്കണ്ട. അഞ്ച്‌ മാസമല്ലേ ആയിട്ടുള്ളു കല്യാണം കഴിഞ്ഞിട്ട്... ഞങ്ങളൊന്നു സെറ്റ് ആവട്ടെ വാപ്പ. "

കുഴച്ച പുട്ട് ബാക്കി വെച്ച് ചായ കുടിച്ച് സമീർ ഇറങ്ങി.

സുമി അലമാരയിലെ കണ്ണാടിയിൽ നോക്കി നിന്ന് വലത്തേ കൈ വയറിൽ വെച്ചു.

ആൺ കുട്ടി ആയിരിക്കോ വാപ്പിച്ചിനെ പോലെ.

അതോ പെൺ കുട്ടിയോ ഉമ്മിച്ചിയെ പോലെ.

അവളുടെ ഹൃദയം പിടക്കാൻ തുടങ്ങി.അവൾ ഇപ്പൊ ഉമ്മയാണ്. ഏതൊരു ഉമ്മക്കാണ് ഉദരത്തിൽ കിളിർത്ത പൂമൊട്ടു വിരിയും മുൻപേ കൊഴിച്ചു കളയാൻ കഴിയുക.

ഉമ്മ അവളുടെ മുറിയിലേക്ക് കയറി ചെന്നപ്പോൾ കണ്ട കാഴ്ച ഉമ്മയുടെ കണ്ണിനെയും കണ്ണീർ വരുത്തി. സുമി ഉമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.

"അവൻ അങ്ങനെയാ മോളേ. തീരുമാനിച്ചാൽ പിന്നെ ആര് പറഞ്ഞാലും കേൾക്കില്ല. "

"ഉമ്മാ എന്റെ കുട്ടിക്ക് ഇപ്പൊ ജീവൻ ഉണ്ടാവോ... ഉമ്മാ. "

സമീർ പുറത്ത് പോയി വന്നതിനു ശേഷം സുമിയെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി. ബുള്ളറ്റിൽ ഗെയ്റ്റ് കടന്ന് പോകുന്നതും നോക്കി ഉമ്മയും ഉപ്പയും നിന്നു.

"ഇത്‌ എന്താ വേറെ വഴിലൂടെ പോകുന്നത്... ?"

"മറ്റേ വഴി നിറച്ചും കുണ്ടും കുഴിയാണ് സുമി "

ഉച്ചയോടെ ഡോക്ടറെ കണ്ട് അവർ തിരിച്ചെത്തി.

പച്ചക്കറിയും ഫ്രൂട്സും മരുന്നും സമീർ ഉമ്മയുടെ കൈയിൽ കൊടുത്തു ഉമ്മയെ നോക്കി പുഞ്ചിരിച്ചു. ഉമ്മ ആ പുഞ്ചിരിക്ക് മറുപടി കൊടുക്കാതെ മുഖം വീർപ്പിച്ചു,സുമിയുടെ കൈപിടിച്ചു.

അവളുടെ മുഖത്തു ഇപ്പോൾ സങ്കടമില്ല. കണ്ണുകളിലെ കണ്ണീരിന് പകരം തിളക്കം.

"ഉമ്മാ ഇതൊക്ക ഓളെ കൊണ്ട് തീറ്റിക്കണട്ടോ. എന്റെ മോന് ആരോഗ്യം ഉണ്ടാവട്ടേ. ഇനി രണ്ടാൾക്കും പേരകുട്ടിയെ കിട്ടാത്തത് കൊണ്ട് സങ്കടം വേണ്ടാ. "

ഉമ്മയുടെ മുഖം വിടർന്നു. സമീറിന്റെ കവിളിൽ ഉമ്മ സ്‌നേഹത്തോടെ ചുംബിച്ചു.

"അൽഹംദുലില്ലഹ് ..... നീ എന്റെ പ്രാർത്ഥന കേട്ടു "

ഉമ്മ സുമിയെയും കൊണ്ട് അകത്തേക്ക് പോയി.വാപ്പ സമീറിന്റെ അരികിൽ വന്നവന്റെ കൈയിൽ പിടിച്ചു.

"മോനെ,ചിലപ്പോൾ ചില തീരുമാനങ്ങൾ മാറ്റേണ്ടി വരും.എല്ലാവരുടെയും സന്തോഷത്തിന് വേണ്ടി. ഇപ്പൊ എന്റെ മോനോട് വാപ്പാക്ക് ഇത്തിരി ബഹുമാനം തോന്നുന്നുണ്ട്... എന്താ ഇപ്പൊ ഇങ്ങനെ തീരുമാനിക്കാൻ... ? "

"ഉമ്മയുടെ വയറ്റിൽ ഞാൻ ഉണ്ടായപ്പോൾ വാപ്പയും ഉമ്മയും എന്നെ വേണ്ടെന്ന് വെച്ചിരുന്നങ്കിൽ ഞാൻ ഉണ്ടാകുമായിരുന്നില്ലല്ലോ... അതോർത്തപ്പോൾ... എന്റെ മനസ്സിലും ഉണ്ട് വാപ്പ,എന്റെ കുട്ടിയെ വേണ്ടെന്ന് വെക്കുമ്പോൾ സങ്കടം. "

ജന്മം കൊടുക്കാൻ വിധിക്കപ്പെട്ട മാതാപിതാക്കൾ തന്നെ സ്വന്തം ചോരയുടെ കൊലയാളികൾ ആവാതിരിക്കാൻ നമുക്ക് ശ്രമിക്കാം.

"മൊട്ടായെങ്കിൽ പൂവായി വിരിയട്ടെ അല്ലേ.. ?"

നവാസ് ആമണ്ടൂർ.

വായന ഇഷ്ടമാണോPls comment
28/12/2017

വായന ഇഷ്ടമാണോ
Pls comment

15/12/2017

Hd

Address

Farook College
Calicut
673632

Website

Alerts

Be the first to know and let us send you an email when വായനശാല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category