ആനന്ദാശ്രമം പബ്ലിക് ലൈബ്രറി

ആനന്ദാശ്രമം പബ്ലിക് ലൈബ്രറി വായനയുടെ സുഗന്ധം

07/09/2026
04/09/2026

ഓണനിറവ് 2026

ആനന്ദാശ്രമം പബ്ലിക് ലൈബ്രറി
ഓണാഘോഷ പരിപാടികൾ❤️

ബാലവേദി കുരുന്നുകളുടെ
വിവിധ മത്സരങ്ങൾ.

#ഓണം

ഓണനിറവ് 20262026 ആഗസ്റ്റ് 27 - അവിട്ടം ദിനത്തിൽ ആനന്ദാശ്രമം പബ്ളിക് ലൈബ്രറിയിൽ ഓണനിറവ് 2026 - ഓണാഘോഷ പരിപാടികൾ സംഘടിപ്പി...
04/09/2026

ഓണനിറവ് 2026

2026 ആഗസ്റ്റ് 27 - അവിട്ടം ദിനത്തിൽ ആനന്ദാശ്രമം പബ്ളിക് ലൈബ്രറിയിൽ ഓണനിറവ് 2026 - ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

ചങ്ങനാശേരി നഗരസഭ ചെയർ പേഴ്സൺ ജോമി ജോസഫ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.
തെങ്ങണ ഗുഡ് ഷെപ്പേർഡ് സ്ക്കൂൾ ലൈബ്രേറിയൻ മഹിത ദിലീപ് മുഖ്യതിഥി ആയിരുന്നു. സിനിമ-നാടകപ്രവർത്തകൻ റെജു പുലിക്കോടൻ ഓണസന്ദേശം നൽകി.

ലൈബ്രറി പ്രസിഡന്റ് എ.വി. പ്രതീഷ് ആധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി കെ.എം. ഉദയൻ സ്വാഗതം പറഞ്ഞു.
ലൈബ്രറി നേതൃസമിതി കൺവീനർ മോഹൻദാസ് ആറ്റുവാക്കേരി, ഭരണ സമിതി അംഗങ്ങളായ ജഗദീശ് ചന്ദ്രൻ, കെ.കെ.രാജൻ എന്നിവർ സംസാരിച്ചു.

ചങ്ങതിക്കൂട്ടം ബാലവേദി, പെണ്ണിടം വനിതാവേദി, ലൈബ്രേറിയന്മാർ, ഗ്രന്ഥശാല പ്രവർത്തകർ എന്നിവർ ഒരുക്കിയ അത്തപ്പൂക്കളം ശ്രദ്ധേയമായി.

കളിയും വർത്തമാനവും
കലാവതരണങ്ങളുമായി
ഓണാഘോഷ പരിപാടികൾ
വർണ വിസ്മയകരമായിരുന്നു.

ഓണനിറവ് 2026ചിങ്ങം പടികടന്നെത്തി.തുമ്പപ്പൂവിന്റെ നൈർമല്യവും ഓർമ്മകളുടെ സുഗന്ധവുമായിഒരു പൊന്നോണം കൂടി...കാലമൊരുക്കുന്ന പു...
24/08/2026

ഓണനിറവ് 2026

ചിങ്ങം പടികടന്നെത്തി.
തുമ്പപ്പൂവിന്റെ നൈർമല്യവും
ഓർമ്മകളുടെ സുഗന്ധവുമായി
ഒരു പൊന്നോണം കൂടി...

കാലമൊരുക്കുന്ന പുത്തനാശയങ്ങളും ബോധ്യങ്ങളും ഓണാഷോഷങ്ങളുടെ പൊലിമ കുറയ്ക്കുന്നുണ്ടെങ്കിലും
ഓണമെന്ന സങ്കല്പം നൽകുന്ന സന്ദേശവും ഗൃഹാതുരത്വം നിറഞ്ഞ ഓർമകളും മലയാളിക്ക് എക്കാലവും അഭിമാനകരമാണ്..
അത് ഒളിമങ്ങാതെ നിലനിർത്തേണ്ടത് നമ്മുടെ കടമയുമാണ്.

2026 ആഗസ്റ്റ് 27 - അവിട്ടം ദിനത്തിൽ ആനന്ദാശ്രമം പബ്ളിക് ലൈബ്രറിയിൽ ഓണനിറവ് 2026 - ഓണാഘോഷ പരിപാടികളൊരുക്കുന്നു.

ചങ്ങനാശേരി നഗരസഭ ചെയർ പേഴ്സൺ ജോമി ജോസഫ്,
തെങ്ങണ ഗുഡ് ഷെപ്പേർഡ് സ്ക്കൂൾ ലൈബ്രേറിയൻ മഹിത ദിലീപ്, സിനിമ-നാടകപ്രവർത്തകൻ റെജു പുലിക്കോടൻ, ലൈബ്രറി നേതൃസമിതി കൺവീനർ മോഹൻദാസ് ആറ്റുവാക്കേരി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

കളിയും വർത്തമാനവും
കലാവതരണങ്ങളും സമന്വയിക്കുന്ന
ഓണനിറവിലേക്ക് ഏവർക്കും സ്വാഗതം.

വായനാ കളരിയുടെ ഉദ്ഘാടനവുംനാടക പരിശീലനവുംസംസ്ഥാന ലൈബ്രറി കൗൺസിൽആവിഷ്കരിച്ചിട്ടുള്ള വായനാക്കളരിയുടെ ഉദ്ഘാടനവും ഏകദിന നാടക ...
15/05/2026

വായനാ കളരിയുടെ ഉദ്ഘാടനവും
നാടക പരിശീലനവും

സംസ്ഥാന ലൈബ്രറി കൗൺസിൽ
ആവിഷ്കരിച്ചിട്ടുള്ള വായനാക്കളരിയുടെ ഉദ്ഘാടനവും
ഏകദിന നാടക കളരിയും
ചങ്ങനാശേരി ആനന്ദാശ്രമം
പബ്ലിക് ലൈബ്രറിയിൽ നടന്നു.
വായനാ കളരിയുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി ഷെറഫുദീൻ സാഹിബ് നിർവ്വഹിച്ചു.
ലൈബ്രറിയുടെ മുൻകാല പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ ജോസഫ് പായിക്കാടൻ നാടക കളരി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് എ.വി. പ്രതിഷ് അധ്യക്ഷത വഹിച്ചു.
നേതൃസമിതി കൺവീനർ മോഹൻദാസ് ആറ്റുവാക്കേരി, കെ.എം. ഉദയൻ, അനിൽകുമാർ എൻ, മാത്യു പോൾ, ജഗദിഷ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് പ്രശസ്ത സിനിമ, നാടക പ്രവർത്തകൻ റെജു പുലിക്കോടന്റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് നാടക പരിശീലനം നൽകി. പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

വായനാ കളരിയുടെ ഉദ്ഘാടനവുംനാടക പരിശീലനവുംസംസ്ഥാന ലൈബ്രറി കൗൺസിൽആവിഷ്കരിച്ചിട്ടുള്ള വായനാക്കളരിയുടെ ഉദ്ഘാടനവും ഏകദിന നാടക ...
15/05/2026

വായനാ കളരിയുടെ ഉദ്ഘാടനവും
നാടക പരിശീലനവും

സംസ്ഥാന ലൈബ്രറി കൗൺസിൽ
ആവിഷ്കരിച്ചിട്ടുള്ള വായനാക്കളരിയുടെ ഉദ്ഘാടനവും
ഏകദിന നാടക കളരിയും
ചങ്ങനാശേരി ആനന്ദാശ്രമം
പബ്ലിക് ലൈബ്രറിയിൽ നടന്നു.
വായനാ കളരിയുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി ഷെറഫുദീൻ സാഹിബ് നിർവ്വഹിച്ചു.
ലൈബ്രറിയുടെ മുൻകാല പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ ജോസഫ് പായിക്കാടൻ നാടക കളരി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് എ.വി. പ്രതിഷ് അധ്യക്ഷത വഹിച്ചു.
നേതൃസമിതി കൺവീനർ മോഹൻദാസ് ആറ്റുവാക്കേരി, കെ.എം. ഉദയൻ, അനിൽകുമാർ എൻ, മാത്യു പോൾ, ജഗദിഷ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് പ്രശസ്ത സിനിമ, നാടക പ്രവർത്തകൻ റെജു പുലിക്കോടന്റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് നാടക പരിശീലനം നൽകി. പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

വരൂ....നാടകം കളിക്കാം....ഏകദിന നാടക പരിശീലനംചങ്ങനാശേരി ആനന്ദാശ്രമം പബ്ലിക് ലൈബ്രറിയിൽ 10 മുതൽ 18 വയസു വരെയുള്ളസ്കൂൾ വിദ്...
22/04/2026

വരൂ....
നാടകം കളിക്കാം....
ഏകദിന നാടക പരിശീലനം

ചങ്ങനാശേരി ആനന്ദാശ്രമം
പബ്ലിക് ലൈബ്രറിയിൽ
10 മുതൽ 18 വയസു വരെയുള്ള
സ്കൂൾ വിദ്യാർത്ഥികൾക്ക്
നാടക പരിശീലനം നൽകുന്നു.
2026 മെയ് 2 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് പരിശീലനം.
പങ്കെടുക്കേണ്ടവർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
രജിസ്ട്രഷൻ ഫീസ് ഇല്ല. പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണം ഉണ്ടായിരിക്കും.

സംസ്ഥാന ലൈബ്രറി കൗൺസിൽ
ആവിഷ്കരിച്ചിട്ടുള്ള വായനാ ക്കളരിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

നാടകമെന്നാൽ കേവലവിനോദം എന്നതിനപ്പുറം നാടിന്റ അകം പൊരുൾ തേടിയുള്ള യാത്രയാണ്....

വരൂ കൂട്ടരെ നമുക്കൊന്നിച്ച് നാട്ടുകഥകൾ ചൊല്ലിക്കളിക്കാം...

കൂടുതൽ വിവരങ്ങൾക്കും രജിസ്ടേഷനും
9496947419, 9446983783
9447143919 ( ക്ലാസ് ഡയറക്ടർ)
ഫോൺ നമ്പരുകളിലോ, ലൈബ്രറിയിൽ നേരിട്ടോ
ബന്ധപ്പെടുക.

അക്ഷര തുമ്പിവായനാ മത്സരം.അവധിക്കാലത്തെ കളിയും ചുറ്റലിനുമിടയിൽ കുറച്ച് പുസ്തകങ്ങളെയുംകൂട്ടുകാരാക്കിയാലോ?ഒന്നു മുതൽ പന്ത്ര...
20/04/2026

അക്ഷര തുമ്പി
വായനാ മത്സരം.

അവധിക്കാലത്തെ കളിയും ചുറ്റലിനുമിടയിൽ കുറച്ച് പുസ്തകങ്ങളെയും
കൂട്ടുകാരാക്കിയാലോ?

ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി ആനന്ദാശ്രമം പബ്ലിക് ലൈബറി 'അക്ഷര തുമ്പി' വായനാ മത്സരം സംഘടിപ്പിച്ചിരിക്കുന്നു.

ലൈബ്രറിയിൽ നിന്നും ലഭിക്കുന്ന പുസ്തകങ്ങൾ വായിച്ചതിനു ശേഷം വായനാ അനുഭവവും ആസ്വാദനക്കുറിപ്പും ഒരു ഡയറിയിൽ എഴുതി വയ്ക്കുക.
ഏറ്റവും കൂടുതൽ പുസ്തകം വായിച്ചവർക്കും മികച്ച ആസ്വാദനക്കുറിപ്പിനും സമ്മാനം ഉറപ്പ്.

പിന്നെ ലൈബ്രറി മെമ്പർഷിപ്പിന്റെ കാര്യം.
അത്, പങ്കെടുക്കുന്ന കുട്ടികൾക്ക് സൗജന്യമാണ്.

ഏപ്രിൽ 25 ന് ആരംഭിച്ച് മെയ് 20 ന് മത്സരം അവസാനിക്കും.
അപ്പോൾ ഉടൻ തന്നെ ലൈബ്രറിയിൽ എത്തിക്കോളൂ..

കൂടുതൽ വിവരങ്ങൾക്ക്
9496947419, 9446983783
എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.

ആദരാഞ്ജലികൾ
12/04/2026

ആദരാഞ്ജലികൾ

അപഹരിച്ചവരോട് കെഞ്ചിയതുകൊണ്ട് നഷ്ടപ്പെട്ട അവകാശങ്ങൾ തിരികെ പിടിക്കാനാകില്ല. കഠിനമായ പോരാട്ടത്തിലൂടെയേഅത് സാധിക്കൂ...    ...
06/12/2025

അപഹരിച്ചവരോട്
കെഞ്ചിയതുകൊണ്ട്
നഷ്ടപ്പെട്ട അവകാശങ്ങൾ
തിരികെ പിടിക്കാനാകില്ല.
കഠിനമായ പോരാട്ടത്തിലൂടെയേ
അത് സാധിക്കൂ...
ഡോ. ബി.ആർ. അംബേദ്കർ.

ഇന്ത്യൻ ഭരണഘടനാ രചയിതാവ് ഭാരതരത്ന ഡോക്ടർ ബി ആർ അംബേദ്കറുടെ ഓർമ്മദിനം.

Address

Anandasramam Public Library & Reading Room
Changanacheri
686101

Opening Hours

Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when ആനന്ദാശ്രമം പബ്ലിക് ലൈബ്രറി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category