IAL kerala

IAL kerala Political organization

അഭിവാദ്യങ്ങൾ
19/02/2025

അഭിവാദ്യങ്ങൾ

കോടതി സമയമാറ്റം സ്വീകാര്യമല്ലെന്നാവശ്യമുന്നയിച്ച് ഐ.എ എൽ പ്രതിനിധി സംഘം ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായിക്ക് നിവേദനം നൽകു...
30/09/2023

കോടതി സമയമാറ്റം സ്വീകാര്യമല്ലെന്നാവശ്യമുന്നയിച്ച് ഐ.എ എൽ പ്രതിനിധി സംഘം ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായിക്ക് നിവേദനം നൽകുന്നു.

കോടതി പ്രവൃത്തി സമയമാറ്റം : ഹൈക്കോടതി നിർദ്ദേശം സ്വീകാര്യമല്ല. ഐ.എ.എൽ.

ജില്ലാ കോടതി മുതൽ താഴേ തട്ടിലുള്ള കീഴ്ക്കോടതികളുടെ വിചാരണാ പ്രവർത്തി സമയം രാവിലെ 11 മണിയിൽ നിന്ന് 10 മണി ആക്കാനുള്ള ഹൈക്കോടതിയുടെ നിർദ്ദേശത്തിനെതിരെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ് (IAL) ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിവേദനം നൽകി. അനാവശ്യമായി സമയം മാറ്റിയാൽ അഭിഭാഷകർക്കും ന്യായാധിപർക്കും വ്യവഹാരികൾക്കും അഡ്വക്കേറ്റ് ക്ലർക്കുമാർക്കും നിരവധി പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുമെന്നും അതുവഴി കാര്യക്ഷമവും ഗുണപരവുമായ നീതി നിർവഹണത്തിന് തടസ്സം ഉണ്ടാകുമെന്നും നിവേദനത്തിൽ ഐ.എ.എൽ വ്യക്തമാക്കുന്നു. അതോടൊപ്പം ഇ ഫയലിംഗ് മൂലം അഭിഭാഷകർ നേരിടുന്ന പ്രയാസങ്ങൾ കണക്കിലെടുത്ത് ഇ ഫയലിംഗ് നിർബന്ധമാക്കരുതെന്നും ഐ.എ.എൽ ചീഫ് ജസ്റ്റിസ് ആഷിശ് ജെ. ദേശായിയോട് അഭ്യർത്ഥിച്ചു.

അഡീഷണൽ അഡ്വക്കേറ്റ് ജനറലും ഐ.എ.എൽ സംസ്ഥാന പ്രസിഡന്റുമായ അഡ്വ.KP ജയചന്ദ്രൻ, ഐ.എ.എൽ സംസ്ഥാന സെക്രട്ടറി അഡ്വ. സി.ബി.സ്വാമിനാഥൻ, ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.A ജയശങ്കർ, ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ.അയൂബ്ഖാൻ,
സംസ്ഥാന സമിതിയംഗം അഡ്വ. ഹരീഷ് വാസുദേവൻ, ഹൈക്കോടതി യൂണിറ്റ് പ്രസിഡന്റ് അഡ്വ.എം.എച്ച് ഹനിൽ കുമാർ എന്നിവർ നേതൃത്വം നൽകിയ IAL സംഘമാണ് ചീഫ് ജസ്റ്റിസിന് നിവേദനം നൽകിയത്. ഇപ്പോഴാണ് സമയമാറ്റ നിർദ്ദേശത്തെപ്പറ്റി അറിയുന്നതെന്നും, IAL മുന്നോട്ടുവെച്ച പ്രായോഗിക പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും ബഹു.ചീഫ് ജസ്റ്റിസ് IAL നേതൃത്വത്തെ അറിയിച്ചു.

23/07/2023

Address

Calicut
673301

Telephone

+9567568035

Website

Alerts

Be the first to know and let us send you an email when IAL kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share