DYFI ഇല്ലിക്കൽ യൂണിറ്റ് കമ്മിറ്റി

  • Home
  • India
  • Chengalam
  • DYFI ഇല്ലിക്കൽ യൂണിറ്റ് കമ്മിറ്റി

DYFI ഇല്ലിക്കൽ യൂണിറ്റ് കമ്മിറ്റി നാൾ വഴികളിലിന്നോളം തലയുയർത്തി പോരാടി കൊഴിഞ്ഞുവീണ ചോന്നപൂക്കൾക്ക് � � � � �

പ്രണയത്തിന്റെ മാനവികതയാകെ നഷ്ടപ്പെടുന്ന വാർത്തകളാണ് തുടർച്ചയായി വന്നു കൊണ്ടിരിക്കുന്നത് അതിൽ അവസാനത്തേതാണ് പാറശ്ശാലയിലെ ...
31/10/2022

പ്രണയത്തിന്റെ മാനവികതയാകെ നഷ്ടപ്പെടുന്ന വാർത്തകളാണ് തുടർച്ചയായി വന്നു കൊണ്ടിരിക്കുന്നത് അതിൽ അവസാനത്തേതാണ് പാറശ്ശാലയിലെ ഷാരോണിന്റെ മരണം
കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്തു നൽകി നടത്തിയ നിഷ്ഠുരമായ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഏറെ ഞെട്ടിക്കുന്നതും ക്രൂരവുമായ കൊലപാതകം നമ്മുടെ പ്രണയ സങ്കൽപ്പങ്ങളെയും പ്രണയത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെയും ഇല്ലാതാക്കുന്നതാണ്.
പാനൂരിലെ വിഷ്ണു പ്രിയയെ പ്രണയപ്പകയിൽ അറുത്തു കൊന്നതും ഷാരോണിനെ വിഷം കൊടുത്തു കൊന്നതും പ്രണയമറയിൽ നടത്തിയ ക്രൂരതയാർന്ന കൊലപാതങ്ങൾ ആണ്.
നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്.
ജീവനെടുക്കുന്ന പ്രണയപ്പകകൾ ഇല്ലാത്ത പ്രണയ ലോകങ്ങൾ പിറക്കാനുള്ള സാമൂഹ്യാവബോധം പുതുതലമുറയിൽ ഉണ്ടാക്കാൻ നമുക്ക് ജാഗ്രത കാട്ടാം...

പാറശാലയിലെ ഷാരോണിന്
🌹ആദരാഞ്ജലികൾ🌹

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽപെൺകുട്ടികൾഅതിക്രൂരമായി കൊല ചെയ്യപ്പെടുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ് .   വലിയ ഞെട്ടല...
11/08/2022

പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ
പെൺകുട്ടികൾഅതിക്രൂരമായി കൊല ചെയ്യപ്പെടുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ് .
വലിയ ഞെട്ടലോടെയാണ് പാലക്കാട് കോന്നലൂർ സ്വദേശി സൂര്യ പ്രിയയുടെ കൊലപാതക വാർത്തയും കേരള സമൂഹം കേട്ടത്.
ഡിവൈഎഫ്ഐ ആലത്തൂർ ബ്ലോക്ക് കമ്മിറ്റി അംഗവും മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗവുമായിരുന്നു സൂര്യ പ്രിയ.
സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായ ധീരയായ സഖാവും
ഭാവിയിൽ നേതൃപരമായി
സമൂഹത്തെ നയിക്കേണ്ട പൊതുപ്രവർത്തകയുമായ
പെൺകുട്ടിയെയാണ്
പ്രതി സുജീഷ് പ്രണയപ്പകയിൽ ഇല്ലാതാക്കിയത് ...
വ്യക്തികളെയും അവരുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായത്തെയും
അംഗീകരിക്കാനാവാത്ത സ്വഭാവ രൂപീകരണം യുവതയെ ഇത്തരത്തിലുള കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുകയാണ് .
നാളെയുടെ പ്രതീക്ഷകളെ തല്ലികെടുത്തുന്ന ഇത്തരം പകകളെ ഇല്ലാതാക്കാൻ യുവ സമൂഹത്തെ ബോധവത്കരിക്കണം.
പ്രണയമുണ്ടെന്ന് പറയുന്നത് പോലെ ഏറ്റവും സ്വതന്ത്ര്യമായി അത് നിരസിക്കാനും ഇല്ലെന്നു പറയാനും ഓരോ വ്യക്തിക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. മനുഷ്യ ബന്ധങ്ങൾക്കിടയിൽ ഈ ബോധം വളർത്താൻ ചിന്താശേഷിയുള്ള യുവ സമൂഹം ആവശ്യമാണ്. ഇതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സാമൂഹ്യ ഇടപെടലുകൾ തുടർന്നു കൊണ്ടിരിക്കാം..
കൊലപാതകിക്ക് അർഹമായ ശിക്ഷ നേടിയെടുക്കാൻ സൂര്യപ്രിയക്ക് നീതി ലഭിക്കാൻ ഒപ്പമുണ്ട് ...
വിട ...സഖാവ് സൂര്യ പ്രിയാ..

പ്രിയരെ ....  കോട്ടയം മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായഹസ്ഥമായിക്കൊണ്ട് DYFI നടത്തിവരുന്ന  "ഹൃദയപൂർ...
27/07/2022

പ്രിയരെ ....
കോട്ടയം മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായഹസ്ഥമായിക്കൊണ്ട് DYFI നടത്തിവരുന്ന "ഹൃദയപൂർവം" - 'വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ' ഉച്ചഭക്ഷണ വിതരണ പരിപാടിയിൽ ഈ വരുന്ന 01/07/2022 തിങ്കളാഴ്ച നമ്മുടെ നാടും പങ്കാളികളാവുകയാണ്. ഊരും പേരുമറിയാത്ത അനേകായിരം സഹോദരങ്ങൾക്ക് നമ്മുടെ നാടിന്റെ സ്നേഹം പൊതിഞ്ഞു നൽകാൻ അവരുടെ മനസ്സും വയറും നിറയ്ക്കാൻ "ഹൃദയപൂർവം' നിങ്ങളെയും ക്ഷണിക്കുന്നു . തങ്ങളാൽ കഴിയാവുന്നത്ര പൊതിച്ചോറുകൾ നൽകി ഈ പ്രവർത്തനം വിജയിപ്പിക്കണമെന്ന് ഹൃദയപൂർവം അഭ്യർത്ഥിക്കുന്നു ..
🤝💐" #ഹൃദയപൂർവം"💐🤝
#ഡിവൈഎഫ്ഐ_ചെങ്ങളം_മേഖല_കമ്മറ്റി

എല്ലാവർക്കും DYFI ഇല്ലിക്കൽ യൂണിറ്റിന്റെ ബലി പെരുന്നാൾ ആശംസകൾ ❤❤❤
10/07/2022

എല്ലാവർക്കും DYFI ഇല്ലിക്കൽ യൂണിറ്റിന്റെ ബലി പെരുന്നാൾ ആശംസകൾ ❤❤❤

Address

Chengalam
686020

Website

Alerts

Be the first to know and let us send you an email when DYFI ഇല്ലിക്കൽ യൂണിറ്റ് കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category