13/05/2015
ശ്രീകുമാർ ഫൗ ണ്ടെഷന്റെ അധികാരികൾക്ക് തെറ്റ് പറ്റിയതോ .അതോ ചുനക്കര സാറിനെ സൗകര്യ പൂര്‍വം മറന്നതോ .........?
ചുനക്കര എന്ന് കേട്ടാൽ മലയാളിയുടെ മനസ്സിൽ ആദ്യം ഓടി എത്തുന്ന വ്യക്തി പ്രഭാവങ്ങൾ ആയിരുന്നു ചുനക്കര രാമൻകുട്ടി സാറും ,ചുനക്കര ജനാര്ദ്ധനൻ നായർ സാറും ,കെ .സി .നായര്‍ സാറും ഒക്കെ .ഇത് വായിക്കുന്ന ചിലരെങ്കിലും ചോദിച്ചേക്കാം
ഇവൻ ആരാണ് ഇതൊക്കെ പറയാൻ എന്ന്.കഴിഞ്ഞ ദിവസം കണ്ട വേദനാ ജനകമായ ഒരു കാഴ്ചക്ക് ഒരു ചുനക്കരക്കാരൻ
എന്നാ നിലയില ഉള്ള എൻറെ പ്രതികരണം മാത്രം ആണ് ഇത്
സ്ഥലം ചുനക്കര ഗ.വ.സ്കൂളിന്റെ അങ്കണം .ശ്രീ .ചുനക്കര ശ്രീകുമാറിന്റെ അനുസ്മരണ വേദി
ചുനക്കരയിലെ ന്യൂ ജനറേഷൻ നേതാക്കന്മാരും ,ഇടക്കാല പ്രതിഭാസങ്ങളും ആദരിക്കപ്പെടെണ്ടവരും ,ആദരവ് പിടിച്ചു വാങ്ങുന്നവരും അടക്കം എല്ലാ തരക്കാരും സന്നിഹിതരായിരിക്കുന്ന മഹനീയ വേദി .വേദിയിൽ ബഹു .കവി ശ്രീ എഴാച്ചേരി രാമചന്ദ്രൻ പ്രസംഗിക്കുന്നു .വേദിക്ക് പുറത്ത് കേഴ്വിക്കാരുടെ ഇടയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ഇരിക്കുന്ന പ്രിയപ്പെട്ട ചുനക്കര ജനാർദ്ദനൻ നായർ സാർ .
ശ്രീകുമാർ ഫൗ ണ്ടെഷന്റെ അധികാരികൾക്ക് തെറ്റ് പറ്റിയതോ .അതോ സൗകര്യ പൂര്‍വം മറന്നതോ .........?
ഒരു കാലത്ത് ചുനക്കരയുടെ കലാ സാംസ്കാരിക സാമൂഹിക പരിപാടികളിൽ എല്ലാം തന്നെ വേദി പങ്കിട്ടിരുന്ന ചുനക്കര സാറിന്
എന്തെ വേദിയിൽ ഒരു ഇരിപ്പിടം നിങ്ങൾ നല്‍കിയില്ല ........?
പണം കൊണ്ട് പദ്മശ്രീ വാങ്ങുന്ന പ്രാഞ്ചിയേട്ടൻമാരുടെ ഈ കാലത്ത് ചാരുംമൂട് മുതൽ മാവേലിക്കര വരെ സ്വന്തം ചിലവിൽ ഫ്ലെക്സ് ബോർഡ് വെച്ചും സ്വന്തമായി അഭിനന്ദനങ്ങൾ നിരത്തിയും ചിലര്‍ ആദരവ് പിടിച്ചു വാങ്ങുമ്പോൾ ഒന്ന് ഓര്‍ക്കുക
"ഗുരുത്വം "
അത് വേണ്ടിടത്ത് വേണ്ടപോലെ പ്രയോഗിക്കാനുള്ള വിവേകം ചുനക്കരക്കാർക്ക് കൈമോശം വരാതിരിക്കട്ടെ
ആരെയും വ്യക്തിപരമായി അവഹേളിക്കുക എന്നാ ഉദ്ദേശ്യം ഒന്നും ഈ പോസ്റ്റിനു പിന്നിൽ ഇല്ല .
ക്ഷമിക്കുക .
courtesy: Mullackal