01/11/2023
*_നിങ്ങൾ അറിയാത്തത് അല്ലെങ്കിൽ മാധ്യമങ്ങൾ പറയാത്തത്_*
_നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് SFI എറണാകുളം ജില്ലാ കമ്മിറ്റി ഏറ്റെടുത്ത "Why Kerala" ക്യാമ്പയിനുമായി ബന്ധപ്പെട്ട് "നിങ്ങൾ അറിയാത്തത് അല്ലെങ്കിൽ മാധ്യമങ്ങൾ പറയാത്തത്" എന്ന വിഷയത്തിൽ SFI പറവൂർ ഏരിയ കമ്മിറ്റി ചിത്ര പ്രദർശനം സംഘടിപ്പിച്ചു. കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിൻറെ ചരിത്ര വികസനനേട്ടങ്ങളെ മറച്ചു പിടിക്കുന്ന കേരളത്തിലെ മാധ്യമ സിൻഡിക്കേറ്റിനെതിരെയുള്ള ശക്തവും വ്യക്തവുമായ മറുപടിയായി മാറാൻ ചിത്ര പ്രദർശനത്തിന് സാധിച്ചു. പറവൂർ ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്ത് സംഘടിപ്പിച്ച പ്രദർശനം വലിയ രീതിയിലുള്ള വിദ്യാർത്ഥി ശ്രദ്ധയും ജനശ്രദ്ധയും ആകർഷിച്ചു. പറവൂർ നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിതിൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ SFI എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: സേതു പാർവതി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സ: ആദിൽ സുകുമാരൻ സ: അശ്വതി സന്തോഷ് എന്നിവർ പങ്കെടുത്തു._
_SFI പറവൂർ ഏരിയ കമ്മിറ്റി_