CPI M Chala Area Committee

CPI M Chala Area Committee സിപിഐ(എം) ചാല ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്...

02/09/2026
ആഗസ്റ്റ് 23 ന് ബംഗാള്‍ അലിപുര്‍ദുവാര്‍ ജില്ലയിലെ ഫലാക്കത്തയില്‍ CPIM സംഘടിപ്പിച്ച ഒരു ചെറിയ കോര്‍ണര്‍ യോഗത്തെ ബിജെപി ഗുണ...
02/09/2026

ആഗസ്റ്റ് 23 ന് ബംഗാള്‍ അലിപുര്‍ദുവാര്‍ ജില്ലയിലെ ഫലാക്കത്തയില്‍ CPIM സംഘടിപ്പിച്ച ഒരു ചെറിയ കോര്‍ണര്‍ യോഗത്തെ ബിജെപി ഗുണ്ടകള്‍ ആക്രമിച്ചിരുന്നു.
യോഗ സ്ഥലത്തെ കസേരകള്‍ അടിച്ചു തകര്‍ക്കുകയും , സഖാക്കള്‍ ദീപക് ബര്‍മന്‍,ഈശ്വര്‍ റോയി,സുനില്‍ ബര്‍മന്‍ , നമിതാ ബര്‍മന്‍ , ഹരേകൃഷ്ണ മൊണ്ടാല്‍ എന്നിവരെ മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

9 ദിവസങ്ങള്‍ക്ക് ശേഷം അതേ സ്ഥലത്ത് ആയിരങ്ങളെ പങ്കെടുപ്പിച്ച് CPIM പൊതുയോഗം സംഘടിപ്പിച്ചു. CPIM കേന്ദ്ര കമ്മിറ്റി അംഗം സ.മിനാക്ഷി മുഖര്‍ജി ,ശത്രുപ് ഘോഷ് ,അലോകേഷ് ദാസ് തുടങ്ങിയവര്‍ സംസാരിച്ചു .

സംഘപരിവാർ സ്തുതി ഏറ്റുപാടാൻ വെമ്പിനിൽക്കുന്ന സംഘമായി സർക്കാർ അധഃപതിച്ചിരിക്കുകയാണ്. കേരള സർവകലാശാലയിൽ സംഘപരിവാർ അജണ്ട നട...
02/09/2026

സംഘപരിവാർ സ്തുതി ഏറ്റുപാടാൻ വെമ്പിനിൽക്കുന്ന സംഘമായി സർക്കാർ അധഃപതിച്ചിരിക്കുകയാണ്.
കേരള സർവകലാശാലയിൽ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരായ വിദ്യാർഥി പ്രതിഷേധത്തിന് നേർക്ക് പൊലീസ്
ക്രൂരമായ അതിക്രമമാണ് നടത്തിയത്. വനിതാ പൊലീസുകാരുടെ സാന്നിധ്യം പോലുമില്ലാതെ പെൺകുട്ടികൾ ഉൾപ്പടെയുള്ള വിദ്യാർഥികൾക്ക് നേരെ ഭീകരമായ ലാത്തിച്ചാർജ്ജാണ് നടത്തിയത്.
വിദ്യാർഥികളുടെ തലയ്ക്കും മുഖത്തും പരിക്കേറ്റു. വിദ്യാർഥി പ്രതിഷേധത്തെ ക്രൂരമായി നേരിട്ട
പോലീസ് നടപടി എതിർ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള
ശ്രമങ്ങളുടെ തുടർച്ചയാണ്.
സർവകലാശാലയെ കാവിവത്കരിക്കാനുള്ള ഗവർണറുടെ നീക്കത്തിനും ഇതിന് പിന്തുന നൽകുന്ന യുഡിഎഫ് സർക്കാരിനുമെതിരായാണ് വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചത്. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നു. വിദ്യാർത്ഥി പ്രതിഷേധങ്ങളെ ചോരയിൽ മുക്കാം എന്നാണ് സർക്കാർ ധരിച്ചിരിക്കുന്നത് എങ്കിൽ ആ അജണ്ട കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല.

എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

02/09/2026

വീഡി സതീശൻ സർക്കാരിൽ യുഡിഫ് നേതാക്കൾക്ക് തന്നെ അതൃപ്‌തി

ഇത് വൈഷ്ണവി ഷാജിഎസ്‌എഫ്‌ഐ നേതാവ്രമേശ്‌ ചെന്നിത്തലയുടെ പോലീസ് ഈ പെൺകുട്ടിയെ ഇത്രയും ക്രൂരമായി മർദ്ദിക്കാൻ മാത്രം അവൾ ചെയ്...
01/09/2026

ഇത് വൈഷ്ണവി ഷാജി
എസ്‌എഫ്‌ഐ നേതാവ്

രമേശ്‌ ചെന്നിത്തലയുടെ പോലീസ് ഈ പെൺകുട്ടിയെ ഇത്രയും ക്രൂരമായി മർദ്ദിക്കാൻ മാത്രം അവൾ ചെയ്ത തെറ്റ് എന്താണ്?

സർവകലാശാലയിലെ കാവിവൽക്കരണത്തിനെതിരെയും, വന്ദേമാതരം അടിച്ചേൽപ്പിക്കുന്നതിനെതിരെയും ജനാധിപത്യപരമായി പ്രതിഷേധിച്ചു എന്നത് മാത്രം.

സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്തിയാൽ തല തല്ലിപ്പൊളിക്കുമെന്നാണോ കോൺഗ്രസ് സർക്കാർ നൽകുന്ന സന്ദേശം?

മൂന്ന് എംഎൽഎമാരുടെ പിന്തുണയോടെ ബിജെപി കേരളം ഭരിക്കുന്ന കാഴ്ചയ്ക്ക് മലയാളി സാക്ഷിയാകുകയാണ്.

കാവിവൽക്കരണത്തിനെതിരെ സംസാരിച്ചതിനും,
സ്വന്തം നിലപാട് പറഞ്ഞതിനും,
ജനാധിപത്യപരമായി പ്രതിഷേധിച്ചതിനും
മറുപടി ലാത്തിയാണെങ്കിൽ…

ഓർത്തോളൂ

ലാത്തികൾ നിങ്ങൾക്ക്‌ മതിയാകാതെ വരും

ഇന്ന് നിങ്ങൾ വീശിയ ലാത്തികളും,
ഇന്ന് നിങ്ങൾ നടത്തിയ അക്രമവും
ഈ നാട് മറക്കില്ല.

സകലതും ഓർത്തുവെക്കപ്പെടുക തന്നെ ചെയ്യും.

എസ്എഫ്ഐ കേരള സർവകലാശാല മാർച്ചിനിടെ പോലീസ് അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗംആര്യ പ്രസാദിനെയ...
01/09/2026

എസ്എഫ്ഐ കേരള സർവകലാശാല മാർച്ചിനിടെ പോലീസ് അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം
ആര്യ പ്രസാദിനെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവി ഷാജിയെയും , ആശുപത്രിയിൽ സിപിഐഎം കേരള സംസ്ഥാന സെക്രട്ടറി സ. എം.വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

01/09/2026

തല്ലിയാൽ തീരുമോ..?

01/09/2026

അഖിലേന്ത്യാ കിസാൻ സഭയുടെ ത്രിപുര സംസ്ഥാന സമ്മേളനത്തിന് ആരംഭം കുറിച്ച് കൊണ്ട് അഗർത്തലയിൽ ആയിരങ്ങൾ പങ്കെടുത്തു നടന്ന പ്രകടനം.

17-ാമത് CITU തിരു: ജില്ലാ സമ്മേളനം നെടുമങ്ങാട്സെപ്റ്റംബർ 16, 17, 18 തീയതികളിൽ🚩🚩🚩
01/09/2026

17-ാമത് CITU തിരു: ജില്ലാ സമ്മേളനം നെടുമങ്ങാട്
സെപ്റ്റംബർ 16, 17, 18 തീയതികളിൽ🚩🚩🚩

Address

BTR BHAVAN. ARYASALA
Chalai
695036

Alerts

Be the first to know and let us send you an email when CPI M Chala Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI M Chala Area Committee:

Shortcuts

Share