Al Nuhasi Private Library - A.P.L

Al Nuhasi Private Library - A.P.L ഏകദേശം പതിനായിരത്തിലധികം വരുന്ന ഇസ്?

18/04/2024

"സ്വന്തത്തെ ശരിക്കും മനസ്സിലാക്കിയ ഒരുത്തൻ, ജനങ്ങളുടെ പ്രശംസയിൽ ഒരിക്കലും വഞ്ചിതനാകില്ല"

ഖുത്ഥുബുൽമഗ്‌രിബ് അബൂമദ്‌യൻ ശുഐബ് അത്തിൽമസാനി - റഹിമഹുല്ലാഹ്

അല്ലാഹുവേ, സ്‌തുതിപാടകാരുടെ ശർറിൽനിന്നും നിന്നോടു ഞങ്ങൾ കാവൽ തേടുന്നു.

അൽനുഹാസി
ചാമക്കാല

02/08/2022
11/11/2020

#ദലാഇലുൽഖൈറാത്ത് എന്ന സ്വലാത്തു കിതാബിനെക്കുറിച്ചും അതിന്റെ മഹത്ത്വങ്ങളെക്കുറിച്ചും അത് ഓതേണ്ട ക്രമത്തെക്കുറിച്ചും വിവരിക്കണമെന്നു പലരും ആവശ്യപ്പെടാറുണ്ടായിരുന്നു. അതിനു ശ്രമിച്ചതാണ് ഈ വീഡിയോഇൽ.

കണ്ടു നോക്കൂ, കൂടുതൽ വിശദീകരണം വേണമെങ്കിൽ പിന്നീടാകാം. ഈ ലിങ്കിൽ പോയാൽ വീഡിയോ മുഴുവനായും കാണാം.

https://youtu.be/bsbOZGY549A

ദുആ വസ്വിയ്യത്തോടെ,

നിങ്ങളുടെ സ്വന്തം

#അൽനുഹാസി
#ചാമക്കാല
Wa.me/917447474744

www.youtube.com/sunnimadrasa

10/11/2020

്ണ്_വെറും_മണ്ണല്ല

ഖബറടക്കുമ്പോൾ സൂറതുൽഖദ്ർ (ഇന്നാ അൻസൽനാഹു ഫീ ലൈലതിൽഖദ്ർ) ഓതി ഊതിയ ഒരു പിടി മണ്ണ്, മയ്യിത്തിനോടു ചേർത്തു വയ്ക്കുന്ന ഒരു പതിവു നിങ്ങളുടെ നാട്ടിലുണ്ടോ? പ്രസ്‌തുത സൂറത്തിന്റെ ബറകത്തു പ്രതീക്ഷിച്ചാണ് അങ്ങനെ ചെയ്യുന്നത്.

ഹബീബായ നബി (സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം) തങ്ങളുടെ പുണ്യപൂമേനി അടക്കം ചെയ്യപ്പെട്ടിരിക്കുന്ന മണ്ണിനുളള മഹത്ത്വം എത്രയാണെന്ന് ആർക്കെങ്കിലും ഊഹിക്കാൻ സാധിക്കുമോ? ഒരിക്കലുമില്ല.

ആ മണ്ണിന്റെ ബറകത്തു കൊണ്ടു വലിയ ഒരു ഫാഇദയുണ്ട്. അതെന്താണ് എന്നറിയാൻ ഈ ലിങ്ക് നിങ്ങളെ സഹായിക്കും - ഇൻശാ അല്ലാഹ്

https://youtu.be/vqaF4O3HPXk

#അൽനുഹാസി
#ചാമക്കാല

www.youtube.com/sunnimadrasa

31/10/2020

#ശീഘ്രം_ശുഭസ്യമല്ല!

ആദ്യ പന്തിൽ തന്നെ വിക്കറ്റ് നല്കി കളത്തിൽ നിന്നു പുറത്താകുന്ന മോശം കളിക്കാരനാണോ നിങ്ങൾ?

എങ്കിൽ ഈ വീഡിയോ നിങ്ങൾക്ക് ഉപകരിക്കും - ഇൻശാ അല്ലാഹ്!

https://youtu.be/gmXEKHpbsuU

#അൽനുഹാസി
#ചാമക്കാല
Wa.me/917447474744

www.youtube.com/sunnimadrasa

28/10/2020

നാളെ #നബിദിനം, തിരുപ്പിറവി നടന്ന സമയത്തെ എങ്ങനെ എതിരേല്ക്കാം...

#ഒരു_ചെറിയ_ഫാഇദഃ

മുഴുവന്‍ വീഡിയോ കാണാനും ഫാഇദഃ മനസ്സിലാക്കാനും താഴെ എഴുതിയ ലിങ്കിൽ പോയി ക്ലിങ്ങുക

https://youtu.be/r-lypaBRHzQ

www.youtube.com/sunnimadrasa

#അൽനുഹാസി
#ചാമക്കാല

25/10/2020

"ആശ്രിതവത്സലനായ നബി
അശരണർക്കഭയമാം മുത്തുനബി
അവിടുത്തെ പ്രീതി നിനക്കുണ്ടെങ്കിൽ
അതിലും വലുതെന്തീ ദുനിയാവതിൽ"

- അൽനുഹാസി

വീഡിയോ പൂർണ്ണമായി കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിങ്ങുക👇👇👇

https://youtu.be/S-sY3LNM7YE

22/10/2020

#കടമൊരു_കീറാമുട്ടി
#കാലിടറല്ലേ_തട്ടി

മനുഷ്യനല്ലേ? സാമ്പത്തിക പ്രതിസന്ധി മറി കടക്കാൻ ചിലപ്പോഴെങ്കിലും കടം മേടിക്കേണ്ടി വന്നേക്കാം. തത്സമയം രണ്ടോ മൂന്നോ ചെറിയ കാര്യങ്ങള്‍ ഗൗരവത്തിലെടുത്താൽ, മാനഹാനി സംഭവിക്കാതെ, കൂടുതൽ ബുദ്ധിമുട്ടില്ലാതെ പ്രസ്‌തുത കടം വീട്ടാൻ അല്ലാഹു തൗഫീഖ് നല്കിയെന്നു വരും - ഇൻശാ അല്ലാഹ്

സംഗതി ഈ വീഡിയോഇലുണ്ട്..കണ്ടു നോക്കുക.. ലിങ്കാണു താഴെ👇👇👇:-

https://youtu.be/_3qrdPD68PM

കടങ്ങളില്ലാത്ത ഒരു ജീവിതമാണു നമ്മുടെ സ്വപ്നം.. അല്ലാഹു അതു സാക്ഷാത്കരിച്ചു തരട്ടെ - ആമീൻ

ദുആ വസ്വിയ്യത്തോടെ,

നിങ്ങളുടെ സ്വന്തം

#അൽനുഹാസി
#ചാമക്കാല
Wa.me/917447474744

19/10/2020

#സ്വലാതുൽഹുളൂർ

അതിമഹത്തായ ഒരു സ്വലാത്താണു നമുക്കിടയിൽ സ്വലാതുൽഹുളൂർ എന്നറിയപ്പെടുന്ന സ്വലാത്ത്. ഇതിനെക്കുറിച്ചാണ് ഈ വീഡിയോ.

ഇതാണു ലിങ്ക്👇👇👇

https://youtu.be/bh2qkZQu_ro

സ്വലാതുൽഹുളൂർ ഏതാണെന്ന് ഏവർക്കുമറിയാമെന്നു കരുതുന്നു. അറിയില്ലെങ്കിൽ ഇതാ അതിന്റെ പദങ്ങൾ..

الصلاة والسلام عليك يا سيدي يا رسول الله
خذ بيدي قلت حيلتي أدركني

റബീഉൽഅവ്വൽ മാസമല്ലേ? സ്വലാതുൽഹുളൂറിന്റെ മഹത്ത്വമറിഞ്ഞു നമുക്കതു പതിവാക്കാം. അല്ലാഹു തൗഫീഖ് നല്കട്ടെ ആമീൻ

ദുആ വസ്വിയ്യത്തോടെ,

നിങ്ങളുടെ സ്വന്തം

#അൽനുഹാസി
#ചാമക്കാല
Wa.me/917447474744

NB: ഇയ്യുളളവന്റെ ചാനലിന്റെ പേര് ALNUHASI എന്നല്ല, എന്നാണ്.

www.youtube.com/sunnimadrasa

ഇഷ്ടജനങ്ങളും ഇയ്യുളളവൻ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ താല്പര്യമുളളവരും ചാനൽ ചെയ്തു നോട്ടിഫിക്കേഷൻ ബെല്ല് അമർത്തി വച്ചാൽ നന്നായിരിക്കുമെന്നു കരുതുന്നു.

അല്ലാഹു സകലതും അവന്റെ പൊരുത്തത്തിലാക്കട്ടെ- ആമീൻ

 #നാളെയാണ്_നാളെയാണ്  #സ്വഫറിലെ_ഒടുവിലെ_ബുധൻസുഹൃത്തുക്കളേ,ഇക്കൊല്ലത്തെ സ്വഫർ മാസത്തിലെ ഒടുവിലെ ബുധൻ ഒരു പക്ഷെ നാളെ ആയെന്ന...
13/10/2020

#നാളെയാണ്_നാളെയാണ്
#സ്വഫറിലെ_ഒടുവിലെ_ബുധൻ

സുഹൃത്തുക്കളേ,

ഇക്കൊല്ലത്തെ സ്വഫർ മാസത്തിലെ ഒടുവിലെ ബുധൻ ഒരു പക്ഷെ നാളെ ആയെന്നു വരാം.

സ്വഫര്‍ മാസത്തെ അവസാനത്തെ ബുധന്‍ (ഒടുവിലെ ബുധന്‍) വളരെ ഗൗരവമേറിയ ഒരു ദിനമാണെന്ന നിലയിൽ മേല്‍ ദിവസത്തില്‍ ഇറക്കപ്പെടുന്ന ആഫത്ത്-ബലാ-മുസ്വീബത്തു (ബുദ്ധിമുട്ടു)കളെക്കുറിച്ചും അതില്‍ നിന്ന് അല്ലാഹുവിനോടു കാവല്‍ തേടുന്നതിനെ സംബന്ധിച്ചും നമ്മുടെ മുന്‍ഗാമികള്‍ നമ്മെ ഉണര്‍ത്തിയിട്ടുണ്ട്.

സ്വഫറിലെ അവസാനത്തെ ബുധന്‍ വിട്ടൊഴിയാത്ത നഹ്സിന്റെ ദിവസമാകുന്നു എന്നു പുണ്യാത്മാക്കളിൽ പലരും പറയുന്നു.

അല്ലാമഃ സൈനുദ്ധീൻ മഖ്ദൂം കബീർ (ഖുദ്ദിസ സിർറുഹു) എന്ന നമ്മുടെ വലിയ മഖ്ദൂമിന്റെ ശൈഖും നാഹൂരിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ, ഔലിയാക്കളുടെ നേതാവും ഖുത്ഥുബുമായ, അസ്സയ്യിദ് ശാഹുൽഹമീദ് അബ്ദുൽഖാദിർ അന്നാഹൂരി (ഖുദ്ദിസ സിർറുഹു) തങ്ങളുടെ ശൈഖും മുഹമ്മദുൽഗൗസ് എന്നറിയപ്പെടുന്നവരുമായ അശ്ശൈഖ് മുഹമ്മദ് ഖത്ഥീറുദ്ധീൻ ഗ്വാളിയോരി (ഖുദ്ദിസ സിർറുഹു) എന്നവർ സുൽത്ഥാനുൽഹിന്ദ് അജ്മീർ ഖാജാഃ (ഖുദ്ദിസ സിർറുഹു) തങ്ങളുടെ ഖലീഫയുടെ ഖലീഫയായ ഖാജാഃ ഫരീദുദ്ധീൻ ശക്കർഗഞ്ച് (ഖുദ്ദിസ സിർറുഹു) തങ്ങളിൽ നിന്ന് ഈ ദിവസത്തിൽ സംഭവിക്കുന്നത് എന്താണെന്നു വ്യക്തമായി ഉദ്ധരിക്കുന്നുണ്ട്.

ഈ ദിവസത്തിന് ഇങ്ങനെയൊരു പ്രത്യേകത ഉണ്ടെന്നു കരുതി, അന്നേ ദിവസം എല്ലാ നല്ല കാര്യങ്ങളും നിർത്തി വെക്കണമെന്നോ ഒരു വിഷയത്തിനും സമാരംഭം കുറിച്ചു കൂടാ എന്നോ യാത്ര പോകരുതെന്നോ ഒന്നുമില്ല. പരിധിയിൽ കവിഞ്ഞ് ഇതിൽ ആകുലതയോ ആശങ്കയോ പെടേണ്ട കാര്യമില്ല. #തവക്കുൽ എന്നു പറയുന്ന ഒരു സംഗതി കൂടിയുണ്ടല്ലോ? ദിനേന #സുബ്ഹി ഖളാ ആക്കാതെ നിസ്കരിച്ചാൽ തന്നെ ആ ദിവസം അവനു ബറകത്തുളളതായിരിക്കുമെന്ന് അറിയാമല്ലോ?

ബുധൻ ഒടുക്കത്തതോ ആദ്യത്തതോ ആകട്ടെ, അല്ലാഹുവിനെയും അവന്റെ ഹബീബായ നബി (സ്വല്ലല്ലാഹു അലൈഹി വസല്ലം) തങ്ങളെയും ഓർത്ത്, ബിസ്മിയും ഹംദും സ്വലാത്തും ചൊല്ലിത്തുടങ്ങുന്ന സംഗതികൾ, അതോടൊപ്പം തവക്കുലുമുണ്ടെങ്കിൽ ഹതഭാഗ്യനാകേണ്ടി വരില്ല. മാത്രമല്ല #സ്വദഖഃ അതു നമുക്കു മതിയായ പരിച കൂടിയാണല്ലോ?

മറ്റൊരു കാര്യം ഉണർത്താനുളളത്, നാളെ സ്വഫറിലെ ഒടുവിലെ ബുധനാകാനും ആകാതിരിക്കാനും സാധ്യതയുണ്ട്. കാരണം ഇനിയൊരു ബുധനാഴ്ച്ച കൂടി ചിലപ്പോൾ ഈ മാസത്തിൽ വന്നുവെന്നു വരാം. ഉറപ്പില്ല. അത്തരമൊരു സാഹചര്യത്തിൽ നാളെ കഴിഞ്ഞു വരുന്ന ബുധനാഴ്ച്ച കൂടി ഇവിടെ പറഞ്ഞ കർമ്മങ്ങൾ ആവർത്തിക്കുന്നതു നന്നായിരിക്കും.

ഇരിക്കട്ടെ, ഈ പരാമർശിത ഒടുവിലെ ബുധനാഴ്ച്ച ദിവസം അനുഷ്ഠിക്കാനായി ചില പ്രത്യേക ദുആകളും മറ്റും ആരിഫീങ്ങളും സ്വാലിഹീങ്ങളും ഉപദേശിച്ചിട്ടുണ്ട്.

അവരുടെ വാക്കുകളെ മുഖവിലക്കെടുക്കുന്നവരെ മാത്രം പരിഗണിച്ചാണ് ഇനി പറയുന്നത്.

പ്രസ്തുത ദിവസം ചെയ്യാനായി മഹത്തുക്കൾ ഉപദേശിച്ച ചില നല്ല കാര്യങ്ങൾ ഇവിടെ പറയാം. താല്പര്യമുള്ളവർക്കു ചെയ്യാം. അതിനു മുമ്പൊരു കാര്യം പ്രത്യേകം പറയാം... സ്വദഖഃ, ബലാ മുസ്വീബത്തുകളെ തടയാൻ അതിലും വലിയൊരു ഉപായം വേറെയില്ല. അതിനാൽ നാളെ സ്വദഖഃ വർദ്ധിപ്പിച്ചു കൊണ്ട് അല്ലാഹുവിനോടു കാവൽ തേടാൻ പ്രത്യേകം ശ്രദ്ധിക്കുക.

۞നാലു റക്അത്തുകൾ നിസ്‍കരിക്കുക, എല്ലാ റക്അത്തിലും സൂറത്തുൽ ഫാതിഹയുടെ പിറകെ സൂറതുല്‍കൗസര്‍ (പതിനേഴു പ്രാവശ്യം) സൂറതുൽഇഖ്‍ലാസ് (അഞ്ചു പ്രാവശ്യം), സൂറതുൽഫലഖ് (ഒരു പ്രാവശ്യം), സൂറതുന്നാസ് (ഒരു പ്രാവശ്യം) ഓതുകയും ചെയ്യുക. നിസ്കാരത്തിൽ നിന്നു വിരമിച്ചതിനു ശേഷം, സൂറതു യൂസുഫിലെ ഇരുപത്തിയൊന്നാം ആയത്തിലെ
والله غالب على أمره، ولكن أكثر الناس لا يعلمون
എന്നതു മുന്നൂറ്റി അറുപതു വട്ടം ഓതുക. ശേഷം ഇബ്റാഹീമിയ്യഃ സ്വലാത്ത് മൂന്നു പ്രാവശ്യം ചൊല്ലിയതിനു ശേഷം താഴെ പറയുന്ന ദുആ നടത്തുക, അതിനു ചില നേട്ടങ്ങളുണ്ട്. ഇൻശാ അല്ലാഹ്.

ദുആയാണു താഴെ കൊടുത്തിട്ടുള്ളത്:-

﴿بِسْمِ ٱللهِ ٱلرَّحْمٰنِ ٱلرَّحٖيمِ، ٱلْحَمْدُ لِلّٰهِ رَبِّ ٱلْعٰالَـمٖينَ، ٱللّٰهُمَّ صَلِّ عَلٰى سَيِّدِنٰا مُحَمَّدٍ وَعَلٰىٓ آلِهٖ وَصَحْبِهٖ وَسَلِّمْ، ٱللّٰهُمَّ يٰا شَدٖيدَ ٱلقُوَى، وَيَا شَدٖيدَ ٱلْـمـِحٰالِ، يٰا عَزٖيزُ، يٰا مَنْ ذَلَّتْ لِعِزَّتِكَ جَمٖيعِ خَلْقِكَ، اِكْفِنٖــي مِنْ شَرِّ جَمٖيعِ خَلْقِكَ، يٰا مُحْسِنُ، يٰا مُجْمِلُ، يٰا مُتَفَضِّلُ، يٰا مُنْعِمُ، يٰا مُكْرِمُ، يٰا مَنْ لآٰ إِلٰـهَ إِلآّٰ أَنْتَ، اِرْحَمْنٖـي بِرَحْمَتِكَ يٰا أَرْحَمَ ٱلرّٰاحِمٖينَ، ٱللّٰهُمَّ بِسِرِّ ٱلْحَسَنِ، وَأَخٖيهِ، وَجَدِّهٖ، وَأَبٖيهِ، وَأُمِّهٖ، وَبَنٖيهِ، اِكْفِنٖـي شَرَّ هٰذَا ٱلْيَوْمِ، وَمٰا يَنْــزِلُ فٖيهِ، يٰا كٰافِــي ٱلْـمُهِمّٰاتِ، يٰا دٰافِعَ ٱلْبَلِيّٰاتِ، فَسَيَكْفٖيكَــهُــمُ اللهُ وَهُوَ ٱلسَّمٖيعُ ٱلعَلٖيمُ، وَحَسْبُنَا ٱلله وَنِعْمَ الْوَكٖيلُ، وَلاٰ حَوْلَ وَلاٰ قُوَّةَ إِلاّٰ بِاللهِ ٱلْعَلِيِّ ٱلْعَظٖيمِ، وَصَلَّى اللهُ عَلٰى سَيِّدِنٰا مُحَمَّدٍ وَعَلٰىٓ آلِهٖ وَصَحْبِهٖ وَسَلَّمَ﴾

۞ഈ രണ്ടു വീതം ആറു റക്അത്തുകൾ നിസ്‍കരിക്കുക, എല്ലാ ആദ്യ റക്അത്തുകളിലും ഫാതിഹയുടെ ശേഷം ആയതുൽകുർസിയും എല്ലാ രണ്ടാമത്തെ റക്അത്തുകളിൽ സൂറതുൽഇഖ്ലാസുമാണ് ഓതേണ്ടത്. നിസ്കാരത്തിൽ നിന്നു വിരമിച്ചതിനു ശേഷം നബി (സ്വല്ലല്ലാഹു അലൈഹി വസല്ലം) തങ്ങളുടെ മേൽ സ്വലാത്തു ചൊല്ലുകയും താഴെ പറയുന്ന ദുആ നടത്തുകയും വേണം.

ഇതാണു ദുആ:-

﴿ٱلْحَمْدُ لِلّٰهِ رَبِّ ٱلْعٰالَـمٖينَ، ٱللّٰهُمَّ صَلِّ عَلٰى سَيِّدِنٰا مُحَمَّدٍ وَعَلٰىٓ آلِهٖ وَصَحْبِهٖ وَسَلِّمْ، ٱللّٰهُمَّ إِنّٖـيٓ أَسْأَلُكَ بِأَسْمٰآئِكَ ٱلْحُسْنٰى، وَبِڪَلِمٰاتِكَ ٱلتّٰامّٰاتِ، وَبِحُرْمَةِ نَبِيِّكَ سَيِّدِنٰا مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ، أَنْ تَحْفَظَنٖي وَأَنْ تُعٰافِيَـــنٖــي مِنْ بَلآٰئِكَ، يٰا دٰافِـــــعَ ٱلبَلاٰيٰا، يٰا مُفَرِّجَ ٱلهَمِّ، وَيٰا ڪٰاشِفَ ٱلغَمِّ، اِڪْشِفْ عَنّٖـــي مٰا كُتِبَ عَلَيَّ فٖـي هٰذِهِ ٱلسَّنَةِ مِنْ هَمٍّ أَوْ غَمٍّ، إِنَّكَ عَلٰى كُلِّ شَيْئٍ قَدٖيرٌ، وَصَلَّى اللهُ عَلٰى سَيِّدِنٰا مُحَمَّدٍ وَعَلٰىٓ آلِهٖ وَصَحْبِهٖ وَسَلِّمْ تَسْلٖيمًا﴾

۞സൂറതു യാസീൻ പാരായണം ചെയ്യുക, താഴെ പറയുന്ന ആയത്ത് എത്തിയാൽ പ്രസ്തുത ആയത്തു മാത്രം മുന്നൂറ്റി പതിമൂന്നു തവണ (313) ആവർത്തിക്കുക,

﴿سَلاٰمٌ قَوْلاً مِنْ رَبٍّ رَحٖيمٍ﴾

എണ്ണം പൂർത്തിയായാൽ താഴെ കാണിച്ച ദുആ ചെയ്യുക, അതോടൊപ്പം ആഫിയത്തും സലാമത്തും മറ്റ് ഇഹപര നേട്ടങ്ങളും ചോദിച്ചു കൊള്ളുക, ശേഷം യാസീൻ പൂർത്തിയാക്കുക.

താഴെ കാണുന്നതാണു ദുആ:-

﴿ٱلْحَمْدُ لِلّٰهِ رَبِّ ٱلْعٰالَـمٖينَ، ٱللّٰهُمَّ صَلِّ عَلٰى سَيِّدِنٰا مُحَمَّدٍ وَعَلٰىٓ آلِ سَيِّدِنٰا مُحَمَّدٍ، صَلاٰةً تُنْجٖينٰا بــِهٰا مِنْ جَمٖيعِ ٱلْأَهْوٰالِ وَٱلْبَلِيّٰاتِ، وَتُسَلِّمُنٰا بِـــهٰا مِنْ جَمٖيعِ ٱلْأَسْقٰامِ وَٱلْآفٰاتِ، وَتُطَهِّرُنٰا بِـــهٰا مِنْ جَمٖيعِ ٱلسَّيِّئٰاتِ، وَتَغْفِرُ لَنٰا بِــــهٰا جَمٖيعَ ٱلْخَطٖيئٰاتِ، وَتَقْضِيَ لَنٰا بِـــهٰا جَمٖيعَ ٱلْحٰاجٰاتِ، وَتَرْفَعُنٰا بِــــهٰا عِنْدَكَ أَعْلَى ٱلدَّرَجٰاتِ، وَتُبَلِّغُنٰا بِــــــهٰآ أَقْصَى ٱلْغٰايٰاتِ مِنْ جَمٖيعِ ٱلْخَيْرٰاتِ فِــي ٱلْحَيٰاةِ وَبَعْدَ ٱلـْمَمٰاتِ،
ٱللّٰهُمَّ اِصْرِفْ عَنّٰا شَرَّ مٰا يَنْــزِلُ مِنَ ٱلسَّمٰآءِ، وَمٰا يَخْرُجُ مِنَ ٱلْأَرْضِ، إِنَّكَ عَلٰى كُلِّ شَيْئٍ قَدٖيرٌ، وَصَلَّى اللهُ تَعٰالٰى عَلٰى سَيِّدِنٰا مُحَمَّدٍ وَعَلٰىٓ آلِهٖ وَصَحْبِهٖ وَسَلَّمْ، وَٱلْحَمْدُ لِلّٰهِ رَبِّ ٱلْعٰالَـمٖينَ﴾

۞സലാമിന്റെ ആയത്തുകൾ എന്നറിയപ്പെടുന്ന ആയത്തുകൾ ഒരു പിഞ്ഞാണത്തിൽ എഴുതി മായ്ച്ചു കുടിക്കുന്നതും വളരെ വിശേഷമാണ്. ഏറ്റവും ആദ്യം വിവരിച്ച നാലു റക്അത്തുകളുടെ ശേഷമാണെങ്കിൽ ബഹുവിശേഷമായി. സലാമിന്റെ ആയത്തുകളാണ് ഇനി പറയുന്നത്.
سلام قولاً من رب رحيم
سلامٌ على نوح في العالـمين
سلام على إبراهيم
سلام على موسى وهارون
سلام على إلياسين
سلام عليكم طبتم فادخلوها خالدين
من كل أمر سلام هي حتى مطلع الفجر

പിഞ്ഞാണമെഴുതി മായ്ച്ചു കുടിക്കാൻ കഴിയാത്തവർ ഒരല്പം ശുദ്ധവെളളമെടുത്ത്, അതിൽ ഈ ആയത്തുകൾ ഓരോന്നും പന്ത്രണ്ടു വീതം ഓതി മന്ത്രിക്കുക. ശേഷം അതിൽ നിന്നു കുടിക്കുകയും ഇഷ്ടജനങ്ങളെ കുടിപ്പിക്കുകയും ചെയ്യുക. കുടിക്കുന്നതിനു മുമ്പായി ((യാ സലാം)) എന്നു നൂറ്റി മുപ്പത്തിയൊന്ന് (131) വട്ടം ചൊല്ലുന്നതും നല്ലതാണ്. വെളളം മന്ത്രിച്ചവനും കുടിക്കുന്നവനും ഇതു ബാധകമാണ്.

ഇവിടെ പറഞ്ഞ നിസ്കാരങ്ങൾക്കു പ്രത്യേക പേരുകളോ നിയ്യത്തോ ഒന്നുമില്ല. അവയൊന്നും അതേ നിലയിൽ സ്വഹീഹായ ഹദീസുകളിൽ വന്നതുമല്ല. നിരുപാധിക സുന്നത്തു നിസ്കാരങ്ങളാണവ. നിസ്കാരം കൊണ്ടു സഹായം തേടാൻ അല്ലാഹുവിന്റെ നിർദ്ദേശമുണ്ടല്ലോ? ഇങ്ങനെയൊരു ദിവസം നിസ്കാരം കൊണ്ടല്ലാതെ മറ്റെന്തു കൊണ്ടാണു നാം സഹായം തേടുക. നിരുപാധിക സുന്നത്ത് എന്ന നിയ്യത്തു മതി ഇവ നിർവ്വഹിക്കുമ്പോൾ.

മൊത്തം നാലു കാര്യങ്ങൾ നാമിവിടെ പറഞ്ഞു, ഇതെല്ലാം സ്വാലിഹീങ്ങൾ തങ്ങളുടെ ഗ്രന്ഥങ്ങളിൽ വിവരിച്ചതു തന്നെ. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് ഇവിടെ കൂടുതൽ വിവരണങ്ങൾക്കു മുതിരാത്തത്.

വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ഇവിടെ പരാമർശിച്ച കാര്യം ഇമാം മുസ്ലിം (റഹിമഹുല്ലാഹ്) റിപ്പോർട്ടു ചെയ്ത ഹദീസിലുണ്ട്. അതാണു താഴെ കമന്റ് ബോക്സിൽ അറബിയിൽ കൊടുത്തിരിക്കുന്നത്. ഏതു ദിവസം എന്നു നിർണ്ണയിച്ചു പറഞ്ഞിട്ടില്ല എന്നേ ഉള്ളൂ.

അതെന്തുമാകട്ടെ, മുൻഗാമികൾ നടത്തി വന്നിരുന്ന ചില കാര്യങ്ങളാണ് ഇവിടെ വിവരിച്ചത്‌. താല്പര്യം ഉള്ളവർക്കു ചെയ്യാം, അത്ര മാത്രം.

നഹ്‌സുമായി ബന്ധപ്പെട്ടു ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ചില ദിവസങ്ങള്‍ക്കു കാര്യനിര്‍വഹണത്തില്‍ പങ്കുണ്ടെന്നും ആപത്തും നേട്ടവും ഉണ്ടാക്കാന്‍ പ്രാപ്തി ഉണ്ടെന്നുമുള്ള വിശ്വാസത്തോടെ നഹ്സ് ആചരിക്കുന്ന ചിലരുണ്ട്. രാശി നോക്കി ശുഭാശുഭ ദിനങ്ങളെ നിർണ്ണയിക്കുന്നവരില്‍ അധികവും ഈ വിശ്വാസക്കാരാണ്.

അതേ സമയം അല്ലാഹു അല്ലാതെ ഉപകാരവും ഉപദ്രവവും ചെയ്യുന്നവന്‍ ഇല്ലെന്നും സര്‍വനേട്ടകോട്ടങ്ങളുടെയും യജമാനന്‍ അല്ലാഹു ആണെന്നും വിശ്വസിക്കുന്നതോടെ നഹ്സു നോക്കുന്നവരുമുണ്ട്. ചില ദിനങ്ങളിലെ നേട്ടകോട്ടങ്ങളെ കുറിച്ചു വന്ന പരാമര്‍ശങ്ങളിലും ചരിത്രങ്ങളിലും ആശിച്ചും ആശങ്കപ്പെട്ടും നഹ്സിനെ ശ്രദ്ധിക്കുന്നവരാണ് അവർ.

ഇതില്‍ ഒന്നാമത്തെ ആചാരം കടുത്ത തെറ്റും നിഷിദ്ധവുമാണ്. രണ്ടാമത്തെ വിഭാഗത്തിന്റെ ആചാരം അനുവദനീയവുമാണ്. അപ്പോൾ, അനുവദനീയമായ രീതിയിൽ നഹ്‌സിനെ ശ്രദ്ധിക്കുന്നവരെ വിമർശിക്കുന്നത്‌ അനാവശ്യവും ആലോചനയില്ലായ്‌മയുമാണ്‌.
പക്ഷെ എല്ലാം അല്ലാഹുവില്‍ തവക്കുല്‍ ആക്കുന്നവര്‍ക്കു ദിവസങ്ങളിലെ നഹ്സ് ഏൽക്കുകയില്ല.

അവസാനിപ്പിക്കുന്നതിനു മുമ്പൊരു കാര്യം കൂടി, ഇവിടെ പറഞ്ഞ കാര്യങ്ങൾ, ദുആ നിസ്കാരങ്ങൾ ഉൾപ്പെടെ ആരെങ്കിലും ചെയ്യണമെന്നൊരു നിർബന്ധവുമില്ല.

ഇതിനൊക്കെ തെളിവുണ്ടോ എന്നു ചോദിക്കാനോ ഇവിടെ പറഞ്ഞതിനെയൊക്കെ മലർത്തിയടിക്കുന്ന ഇബാറത്തുകൾ കൊണ്ടു വരാനോ ആരും മെനക്കെടേണ്ടതില്ല. ഇവിടെ വിവരിച്ച നിസ്കാരത്തിന്റെ നിയമസാധുതയും ആരും ചോദിച്ചു വരണ്ട. ഇതൊന്നും ദീനിൽ ഒട്ടും നിർബന്ധമുള്ള കാര്യങ്ങളല്ല എന്നു മനസ്സിലാക്കിയാൽ വിഷയം തീർന്നു.

മുൻകഴിഞ്ഞ സ്വാലിഹീങ്ങളും നമ്മുടെ ശൈഖന്മാരും വിശിഷ്യാ #അസ്സയ്യിദ്_മുഹമ്മദ്കോയ_തങ്ങൾ (റഹിമഹുല്ലാഹ്) എന്ന രാമന്തളി തങ്ങളൊക്കെ ഇതു പ്രവർത്തിച്ചിരുന്നു. നമുക്കതു മതി.

ആത്യന്തികമായി ഖൈറും ശർറും അല്ലാഹുവിൽ നിന്നുള്ളതാണെന്നു വിശ്വസിക്കൽ ഈമാൻ കാര്യങ്ങളിൽ പെട്ടതാണെന്ന് ഓർമപ്പെടുത്തി നിർത്തുന്നു.

ആകാശത്തു നിന്നിറങ്ങുന്നതും ഭൂമിയിൽ നിന്നു പുറപ്പെടുന്നതും പടപ്പുകളിൽ നിന്നു സംഭവിക്കുന്നതുമായ സർവ്വ ശർറുകളിൽ നിന്നും നാമേവരെയും ഹബീബായ നബി (സ്വല്ലല്ലാഹു അലൈഹി വസല്ലം) തങ്ങളുടെ ബറകത്തിനാൽ അല്ലാഹു കാത്തു രക്ഷിക്കട്ടെ - ആമീൻ

ദുആ വസ്വിയ്യത്തോടെ,

നിങ്ങളുടെ സ്വന്തം

#അൽനുഹാസി
#ചാമക്കാല
744-74-74-744

10/10/2020

സ്വന്തമായൊരു വീടു നിങ്ങൾക്ക് ഇപ്പോഴും ഒരു വിദൂര സ്വപ്നം മാത്രമാണോ? എങ്കിൽ ഈ വീഡിയോ തീർച്ചയായും നിങ്ങൾ കണ്ടിരിക്കണം.

ലിങ്ക്👇👇👇

https://youtu.be/KMonGWNuhAs

#അൽനുഹാസി
Wa.me/917447474744

സ്വന്തം പേരിനോടൊപ്പം ഖാദിരി, ശാദുലി എന്നിങ്ങനെ ത്ഥരീഖത്തുകളുടെ പേരുകൾ ചേർക്കുന്നതിന്നുളള  മാനദണ്ഠം. ലിങ്കിൽ പോയാൽ കാണാം....
08/10/2020

സ്വന്തം പേരിനോടൊപ്പം ഖാദിരി, ശാദുലി എന്നിങ്ങനെ ത്ഥരീഖത്തുകളുടെ പേരുകൾ ചേർക്കുന്നതിന്നുളള മാനദണ്ഠം. ലിങ്കിൽ പോയാൽ കാണാം.

https://youtu.be/JrvLp_i1_bU

#അൽനുഹാസി
#ചാമക്കാല
Wa.me/917447474744

Address

EMAARA RESIDENCY
Chamakala
680687

Alerts

Be the first to know and let us send you an email when Al Nuhasi Private Library - A.P.L posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Al Nuhasi Private Library - A.P.L:

Share

Category