LDF ponnani

LDF ponnani പൊന്നാനി പൊന്നാണ് നന്ദേട്ടൻ മുത്താണ?

പകരം വെക്കാനില്ലാത്തപൊന്നാനിയുടെ സുൽത്താൻ പൊന്നാനിക്കാരുടെ സുൽത്താൻ എന്നും എക്കാലവും ഒരേ ഒരു ഇമ്പിച്ചിബാവയ്ക്ക് മാത്രം അ...
14/03/2021

പകരം വെക്കാനില്ലാത്ത
പൊന്നാനിയുടെ സുൽത്താൻ

പൊന്നാനിക്കാരുടെ സുൽത്താൻ എന്നും എക്കാലവും ഒരേ ഒരു ഇമ്പിച്ചിബാവയ്ക്ക് മാത്രം അർഹതപ്പെട്ട നാമം തന്നെയാണ്, ഇന്ന് പൊന്നാനിയിൽ കാണുന്ന ഒട്ടുമിക്ക സർക്കാർ -അർദ്ധ സർക്കാർ സ്ഥാപനങ്ങളും പൊന്നാനിയിലെ ജനപ്രതിനിധി അല്ലാതെ പോലും പൊന്നാനിക്കാർക്ക് സമ്മാനിച്ച സഖാവ് ആണ് അദ്ദേഹം, പാവപ്പെട്ട കർഷകരുടെയും, മൽസ്യ തൊഴിലാളികളുടെയും , പാവപ്പെട്ടവരുടെയും ജീവിതങ്ങളിൽ ഇമ്പിച്ചിബാവയുടെ കരസ്പര്ശം വളരെ സ്വാധീനം ചെലുത്തിയിരുന്നു, ഏത് സമയവും മലക്കെ തുറന്ന് കിടക്കുന്ന ലാൽഭവനിലേക്കുള്ള പ്രവേശന കവാടം ഏത് രാഷ്ട്രീയ പാർട്ടിക്കാർക്കും, ഏത് വിഭാഗക്കാർക്കും എപ്പോഴും കടന്നു പോവാനും പ്രശ്നങ്ങൾ പരിഹരിക്കാനും ആവലാതികൾ കേൾക്കാനും ആയിരുന്നു സഖാവ് ഇ കെ തുറന്നിട്ടിരുന്നത്. ഇന്ന് പൊന്നാനിയിൽ കാണുന്ന ഇടതു പക്ഷ മുന്നേറ്റത്തിന്റെ അമരക്കാരൻ അദ്ദേഹം തന്നെ ആയിരുന്നു, ഒരു തവണ പൊന്നാനിക്കാർ തോല്പിച്ചിട്ടും സ്വന്തം നാട്ടുകാരെ നെഞ്ചോട് ചേർത്തു വെച്ചു പ്രവർത്തിച്ച സഖാവിനെ പൊന്നാനിക്കാരുടെ എം എൽ എ ആക്കിയാണ് വിട നൽകിയത്, മരണ ശേഷം എം ഈ എസ് കോളേജിൽ അദ്ദേഹത്തെ അവസാനമായി ഒന്ന് കാണാൻ കിലോമീറ്ററുകളോളം നീണ്ട ജനങ്ങളുടെ നീണ്ട നിര അദ്ദേഹത്തെ പൊന്നാനിക്കാർ രാഷ്ട്രീയ ഭേദമന്യേ ഇഷ്ടപ്പെട്ടിരുന്നതിന്റെ ഒരു ഉദാഹരണം ആയിരുന്നു, ഈ കെ ഇമ്പിച്ചിബാവയ്ക്ക് ശേഷം ഞങ്ങൾ പൊന്നാനിക്കാർക്ക് മറ്റൊരു സുൽത്താൻ ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല, അദ്ദേഹത്തിന് പകരം അദ്ദേഹം മാത്രമാണ്.

14/03/2021

#പൊന്നാനി_പൊന്നാണ്
#നന്ദേട്ടൻ_മുത്താണ്
#നന്ദേട്ടൻ_ജയിക്കും
#പിണറായി_ഭരിക്കും
#ഇടതുപക്ഷം_ഹൃദയപക്ഷം

'പാര്‍ട്ടിയില്ലെങ്കില്‍ ഞാനില്ല'; പൊന്നാനിയില്‍ നന്ദകുമാറിന് വോട്ടഭ്യര്‍ത്ഥിച്ച് ടിഎം സിദ്ദിഖ്പൊന്നാനി: പൊന്നാനിയിൽ സിപി...
14/03/2021

'പാര്‍ട്ടിയില്ലെങ്കില്‍ ഞാനില്ല'; പൊന്നാനിയില്‍ നന്ദകുമാറിന് വോട്ടഭ്യര്‍ത്ഥിച്ച് ടിഎം സിദ്ദിഖ്

പൊന്നാനി: പൊന്നാനിയിൽ സിപിഎം സ്ഥാനാർഥിയായി പ്രഖ്യാപിച്ച പി.നന്ദകുമാറിന് വോട്ടഭ്യർത്ഥിച്ച് പ്രതിഷേധക്കാർ ഉയർത്തിക്കാട്ടിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം.സിദ്ദിഖ്. പൊന്നാനിയിലെ പ്രതിഷേധ പ്രകടനങ്ങൾ വർഗീയവൽക്കരിച്ച് വലതുപക്ഷ ശക്തികൾ നടത്തുന്ന പ്രചരണത്തെ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് ടി.എം.സിദ്ദിഖിന്റെ പ്രതികരണം.

നന്ദകുമാറിനെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് വലതുപക്ഷ വർഗ്ഗീയ ശക്തികളെ നിരായുധരാക്കാൻ കാത്തിരിക്കുകയാണ് പൊന്നാനിയിലെ ജനതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം...
പൊന്നാനി നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി സഖാവ് പി നന്ദകുമാറിനെ പാർട്ടി നിശ്ചയിച്ചിരിക്കുകയാണ്. എല്ലാ ഘടകങ്ങളും പരിശോധിച്ച് നിരന്തരമായ പരിശോധനകൾക്കും കൂടിയാലോചനകൾക്കും അഭിപ്രായ രൂപീകരണത്തിനും ശേഷമാണ് സിപിഐഎം പാർട്ടി ഒരു അന്തിമ തീരുമാനത്തിൽ എത്തുന്നത്. ആ തീരുമാനം ഉൾകൊള്ളാൻ എല്ലാ പാർട്ടി പ്രവർത്തകരും അനുഭാവികളും പാർട്ടിയെ സ്നേഹിക്കുന്നവരും ബാധ്യസ്ഥരാണ്.

സഖാവ് നന്ദകുമാർ അൻപത് വർഷത്തെ തൊഴിലാളി രാഷ്ട്രീയ പാരമ്പര്യമുള്ള കേരളത്തിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളാണ്. അദ്ധേഹത്തെ പൊന്നാനിയുടെ ജനപ്രതിനിധിയാകാൻ പാർട്ടി നിയോഗിക്കുന്നത് ഉചിതമായ കാര്യമാണ്. ഒരു തൊഴിലാളി നേതാവിനെ അർഹമായ രീതിയിൽ പരിഗണിക്കാൻ ഇടതുപക്ഷത്തിന് വിശിഷ്യാ സിപിഐഎമ്മിന് മാത്രമാണ് കഴിയുക.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളുടെ ചുവടുപിടിച്ച് പൊന്നാനിയിൽ സംഭവിച്ച നിർഭാഗ്യകരമായ പാർട്ടി സ്നേഹികളുടെ വികാര പ്രകടനങ്ങളെ വർഗ്ഗീയ വൽക്കരിച്ച് വലതുപക്ഷ ശക്തികൾ നടത്തുന്ന പ്രചരണത്തെ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്. പൊന്നാനി രാജ്യത്തിന് മാതൃകയായ മതനിരപേക്ഷത കാത്തുസൂക്ഷിച്ചിട്ടുള്ള മണ്ണാണ്.
ഈ നാടിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കാൻ ഏറെ സംഭാവനകൾ ചെയ്ത, അത് സംരക്ഷിക്കാൻ ഏറെ ത്യാഗങ്ങൾ സഹിച്ച പാർട്ടിയാണ് സിപിഐഎം. ഒരു മത വർഗ്ഗീയ ശക്തിയും പൊന്നാനിയിൽ നിലയുറപ്പിക്കാതിരിക്കാൻ പ്രതിജ്ഞാബദ്ധരാണ് പൊന്നാനിയിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകർ. കേവലമായ രാഷ്ട്രീയ വൈകാരിക പ്രകടനങ്ങളെ വർഗ്ഗീയ വൽക്കരിക്കാനുള്ള ശ്രമങ്ങൾ നീചവും ക്രൂരവുമാണ്.
ഇത്തരം പ്രചരണങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്ന പാരമ്പര്യമല്ല പൊന്നാനിയുടേത്. സഖാവ് നന്ദകുമാറിനെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് വലതുപക്ഷ വർഗ്ഗീയ ശക്തികളെ നിരായുധരാക്കാൻ കാത്തിരിക്കുകയാണ് പൊന്നാനിയിലെ ജനത. ആ പാരമ്പര്യമാണ് ഈ നാടിനുള്ളത്. സ്ഥാനാർത്ഥികളുടെ മതവും ജാതിയും ദേശവും വോട്ട് ചെയ്യാനോ ചെയ്യാതിരിക്കാനോ മാനദണ്ഡമായ മണ്ഡലമല്ല പൊന്നാനി. അത് വീണ്ടും തെളിയിക്കപ്പെടും.

ഇക്കാലമത്രയും പാർട്ടിക്ക് വിധേയനായി, പാർട്ടി നൽകിയ ഉത്തരവാദിത്തങ്ങൾ അംഗീകാരമായി കണ്ട് നിർവഹിച്ച എളിയ സിപിഐഎം പ്രവർത്തകനാണ് ഞാൻ. ഇനിയും എല്ലാ കാലവും അങ്ങനെ തന്നെയായിരിക്കും. പാർട്ടിയില്ലെങ്കിൽ, ടിഎം സിദ്ധീഖ് എന്ന ഞാനില്ല.
പാർട്ടിയാണ് എന്റെ വിലാസവും ശക്തിയും. വ്യക്തികളല്ല, പാർട്ടിയും പാർട്ടിയുടെ നയപരിപാടികളുമാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. അത് തിരിച്ചറിയാനും ഉൾകൊള്ളാനും എല്ലാ പാർട്ടി അനുഭാവികളും പ്രവർത്തകരും തയ്യാറാവണം.
സഖാവ് പി നന്ദകുമാറിനെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ സ്വ്പന തുല്യമായ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായി എല്ലാവരും മുന്നിട്ടിറങ്ങാൻ അഭ്യർത്ഥിക്കുന്നു. അഭിവാദ്യങ്ങൾ...

13/03/2021

അവിടെ ചെന്നിട്ടേയ് ചെലക്കാൻ നിക്കേണ്ട
നമ്മടെ ആവശ്യണ്.....മനസിലായ...!!!

എനിക്കിയാളുടെ കാര്യത്തില്‍ ഒരുറപ്പും
ഇല്ല ബാലേട്ടാ......പക്ഷെ.....

#ഉറപ്പാണ്LDF

 #ഉറപ്പാണ്_LDF
13/03/2021

#ഉറപ്പാണ്_LDF

13/03/2021

മത്സ്യമേഖലയിൽ
ക്ഷേമപദ്ധതികൾ ഉറപ്പാണ്

പൊന്നാനി യുടെ വികസന തുടർച്ചക്ക്നമ്മുടെ വോട്ട് നന്ദേട്ടന് #നന്ദേട്ടൻ_ജയിക്കും #പിണറായി_ഭരിക്കും #ഇടതുപക്ഷം_ഹൃദയപക്ഷം
13/03/2021

പൊന്നാനി യുടെ
വികസന തുടർച്ചക്ക്
നമ്മുടെ വോട്ട് നന്ദേട്ടന്

#നന്ദേട്ടൻ_ജയിക്കും
#പിണറായി_ഭരിക്കും
#ഇടതുപക്ഷം_ഹൃദയപക്ഷം

12/03/2021

#പൊന്നാനി_പൊന്നാണ്
#നന്ദേട്ടൻ_മുത്താണ്
#നന്ദേട്ടൻ_ജയിക്കും
#പിണറായി_ലഭിക്കും
#ഇടതുപക്ഷം_ഹൃദയപക്ഷം

എല്ലാ മുഖങ്ങളിലും തെളിഞ്ഞു കണ്ട സ്നേഹോഷ്മളതയുടെ ഉറപ്പ്. ആ ഉറപ്പാണ് എൽ ഡി എഫ്. #പൊന്നാനി_പൊന്നാണ് #നന്ദേട്ടൻ_മുത്താണ് #നന...
12/03/2021

എല്ലാ മുഖങ്ങളിലും തെളിഞ്ഞു കണ്ട സ്നേഹോഷ്മളതയുടെ ഉറപ്പ്.
ആ ഉറപ്പാണ് എൽ ഡി എഫ്.

#പൊന്നാനി_പൊന്നാണ്
#നന്ദേട്ടൻ_മുത്താണ്
#നന്ദേട്ടൻ_ജയിക്കും
#പിണറായി_ലഭിക്കും
#ഇടതുപക്ഷം_ഹൃദയപക്ഷം

Address

Changaramkulam

Telephone

+917594842248

Website

Alerts

Be the first to know and let us send you an email when LDF ponnani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share