Congress Cyber Team Kerala

Congress Cyber Team Kerala വ്യക്തികളല്ല പ്രസ്ഥാനമാണ് വലുത് political party

15/01/2026
24/06/2025

Kc❤️

ഇനി എന്റെ ലക്ഷ്യം വണ്ടൂരിൽ അനിൽ കുമാറിനെ തോൽപ്പികയാണ്, അടുത്തവട്ടം അനിൽകുമാർ നിയമസഭ കാണില്ല എന്നൊക്കെയുള്ള അൻവറിന്റെ വെല...
24/06/2025

ഇനി എന്റെ ലക്ഷ്യം വണ്ടൂരിൽ അനിൽ കുമാറിനെ തോൽപ്പികയാണ്, അടുത്തവട്ടം അനിൽകുമാർ നിയമസഭ കാണില്ല എന്നൊക്കെയുള്ള അൻവറിന്റെ വെല്ലുവിളി കേട്ടപ്പോഴാണ്
കഴിഞ്ഞ ഏതാനും ദിവസങ്ങളായി
നിലമ്പൂരിലെ രാഷ്ട്രീയം നിരീക്ഷിച്ചു കൊണ്ടിരുന്നവരുടെ ചിന്തയിലേക്ക് എ.പി.അനിൽകുമാർ MLA കടന്നുവരുന്നത്.

അൻവറിന് എ.പി.അനിൽകുമാറിനോട് ഇത്രയ്ക്കും വിരോധം തോന്നാൻ കാരണമെന്താണെന്നു ചോദിച്ചാൽ, അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിന് തടസ്സമായി
നിന്നവരിൽ പ്രധാനി അനിൽ കുമാറാണെന്നു പറയേണ്ടിവരും.

അൻവറിന്റെ രാജിയിലൂടെ നിലമ്പൂർ സീറ്റൊഴിവു വന്നപ്പോൾ, എ.പി.അനിൽ കുമാറിന് അവിടുത്തെ ചുമതലനൽകിയ പാർട്ടി ദേശീയ നേതൃത്വത്തിന്റെ ചടുലനീക്കമാണ് ഈ വൻവിജയത്തിന്റെ അടിക്കല്ലായി മാറിയത്.
പതിഞ്ഞ താളത്തിൽ തുടങ്ങി അനേകായിരം കുതിരശക്തിയുള്ള
എഞ്ചിൻ പോലെ ചടുലമായ തെരഞ്ഞെടുപ്പു സംവിധാനമാണ് നിലമ്പൂരിൽ പ്രവർത്തിച്ചത്.
നിയോജകമണ്ഡലം, മണ്ഡലം, ബൂത്ത് തലങ്ങളിൽ പാർട്ടി സംവിധാനം മെച്ചപ്പെടുത്തി തെരഞ്ഞെടുപ്പിലേക്കു സജ്ജമാക്കൽ, പുതിയ വോട്ടർമാരെ ചേർക്കൽ എന്നിങ്ങനെയുള്ള
ഇടപെടലുകളോടൊപ്പം,
അൻവർ ഘടകം UDF നെ എങ്ങനെ ബാധിക്കും എന്നതിൽ ഗ്രൗണ്ട് ലെവലിൽ നിന്നുള്ള വിവര ശേഖരണം.

ആ വിവരങ്ങളിൽ നിന്നു കൂടി ഉണ്ടായതാണ് അർവറിനെ പുറത്തു തന്നെ നിർത്താനുള്ള തീരുമാനം.

വിജയിച്ചേതീരൂ എന്ന വികാരം സാധാരണ പ്രവർത്തകന്റെ സിരകളിലേക്കെത്തിക്കുന്നതിൽ നൂറ് ശതമാനം മികവ് അനിൽകുമാർ പുറത്തെടുത്തു എന്നതിന്റെ സാക്ഷ്യമാണ് ഈ മിന്നും വിജയം.

പ്രത്യയശാസ്ത്ര തിക്കു മുട്ടലുകളോ, ബുദ്ധിജീവി പരിപ്രേഷ്യമോ അലട്ടാതെ മൃദുവായി സംസാരിച്ച്‌,
സൗമ്യമായി ഇടപെടുന്ന അനിൽ കുമാറിന്റെ മാന്യമായ ശൈലിയും പ്രവർത്തകരെ സ്വാധീനിക്കുകയോ ഉൽസാഹികളാക്കുകയോ ചെയ്തിട്ടുണ്ട്.

വാക്കുകളിൽ പുലർത്തുന്ന പിശുക്കും മൃദുത്വവും കൊണ്ട് ശ്രദ്ധിക്കപ്പെടാതിരുന്ന എ.പി.അനിൽകുമാർ എന്ന നിശബ്ദ പോരാളി അൻവറിനെ ഇത്രമാത്രം പ്രകോപിപ്പിച്ചു എങ്കിൽ
എത്രമാത്രം അസ്വസ്ഥതയാണ്
അനിൽകുമാർ എന്ന മനുഷ്യൻ ഈ അർവറിന് സമ്മാനിച്ചതെന്ന്
ചിന്തിക്കാവുന്നതേയുള്ളൂ.

തെരത്തെടുപ്പിലെ വൻ വിജയത്തിൽ പങ്കു വഹിച്ച നേതാക്കളുടെ പേരുകൾ എഴുതിയാൽ തീരില്ല.

എ.പി.അനിൽകുമാർ എന്ന പേരു്
ആദ്യത്തെ അഞ്ചോ ആറോ പേരുകളിൽ ഉൾപ്പെട്ടു വന്നില്ലെന്തിൽ അത് ആ മനുഷ്യനോടു ചെയ്യുന്ന നന്ദികേടാകും.

നിലമ്പൂർ യുഡിഎഫ് സ്ഥാനാർത്ഥി വിജയത്തിലേക്ക് കടക്കുമ്പോൾ ആഘോഷിക്കപ്പെടേണ്ട പേരുകളിൽ ഒന്ന്വണ്ടൂർ എംഎൽഎ എ.പി അനിൽകുമാറിന്റെ...
24/06/2025

നിലമ്പൂർ യുഡിഎഫ് സ്ഥാനാർത്ഥി വിജയത്തിലേക്ക് കടക്കുമ്പോൾ ആഘോഷിക്കപ്പെടേണ്ട പേരുകളിൽ ഒന്ന്
വണ്ടൂർ എംഎൽഎ എ.പി അനിൽകുമാറിന്റെതാണ്

നിലമ്പൂരിൽ തിരഞ്ഞെടുപ്പ് ചുമതല പാർട്ടി അനിൽകുമാറിനെ ഏൽപ്പിച്ചു കൊടുക്കുമ്പോൾ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. രണ്ടുവട്ടം ഇടതുമുന്നണി ജയിച്ചു നിൽക്കുന്ന അക്ഷരാർത്ഥത്തിൽ ഇടതു കോട്ടയായി മാറിയ നിലമ്പൂർ മണ്ഡലം. മുന്നണിയുടെ പ്രവർത്തകർക്കിടയിൽ ഉണ്ടായിരുന്ന പഴയകാല പടല പിണക്കങ്ങൾ. മാധ്യമങ്ങളും സിപിഎം നടത്തുന്ന വ്യാജ പ്രചാരണങ്ങൾ.

ഇതിനെ ഒക്കെയും മറികടന്ന് നിലമ്പൂരിൽ പാർട്ടി വിജയം ഉറപ്പിക്കുന്നുണ്ടെങ്കിൽ അതിന്റെ പിന്നിലെ ബുദ്ധികേന്ദ്രങ്ങളിലൊന്ന് പ്രവർത്തകരുടെ പ്രിയപ്പെട്ട അനിലേട്ടൻ തന്നെയാണ് '
നിലമ്പൂരിലെ 'സൈലൻറ് കില്ലർ'

അൻവറിന്റെ ധാർഷ്ട്യം അവസാനിപ്പിച്ചതും മുന്നണിയ്ക്ക് രാഷ്ട്രീയം പറഞ്ഞ് തന്നെ നിലമ്പൂരിൽ വിജയിക്കാമെന്ന് നേതൃത്വത്തിന്നുറപ്പ് കൊടുത്തതും അനിലേട്ടൻ തന്നെയാണ് '
വെറുതെ വാഗ്ദാനം കൊടുക്കുകയല്ല ചെയ്തത്.കൊടുത്ത വാഗ്ദാനം പ്രവൃത്തികൊണ്ട് വിജയിപ്പിച്ചു കാണിക്കുകയാണ് വണ്ടൂരുകാരുടെ അനിൽകുമാർ.

ഏറ്റവും ഒടുവിൽ അൻവർ ഇപ്പോൾ അനിൽകുമാറിനെതിരെ
തിരിഞ്ഞതിനും കാരണം ഇതുതന്നെയാണ് .യുഡിഎഫിനോട് അടുക്കാനുള്ള തൻറെ വിലപേശലൊക്കെയും
നിർദാക്ഷിണ്യം അവസാനിപ്പിച്ചു കളഞ്ഞത് അനിൽകുമാർ ആണെന്ന് അൻവറിന് ബോധ്യപ്പെട്ടിട്ടുണ്ട്.
അതുകൊണ്ടാണ് അനിൽകുമാറിനെതിരെ വെല്ലുവിളിയുമായി അൻവർ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

നിലമ്പൂരിൽ കോൺഗ്രസ് പ്രവർത്തകർക്ക് എന്തിനും ഏതിനും അവസാനത്തെ വാക്ക് അനിൽകുമാർ ആയിരുന്നു. എന്തുകാര്യം ചെയ്യണമെങ്കിലും
അനിൽകുമാർ വരട്ടെ
അനിലേട്ടൻ വരട്ടെ
എന്നൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ മുഴങ്ങിക്കേട്ടിരുന്നത്
ചെറിയ കാര്യങ്ങൾ മുതൽ വലിയ കാര്യങ്ങൾ വരെ എല്ലാത്തിലും ശ്രദ്ധ പതിപ്പിച്ച് പാർട്ടി തന്നിൽ ഏൽപിച്ച കാര്യം വിജയകരമായി പൂർത്തിയാക്കി ആ മനുഷ്യൻ പതിവുപോലെ വണ്ടൂരിലേക്ക് മടങ്ങും
അധികമാരാലും ആഘോഷിക്കപ്പെടാതെ.

നിലമ്പൂരിലെ
സൈലൻറ് കില്ലറിന്
ഞങ്ങളുടെ പ്രിയപ്പെട്ട അനിലേട്ടന്
ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ

Address

Champakulam

Website

Alerts

Be the first to know and let us send you an email when Congress Cyber Team Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share