Ksu Gasc Calicut

Ksu Gasc Calicut Official page of KSU Govt Arts & Science College Kozhikode Unit
Progressive Thought
Secular Vision
Democratic Action
(Neel Salaam )

വിദ്യാർഥികളുടെ യാത്രാ കൺസെഷൻ ഉയർത്താൻ സർക്കാർ ഒരിക്കലും തയ്യാറാകരുത്..!! ക്യാമ്പസിൽ KSU നടത്തിയ പോസ്റ്റർ ക്യാമ്പയിൻ..! 💙...
27/11/2021

വിദ്യാർഥികളുടെ യാത്രാ കൺസെഷൻ ഉയർത്താൻ സർക്കാർ ഒരിക്കലും തയ്യാറാകരുത്..!! ക്യാമ്പസിൽ KSU നടത്തിയ പോസ്റ്റർ ക്യാമ്പയിൻ..!

💙

10/02/2021

എന്നാണ് ഈ കണ്ണീരിന് സർക്കാർ ഉത്തരം നൽകുക..??!!

വർഗീയത വേണ്ടാ...
ജോലി മതി...🔥

"ഏട്ടൻ ആണ് ഞങ്ങളുടെ സ്വന്തം ഏട്ടൻ"ഭരണം തുടങ്ങിയ അന്നുമുതൽ വിദ്യാർത്ഥി വിരുദ്ധ നിലാപാട് സ്വീകരിക്കുന്ന പിണറായി സർക്കാരിന്...
23/09/2020

"ഏട്ടൻ ആണ് ഞങ്ങളുടെ സ്വന്തം ഏട്ടൻ"

ഭരണം തുടങ്ങിയ അന്നുമുതൽ വിദ്യാർത്ഥി വിരുദ്ധ നിലാപാട് സ്വീകരിക്കുന്ന പിണറായി സർക്കാരിന്റെ കണ്ണിലെ കരടും തലവേദനയുമാണ് ഞങ്ങളുടെ പ്രസിഡന്റ്....
കേരളത്തിലെ വിദ്യാർത്ഥികളുടെ മനസിലെ കിരീടം വെക്കാത്ത വിദ്യാർത്ഥി നേതാവ് പി എസ് സി വിഷയത്തിൽ ഐതിഹാസിക
സഹന സമരം നയിച്ചതോടെ കേരളത്തിലെ യുവാക്കളും അദ്ദേഹത്തെ ഏറ്റെടുത്തു....

ആ ഇതിഹാസ നായകനെ ഞങളുടെ സ്വന്തം പ്രസിഡന്റിനെ തകർക്കാൻ തളർത്താൻ പഠിച്ച പണി
പതിനെട്ടും നോക്കി പിണറായിയും കൂട്ടരും....

ആദ്യം കുറെ കാക്കി ഇട്ട ഗുണ്ടകളെ ഇറുക്കി സമരത്തിനിടയ്ക്ക് തിരഞ്ഞു പിടിച്ചു... വളഞ്ഞിട്ട് തല്ലി...
ആദ്യം കൈ തല്ലി ഒടിച്ചു പിന്നെ തല തല്ലി തകർത്തു ... കാല് തല്ലി ഒടിച്ചു അങ്ങനെ ഓരോ സമരത്തിനിടയ്ക്കും തിരഞ്ഞു പിടിച്ചു തല്ലിച്ചു..... ഓരോ സമരം കഴിയുമ്പോളും ആവേശം കൂടി എന്നല്ലാതെ തെല്ലും കുറഞ്ഞില്ല

രണ്ടാമത് ഒരു ശ്രമം നടത്തി യൂണിവേഴ്സിറ്റി കോളേജിലെ പേ പിടിച്ച നായകളെ (SFI ഗുണ്ടകളെ) ഇറക്കിവിട്ട് മാധ്യമങ്ങളും പോലീസും നോക്കി നിൽക്കെ ക്രൂരമായി തല്ലിച്ചു.... അതോടെ കെ എം അഭിജിത്ത് എന്ന യുവ നേതാവ് ഒരു ജ്വവലയായ് കേരളമാകെ പടർന്നു ചർച്ച ചെയ്യാൻ തുടങ്ങി

ഇപ്പൊ ഇതാ എല്ലാവരെയും ശെരിപ്പെടുത്തുന്ന സൈബർ ഗുണ്ടകൾ ഇറങ്ങിയിരിക്കുന്നു.....ശെരിപ്പെടുത്താൻ....😄😄😄😏

കെ എം അഭിജിത്ത് എന്ന് കേൾക്കുമ്പോ നിങ്ങളെ ഉള്ളിലെ ആ ചങ്കിടിപ്പുണ്ടല്ലോ അതാണ് ഞങ്ങൾക്ക് ആവേശം പകരുന്നത്...💙💙💙

💙💙💙
18/09/2020

💙💙💙

അഭിമാനമാണ്💙💙💙
16/09/2020

അഭിമാനമാണ്💙💙💙

 #ജനകീയ_അവിശ്വാസ_പ്രമേയത്തിൽ പങ്കാളിയാവാൻ ഈ ലിങ്കിൽ പോയി e-card ജനറേറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുക https://udyf.in/protest...
29/07/2020

#ജനകീയ_അവിശ്വാസ_പ്രമേയത്തിൽ പങ്കാളിയാവാൻ ഈ ലിങ്കിൽ പോയി e-card ജനറേറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുക

https://udyf.in/protest/

പ്രമേയം :
ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉൾപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്യുകയും, രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന കേസിൽ എന്‍ ഐ എയും കസ്റ്റംസും ചോദ്യം ചെയ്ത് വരികയുമാണ്. കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് നടത്തുന്ന പ്രതികളുമായി മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കുള്ള ബന്ധം ആരും നിഷേധിക്കുന്നില്ല. ആഭ്യന്തര വകുപ്പും ഇന്റലിജന്‍സും മുഖ്യമന്ത്രിയുടെ കീഴിലാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാതെയാണ് കള്ളക്കടത്ത് സംഘങ്ങൾ സെക്രട്ടേറിയറ്റിൽ സ്വൈര്യവിഹാരം നടത്തിയതെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് തൽസ്ഥാനത്ത് തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്.

സംസ്ഥാന ഐ ടി വകുപ്പിന്റെ സ്‌പേസ് പ്രോജക്ട്, ഇ- മൊബിലിറ്റി, കെ ഫോണ്‍ തുടങ്ങിയ പദ്ധതികള്‍ സംശയത്തിന്റെ നിഴലിലാണ്. സംസ്ഥാന ഐ ടി വകുപ്പ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ നിയന്ത്രണത്തിലാണ്. സ്പ്രിംഗ്ളർ, ബ്രൂവെറി-ഡിസ്റ്റലറി, പമ്പയിലെ മണൽ വാരൽ, ബെവ്ക്യൂ ആപ്പ് തുടങ്ങി അഴിമതിയുടെ നീണ്ട പട്ടികയാണ് ഈ സർക്കാറിന് ബാലൻസ് ഷീറ്റായി ഉള്ളത്.

പി.എസ്.സി പരീക്ഷ എഴുതി റാങ്ക് പട്ടികയിൽ ഇടം നേടിയിട്ടും ജോലി ലഭിക്കാതെ അവസരത്തിനായി കാത്ത് നിൽക്കുന്നത് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ്. കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലും, സി ഡിറ്റിലും മറ്റനേകം സർക്കാർ സ്ഥാപനങ്ങളിലും അനര്‍ഹര്‍ ജോലി ചെയ്യുകയാണ്. പിന്‍വാതില്‍ നിയമനങ്ങളും, സ്വജനപക്ഷപാതവും സംസ്ഥാനത്തിന് തന്നെ നാണക്കേടായി മാറിയിരിക്കുന്നു. മന്ത്രിമാരുടെ ബന്ധുക്കൾക്കും പാർട്ടിക്കാരുടെ സ്വന്തക്കാർക്കും മാത്രമേ ജോലി ലഭിക്കുകയുള്ളൂ എന്ന സ്ഥിതിയാണ് സംസ്ഥാനത്ത് നില നിൽക്കുന്നത്. പത്താം ക്ലാസ് പോലും പാസാവാത്ത സ്വപ്ന സുരേഷുമാർക്ക് ലക്ഷങ്ങൾ ശമ്പളം നൽകി ഉന്നത ജോലി നൽകുകയും, സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കഠാര കുത്തിയിറക്കുന്നവന് കോപ്പിയടിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്താൻ സൗകര്യമൊരുക്കുകയും ചെയ്യുമ്പോൾ ഉന്നത വിദ്യാഭ്യാസം നേടിയവർ തൊഴിലിനായി തെരുവിൽ അലയേണ്ടി വരികയാണ്. ഇതംഗീകരിക്കാനാവില്ല.

കണ്ണൂര്‍ ജില്ലയിലെ പാലത്തായി പീഡനക്കേസില്‍ പ്രതിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി ആഭ്യന്തരവകുപ്പ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കുറ്റപത്രത്തില്‍ പോക്സോ വകുപ്പുകള്‍ ഒഴിവാക്കിയത് പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു. കേസ് അന്വേഷിക്കുന്ന ഡി ഐ ജി തന്നെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. നേരത്തെ വാളയാര്‍ പീഡനക്കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും പിണറായിയുടെ പോലീസ് തന്നെയായിരുന്നു. പാലത്തായിയിലെ ബി.ജെ.പിക്കാരനായ പ്രതിയെ രക്ഷപ്പെടുത്താനിട്ട പാലം NIA അന്വേഷിക്കുന്ന കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷപ്പെടുത്തുന്നത് വരെ നീളുമോ എന്നാണ് ഇനി അറിയാനുള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്ത്രീവിരുദ്ധവും, ശിശുവിരുദ്ധവും ആയി മാറുകയാണ്. സംസ്ഥാന ബാലാവകാശ കമ്മീഷനും, വനിതാകമ്മീഷനും ഭരണകക്ഷിയുടെ വക്താക്കളായി അധപതിക്കുകയും, ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു.

കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. കോവിഡ് പ്രതിരോധത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് പകരം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പരസ്യം നല്‍കാനും, പ്രതിഛായ സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ടെസ്റ്റുകൾ അപര്യാപ്തമായതും വ്യാപനം തടയാൻ മുൻകരുതൽ നടപടികൾ എടുക്കാത്തതും കോവിഡ് പ്രതിരോധ രംഗത്തെ വീഴ്ചകളാണ്. കൂടണയാൻ കാത്ത് നിന്ന പ്രവാസികളെ രോഗവാഹകരായി ചിത്രീകരിച്ച് തടയാൻ ശ്രമിച്ചതും പ്രവാസ ലോകത്ത് മരിച്ച് വീണവർക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം നൽകാതിരുന്നതും നമുക്ക് മറക്കാനാവില്ല. അതേ സമയം പ്രളയദുരിതാശ്വാസ ഫണ്ട് പാർട്ടി നേതാക്കൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുന്ന ഗതികേടിനും കേരളം സാക്ഷിയായി.

സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാര്‍ പൂർണ്ണമായും പരാജയപ്പെട്ടതോടെ അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികാവകാശം പിണറായി സര്‍ക്കാറിന് നഷ്ടപ്പെട്ടിരിക്കുന്നു. ഈ ജനവിരുദ്ധ LDF സര്‍ക്കാറിനെതിരെയുള്ള അവിശ്വാസപ്രമേയം ഞാനും അവതരിപ്പിക്കുന്നു.

30/05/2020
അഖിലേന്ത്യാ ഐ.ഐ.ടി എൻട്രൻസിൽ ഒന്നാം റാങ്ക് നേടിയ മലയാളി വിദ്യാർത്ഥിനിയാണ് ഫാത്തിമ ലത്തീഫ്. ഇക്കഴിഞ്ഞ ഒമ്പതാം തിയ്യതി മദ്...
14/11/2019

അഖിലേന്ത്യാ ഐ.ഐ.ടി എൻട്രൻസിൽ ഒന്നാം റാങ്ക് നേടിയ മലയാളി വിദ്യാർത്ഥിനിയാണ് ഫാത്തിമ ലത്തീഫ്. ഇക്കഴിഞ്ഞ ഒമ്പതാം തിയ്യതി മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റൽ മുറിയിൽ അവൾ തൂങ്ങി മരിച്ചു. തന്റെ മരണത്തിനു കാരണം അധ്യാപകനായ സുദർശൻ പത്മനാഭനാണെന്ന് എഴുതിവെച്ചാണ് അവൾ ആത്മഹത്യ ചെയ്തത്. ദ്രോഹിക്കപ്പെടാൻ മാത്രം ഫാത്തിമ ഒന്നും ചെയ്തിട്ടില്ല. പക്ഷേ, അവളുടെ പേര് ഫാത്തിമ എന്നായിരുന്നു. .
ആത്മഹത്യ ചെയ്യുമ്പോൾ മാത്രമാണ് നമ്മൾ അറിയുന്നത്. അദ്ധ്യാപകരുടെ ജാതി പീഡനവും വർഗ്ഗീയതയും കാരണം ഉന്നത കലാലയങ്ങളിൽ എത്രയെത്ര കുട്ടികളാണ് ഗതികെട്ടു കഴിയുന്നത്! രോഹിത് വെമുലക്കു ശേഷം രാജ്യം ചർച്ച ചെയ്യേണ്ട വിഷയമാണ് ഫാത്തിമയുടേത്. ഫാത്തിമയുടെ അധ്യാപകനായിരുന്ന റിയാദിലെ സുഹൃത്ത് എം. ഫൈസൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ഹൃദയവേദനയോടെയാണ് വായിച്ചു തീർത്തത്. ചെറുപ്പം മുതലേ നല്ല വായനയുള്ള പെൺകുട്ടി. എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടുന്നവൾ. ഇനിയീ ലോകത്ത് അവളില്ല. .
വർഗ്ഗീയതയും ജാതി ചിന്തയും തലക്കു പിടിച്ചാൽ എത്ര ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും കാര്യമില്ലെന്ന് തെളിയിക്കുകയാണ് ഈ അധ്യാപകർ. എത്ര കഴിവുള്ള കുട്ടികളും അധ്യാപകർ നൽകുന്ന ഇന്റേണൽ മാർക്കെന്ന പിച്ചച്ചോറിനു വേണ്ടി ഇരന്നും ഇഴഞ്ഞും കഴിഞ്ഞുകൂടുന്ന കാഴ്ച വിദ്യാഭ്യാസ മേഖലയിലെ ദയനീയതാണ്. രാജ്യത്തെ ഉന്നത കലാലയങ്ങളിലും സർവ്വകലാശാലകളിലും പിടിമുറുക്കിയ സംഘ്പരിവാർ ഭീകരതയുടെ അവസാനത്തെ അടയാളം കൂടിയാണ് ഫാത്തിമ. എന്തു വിശ്വസിച്ചാണ് നമ്മുടെ കുട്ടികളെ ഇത്തരം സ്ഥാപനങ്ങളിലേക്ക് പറഞ്ഞയക്കുക!

ഫാത്തിമ മരിച്ചതല്ല. കൊന്നതാണ്. അവളുടെ നീതിക്കു വേണ്ടി ശബ്ദമുയരട്ടെ. -ഷെരീഫ് സാഗർ

ശിശുദിനം ആഘോഷിക്കുമ്പോൾ മറന്ന് പോകരുത് നമ്മുടെ 2പിഞ്ചു സഹോദരികളെ,    കാലം എത്ര കഴിഞ്ഞാലും...         നമ്മളെ പോലെ ഈ ശിശുദ...
14/11/2019

ശിശുദിനം ആഘോഷിക്കുമ്പോൾ മറന്ന് പോകരുത് നമ്മുടെ 2പിഞ്ചു സഹോദരികളെ, കാലം എത്ര കഴിഞ്ഞാലും... നമ്മളെ പോലെ ഈ ശിശുദിനത്തിൽ സന്ധോഷിക്കേണ്ട 2മുഖങ്ങൾ ആയിരുന്നു അത്. ആ പിഞ്ചു ഹൃദയങ്ങളോട് ഈ ക്രൂര പാപം ചെയ്ത പ്രതികളെ നിയമത്തിന് മുമ്പിൽ എത്രയും പെട്ടന് കൊണ്ടവരണം..

's

നവംബർ 14ശിശുദിനത്തോടനുബദ്ധിച് നമ്മളിൽ ഓരോരുത്തരിലും നിന്ന് നഷ്ട്ടമായ ആ ബാല്യ കാലത്തേക്കുള്ള തിരിഞ്ഞുനോട്ടം *UDSF Gasc Un...
09/11/2019

നവംബർ 14
ശിശുദിനത്തോടനുബദ്ധിച് നമ്മളിൽ ഓരോരുത്തരിലും നിന്ന് നഷ്ട്ടമായ ആ ബാല്യ കാലത്തേക്കുള്ള തിരിഞ്ഞുനോട്ടം *UDSF Gasc Unit* ആർട്സ് കോളേജിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ബാല്യകാല ചിത്രങ്ങളുടെ മത്സരം *നിയമാവലികൾ*
1.ആർട്സ് കോളേജിലെ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും മത്സരം
2.UDSF ഇൻസ്റ്റാഗ്രാം പേജിൽ എല്ലാ ഫോട്ടോയും അപ്‌ലോഡ് ചെയ്യുന്നതാണ്. *ലൈക്കുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും* വിജയികളെ തിരഞ്ഞെടുക്കൽ.
3.നവംബർ 12 ന് ശേഷം വരുന്ന എൻട്രികൾ സ്വീകരിക്കുന്നതല്ല.
4.എല്ലാ ഫോട്ടോകളും താഴെ നൽകിയ വാട്സ്ആപ്പ് നമ്പറിൽ ഡോക്യുമെന്റ് ആയിട്ട് അയക്കേണ്ടതാണ്. 5.നവംബർ 14 ന്ന് *UDSF* ന്റെ ഔദ്യോദിക ഇൻസ്റ്റാഗ്രാം പേജിൽ വിജയികളെ പ്രഖ്യാപിക്കുന്നതാണ്. എൻട്രികൾ അയക്കുമ്പോൾ നിങ്ങളുടെ പേരും ക്ലാസും ഉൾപ്പെടുത്തണം. കൂടാതെ ഇൻസ്റ്റാഗ്രാം id യും ഉൾപ്പെടുത്തണം 👉ചുവടെ നൽകിയ നമ്പറുകളിലേക്ക് ഫോട്ടോകൾ അയക്കാം. KHALEEL-94950 02506
NAZIM -9846728051
FIDHA -75101 66743
ABHIN-90483 76158

Address

Calicut

Website

Alerts

Be the first to know and let us send you an email when Ksu Gasc Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share