ABVP Kozhikode MAHA NAGAR

ABVP Kozhikode  MAHA NAGAR ABVP - Akhil Bharatiya Vidyarthi Parishad
::: KNOWLEDGE :::
::: CHARACTER :::
::: UNITY :::
Be a Part of Worlds Largest Students Organisation.

Be the part of Nationalism.. || OFFICIAL FACEBOOK PAGE OF ABVP KOZHIKODE MAHANAGAR ||
(അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് കോഴിക്കോട് മഹാനഗർ )

27/12/2024
ആശംസകൾ 🧡
08/07/2024

ആശംസകൾ 🧡



ജൂലൈ 9ദേശീയ വിദ്യാർത്ഥി ദിനം എബിവിപി സ്ഥാപന ദിനം
08/07/2024

ജൂലൈ 9
ദേശീയ വിദ്യാർത്ഥി ദിനം
എബിവിപി സ്ഥാപന ദിനം



എബിവിപി കക്കോടി സ്ഥാനീയസമിതി രൂപീകരിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ,കോഴിക്കോട് മഹാനഗർ സെക്രട്ടറി അമർനാഥ്,നഗ...
01/10/2023

എബിവിപി കക്കോടി സ്ഥാനീയസമിതി രൂപീകരിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ,കോഴിക്കോട് മഹാനഗർ സെക്രട്ടറി അമർനാഥ്,നഗർ വൈസ് പ്രസിഡന്റ്‌ ആനന്ദ് എന്നിവർ പങ്കെടുത്തു. സ്ഥാനീയ സമിതി കൺവീനർ ആയി ശ്രീഹരി,ജോയിന്റ് കൺവീനർ ആയി വൈഷ്ണവ് എന്നിവരെ തിരഞ്ഞെടുത്തു....

ABVP മാളിക്കടവ് ഗവണ്മെന്റ് ITI യൂണിറ്റ് സ്ഥാപിച്ചു.സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ പങ്കെടുത്തു.പുതിയ നേതൃത്വം നിശ...
30/09/2023

ABVP മാളിക്കടവ് ഗവണ്മെന്റ് ITI യൂണിറ്റ് സ്ഥാപിച്ചു.സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ പങ്കെടുത്തു.പുതിയ നേതൃത്വം നിശ്ചയിച്ചു. പ്രസിഡന്റ്‌ അധീവ്.സി പി സെക്രട്ടറി ജിഷ്ണു.കെ കെ എന്നിവരെ തിരഞ്ഞെടുത്തു.

എബിവിപി കുണ്ടുപ്പറമ്പ് സ്ഥാനീയസമിതി രൂപീകരിച്ചു. സംസ്ഥാനസമിതിയംഗം കെ.ടി  അതുൽദാസ്,കോഴിക്കോട് മഹാനഗർ സെക്രട്ടറി അമർനാഥ് എ...
30/09/2023

എബിവിപി കുണ്ടുപ്പറമ്പ് സ്ഥാനീയസമിതി രൂപീകരിച്ചു. സംസ്ഥാനസമിതിയംഗം കെ.ടി അതുൽദാസ്,കോഴിക്കോട് മഹാനഗർ സെക്രട്ടറി അമർനാഥ് എന്നിവർ പങ്കെടുത്തു. സ്ഥാനീയ സമിതി കൺവീനർ ആയി നന്ദഗോപൻ,ജോയിന്റ് കൺവീനർ ആയി മിഥുൻദാസ്,SFS ഇൻചാർജ് ആയി കാശിനാഥ്,SFD ഇൻചാർജ് ആയി ശ്രീഹരി,കലാമഞ്ജ് ഇൻചാർജ് ആയി തുളസി എന്നിവരെ തിരഞ്ഞെടുത്തു....

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കിയ ശ്രീനാരായണഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. 1928ല്‍ ശ...
22/09/2023

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കിയ ശ്രീനാരായണഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. 1928ല്‍ ശിവഗിരിയില്‍ വച്ചാണ് ഗുരു സമാധിയടഞ്ഞത്.

ഗുരുവിന്റെ പരിപാവനമായ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. അറിവും, വിദ്യാഭ്യാസവും, ക്ഷേത്ര ദര്‍ശനം പോലും അധസ്ഥിതര്‍ക്ക് നിഷിദ്ധമായിരുന്ന കാലഘട്ടത്തില്‍ ചെമ്പഴന്തി എന്ന ഗ്രാമത്തില്‍ മാടനാശാന്റെയും, കുട്ടിയമ്മയുടേയും പുത്രനായി ജനിച്ച നാണുവില്‍നിന്ന് പില്‍ക്കാലത്ത് ശ്രീ നാരായണഗുരു ഇന്ന് ലോകമാകെ ആദരിക്കുന്ന മഹാത്മാവിലേക്ക് ഉയര്‍ന്നത് മനുഷ്യസാഹോദര്യത്തിലധിഷ്ടിതമായ ദാര്‍ശനികതയിലൂടെയാണ്.

പൊതുസമൂഹധാരയില്‍ പ്രവേശിക്കാനനുവദിക്കാതെ മാറ്റി നിര്‍ത്തിയ അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തി ഗുരുദേവന്‍. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക് ദേവാലയങ്ങളുണ്ടാക്കി. വിദ്യ നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി വിദ്യാലയങ്ങളാരംഭിച്ചു. അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവന്‍ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് പില്‍ക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനസ്രോതസ്.

സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സാമൂഹിക വിപത്തുക്കള്‍ക്കെതിരെ അദ്ദേഹം സധൈര്യം രംഗത്തിറങ്ങി.ജന മനസുകളില്‍ വിപ്ലവം സൃഷ്ടിച്ച് മഹത്തായ സാമൂഹിക മാറ്റം കൊണ്ടുവന്നു.

തന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കാനായി അദ്ദേഹം 1903ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു. എഴുപത്തിരണ്ട് വര്‍ഷത്തെ ജീവിതത്തില്‍ 42 വര്‍ഷക്കാലം കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു ഗുരുദേവന്‍.

ജീവിച്ചിരുന്നപ്പോഴും സമാധിയായതിന് ശേഷവും ശ്രീ നാരായണ ഗുരുവിനെ പോലെ ഇത്രയേറെ ആരാധനയ്‌ക്കും പഠനത്തിനും വിധേയമായ മറ്റൊരു മഹദ് വ്യക്തി ലോകചരിത്രത്തില്‍ അപൂര്‍വമാണ്.
തന്റെ ജീവിതം കൊണ്ട് മഹാ വിപ്ലവം തീര്‍ത്ത ആ മഹത് വ്യക്തിത്വത്തെ ഓര്‍മ്മിക്കുന്നതാവട്ടെ ഇന്നത്തെ ദിനം.

*🛑FB Live alert**"വനിത സംവരണ ബിൽ" -ഭാരത ചരിത്രത്തിലെ നാഴിക്കല്ല്...*ABVP സംസ്ഥാന ജോയിന്റ് സെക്രട്ടറി കല്യാണി ചന്ദ്രൻ ABV...
21/09/2023

*🛑FB Live alert*
*"വനിത സംവരണ ബിൽ" -ഭാരത ചരിത്രത്തിലെ നാഴിക്കല്ല്...*

ABVP സംസ്ഥാന ജോയിന്റ് സെക്രട്ടറി കല്യാണി ചന്ദ്രൻ ABVP Kerala ഫെയ്സ്ബുക്ക് പേജിൽ ലൈവായി സംസാരിക്കുന്നു.
ഇന്ന് വൈകിട്ട് 7:00 PM...

Stay Tuned @ https://www.facebook.com/ABVPKeralaOfficial?mibextid=ZbWKwL

സമരങ്ങളും പ്രതിഷേധങ്ങളും ജനാധിപത്യത്തിന്റെ നട്ടെല്ല്, സമരക്കരം ചുമത്താനുള്ള സർക്കാർ നിലപാട് അപഹാസ്യം -എബിവിപിപ്രകടനങ്ങൾക...
21/09/2023

സമരങ്ങളും പ്രതിഷേധങ്ങളും ജനാധിപത്യത്തിന്റെ നട്ടെല്ല്, സമരക്കരം ചുമത്താനുള്ള സർക്കാർ നിലപാട് അപഹാസ്യം -എബിവിപി

പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും കരം ചുമത്തിയ സർക്കാർ നടപടി ജനാധിപത്യത്തിന് തുരങ്കം വെക്കുന്ന നിലപടാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. യോജിപ്പും വിയോജിപ്പും കൂടിച്ചേരുന്നതാണ് ജനാധിപത്യം. വിയോജിപ്പുകൾക്കും വിമർശനങ്ങൾക്കും കൂച്ചുവിലങ്ങിടുന്നതാണ് സർക്കാർ നടപടി. സമരങ്ങളുടെ ചരിത്രത്തെ പറ്റി ഊറ്റം കൊള്ളുന്ന ഇടതുപക്ഷം ഇത്തരമൊരു ജനധിപത്യഹത്യയ്ക്ക് നേതൃത്വം നൽകുന്നത് അപഹാസ്യമാണ്.

നാം നേടിയെടുത്ത സ്വാതന്ത്ര്യം പോലും ധീരദേശാഭിമാനികളുടെ സഹന സമരത്തിന്റെ പിൻബലത്തിലാണ്. സമൂഹത്തിന്റെ അടിത്തട്ടിലുള്ള മനുഷ്യർക്കും സമരം ചെയ്യാനും വിയോജിക്കാനുമുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ കാതൽ എന്നിരിക്കെ പണം അടച്ചാൽ മാത്രമേ പ്രതിഷേധിക്കാൻ സാധിക്കുള്ളു എന്നുള്ളത് തികഞ്ഞ ഫാസിസമാണ്. പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലയിടാനുള്ള തീരുമാനം ചരിത്രത്തെ നോക്കി പല്ലിളിച്ചുകാട്ടലാണ്. ഭരണകൂടത്തിന്റെ അസഹിഷ്‌ണുതയാണ് പുറത്തുവരുന്നത്. പ്രതിഷേധിക്കാനുള്ള പ്രാഥമിക സ്വാതന്ത്ര്യംപോലും നിഷേധിക്കുന്ന ഫാസിസ്റ്റു കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പ്പിക്കുന്ന നിലപാടുകള്‍ക്കെതിരെ പ്രതരൊധമുയർത്തേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ആവശ്യകതയാണ്. പടിവാതില്‍ക്കലെത്തിയ ഫാസിസം പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്തുമ്പോൾ നിശ്ശബ്ദരായിരുന്നവര്‍ ചരിത്രത്തോടും സമൂഹത്തോടും കാണിച്ചത് കൊടിയ അനീതിയാണെന്ന യാഥാർഥ്യം നമുക്കുമുന്നിലുണ്ട്. ജനാധിപത്യത്തിന്റെ പുതിയ മാതൃകകൾ കാഴ്ചവയ്ക്കാൻ ബാധ്യതയുള്ള തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങളിലൂടെ അട്ടിമറിക്കുന്നത് ജനങ്ങളുടെ അവകാശങ്ങളെയാണ്.
വിയോജിപ്പു പ്രകടിപ്പിക്കുക എന്നതു ജനാധിപത്യ വ്യവസ്ഥിതിയിൽ ന്യായമായ അവകാശമായിരിക്കെത്തന്നെ അധികാരം ഉപയോഗിച്ചു ഫാസിസം അടിച്ചേൽപ്പിക്കുന്നതിലൂടെ തോൽക്കുന്നതു നമ്മുടെ ജനാധിപത്യമാണ്, നിഷേധിക്കപ്പെടുന്നതു ജനങ്ങളുടെ അവകാശവും. സമരത്തിന് കരം പിരിച്ച് കൂച്ചുവിലങ്ങിടാനുള്ള സർക്കാർ നടപടിക്കെതിരെ എബിവിപി പ്രത്യക്ഷ സമരത്തിന് നേതൃത്വം നൽകും..

എബിവിപി പുതിയങ്ങാടി സ്ഥാനീയസമിതി രൂപീകരിച്ചു. കോഴിക്കോട് മഹാനഗർ സെക്രട്ടറി അമർനാഥ്, നഗർ വൈസ് പ്രസിഡന്റ്‌ ആനന്ദ് എന്നിവർ ...
20/09/2023

എബിവിപി പുതിയങ്ങാടി സ്ഥാനീയസമിതി രൂപീകരിച്ചു. കോഴിക്കോട് മഹാനഗർ സെക്രട്ടറി അമർനാഥ്, നഗർ വൈസ് പ്രസിഡന്റ്‌ ആനന്ദ് എന്നിവർ പങ്കെടുത്തു. സ്ഥാനീയ സമിതി കൺവീനർ ആയി അഞ്ചൽ. ടി ,ജോയിന്റ് കൺവീനർ അവന്തിക ഷിജു എന്നിവരെ തിരഞ്ഞെടുത്തു....

Address

Kozhikode
Calicut

Alerts

Be the first to know and let us send you an email when ABVP Kozhikode MAHA NAGAR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ABVP Kozhikode MAHA NAGAR:

Share