APJ Abdul Kalam Public Library Poredom

APJ Abdul Kalam Public Library Poredom ഡോ.എ.പി.ജെ അബ്ദുൾ കലാം പബ്ലിക് ലൈബ്രറി പോരേടം, ചടയമംഗലം

രജി.നമ്പർ
02/KTR/8738

BPT ഡോക്ടർ ആയി നമ്മുടെ നാടിന്റെ അഭിമാനമായി മാറിയ ഡോ. സാന്ദ്ര സുനിലിന് പോരേടം വാർഡ് മെമ്പർ ജെ. പത്മകുമാറിൻ്റെ നേതൃത്വത്തി...
26/03/2026

BPT ഡോക്ടർ ആയി നമ്മുടെ നാടിന്റെ അഭിമാനമായി മാറിയ ഡോ. സാന്ദ്ര സുനിലിന് പോരേടം വാർഡ് മെമ്പർ ജെ. പത്മകുമാറിൻ്റെ നേതൃത്വത്തിൽ അനുമോദനം നൽകി.

പോരേടം VS വിലാസത്തിൽ സുനിലിന്റെ മകളാണ് ഡോ.സാന്ദ്ര സുനിൽ.

ഡോ.സാന്ദ്രക്ക് പോരേടം ഡോ. എപിജെ അബ്ദുൽ കലാം പബ്ലിക്ക് ലൈബ്രറിയുടെ അഭിനന്ദനങ്ങൾ.

08/03/2026
*വയലാർ കവിതാലാപന മത്സരം*🎵🎵🎵🎵🎵🎵 കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ  വയലാർ കവിതകളുടെ ആലാപന മത്സരം സംഘടിപ്പിക്കുന്നു.വിഭാഗ...
24/02/2026

*വയലാർ കവിതാലാപന മത്സരം*
🎵🎵🎵🎵🎵🎵

കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ വയലാർ കവിതകളുടെ ആലാപന മത്സരം സംഘടിപ്പിക്കുന്നു.

വിഭാഗം -1
15 വയസ്സിന് താഴെയുള്ളവർ ( കുട്ടികൾ )

വിഭാഗം-2
15 വയസ്സിനു മുകളിലുള്ളവർ ( മുതിർന്നവർ)

ഗ്രന്ഥശാലയെ പ്രതിനിധീകരിച്ചായിരിക്കണം പങ്കെടുക്കേണ്ടത്.

വയലാർ കവിതകൾ മൂന്നു മിനിറ്റിനുള്ളിൽ അവതരിപ്പിച്ച വീഡിയോകൾ അയച്ചുതരുക.
ഒപ്പം

1. നിങ്ങളുടെ പേരും വിലാസവും
2. ലൈബ്രറിയുടെ പേരും നല്കണം.

[ ഡോ. എപിജെ അബ്ദുൽ കലാം പബ്ലിക്ക് ലൈബ്രറി പോരേടം , 02 KTR 8738]

ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്നവർക്ക് 1000 രൂപ കാഷ് പ്രൈസ് ലഭിക്കുന്നതാണ്.

വീഡിയോ അയച്ച് നല്കേണ്ടത് 👇 ഈ നമ്പരിൽ

*9447058699*

*വീഡിയോ ലഭിക്കേണ്ട അവസാന തീയതി 24.02.2026 രാത്രി 8 മണി വരെ*

NB: പിന്നീട് അയച്ച് നല്കുന്നത് പരിഗണിക്കില്ല

ജനുവരി 30 ദേശീയ രക്തസാക്ഷി ദിനം1948 ജനുവരി 30 നാണ് നാഥുറാം വിനായക ഗോഡ്സെ എന്ന മതഭ്രാന്തൻ രാഷ്ട്രപിതാവിനെ വധിച്ചത്.മഹാത്മ...
30/01/2026

ജനുവരി 30 ദേശീയ രക്തസാക്ഷി ദിനം

1948 ജനുവരി 30 നാണ് നാഥുറാം വിനായക ഗോഡ്സെ എന്ന മതഭ്രാന്തൻ രാഷ്ട്രപിതാവിനെ വധിച്ചത്.മഹാത്മാവ് രക്ത സാക്ഷിത്വം വരിച്ച ജനുവരി 30 ദേശീയ രക്തസാക്ഷി ദിനമായി ആചരിക്കുന്നു. നാടിന് വേണ്ടി ജീവൻ ത്യജിച്ച എല്ലാ രക്തസാക്ഷികളെയും ഈ ദിനത്തിൽ ആദവോടെ സ്മരിക്കുന്നു.

റിപ്പബ്ലിക് ദിനമായ ഇന്ന് രാവിലെ 9 മണിക്ക് ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ പോരേടം വാർഡ് മെമ്പർ ജെ. പത്മകുമാർ ദേശീയ പതാക ഉയർത്ത...
26/01/2026

റിപ്പബ്ലിക് ദിനമായ ഇന്ന് രാവിലെ 9 മണിക്ക് ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ പോരേടം വാർഡ് മെമ്പർ ജെ. പത്മകുമാർ ദേശീയ പതാക ഉയർത്തി. ഗ്രന്ഥശാലാ വാർഷികദിനം കൂടിയായ ഇന്ന് വൈവിധ്യമാർന്ന പരിപാടികളോടെയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.

ഗ്രന്ഥശാലാ പ്രസിഡൻ്റ് സുഹൈൽ സ്വാഗതം ആശംസിച്ച യോഗത്തിൽ ഭരണസമിതി അംഗം പ്രീത ടീച്ചർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജെ. പത്മകുമാർ യോഗം ഉദ്ഘാടനം ചെയ്യുകയും ഗ്രന്ഥശാലാ രക്ഷാധികാരി എ. മുസ്തഫ റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു:

ജില്ലയിലെ ഏറ്റവും മികച്ച ബൂത്ത് ലെവൽ ഓഫീസർക്കുള്ള (BLO) പുരസ്കാരം നേടിയ ശ്രീ. ഷബീർ.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വെസ്റ്റേൺ ഗിത്താർ വിഭാഗത്തിൽ മികച്ച നേട്ടം കൈവരിച്ച ഡി. ദേവാനന്ദ്.

പഞ്ചായത്ത് ബാലോത്സവത്തിൽ ഗ്രന്ഥശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്തു വിജയികളായ പ്രതിഭകൾ

വാർഷികത്തോടനുബന്ധിച്ച് ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം മധുരപലഹാരങ്ങളും വിതരണം ചെയ്തു.

ചടയമംഗലം പഞ്ചായത്ത് തല ബലോത്സവത്തിൽ നമ്മുടെ ലൈബ്രറിയിൽ നിന്ന് പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും , വിവിധ മൽസരങ്ങളിൽ വിജയി...
02/11/2025

ചടയമംഗലം പഞ്ചായത്ത് തല ബലോത്സവത്തിൽ നമ്മുടെ ലൈബ്രറിയിൽ നിന്ന് പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും , വിവിധ മൽസരങ്ങളിൽ വിജയികളായവർക്കും അഭിനന്ദനങ്ങൾ.

ഡോ. എ.പി.ജെ അബ്ദുൾ കലാം പബ്ലിക് ലൈബ്രറി പോരേടം

വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ മുൻ അധ്യാപകനായ രാജീവ് സാർ, ' എൻ്റെ ലൈബ്രറിക്ക് എൻ്റെ പുസ്തകം' ക്യാമ്പയിനിന്റെ ഭാഗമായി ...
31/10/2025

വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ മുൻ അധ്യാപകനായ രാജീവ് സാർ, ' എൻ്റെ ലൈബ്രറിക്ക് എൻ്റെ പുസ്തകം' ക്യാമ്പയിനിന്റെ ഭാഗമായി നമ്മുടെ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകുകയുണ്ടായി. അദ്ദേഹത്തിന് ഗ്രന്ഥശാലയുടെ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു.

കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും Msc chemistry യിൽ ഒന്നാം റാങ്ക് നേടിയ HUSNA.S ന്  ഡോ എപിജെ അബ്ദുൾ കലാം പബ്ലിക്ക് ലൈബ്രറി...
25/10/2025

കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും Msc chemistry യിൽ ഒന്നാം റാങ്ക് നേടിയ HUSNA.S ന് ഡോ എപിജെ അബ്ദുൾ കലാം പബ്ലിക്ക് ലൈബ്രറിയുടെ അഭിനന്ദനങ്ങൾ

ഇന്ന് വിജയദശമി ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്
02/10/2025

ഇന്ന് വിജയദശമി

ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്

മണ്ണിൽ പൂക്കളവും, വിണ്ണിലാകെ പൂവിളികളുമായി, ഒരു പോന്നോണം കൂടി.... കള്ളവും, ചതിയും എള്ളോളമില്ലാത്ത,മനുഷ്യരെല്ലാം ഒരുമയോടെ...
03/09/2025

മണ്ണിൽ പൂക്കളവും, വിണ്ണിലാകെ പൂവിളികളുമായി, ഒരു പോന്നോണം കൂടി.... കള്ളവും, ചതിയും എള്ളോളമില്ലാത്ത,മനുഷ്യരെല്ലാം ഒരുമയോടെ കഴിഞ്ഞിരുന്ന പോയ്‌പോയകാലത്തിന്റെ മിഴിവാർന്ന ഓർമ്മകൾ.... സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ
സമ്പൽസമൃദ്ധിയുടെ
പോന്നോണപുലരിയെ
നമുക്കൊരുമിച്ചൊന്നായി
വരവേൽക്കാം....

ഏവർക്കും *പോരേടം ഡോ. എപിജെ അബ്ദുൽ കലാം പബ്ലിക്ക് ലൈബ്രറിയുടെ*
#ഓണാശംസകൾ 😍

പോരേടം ഡോ. എ.പി.ജെ അബ്ദുൾ കലാം പബ്ലിക്ക് ലൈബ്രറിയുടെയൂം പോരേടം പുത്തൻവിള ഫർണിച്ചറിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷകരെയു...
24/08/2025

പോരേടം ഡോ. എ.പി.ജെ അബ്ദുൾ കലാം പബ്ലിക്ക് ലൈബ്രറിയുടെയൂം പോരേടം പുത്തൻവിള ഫർണിച്ചറിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷകരെയും മുതിർന്ന പൗരന്മാരെയൂം ആദരിച്ചു

Address

POREDOM
Chadayamangalam
691534

Opening Hours

Monday 6:30pm - 8pm
Tuesday 6:30pm - 8pm
Wednesday 6:30pm - 8pm
Friday 4pm - 7pm
Saturday 4pm - 7pm
Sunday 4pm - 7pm

Alerts

Be the first to know and let us send you an email when APJ Abdul Kalam Public Library Poredom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to APJ Abdul Kalam Public Library Poredom:

Share

Category