Youth Congress Thamarakulam

Youth Congress Thamarakulam യൂത്ത് കോൺഗ്രസ്സ് താമരക്കുളം മണ്ഡലം കമ്മറ്റി

"കരിമുളക്കലിൽ ചോരയൊലിപ്പിച്ചത് മതേതര കേരളത്തിന്റെ മനസാക്ഷിയാണ്! കുഞ്ഞുങ്ങളെയും സ്ത്രീകളെയും വേട്ടയാടിയവർക്ക് കുടപിടിക്കു...
25/12/2025

"കരിമുളക്കലിൽ ചോരയൊലിപ്പിച്ചത് മതേതര കേരളത്തിന്റെ മനസാക്ഷിയാണ്! കുഞ്ഞുങ്ങളെയും സ്ത്രീകളെയും വേട്ടയാടിയവർക്ക് കുടപിടിക്കുന്നതാണോ എം.എസ്. അരുൺ കുമാർ എം.എൽ.എയുടെ പുരോഗമന രാഷ്ട്രീയം? മൗനം വെടിഞ്ഞ് മറുപടി പറയുക!"

മൗനം വിദ്വാനു ഭൂഷണമല്ല എം.എൽ.എ; കരിമുളക്കലിലെ ചോരപ്പാടുകൾ താങ്കൾ കാണുന്നില്ലേ?
സ്വന്തം മണ്ഡലത്തിലെ ജനങ്ങൾ അക്രമിക്കപ്പെടുമ്പോൾ, ചോരയൊലിപ്പിച്ചു നിൽക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കാണാൻ പോലും തയ്യാറാകാത്ത മാവേലിക്കര എം.എൽ.എ എം.എസ്. അരുൺ കുമാറിന്റെ നടപടി അത്യന്തം പ്രതിഷേധാർഹമാണ്. ചാരുംമൂട് കരിമുളക്കലിൽ കരോൾ സംഘത്തിന് നേരെ നടന്ന മൃഗീയമായ അക്രമം നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും, മണ്ഡലത്തിന്റെ കാവലാളാകേണ്ട ജനപ്രതിനിധി പാലിക്കുന്ന ഈ മൗനം കുറ്റകരമായ അനാസ്ഥയാണ്.
ഭയം ആരെയാണ് എം.എൽ.എ?
പ്രതിക്കൂട്ടിൽ നിൽക്കുന്നത് സ്വന്തം പാർട്ടിയുടെയും പോഷക സംഘടനയുടെയും പ്രവർത്തകരാണ് എന്നത് കൊണ്ടാണോ താങ്കൾ മൗനവ്രതത്തിലായിരിക്കുന്നത്? ഉത്തരേന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും നേരെ അക്രമം നടക്കുമ്പോൾ ഫേസ്ബുക്കിൽ വാചകക്കസർത്ത് നടത്തുന്ന എം.എൽ.എ, സ്വന്തം മൂക്കിന് താഴെ കുഞ്ഞുങ്ങൾ ഉൾപ്പെടെ ആക്രമിക്കപെടുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കുന്നത് ശുദ്ധമായ ഇരട്ടത്താപ്പാണ്. ക്രിസ്മസ് ആഘോഷത്തിനിടയിൽ മാരകായുധങ്ങളുമായി ഒരു ജനതയെ ഭീതിയിലാഴ്ത്തിയ ഗുണ്ടകളെ സംരക്ഷിക്കാനാണോ മാവേലിക്കരയിലെ ജനങ്ങൾ താങ്കളെ നിയമസഭയിലേക്ക് അയച്ചത്?
നീതി നിഷേധിക്കപ്പെടുമ്പോൾ
കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും അക്രമിക്കപ്പെട്ടവരുടെ അടുത്ത് എത്തി സാന്ത്വനം നൽകുകയും, പോലീസിലും ചൈൽഡ് ലൈനിലും പരാതി നൽകി നിയമപോരാട്ടം നടത്തുകയും ചെയ്യുമ്പോൾ, ഉത്തരവാദിത്തപ്പെട്ട ഭരണപക്ഷ എം.എൽ.എയുടെ ഭാഗത്ത് നിന്ന് ഒരു വാക്ക് പോലും ഉണ്ടാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പരിക്കേറ്റവരെ ഒന്ന് സന്ദർശിക്കാനോ, പോലീസിനോട് നിഷ്പക്ഷമായ അന്വേഷണം നടത്താൻ ആവശ്യപ്പെടാനോ ഉള്ള ആർജ്ജവം താങ്കൾ എന്തുകൊണ്ട് കാണിക്കുന്നില്ല?
ജനങ്ങളോട് മറുപടി പറയണം
പാർട്ടിക്കാർ നടത്തുന്ന അക്രമങ്ങൾക്ക് കുടപിടിക്കുന്നതല്ല ഒരു ജനപ്രതിനിധിയുടെ ധർമ്മം. അക്രമികൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകി നിയമത്തെ അട്ടിമറിക്കാൻ അനുവദിക്കില്ല. ജനങ്ങൾ നൽകിയ വോട്ട് അക്രമികളെ സംരക്ഷിക്കാനല്ല, മറിച്ച് നീതി ഉറപ്പാക്കാനാണ്.
മതേതര കേരളത്തിന്റെ മനസ്സാക്ഷിയെ മുറിപ്പെടുത്തിയ ഈ സംഭവത്തിൽ ഇനിയും മൗനം തുടരുന്ന എം.എൽ.എയുടെ നിലപാട് വരുംതലമുറ ചോദ്യം ചെയ്യുക തന്നെ ചെയ്യും. അക്രമികളെ തള്ളിപ്പറയാനും ഇരകൾക്കൊപ്പം നിൽക്കാനും താങ്കൾ തയ്യാറാകാത്ത പക്ഷം, മാവേലിക്കരയിലെ പൊതുസമൂഹം താങ്കളെ വിചാരണ ചെയ്യുക തന്നെ ചെയ്യും.

21/11/2025
താമരക്കുളത്തിന്റെ സ്വപ്നപദ്ധതി ഇരപ്പൻപാറ ടൂറിസം പദ്ധതി യാഥാർഥ്യമാക്കിയ യു.ഡി.എഫ് താമരക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക്...
03/11/2025

താമരക്കുളത്തിന്റെ സ്വപ്നപദ്ധതി ഇരപ്പൻപാറ ടൂറിസം പദ്ധതി യാഥാർഥ്യമാക്കിയ യു.ഡി.എഫ് താമരക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് അഭിനന്ദനങ്ങൾ ❤️

പഞ്ചായത്ത് പദ്ധതി വിഹിതം 38.ലക്ഷം രൂപ

06/07/2025

മാവേലിക്കര നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അഴിമതിയും വീഴ്ച്ചയും പുറത്തു കൊണ്ട് വന്ന് ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുന്ന പ്രവർത്തഞങ്ങൾക്ക് അഭിനന്ദനങ്ങൾ മുത്താര👍

28/05/2025

നുറനാട് 23 കോടി രൂപ മുടക്കി പണികഴിപ്പിച്ച്‌ ആരോഗ്യ മന്ത്രി രഹസ്യമായി വന്ന് ഉദ്ഘാടനം കഴിഞ്ഞ പുതിയ ലെപ്രസി സാനിറ്റോറിയം മൾട്ടി സ്‌പെഷ്യൽറ്റി ഹോസ്പിറ്റലില്‍ വിവിധ ഭാഗങ്ങളിൽ ചോർച്ച. നടന്നത് കോടികളുടെ അഴിമതി.

കൊടിപാറിച്ചു കൊടികുന്നിൽ 🧡🤍💚
04/06/2024

കൊടിപാറിച്ചു കൊടികുന്നിൽ 🧡🤍💚

✍️തൻസീർ കണ്ണനാകുഴി(IYC STATE SECRETARY)കൊടിക്കുന്നിൽ സുരേഷ് എന്ന ദളിതനായ കോൺഗ്രസ്സ് നേതാവ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും ...
27/02/2024

✍️തൻസീർ കണ്ണനാകുഴി
(IYC STATE SECRETARY)

കൊടിക്കുന്നിൽ സുരേഷ് എന്ന ദളിതനായ കോൺഗ്രസ്സ് നേതാവ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും ഇന്ത്യൻ പാർലമെന്റിന്റെയും ഉന്നത സ്ഥാനങ്ങളിൽ എത്തുന്നത് ഭയപ്പെടുന്നതും എതിർക്കപ്പെടുന്നതും ആര്?

ഈ കെട്ട കാലത്ത് കെ ആർ നാരായണന് ശേഷം ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തിൽ കൊടിക്കുന്നിൽ സുരേഷിനെ പോലെ ജനകീയനായ ഒരു ദളിത് നേതാവ് ഉയർന്നു വരേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്
അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കാനും തുടർച്ചയായി പാർലമെന്റിൽ എത്തുന്നത് ഒരു കുറവായും വെക്തിഹത്യ ചെയ്യാനും ശ്രമിക്കുന്ന സൈബർ സഖാക്കളോട് കഴിഞ്ഞ ഏഴ് തവണ കൊടിക്കുന്നിൽ സുരേഷ് ഓട് പൊളിച്ച് പാർലമെന്റിനകത്ത് കയറിയ ആളല്ല ഓരോ തവണയും തിരഞ്ഞെടുപ്പിനെ നേരിട്ട് തന്റെ ഭൂരിപക്ഷം വർദ്ധിപ്പിച്ചു വർദ്ധിപ്പിച്ച് ഈ നാട്ടിലെ ജനങ്ങളുടെ ഇടയിൽ ജീവിച്ച് മുന്നോട്ടുപോയ ആളാണ് തന്റെ പ്രവർത്തനങ്ങളും തന്റെ മണ്ഡലത്തിലെ വികസന പദ്ധതികളും മോശമായിരുന്നുവെങ്കിൽ പ്രബുദ്ധരായ ജനങ്ങൾ ഒരുതവണയിൽ കൂടുതൽ അദ്ദേഹത്തെ വിജയിപ്പിക്കുകയില്ലായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഈ നാട്ടിലെ ജനങ്ങൾ അംഗീകരിച്ചത് കൊണ്ട് തന്നെയാണ് തുടർച്ചയായി അദ്ദേഹം ലോകസഭയിലേക്ക് കടന്നുപോയത് കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയത്തിൽ തുടർച്ചയായി ജനപ്രതിനിധി ആകുന്നത് കൊടുക്കുന്നിൽ സുരേഷ് മാത്രമാണോ? അതോ അദ്ദേഹം പിന്നോക്ക സമുദായത്തിൽ പെട്ട ആളായതുകൊണ്ട് തുടർച്ചയായി ജനപ്രതിനിധിയായി ഇരിക്കുന്നതിൽ എന്തെങ്കിലും പ്രശ്നം നിങ്ങൾക്ക് ഉണ്ടാകുന്നുണ്ടോ?

ഇനി അദ്ദേഹം ചെയ്ത വികസന പ്രവർത്തനങ്ങളിൽ ആണ് നിങ്ങളുടെ സംശയമെങ്കിൽ നമുക്ക് വികസനത്തെക്കുറിച്ച് തന്നെ സംസാരിക്കാം
മിലട്ടറി ക്യാന്റീൻ,
ചെങ്ങന്നൂർ പാസ്പോർട്ട് സേവ കേന്ദ്രം,
നൂറനാട് ഐടിബിപി, ഇ സി എച്ച് എസ് പോളി ക്ലിനിക്കുകൾ,ഇ എസ് ഐ ഡിസ്‌പെൻസറികൾ,
കുറിച്ചിയിൽ ഹോമിയോ ഇൻസ്റ്റിറ്റ്യൂട്ട്,
എഴുകോൺ ഇ എസ് ഐ ക്ലിനിക്ക് നവീകരണം
കൊട്ടാരക്കരയിലെ എസ് സി എസ് റ്റി കോടതി മണ്ഡലത്തിൽ ഉടനീളം പുതിയ പോസ്റ്റ്‌ ഓഫിസ് കെട്ടിട്ടങ്ങൾ കൊല്ലം തേനി ദേശീയ പാത, മണ്ഡലത്തിലെ ഭൂരിപക്ഷ പഞ്ചായത്തുകൾക്കും ആംബുലൻസ്, കോവിഡ് സമയത്തും അല്ലാതെയും തന്റെ പാർലമെന്റ് മണ്ഡലത്തിലെ സർക്കാർ ആശുപത്രികളിൽ വെന്റിലേറ്ററുകൾ, പുനലൂർ ഗുരുവായൂർ ട്രെയിനിൽ തുടങ്ങി അവസാനം ആറ്റുകാൽ സ്പെഷ്യൽ ട്രെയിൻ ഉൾപ്പെടെ എത്രയെത്ര പുതിയ ട്രെയിൻ സർവീസുകൾ, ശബരിമല തീർത്ഥാടകർ ഏറെ ആശ്രയിക്കുന്ന ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള തന്റെ പാർലമെന്റ് മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷനുകളുടെ സമഗ്ര വികസനം, മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ ഒട്ടുമിക്ക ട്രെയിനുകൾക്കും സ്റ്റോപ്പ്,പുതിയ അംഗൻവാടി കെട്ടിടങ്ങൾ, സ്‌കൂളുകൾക്ക് സ്മാർട്ട് ക്ലാസ് റൂമുകൾ, ചെറുതും വലുതുമായ എത്രയെത്ര റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ, പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ, മണ്ഡലത്തിന്റെ മുക്കിലും മൂലയിലും മിനിമാസ്റ്റ് ഹൈമാസ്റ്റ് ലൈറ്റുകൾ, ആരോഗ്യരംഗത്ത് സബ് സെന്ററുകളും പുതിയ കെട്ടിട്ടങ്ങളും,കേന്ദ്ര ആവിഷ്കൃത പദ്ധതികളിൽ ഉൾപ്പെടുത്തി കാർഷിക മേഖലകൾക്ക് പദ്ധതികളും പുതിയ നിർമ്മാണ പ്രവർത്തനങ്ങളും ,അങ്ങനെ വികസനം പറയാനാണെങ്കിൽ എണ്ണിയാൽ ഒടുങ്ങാത്ത വികസന പ്രവർത്തനങ്ങൾ ഈ മണ്ഡലത്തിൽ നടപ്പിലാക്കിയ ജനപ്രതിനിധിയാണ് ശ്രീ കൊടിക്കുന്നിൽ സുരേഷ്

പറയുമ്പോൾ എംപിയുടെ ശ്രമഫലമായി നൂറനാട് ഐടിബിപിയിൽ ഒരു കേന്ദ്രീയ വിദ്യാലയം കൂടി വരണ്ടതും അവിടെ ഇപ്പോൾ വികസനം വികസനം എന്ന് പറയുന്ന ഏതേലും ഒരു സഖാവിന്റെ മക്കൾ എങ്കിലും പഠിക്കണ്ടതും ആയിരുന്നു 5ഏക്കർ ഭൂമി കൂടി വിട്ട് നൽക്കാൻ ഇ സർക്കാർ തയ്യാറാവത്തത് ആണ് ഇപ്പഴും ആ പദ്ധതി മുടങ്ങി കിടക്കാൻ കാരണം പണ്ട് മാവേലിക്കര തഴക്കരയിൽ ഇ എസ് ഐ മെഡിക്കൽ കോളേജിന് ഭൂമി വിട്ട് നൽകാതെ തുരങ്കം വെച്ച അതെ മോഡൽ

കുട്ടനാട് മുതൽ പത്തനാപുരം വരെയുള്ള തന്റെ പാർലമെന്റ് മണ്ഡലത്തിൽ കൊട്ടാരക്കരയിലും ചെങ്ങന്നൂരിലും തന്റെ മണ്ഡലത്തിലെ സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരെ സഹായിക്കുന്നതിനും വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് എംപി ഓഫീസുകൾ അവിടെ ഒരിക്കലെങ്കിലും പോയിട്ടുള്ളവർക്ക് മനസ്സിലാകും എംപിയും എംപിയുടെ പ്രവർത്തനങ്ങളും എന്താണെന്നുള്ളത് മാസങ്ങളായി പെൻഷൻ മുടങ്ങിയ അമ്മമാർ,വീട് ജപ്തിയായി എത്തുന്ന പാവങ്ങൾ, സഹായത്തിനായി എത്തുന്ന നിർധന രോഗികൾ ഉന്നത വിദ്യാഭ്യാസത്തിന് സഹായം തേടിയെത്തുന്ന വിദ്യാർത്ഥികൾ അങ്ങനെ എത്രയോ ആളുകൾക്കാണ് എംപിയും ഓഫീസും സഹായകരമായി നിൽക്കുന്നത് അവരുടെയൊക്കെ പ്രാർത്ഥനകൾ മാത്രം മതി കൊടിക്കുന്നിൽ എന്ന ജനകീയന്

ഈ നാട്ടിലെ ജനങ്ങളെ കൊള്ളയടിക്കാൻ അവരുടെ ഭൂമിയും വീടും കയ്യേറാൻ കൊണ്ടുവന്ന കെ റെയിൽ എന്ന ജനദ്രോഹ പദ്ധതിക്കെതിരെ ആദ്യം സമരമായി കടന്നുവന്ന് കേരളത്തിലെ ജനങ്ങൾ ഒന്നാകെ ഏറ്റെടുത്ത് കെ.റയിൽ പദ്ധതിയെ ഈ നാട്ടിൽ നിന്നും തൂത്തെറിഞ്ഞ സമരത്തിന് തുടക്കം കുറിച്ച സമരനായകൻ

കുട്ടനാട്ടിൽ കർഷകർ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങളിൽ കർഷകരോടൊപ്പം മുന്നില്‍ നിന്ന് സമരം നയിച്ചു പോലീസ് മർദ്ദനം ഉൾപ്പെടെ ഏറ്റുവാങ്ങിയ ജനപ്രതിനിധി

എവിടെയാണ് എംപിയെ ഈ നാട്ടിൽ കാണാനില്ലാത്തത് ഒരു പഞ്ചായത്ത് മെമ്പറെ പോലെ ഈ പാർലമെന്റ് മണ്ഡലത്തിന്റെ മുഴുവൻ പ്രദേശങ്ങളിലും മണ്ഡലത്തിലെ ജനങ്ങളുടെ സുഖത്തിലും ദുഃഖത്തിലും സന്തോഷത്തിലും അവരിൽ ഒരാളായി അവർക്ക് അരികിലേക്ക് ഓടിയെത്തുന്ന കൊടിക്കുന്നിൽ സുരേഷിനെതിരെ സ്ഥാനാർത്ഥികളെ പോലും നിർണയിക്കുന്നതിന് മുമ്പ് പെയ്ഡ് സർവ്വേകളുമായി ഇറങ്ങിയവർ തന്നെ തിരുത്തി പറയുന്ന കാലം വിദൂരമല്ല

മാവേലിക്കരയുടെ കൊടിക്കുന്നിലും കൊടിക്കുന്നിലിന്‍റെ മാവേലിക്കരയും വിജയിക്കുക തന്നെ ചെയ്യും....
Kodikunnil Suresh
Thanseer Kannanakuzhy

താമരക്കുളം ഗ്രാമപഞ്ചായത്തിലെ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണനാകുഴി ഒന്നാം വാർഡിലെ രണ്ട് അംഗൻവാടികളും സ്മാർട...
09/02/2024

താമരക്കുളം ഗ്രാമപഞ്ചായത്തിലെ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണനാകുഴി ഒന്നാം വാർഡിലെ രണ്ട് അംഗൻവാടികളും സ്മാർട്ട് ആക്കി താമരക്കുളം ഗ്രാമപഞ്ചായത്തിൽ മാതൃകപരമായ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും വാർഡ്‌ മെമ്പറുമായ തൻസീർ കണ്ണനാകുഴിക്കും UDF പഞ്ചായത്ത് ഭരണസമിതിക്കും അഭിനന്ദനങ്ങൾ...

Thanseer Kannanakuzhy

Address

Thamarakulam
Charummoodu
690530

Telephone

+919072256779

Website

Alerts

Be the first to know and let us send you an email when Youth Congress Thamarakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share