SPC GHSS Chavassery

SPC GHSS Chavassery Student Police Cadet Project, GHSS Chavassery, Unit KN224

30/12/2022

റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം. ഏകദേശം 15 ശതമാനത്തോളം അപകടങ്ങളെ രാത്രി നടക്കുന്നുള്ളൂ എങ്കിലും, മരിക്കുന്നതിന്റെ അറുപത് ശതമാനവും രാത്രി അപകടങ്ങളിലാണ്. രാത്രിനടക്കുന്ന അപകടങ്ങളുടെ തീവ്രത കൂടുതലാണ് എന്നതാണ് കാരണം, വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല , ഫുൾ സ്പീഡിലായിരിക്കും ഇടിക്കുന്നത്.

എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നുണ്ട് ദിനവും ഉറങ്ങുന്ന സമയമാകുമ്പോൾ മനസ്സും ശരീരവും ആ പ്രവർത്തിയിലേക്ക് സ്വാഭാവികമായി തന്നെ വഴുതിവീഴും. ദിനം മുഴുവൻ വിശ്രമമില്ലാതെ അധ്വാനിച്ചിട്ട് രാത്രി ഡ്രൈവിംഗ് വീലിന് പുറകിൽ ഇരിക്കുമ്പോൾ ഓർക്കുക താൻ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവർക്കും ജീവന് ഭീഷണിയാകുന്ന പ്രവർത്തിയാണ് അതെന്ന്.

ഡ്രൈവർ നിരന്തരമായ പ്രവർത്തിയും അംഗ ചലനവും തിരക്കേറിയ റോഡിൽ വാഹനം ഓടിക്കുമ്പോൾ ആവശ്യമാണ് എന്നതുകൊണ്ട് തന്നെ ഉറക്കം വരാനുള്ള സാധ്യതം കുറവാണ് എന്നാൽ റോഡ് വിജനമാകുകയും ഡ്രൈവറുടെ പ്രവർത്തിയുടെ ആവശ്യം കുറയുകയും മാത്രമല്ല കൂടെ ഉള്ളവർ ഉറക്കത്തിലേക്ക് പോകുകയും ചെയ്യുമ്പോൾ ഡ്രൈവറുടെ മനോനിലയെയും അത് ബാധിക്കുന്നു.
സ്ഥിരമായി ഉറങ്ങുമ്പോൾ കേൾക്കുന്ന പാട്ടുകൾ കേൾക്കുന്നതും കൂടുതൽ ഭക്ഷണം കഴിക്കുന്നതും എല്ലാം ഉറക്കത്തിലേക്ക് നയിച്ചേക്കാം. രാത്രി മാത്രമല്ല പകലും ഉറക്കം മൂലമുണ്ടാവുന്ന അപകടം ഉണ്ടായേക്കാം...

16/09/2022

ബ്രേക് ചവിട്ടുന്നതിലും എളുപ്പം ഹോൺ മുഴക്കുന്നതാണെന്ന് കരുതുന്നവരാണ് പല ഡ്രൈവർമാരും.
ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണവർക്ക്. ട്രാഫിക് സിഗ്‌നൽ കാത്തു കിടക്കുന്നവർ, റയിൽവെ ഗേറ്റിൽ, ട്രാഫിക് ബ്ലോക്കിൽ കാത്തുകിടക്കുന്ന വാഹനങ്ങൾ എന്നിവയെ കടത്തിവിട്ടാലേ മുന്നോട്ട് പോകാൻ കഴിയൂ. അതുറപ്പാക്കിയിട്ടും അനാവശ്യമായി ഹോൺ മുഴക്കുന്ന ഡ്രൈവർമാരെയും നാം കാണാറുണ്ട്.

അടിയന്തിര സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിനാണ് ഹോൺ ഉപയോഗിക്കേണ്ടത് എന്നാൽ ഇതിനു വിപരീതമായി ദേഷ്യം, നിരാശ, അക്ഷമ എന്നിവ പ്രകടിപ്പിക്കാൻ ചിലർ തുടർച്ചയായി ഹോൺ മുഴക്കുന്നു. തുടർച്ചയായി മുഴങ്ങുന്ന ഹോൺ മൂലം വാഹനമോടിക്കുന്ന പ്രായമുള്ളവരിൽ പെട്ടെന്ന് എന്ത് ചെയ്യണം എന്ന ആശയക്കുഴപ്പം ഉണ്ടാകുന്നു. അത് അപകട സാധ്യത കൂട്ടുന്നു. ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് നിരന്തരമായ ഹോൺ ഉപയോഗം. ഇത് ഒരു ശല്യത്തേക്കാൾ ഇത് ഗർഭസ്ഥ ശിശുക്കൾ മുതൽ മുതിർന്നവർക്ക് വരെ ആരോഗ്യത്തിന് ഹാനികരമായ കാര്യം കൂടിയാണ് പ്രത്യേകിച്ച് എയർ ഹോണും ശബ്ദപരിധി പാലിക്കാത്തവയും. സാവധാനത്തിൽ കേൾവി ശക്തി നഷ്ടപ്പെടുകയാണ് അമിത ശബ്ദം സ്ഥിരമായി കേൾക്കുന്നതിന്റെ ദൂഷ്യഫലം. ദീർഘ നേരം അമിത ഹോൺ ചെവിയിൽ മുഴങ്ങുന്നതു പെട്ടെന്നു തീരുമാനമെടുക്കാനുള്ള ശേഷിയേയും ബാധിക്കും. ഇതു അപകടം ഉണ്ടാക്കാനും കാരണമായേക്കാം.

മറ്റ് റോഡ് ഉപയോക്താക്കൾക്കോ അല്ലെങ്കിൽ വാഹനം ഓടിക്കുന്ന നമ്മൾക്ക് തന്നെയോ ഒരു അപകടം സംഭവിക്കാവുന്ന സന്ദർഭം ഉണ്ടെങ്കിൽ മാത്രം ഹോൺ മുഴക്കുക.

മോട്ടോർ വാഹന നിയമം സെക്ഷൻ 194F പ്രകാരം താഴെ പറയും പ്രകാരം ഹോൺ മുഴക്കുന്നത് കുറ്റകരമാണ്:
1. അനാവശ്യമായും / തുടർച്ചയായും / ആവശ്യത്തിലധികമായും ഹോൺ മുഴക്കുന്നത്.
2. നോ ഹോൺ (No Horn) എന്ന സൈൻ ബോർഡ് വെച്ച ഇടങ്ങളിൽ ഹോൺ മുഴക്കുന്നത്.
ഇത്തരം പ്രവർത്തി ചെയ്യുന്നവരിൽ നിന്ന് 1000 രൂപ പിഴയായി ഈടാക്കും. കുറ്റം ആവർത്തിച്ചാൽ 2000 രൂപ.

16/09/2022

നിയമപ്രകാരം കുറ്റകരമാണ്

14/09/2022

സീറ്റ്​ ബെൽറ്റും എയർബാഗും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്​. യാത്രക്കാരുടെ സുരക്ഷിതത്വത്തിനാണ് ഇതു രണ്ടും. സീറ്റ് ബെൽറ്റും (primary restraint system - PRS) ഉം എയർ ബാഗും (supplementary restraint system -SRS) സംയോജിതമായിട്ട് പ്രവർത്തിച്ചാൽ മാത്രമെ 70 കി.മീ മുകളിലേക്കുള്ള സ്പീഡിൽ യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് ഇട്ടാൽ പോലും രക്ഷയുള്ളൂ എന്നതാണ് വാസ്തവം. ഓടുന്ന വാഹനത്തിന്റെ അതേ വേഗമായിരിക്കും ശരീരത്തിനും. വാഹനം പെട്ടെന്ന് നിന്നാലും ശരീരത്തിന്റെ വേഗം കുറയില്ല. അതിനാലാണ് ശരീരത്തിന് കനത്ത ആഘാതമേൽക്കുന്നത്. ഇത് തടയാനാണ് സീറ്റ്‌ ബെൽറ്റ്.

വാഹനം അപകടത്തിൽപ്പെട്ടാൽ സെക്കൻഡുകൾക്കുള്ളിൽ എയർബാഗ് തുറക്കും. വൻശക്തിയോടെയായിരിക്കും എയർബാഗുകൾ വിരിയുക. ബെൽറ്റിട്ടില്ലെങ്കിൽ എയർബാഗിന്റെ ശക്തിയിൽ മുന്നിലെ യാത്രക്കാരന് ഗുരുതര പരിക്കേൽക്കാൻ സാധ്യതയുണ്ട്. സീറ്റ്‌ ബെൽറ്റ് ധരിച്ചാൽ യാത്രക്കാരന്റെ മുന്നോട്ടായൽ കുറയും. തലയിടിക്കാതെ എയർബാഗ് വിരിയുകയും ചെയ്യും.

സീറ്റ്​ ബെൽറ്റ്​ ഇട്ടില്ലെങ്കിൽ ചിലപ്പോൾ എയർബാഗ്​ തുറക്കുന്നതുകൊണ്ട്​ പ്രയോജനം ലഭിക്കില്ല, എന്നുമത്രമല്ല പരിക്ക്​ ഇരട്ടിയാകാനും സാധ്യതയുണ്ട്​. മാത്രമല്ല പല വാഹനങ്ങളിലും, എയർ ബാഗ് പ്രവർത്തിക്കുന്നതിന്​ സീറ്റ്​ ബെൽറ്റ്​ ഇടേണ്ടത്​ നിർബന്ധമാണ്​. ആധുനിക സെൻസർ സംവിധാനങ്ങളുള്ള വാഹനങ്ങൾ ഇത്തരത്തിലുള്ളതാണ്​. പിന്നിലെ യാത്രക്കാരും സീറ്റ്‌ ബെൽറ്റ് നിർബന്ധമായും ഇടണം. വാഹനം അപകടത്തിൽപ്പെടുമ്പോൾ പിന്നിലെ സീറ്റ്‌ ബെൽറ്റിടാത്ത യാത്രക്കാർ പുറത്തേക്ക് തെറിച്ചുപോകാനും സാധ്യതയുണ്ട്. ആഘാതത്തിൽ പരിക്കും കൂടുതലായിരിക്കും.

സീറ്റ് ബെൽറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത് ശരീരത്തിന്റെ മുന്നോട്ടുള്ള ആക്കം കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ്. ആക്സിഡന്റിന്റെ ഭാ​ഗമായി വാഹനത്തിന്റെ വേ​ഗത പെട്ടെന്ന് കുറയുകയും പക്ഷെ വാഹനത്തിന്റെ അതേ വേ​ഗതയിലായിരുന്ന നമ്മുടെ ശരീരം മുന്നോട്ടായുകയും വാഹനത്തിനുള്ളിൽ കൂട്ടിയിടികളുണ്ടാവുകയും ചെയ്യുന്നു. ഈ ഇടികളിൽ നിന്നും നമ്മെ പിടിച്ച് നിർത്തുകയാണ് സീറ്റ് ബെൽറ്റ് ചെയ്യുന്നത്. ഒപ്പം ഉയർന്നുവരുന്ന എയർബാ​ഗ് ഇടിയുടെ ഭാ​ഗമായുണ്ടാകുന്ന ആഘാതത്തിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു. സീറ്റ് ബെൽറ്റ് ഇല്ലാതെ, മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലുള്ള ആഘാതം മരണത്തിലേക്ക് നയിച്ചേക്കാം, അതേസമയം സീറ്റ് ബെൽറ്റ് ഘടിപ്പിക്കുമ്പോൾ, മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലുള്ള അതേ ആഘാതം ചെറിയ പരിക്കുകൾക്ക് മാത്രമേ കാരണമാകൂ. എയർബാ​ഗിന് തനിച്ച് നമ്മളെ അപകടത്തിൽ നിന്നും രക്ഷിക്കാനാവില്ല. വാഹനത്തിൽ സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന ഉപകരണം സീറ്റ് ബെൽറ്റ് തന്നെയാണ്. എസ് ആർ എസ് എയർബാ​ഗ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിന്റെ പൂർണരൂപം സപ്ലിമെന്റൽ റിസ്ട്രെയിന്റ് സിസ്റ്റം എന്നാണ്. അതായത് നമ്മുടെ ജീവൻ രക്ഷിക്കുന്നതിനുള്ള അനുബന്ധ ഉപകരണം മാത്രമാണ് എയർബാ​ഗ്. വലിയൊരുശതമാനം അപകടങ്ങളിലും യാത്രക്കാരുടെ ജീവൻ സംരക്ഷിക്കപ്പെട്ടത് സീറ്റ്ബെൽറ്റ് ധരിച്ചിരുന്നു എന്നതിനാലാണ്. അതുകൊണ്ടുതന്നെ സീറ്റ് ബെൽറ്റ് എന്തായാലും ധരിക്കണം ഒപ്പം എയർബാ​ഗും വേണം. രണ്ടും കൂടി ചേർന്നതാണ് നമ്മുടെ സുരക്ഷ.

ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കൾ 2016 ൽ നടത്തിയ പഠനം കണ്ടെത്തിയത് പ്രതിദിനം 15 പേരുടെ മരണം സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു എന്നാണ്

03/09/2022
28/08/2022

കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ.....

15/08/2022



15/08/2022

🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳"വർഷങ്ങക്ക് മുൻപ് വിധിയുമായ് നാമൊരു കരാറിലേർപ്പെട്ടിരുന്നു. അത് നിറവേറ്റാനുള്ള സമയം എത്തിയിരിക്കുന്നു. ഈ അർധരാത്രിയിൽ , ലോകം മുഴുവൻ ഉറങ്ങുന്ന സമയത്ത് , ഇന്ത്യ പുതു ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ് .... "
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിച്ചു , ഒട്ടേറെ മഹാരഥന്മാർ ജീവത്യാഗം ചെയ്തു , പോരാടി അടരാടി നേടിത്തന്ന സ്വാതന്ത്ര്യം ഇന്ന് എഴുപത്തിയഞ്ച് സംവത്സങ്ങൾ പിന്നിടുകയാണ്. ഉത്തരവാദിത്ത്വ ബോധത്തോടെ, തികഞ്ഞ അച്ചടക്കത്തോടെ, ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിച്ച് ജീവിത വിജയം നേടാൻ സാധിക്കും എന്ന് ഓരോ സ്വാതന്ത്ര്യ ദിനവും നമ്മെ ഓർമ്മപ്പെടുത്തുന്നു.
" പ്രതിസന്ധികളിൽ തളരാതെ മുന്നേറൂ .....
പ്രത്യാശയോടെ ചിന്തകൾ, സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കൂ ......"

എല്ലാവർക്കും രാജ്യത്തിന്റെ എഴുപത്തിയാറാം സ്വാതന്ത്ര്യദിനാശംസകൾ
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
#

Address

GHSS Chavassery
Chavassery

Opening Hours

Wednesday 4pm - 5:30pm
Saturday 7am - 1:15pm

Alerts

Be the first to know and let us send you an email when SPC GHSS Chavassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SPC GHSS Chavassery:

Shortcuts

Share