Diamonds Koodathampoyil

Diamonds Koodathampoyil -:¦:-വളരും-:¦:-കാലം -:¦:-നാടിനൊപ്പം.........-:¦:-

കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ അടുത്ത 28 ദിവസം ...
30/01/2020

കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ അടുത്ത 28 ദിവസം നിര്‍ബന്ധമായും വീടുകള്‍ക്ക് ഉള്ളില്‍ തന്നെ കഴിയേണ്ടതാണ്. വൈദ്യസഹായത്തിനുവേണ്ടി മാത്രമേ വീട് വിട്ട് പുറത്ത് പോകാന്‍ പാടുള്ളു. ഇതിനുവേണ്ടിയും ദിശ നമ്പറില്‍ വിളിച്ച് (04712552056) നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതിനു ശേഷം മാത്രമേ പുറപ്പെടാവൂ.

വീട്ടില്‍ ഉള്ള മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കുക.

ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയില്‍ തന്നെ കഴിയേണ്ടതാണ്.

പാത്രങ്ങള്‍, കപ്പ്, ബെഡ് ഷീറ്റ്, തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.

തോര്‍ത്ത്, വസ്ത്രങ്ങള്‍, കിടക്കവിരി മുതലായവ ബ്‌ളീച്ചിംഗ് ലായനി(1 ലിറ്റര്‍ വെള്ളത്തില്‍ 3 ടിസ്പൂണ്‍ ബ്‌ളീച്ചിംഗ് പൌഡര്‍ ) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കേണ്ടതാണ്.

ചുമയ്ക്കാനോ തുമ്മാനോ തോന്നിയാല്‍ തൂവാല / തോര്‍ത്ത് / തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കണം. ഇവ അണുവിമുക്തമാക്കേണ്ടതാണ്. പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യേണ്ടതാണ്.

സന്ദര്‍ശകരെ വീട്ടില്‍ ഒരുകാരണവശാലും അനുവദിക്കാതിരിക്കുക.

വീട്ടില്‍ ഉള്ള മറ്റുകുടുംബാംഗങ്ങള്‍ വേറെ മുറികളില്‍ മാത്രം താമസിക്കാന്‍ ശ്രദ്ധിക്കുക.

നിരീക്ഷണത്തില്‍ ഉള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്‌റൂം, കക്കൂസ് തുടങ്ങിയവയും ബ്‌ളീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.

എപ്പോഴെങ്കിലും പനി , ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണങ്കില്‍ ഓരോ ജില്ലയിലും പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട ശേഷം അതാത് ആശുപത്രികളിലേക്ക് പോകുക. ഓരോ ജില്ലയിലും മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ രണ്ട് ആശുപത്രികളില്‍ പ്രത്യേകം ഐസോലേഷന്‍ ചികിത്സാ സംവിധാനം കൊറോണ മുന്‍ ഒരുക്കങ്ങളുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. ഓരോ ആശുപത്രിയിലും നോഡല്‍ ഓഫീസറിന്റെയും സൂപ്രണ്ടിന്റെയും ഐസോലേഷന്‍ സംവിധാനത്തിന്റെയും ഫോണ്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഫോണില്‍ ബദ്ധപ്പെട്ടതിനുശേഷം ഐസോലേഷന്‍ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയ മുറിയിലേക്ക് നേരിട്ട് പോകേണ്ടതാണ്. ഇതിനു വേണ്ടി ഇതര ഒ.പി ക്യാഷ്വാലിറ്റി ഭാഗത്തേക്ക് പോകേണ്ട ആവശ്യം ഇല്ല. എത്രയും പെട്ടന്ന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനും മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനും വേണ്ടിയാണ് ഈ ക്രമീകരണം, നിര്‍ദ്ദിഷ്ട വ്യക്തിയും, കൂടെ പോകുന്ന ആളും മാസ്‌ക് അല്ലങ്കില്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. പൊതു വാഹനങ്ങള്‍ യാത്രക്ക് ഒഴിവാക്കണം. ആശുപത്രി നമ്പര്‍ കൂടാതെ ദിശ നമ്പറില്‍ നിന്നും(0471 2552056) വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതാണ്.

ഭയപ്പെടരുത്‌... ജാഗ്രതയാണ്‌ വേണ്ടത്‌..

Welcome ❤️😀
31/12/2019

Welcome ❤️😀

അറബിക്കടലിൽ 'മഹാ (MAHA)' ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നു. അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ടിരുന്ന അതിതീവ്ര ന...
30/10/2019

അറബിക്കടലിൽ 'മഹാ (MAHA)' ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നു.

അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമർദം ഒരു ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിപ്രക്ഷുബ്ധാവസ്ഥയിലുള്ള കടലിൽ ഒരു കാരണവശാലും പോകാൻ അനുവദിക്കില്ല. കടൽ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്.

കേരളം 'മഹാ' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്ത് രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട്. ചില സമയങ്ങളിൽ ശക്തമായ കാറ്റിനും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

പുറപ്പെടുവിച്ച സമയം: 8 pm 30/10/2019

On the joyous occasion of Indias 73rd independence day, Let us wish everyone happiness and our great country peace, pros...
14/08/2019

On the joyous occasion of Indias 73rd independence day, Let us wish everyone happiness and our great country peace, prosperity and progress to be at the forefront of world nations. Jai Hind

സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇന്നും നാളെയും (ആഗസ്റ്റ് 13,14 തീയതികളിൽ)  കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യ...
13/08/2019

സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇന്നും നാളെയും (ആഗസ്റ്റ് 13,14 തീയതികളിൽ) കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ് 13ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, എന്നീ ജില്ലകളിലും ആഗസ്റ്റ് 14ന് മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് 'റെഡ് അലേർട്ട് ' പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (Extremely Heavy 24 മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിപ്പിക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.

ആഗസ്റ്റ് 13ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും ആഗസ്റ്റ് 14ന് ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ആഗസ്റ്റ് 13ന് കാസർഗോഡ്, 14ന് എറണാകുളം, 15ന് മലപ്പുറം, കണ്ണൂർ, കാസർഗോഡ് 16ന് ഇടുക്കി, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.

‘നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെര...
12/08/2019

‘നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..’ നൗഷാദ് എന്ന മനുഷ്യൻ മലയാളികളോട് പറയുന്നതിങ്ങനെയാണ്. ‘ഇക്കൊല്ലം ആരുമൊന്നും കൊടുക്കുന്നില്ലത്രെ’ എന്ന് ചിരിയോടെ പറയുന്നവരുടെ മുഖത്ത് അടിച്ചാണ് നൗഷാദ് എന്ന മനുഷ്യൻ ചാക്കുകളിൽ സ്നേഹം നിറച്ചത്.

11/08/2019
⛔ കെ എസ്സ് ഇ ബി അറിയിപ്പ് ⛔  മാന്യ ഉപയോക്താക്കൾ ദയവായി ഞങ്ങളുടെ അപേക്ഷയോട് സഹകരിക്കൂ. കാലവർഷം ആരംഭിച്ചതോടെ വൈദ്യുതി വിതര...
09/08/2019

⛔ കെ എസ്സ് ഇ ബി അറിയിപ്പ് ⛔

മാന്യ ഉപയോക്താക്കൾ ദയവായി ഞങ്ങളുടെ അപേക്ഷയോട് സഹകരിക്കൂ.

കാലവർഷം ആരംഭിച്ചതോടെ വൈദ്യുതി വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകുന്നുണ്ട്. ഓരോ സെക്ഷനിലും കഴിഞ്ഞ 2 ദിവസങ്ങളായി ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാവും പകലും ഇല്ലാതെ എല്ലാ ജീവനക്കാരും വിശ്രമമില്ലാതെ ഓടി കൊണ്ടിരിക്കുകയാണ്. പൊട്ടി കിടക്കുന്ന ലൈനുകളിൽ നിന്ന് അപകടങ്ങൾ ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. വൃക്ഷങ്ങൾ ലൈനിൽ വീണ് കമ്പികൾ പൊട്ടുന്നതാണ് പ്രധാനമായും ഇതിനുള്ള കാരണം. വൈദ്യുതി കമ്പികൾ പൊട്ടിവീണത് ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ സെക്ഷൻ ഓഫീസിൽ വിവരമറിയിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ സെക്ഷൻ ഓഫീസിൽ അറിയിക്കാൻ കഴിയാത്തപക്ഷം ഈ വിവരം 9496010101 എന്ന നമ്പറിൽ വിളിച്ചറിയിക്കണം. കമ്പി പൊട്ടി വീണ സ്ഥലം കൃത്യമായി അറിയിക്കാൻ ശ്രമിക്കണം. വിളിക്കുംമ്പോൾ ദയവായി പോസ്റ്റ് നമ്പർ കൂടി പറഞ്ഞു കൊടുക്കുക. അനാവശ്യ സമയനഷ്ടം ഒഴിവാക്കാൻ ഉപകരിക്കും.
വൈദ്യുതി തകരാറുകൾ സെക്ഷൻ ഓഫീസിൽ അറിയിക്കാനായി വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ലായെന്ന പരാതി ഉപഭോക്താക്കൾക്ക് ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അനേകം കോളുകൾ ഒരേസമയം ഒരു ഓഫീസിലേക്ക് വരുന്നതിനാലാണ് കോളുകൾ ലഭിക്കാത്തത്. ഫോണിനായി ഒരു ലൈൻ മാത്രമാണ് സെക്ഷൻ ഓഫീസിൽ നിലവിലുള്ളത്. ബോധപൂർവം ഒരു ഓഫീസിലും ഫോൺ എടുക്കാതിരിക്കുന്ന പ്രവണത ഇല്ല. സെക്ഷൻ ഓഫീസിൽ ഫോൺ വിളിച്ചു കിട്ടാതെ വരുകയാണെങ്കിൽ കസ്റ്റമർ കെയർ സൗകര്യം ഉപയോഗിക്കാവുന്നതാണ്. 1912, 0471 2555544 എന്നീ നമ്പറുകൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്. കസ്റ്റമർ കെയറിലും നിരന്തരം കോളുകൾ വരുന്നതിനാൽ കാൾ ലഭിക്കാൻ ചിലപ്പോളൊക്കെ തടസ്സം നേരിട്ടേക്കാം.
സെക്ഷനുകളിൽ വൈദ്യുതി തടസ്സങ്ങൾ നേരിടുമ്പോൾ വ്യാപക തടസ്സങ്ങൾക്കു കാരണമാകുന്ന 11 കെ വി ലൈൻ തകരാർ പരിഹരിക്കുന്നതിനായിരിക്കും പ്രാധാന്യം നൽകുക. അതിനു ശേഷം മാത്രമേ ഉപഭോക്താക്കൾക്ക് നേരിട്ട് വൈദ്യുതി എത്തിക്കുന്ന ലോ ടെൻഷൻ ലൈനുകളിലെ തകരാറുകൾ പരിഹരിക്കുവാൻ സാധിക്കുകയുള്ളൂ.
വ്യാപകമായി തകരാറുകൾ വരുമ്പോൾ വേഗത്തിൽ എല്ലാം ശരിയാക്കുക സാധ്യമല്ലാത്തതിനാൽ മാന്യ ഉപഭോക്താക്കൾ വൈദ്യുത ബോർഡുമായി ഈ അവസരത്തിൽ പൂർണമായും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ബോർഡിൻറെ ജീവനക്കാർ തകരാറുകൾ എത്രയും വേഗം പരിഹരിക്കുന്നതിനായി പരമാവധി ശ്രമങ്ങൾ നടത്തുന്നതാണ്.

താഴെ പറയുന്ന കാര്യങ്ങൾ പാലിച്ച് ഞങ്ങളോട് സഹകരിക്കുക.

1. വൈദ്യുതി മുടങ്ങിയ പാടെ സെക്ഷൻ ഓഫീസിലേക്ക് വിളിക്കാതിരിക്കുക. ലൈൻ പൊട്ടിയത് പോലെ അപകടങ്ങൾ അറിയിക്കാൻ വിളിക്കുന്നവർക്ക് ലഭിക്കാതെ വരുന്നത് ഒഴിവാക്കാനാണ്

2. പരാതികൾ 1912 എന്ന ടോൾ ഫ്രീ നമ്പറിൽ 13 അക്ക കൺസ്യൂമർ നമ്പർ സഹിതം രജിസ്റ്റർ ചെയ്യുക.
അല്ലെങ്കിൽ പരാതി 9496001912 എന്ന നമ്പറിലേക്ക് 13 അക്ക കൺസ്യൂമർ നമ്പർ സഹിതം Whatsapp ചെയ്യുക. മഴക്കാലത്തെ തടസ്സങ്ങൾ അറിയിക്കുന്നതിന് 1912 എന്ന എമർജൻസി സർവ്വീസ് സെല്ലിലേക്ക് 20 പേരെ അധികം നിയമിച്ചിട്ടുണ്ട്.

3. ലൈൻ പൊട്ടിയത്/ മറ്റ് അപകടങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് പോസ്റ്റ് നമ്പർ സഹിതം സെക്ഷൻ ഓഫീസിൽ അറിയിക്കുക.9496010101 എമർജൻസി നമ്പറിലേക്ക് അറിയിക്കുക.

4. ലൈൻ പൊട്ടിയത് ശ്രദ്ധയിൽ പെട്ടാൽ അടുത്ത് പോകാതിരിക്കുകയും, മറ്റുള്ളവർ അടുത്ത് പോകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.

5. പകൽ വൈദ്യുതി മുടങ്ങിയാൽ നേരം ഇരുളാൻ നിൽക്കാതെ പെട്ടെന്ന് തന്നെ 1912ൽ പരാതി രജിസ്റ്റർ ചെയ്യുക. ഇരുട്ടായാൽ പോസ്റ്റിൽ കയറ്റുള്ള ജോലികൾ ചെയ്യാൻ വിഷമമാണ്.

നിങ്ങളുടെ അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു.
ഇത് പരമാവധി ആൾക്കാരിലേക്ക് എത്തിക്കുക.

⛔➖⛔➖⛔➖⛔➖⛔➖⛔

Kerala Flood Disaster Urgent Help

രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ സ്പെഷ്യൽ ടീം; ഈ നമ്പറുകളില്‍ സേവനം ആവശ്യപ്പെടാം.പ്രളയ ദുരിതാശ്വാസ പ്രവർത്തന...
09/08/2019

രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ സ്പെഷ്യൽ ടീം; ഈ നമ്പറുകളില്‍ സേവനം ആവശ്യപ്പെടാം.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ഫിഷറീസ് കൺട്രോൾ റൂമുകളിൽ സ്പെഷ്യൽ ടീം പ്രവർത്തനം ആരംഭിച്ചു. ജില്ലാതല കൺട്രോൾ റൂമുകളുടെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പറുകൾ ചുവടെ നൽകുന്നു.

തിരുവനന്തപുരം - 0471-2450773, 2480335, 9496007026.

കൊല്ലം- 0474-2792850, 9496007027.

പത്തനംതിട്ട - 0468-2223134,828144 2344.

ആലപ്പുഴ-0477-2251103, 9496007028.

കോട്ടയം - 0481-2566823, 9446379027.

ഇടുക്കി - 0486-9222 326, 8921031800.

എറണാകുളം- 0484-2502768, 9496007029.

തൃശ്ശൂർ - 0487-2441132, 9496007030.

പാലക്കാട് - 9074326046, 9496007050.

മലപ്പുറം - 0494-2666428, 9496007031.

കോഴിക്കോട്- 0495-2383780, 2414074, 9496007032.

വയനാട്- 0493-6255214, 9496387833.

കണ്ണൂർ - 0497-2732487, 9496007033.

കാസര്‍കോട് - 0467-2202537, 9496007034.

അടിയന്തര സാഹചര്യങ്ങളിൽ ഈ നമ്പറുകളിൽ വിളിച്ച് സേവനം ആവശ്യപ്പെടാവുന്നതാണ്.

ജാഗ്രത പുലർത്തണമെന്ന അറിയിപ്പുകൾക്കൊപ്പം ആശങ്ക പരത്തുന്ന സന്ദേശങ്ങളും വാട്സാപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിലൂടെ പ്രചര...
09/08/2019

ജാഗ്രത പുലർത്തണമെന്ന അറിയിപ്പുകൾക്കൊപ്പം ആശങ്ക പരത്തുന്ന സന്ദേശങ്ങളും വാട്സാപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിലൂടെ പ്രചരിച്ചേക്കാം. മുൻ വർഷങ്ങളിലേതും ഊതിപ്പെരുപ്പിച്ചതും അർധ സത്യങ്ങൾ അടങ്ങിയതുമായ മെസേജുകൾ വാസ്തവമെന്ന് തെറ്റിദ്ധരിച്ച് പലരും വീണ്ടും ഷെയർ ചെയ്യാൻ സാധ്യതയുണ്ട്. എല്ലാ വിവരങ്ങളും ശ്രദ്ധിക്കേണ്ട സമയമാണെങ്കിലും അവയുടെ ആധികാരികത കൂടി പരിശോധിക്കുന്നത് നല്ലതാണ്. സംഭവത്തേ ക്കുറിച്ച് ഷെയർ ചെയ്യുമ്പോൾ സ്ഥലവും തീയതിയും സമയവും കൂടി ചേർക്കുന്നത് കാര്യങ്ങൾ എളുപ്പമാക്കും. സ്ഥിരീകരിച്ച മുന്നറിയിപ്പുകൾക്ക് വേണ്ടിയും സ്വീകരിക്കേണ്ട മുൻകരുതലുകളേക്കുറിച്ചുള്ള വിവരങ്ങൾക്കും മറ്റുള്ളവരിലേക്ക്‌ എത്തിക്കാനും താഴെ പറയുന്ന പേജുകൾ/നമ്പറുകൾ ഉപയോഗിക്കുക.

1 മുഖ്യമന്ത്രിയുടെ പേജ്‌:

https://www.facebook.com/CMOKerala/

https://www.facebook.com/PinarayiVijayan/

2. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പേജ്‌:

https://m.facebook.com/KeralaStateDisasterManagementAuthorityksdma/

3. വൈദ്യുതവകുപ്പ്‌ മന്ത്രിയുടെ പേജ്‌:

https://www.facebook.com/mmmani.mundackal/

4. ആരോഗ്യവകുപ്പ്‌ മന്ത്രിയുടെ പേജ്‌:

https://www.facebook.com/kkshailaja/

5. റവന്യൂ വകുപ്പ് മന്ത്രിയുടെ പേജ്‌:

https://www.facebook.com/Echandrashekharan/

6. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പേജ്:

https://www.facebook.com/Comrade.G.Sudhakaran/

7. ടൂറിസം വകുപ്പ്‌ മന്ത്രിയുടെ പേജ്‌:

https://m.facebook.com/kadakampally/

8. തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേജ്‌:

https://m.facebook.com/collectortvpm/

9. കൊല്ലം ജില്ലാ കളക്ടറുടെ പേജ്‌:

https://m.facebook.com/dckollam/

10. പത്തനംതിട്ട ജില്ലാ കളക്ടറുടെ പേജ്‌:

https://www.facebook.com/dc.pathanamthitta/

11. ആലപ്പുഴ ജില്ലാ കളക്ടറുടേ പേജ്‌:

https://m.facebook.com/districtcollectoralappuzha/

12. കോട്ടയം ജില്ലാ കളക്ടറുടെ പേജ്‌:

https://www.facebook.com/collectorkottayam/

13. ഇടുക്കി ജില്ലാ കളക്ടറുടെ പേജ്‌:

https://www.facebook.com/collectoridukki/

14.എറണാകുളം ജില്ലാ കളക്ടറുടെ പേജ്‌:

https://www.facebook.com/dcekm/

15. തൃശ്ശൂർ ജില്ലാ കളക്ടറുടെ പേജ്‌:

https://www.facebook.com/tsrcoll.ker/

16. പാലക്കാട്‌ ജില്ലാ കളക്ടറുടെ പേജ്‌:

https://m.facebook.com/DISTRICTCOLLECTORPALAKKAD/

17. മലപ്പുറം ജില്ലാ കളക്ടറുടെ പേജ്‌:

https://www.facebook.com/malappuramcollector/

18..കോഴിക്കോട്‌ ജില്ലാ കളക്ടറുടെ പേജ്‌:

https://www.facebook.com/CollectorKKD/

19. വയനാട്‌ ജില്ലാ കളക്ടറുടെ പേജ്‌:

https://m.facebook.com/wayanadWE/

20. കണ്ണൂർ ജില്ലാ കളക്ടറുടെ പേജ്‌:

https://www.facebook.com/CollectorKNR/

21. കാസർക്കോട്‌ ജില്ലാ കളക്ടറുടെ പേജ്‌:

https://m.facebook.com/KasaragodCollector/

22. റീബിൽഡ് കേരളയുടെ പേജ്:

https://www.facebook.com/RebuildKerala/

23. ആരോഗ്യ ജാഗ്രതയുടെ പേജ്‌:

https://m.facebook.com/arogyajagratha/

24. Stand With Kerala യുടെ പേജ്:

https://www.facebook.com/withkerala/

സംസ്ഥാനത്തു മിക്കയിടത്തും ശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. വടക്കൻ കേരള...
09/08/2019

സംസ്ഥാനത്തു മിക്കയിടത്തും ശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. വടക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും 9 ജില്ലകളിൽ റെഡ് അലേർട് പ്രഖ്യാപിച്ചു, മധ്യകേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കിയുള്ള 2 ജില്ലയിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

CM Office Kerala

09/08/2019

മെഡിക്കൽ എമർജൻസികൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

സാധാരണഗതിയിൽ ഡോക്ടറെ നേരിൽ കണ്ട് മരുന്നു വാങ്ങി ഉപയോഗിക്കുകയാണ് നന്ന്. പക്ഷേ ഇതൊരു അസാധാരണ സാഹചര്യമാണെന്നും അസാധാരണമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും ഏവർക്കുമറിയാം. കഴിഞ്ഞവർഷം അങ്ങനെയാണ് നമ്മൾ കൈകാര്യം ചെയ്തതും.

പ്രസവം, ഹൃദയാഘാതം, പരിക്കുകൾ തുടങ്ങിയ മെഡിക്കൽ എമർജൻസികൾ സംഭവിക്കാം. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ ഇതൊക്കെ സംഭവിച്ചിരുന്നു. മെഡിക്കൽ എമർജൻസികൾ കോർഡിനേറ്റ് ചെയ്യാൻ ഡോക്ടർമാർ ഉൾപ്പെട്ട സംഘം എല്ലാ ക്യാമ്പുകളിലും എത്തണം. ആരോഗ്യവകുപ്പ് അത് കോർഡിനേറ്റ് ചെയ്യും. കഴിഞ്ഞ വർഷത്തെ അനുഭവങ്ങൾ നമ്മുടെ പാഠങ്ങളാണ്. അതുകൊണ്ടുതന്നെ അത്രയും ഗുരുതരമായ പ്രശ്നങ്ങൾ ഈ വർഷം ഉണ്ടാവില്ല എന്നുതന്നെ കരുതാം. കഴിഞ്ഞവർഷം പ്രസവവേദന അനുഭവിച്ചവരെ എയർലിഫ്റ്റ് ചെയ്ത സാഹചര്യം പോലും ഉണ്ടായിരുന്നു. ഇത്തവണയും പ്രളയം നേരിടാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്.

ക്യാമ്പുകളിൽ ഉള്ളവർ ഭക്ഷണവും വെള്ളവും കരുതലോടെ ഉപയോഗിക്കണം. പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം. പകർച്ചേതര രോഗങ്ങൾക്ക് സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കുന്നവർ മുടങ്ങാതെ ശ്രദ്ധിക്കണം. മരുന്ന് കയ്യിൽ ഇല്ല എങ്കിൽ മരുന്നുകൾ എത്തിക്കുന്നതും ഭക്ഷണവും വെള്ളവും പോലെ തന്നെ പ്രാധാന്യമുള്ളതാണ്.

ഇതു വരെ തുടർച്ചയായി കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ തന്നെ എത്തിക്കേണ്ടതുണ്ട്. സാധിക്കുന്ന സാഹചര്യം അല്ലെങ്കിൽ അതേ ക്യാമ്പുകളിൽ ഉള്ളവർ മരുന്നുകൾ ഷെയർ ചെയ്യുന്നതിൽ തെറ്റില്ല. പക്ഷേ മരുന്നുകൾ മാറി പോകുന്നില്ല എന്ന് ഉറപ്പിച്ചിക്കണം. മരുന്നുകളുടെ ട്രെയ്ഡ് പേരുകളിലുള്ള വ്യത്യാസങ്ങളെ കുറിച്ചുള്ള സംശയങ്ങൾക്ക് ആരോഗ്യ പ്രവർത്തകർക്ക് എളുപ്പത്തിൽ മറുപടി പറയാനാവും. ആരോഗ്യപ്രവർത്തകർ സമീപത്ത് ഇല്ലെങ്കിൽ ഫോൺ-വാട്സ്ആപ്പ്-ഫേസ്ബുക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ കൃത്യമായി അറിയാവുന്ന ആൾക്കാരുടെ അടുത്ത് തന്നെ ചോദിക്കണം.

ക്യാമ്പുകളിലേക്ക് മരുന്നുകൾ ശേഖരിക്കേണ്ടതും പ്രധാനമാണ്. കഴിഞ്ഞതവണ ചെയ്തതുപോലെ മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് മെഡിക്കൽ വിദ്യാർഥികൾക്ക് വളരെയധികം കാര്യങ്ങൾ ചെയ്യാൻ സാധിക്കും. മെഡിക്കൽ റെപ്രസെന്റേറ്റീവുമാർ കഴിഞ്ഞവർഷം വളരെയധികം സഹായം ചെയ്തിരുന്നു. ഈ തവണയും അവരുടെ സഹകരണം ഉണ്ടാവണം.

ശേഖരിക്കേണ്ട മരുന്നുകളെക്കുറിച്ച് പൊതുവായ ഒരു പോസ്റ്റ് എഴുതുക എന്നുള്ളത് പ്രായോഗികമല്ല. എങ്കിലും പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാത്രം എഴുതാം.

ORS - വയറിളക്കം, ചർദ്ദി തുടങ്ങിയവ ഉള്ളവർ ശുദ്ധജലത്തിൽ കലക്കി കുടിക്കുക.

Paracetamol - തലവേദന, പനി, ശരീരവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്നവർ ഉപയോഗിക്കുക. മുതിർന്നവർ ഒരു ദിവസം 500 മില്ലിഗ്രാം മൂന്ന് നേരം ഉപയോഗിക്കാം.

Ceterizine - സഹിക്കാൻ വയ്യാത്ത തുമ്മൽ, മൂക്കൊലിപ്പ്, ജലദോഷം തുടങ്ങിയവ ഉള്ളവർ രാത്രി ഒരു ഗുളിക കഴിക്കുക. മുതിർന്നവർക്ക് 10 മില്ലി ഗ്രാം. ഓർക്കുക ഈ ഗുളിക വളരെ നേരിയ തോതിലുള്ള സെഡേഷൻ ഉണ്ടാക്കാം.

Betadine ointment - മുറിവുകൾ ശുദ്ധജലം അല്ലെങ്കിൽ തിളപ്പിച്ചാറ്റിയ ജലം കൊണ്ട് നന്നായി കഴുകി വൃത്തിയാക്കിയശേഷം പുരട്ടുക.

Salbutamol - ശ്വാസംമുട്ടൽ, ആസ്മ എന്നീ രോഗങ്ങളുള്ളവർ ഉപയോഗിക്കുക. മുതിർന്നവർക്ക് 4 മില്ലിഗ്രാം. ദിവസം രണ്ടോ മൂന്നോ തവണ ഉപയോഗിക്കുന്നതിൽ തെറ്റില്ല.

ക്യാമ്പുകളിലേക്ക് മരുന്നുകൾ ശേഖരിക്കുന്നവർ ശ്രദ്ധിക്കേണ്ട മരുന്നുകൾ താഴെ പറയുന്നു. നേരത്തെ പകർച്ചേതര രോഗങ്ങൾ സ്ഥിരീകരിച്ച്, മരുന്നുകൾ തുടർച്ചയായി കഴിക്കുന്നവർക്ക് നൽകാനാണ്.

Sorbitrate 10 mg
Amlodipine 5 mg
Aspirin 150 mg
Clopidogrel 75 mg
Atorvastatin 10 mg
Metformin 500 mg
Glimepiride 1 mg

അവസാനം നൽകിയിരിക്കുന്ന രണ്ടും പ്രമേഹത്തിന്റെ ഗുളികകളാണ്. ദിവസങ്ങളായി ഭക്ഷണവും ജലവും കുറവാണ് ഉപയോഗിക്കുന്നതെങ്കിൽ ഗുളികകൾ നേരത്തെ കഴിച്ചുകൊണ്ടിരുന്ന അത്ര അളവിൽ കഴിക്കരുത്.

വളംകടി ഒരു പ്രധാന പ്രശ്നമാണ്. ക്യാമ്പുകളിൽ ഏറ്റവും കൂടുതൽ ആവശ്യം വരുന്നത് Clotrimazole ointment ആവും. പ്രളയം ആരംഭിച്ച് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് ഇത് ആവശ്യം വരിക. പക്ഷേ ആ സമയത്ത് ഏറ്റവും കൂടുതൽ ആവശ്യം വരുന്ന മരുന്ന് ഇതുതന്നെയാവും. കഴിഞ്ഞവർഷം കുമരകം - ഇടയാഴം ഭാഗത്തുണ്ടായ രണ്ട് പ്രളയത്തിലും തികയാതെ വന്ന ഒരേ ഒരു മരുന്ന് ഇതാണ്. അതുകൊണ്ട് മരുന്നുകൾ വിതരണം ചെയ്യാൻ വേണ്ടി ശേഖരിക്കുന്നവർ ഇപ്പോഴേ ശേഖരിച്ചുവയ്ക്കാൻ ശ്രദ്ധിക്കുക. ഓയിൻമെൻറുകൾ ഷെയർ ചെയ്ത് ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഇങ്ങനെ ഒരു അവസരത്തിൽ ഷെയർ ചെയ്യാൻ മടിച്ചാൽ പിന്നെ എപ്പോഴാണ് നമ്മൾ ഷെയർ ചെയ്യുക ! ഈ ഓയിൽമെൻറിന് വേണ്ടി കഴിഞ്ഞവർഷം ചെറുതല്ലാത്ത അസ്വാരസ്യങ്ങൾ ഉണ്ടായി എന്നത് ഇപ്പോഴും മറക്കാനാവുന്നില്ല.

ആന്റിബയോട്ടിക്ക്:
Cap Amoxycillin മുതിർന്നവർക്ക് മൂന്നുനേരം 500 mg

അസിഡിറ്റി, വയറെരിച്ചിൽ:
Tab Ranitidine 150 mg രണ്ടു നേരം

പാമ്പുകടിയേറ്റാൽ: ആളെ നിശ്ചലമായി കിടത്തുക. ആത്മവിശ്വാസവും ധൈര്യവും പകർന്നു നൽകുക. കടിയേറ്റ ഭാഗം അനക്കാതെ ശ്രദ്ധിക്കണം. റെസ്ക്യൂ ഓപ്പറേഷൻ സെന്ററുകളിൽ വിവരമറിയിക്കുക. ഓർക്കുക, കേരളത്തിൽ ആകെയുള്ള 100 ഇനം പാമ്പുകളിൽ കരയിൽ കാണുന്നവയിൽ മനുഷ്യന് അപകടകരമായ വിഷമുള്ളത് 5 എണ്ണത്തിന് മാത്രം. എത്രയും പെട്ടെന്ന് ചികിത്സ സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക.

പനി, ജലദോഷം ഒക്കെ ഉള്ളവർ രോഗം ഇല്ലാത്തവരിൽ നിന്നും അല്പം മാറി ഇടപെടുക. എന്തുതരം പനി എന്നൊക്കെ കണ്ടുപിടിക്കുന്നത് പിന്നീടാവാം. മറ്റൊരാൾക്ക് രോഗം പകരാതെ ശ്രദ്ധിക്കുക.

ചെറിയ കുട്ടികൾ, നവജാത ശിശുക്കൾ എന്നിവർക്ക് ശരീരോഷ്മാവ് താണുപോകാൻ സാധ്യതയുണ്ട്. ഹൈപ്പോ തെർമിയ എന്നാണ് ഈ ഗുരുതരമായ അവസ്ഥയെ പറയുന്നത്. ഇത് മൂലം ശക്തത്തിലെ ഗ്ലൂക്കോസ് കുറയാം, അണുബാധ വരാം.
തടയാനുള്ള വഴി: കുഞ്ഞിനെ നന്നായി പുതപ്പിക്കുക (തലയും കൈകാലുകളും ഉൾപ്പെടെ, മുഖം ഒഴികെ), കൂടെക്കൂടെ മുലയൂട്ടുകയോ, ഭക്ഷണം കൊടുക്കുകയോ ചെയ്യുക, കുഞ്ഞിനെ മുതിർന്ന ഒരാളുടെ നെഞ്ചിൽ skin to skin contact വരുന്ന വിധത്തിൽ വെച്ച് രണ്ടുപേരെയും കൂടി ഒന്നിച്ച് തുണികൊണ്ട് പൊതിയുക (കുഞ്ഞിന്റെ തല ഒഴികെ) ഇതിനെ കങ്കാരു പരിചരണം എന്നു പറയുന്നു. കുഞ്ഞിന്റെ കാലടികളും നെഞ്ചും തൊട്ടു നോക്കിയാൽ തണുത്തിരിക്കാൻ പാടില്ല.

വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങൾ: വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ എന്നിവ. തിളപ്പിച്ച വെള്ളം, കൈ കഴുകൽ, സുരക്ഷിതമായ ഭക്ഷണം എന്നീ കാര്യങ്ങൾ ഉറപ്പ് വരുത്തുക.

മാനസിക പിരിമുറുക്കം, മാതാപിതാക്കളെ പിരിഞ്ഞിരിക്കൽ, മരണഭയം: സാധാരണമായി ഉണ്ടാകാവുന്നതാണ്. ആത്മവിശ്വാസം പകർന്നു കൊടുക്കുക. അതാത് ക്യാമ്പുകളിലെ ആരോഗ്യ മേഖലയുമായി ബന്ധമുള്ളവർ, അധ്യാപകർ, പ്രൊഫഷണലുകൾ, അനുഭവ പരിചയമുള്ളവർ തുടങ്ങിയവർക്ക് വലിയ പങ്കുവഹിക്കാനാവും.

വെള്ളത്തിൽ മുങ്ങിയാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ: വയർ അമർത്തി ഞെക്കരുത്. ശ്വസന പ്രക്രിയയിൽ തടസ്സങ്ങൾ വരാതെ നോക്കുക.

ആയിരക്കണക്കിന് പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ചവരാണ് മനുഷ്യവർഗ്ഗം. കഴിഞ്ഞ വർഷം നമ്മൾ അതിജീവിച്ചതാണ്. ഇതും നമ്മൾ അതിജീവിക്കും.

കുടുങ്ങിക്കിടക്കുന്ന ഓരോരുത്തരും ഓർക്കുക. നിങ്ങൾ ഒറ്റയ്ക്കല്ല. ഒരു സമൂഹം നിങ്ങൾക്കായി കാത്തിരിക്കുന്നു, പ്രവർത്തിക്കുന്നു.

ഇങ്ങനെയൊരു അസാധാരണമായ സാഹചര്യത്തിൽ മെഡിക്കൽ എത്തിക്സിന്റെ വാളുമായി ആരും വരരുത് എന്ന് അപേക്ഷിക്കുന്നു. തടുക്കാൻ പരിചയില്ല. ഒരാളുടെയും ജീവൻ നഷ്ടപ്പെടരുതെന്ന ആഗ്രഹം മാത്രമേയുള്ളൂ.

ഇത്രയും മരുന്നുകൾ ഇപ്പോൾ തന്നെ ശേഖരിക്കണോ, ആവശ്യം വന്നില്ലെങ്കിലോ എന്നുള്ള സംശയം തോന്നാം. ഇപ്പോൾ ശേഖരിച്ചു വെച്ചാൽ ആവശ്യം വന്നാൽ അപ്പോൾ ഓടേണ്ടി വരില്ല. എല്ലാവരും ഓടി ചെന്ന് അടുത്തുള്ള മെഡിക്കൽ സ്റ്റോർ കാലി ആക്കണമെന്നല്ല പറയുന്നത്. ക്യാമ്പുകൾ സജ്ജീകരിക്കുന്നവരും ക്യാമ്പുകളിലേക്ക് ആയി മരുന്നുകൾ ശേഖരിക്കുന്നവരും ശ്രദ്ധിക്കാൻ വേണ്ടി എഴുതിയതാണ്. ആരോഗ്യവകുപ്പിന്റെ അറിയിപ്പുകൾ പാലിക്കുക. അക്കാര്യത്തിൽ ഒരു കാരണവശാലും മടികാണിച്ചു കൂടാ. ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന മരുന്നുകൾ കഴിക്കരുത് എന്ന് ആരെങ്കിലും വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചാൽ, അത് നിഷ്കരുണം തള്ളിക്കളയുക. അങ്ങനെ സന്ദേശങ്ങൾ അയക്കുന്നവരുടെ വിവരങ്ങൾ പൊലീസിനും ആരോഗ്യപ്രവർത്തകർക്കും കൈമാറുക.

ക്യാമ്പുകളിലേക്ക് ഇപ്പോൾ തന്നെ ഈ മരുന്നുകളെല്ലാം എത്തിക്കണം എന്നല്ല പറയുന്നത്. ഇപ്പോൾ ശേഖരിച്ചു വെച്ചാൽ ആരോഗ്യവകുപ്പിന് ചിലപ്പോൾ സഹായകരമാകും. ആവശ്യാനുസരണം മാത്രം വിതരണം ചെയ്യുക.

എന്ത് മെഡിക്കൽ ആവശ്യങ്ങൾക്കും, പ്രതിരോധ പ്രവർത്തനങ്ങൾക്കും അടുത്തുള്ള സർക്കാർ ആശുപത്രിയുമായി ബന്ധപ്പെടാൻ ശ്രദ്ധിക്കുക.

Address

Koodathampoyil, Cherukkad (P. O. ), Koorachund (via)
Calicut
673527

Alerts

Be the first to know and let us send you an email when Diamonds Koodathampoyil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Diamonds Koodathampoyil:

Share

Category