30/01/2026
ഗാന്ധിജിയെ ഓർക്കാം
കേരളത്തെ കാക്കാം
എന്നെ മുദ്രാവാക്യമുയർത്തി DYFI SFI AIDWA കോഴിക്കോട് ജില്ലാ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വർഗ്ഗീയതയ്ക്കെതിരെ കോഴിക്കോട് മുതലക്കുളത്ത് ബഹുജന സംഗമം സംഘടിപ്പിച്ചു. പ്രമുഖമനുഷ്യാവകാശ പ്രവർത്തക ശ്വേതാ ഭട്ട് ഉദ്ഘാടനം ചെയ്തു. AlDWA ജില്ലാ സിക്രട്ടറി യു.സുധർമ അധ്യക്ഷത വഹിച്ചു. DYFI സംസ്ഥാന പ്രസിഡൻ്റ് വി. വസീഫ് , AIDWA സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. പുഷ്പജ അഭിവാദ്യം ചെയ്തു. CPIM ജില്ലാ സിക്രട്ടറി സ:എം.മെഹബൂബ് ശ്വോതാഭട്ടിന് ഉപഹാരം കൈമാറി. AIDWA ജില്ലാ പ്രസിഡൻ്റ് നഫീസാ കൊയിലോത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. DYFI ജില്ലാ സിക്രട്ടറി അഡ്വ എൽ.ജി ലിജീഷ് സ്വാഗതവും SFI ജില്ലാ സിക്രട്ടറി അമൽ രാജ് കല്ലേരി നന്ദിയും പറഞ്ഞു.