16/12/2020
പ്രിയ സുഹൃത്തുക്കളെ, ഒരു മിനിട്ട് സമയം എടുത്ത് വായിക്കുക. കഴിയുമെങ്കിൽ ഇത് നേതാക്കളിൽ എത്തിക്കുക. ഉളുപ്പ് എന്ന ഒന്ന് ഉണ്ടെങ്കിൽ വായിക്കട്ടെ. മനസ്സിലാക്കട്ടെ. കെട്ടുറപ്പുള്ള ഒരു പ്രസ്ഥാനം, അത് മാത്രമേ എന്നെപോലുള്ളവർക്ക് ആഗ്രഹമുള്ളൂ.
---------------------------------------
എകെ ആന്റണിയുടെ മൂട് താങ്ങി ചുളുവിൽ സംസ്ഥാന അദ്ധ്യക്ഷനായ മുല്ലപ്പള്ളിക്ക് നേതൃത്വ പാടവം ഇല്ല. കെ. മുരളീധരൻ നല്ല ഒരു നേതാവാണ്. എന്നാൽ അദ്ദേഹത്തിന് ചില കാര്യങ്ങളിൽ ഇപ്പോളും പക്വത ആയിട്ടില്ല. പിന്നെ ഇപ്പോളത്തെ യുഡിഫ് കൺവീനർ ഉണ്ടല്ലോ. എം. എം ഹസ്സൻ. എന്താണ് അദ്ദേഹത്തിനുള്ള കഴിവ് എന്ന് കൂടി ഒന്ന് പറഞ്ഞുതരിക. ഒരു സുപ്രഭാതത്തിൽ യുഡിഫ് കൺവീനറിനെ മാറ്റി പുതിയ ഒരു അവതാരത്തെ കെട്ടിയിറക്കുവാനുള്ള രാഷ്ട്രീയ സാഹചര്യം എന്തായിരുന്നൂ? അറിയാമോ ആർക്കെങ്കിലും. ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പിസം. ഈ പാർട്ടിയെ ഇത്രയും നശിപ്പിച്ചിട്ടും ചിലർക്ക് മതിയാവുന്നില്ല എന്നതല്ലേ സത്യം. മുല്ലപ്പളി ചക്ക എന്ന് പറയുമ്പോൾ ഹസ്സൻ അതിനെ തേങ്ങാ എന്ന് പറയും. അപ്പോൾ മുരളീധരൻ ഇത് രണ്ടുമല്ല, അവർക്ക് എന്തറിയാം അത് മാങ്ങാ ആണെന്ന് പറയും. അതല്ലേ ഇവിടെ നടക്കുന്നത്. പാർട്ടിക്ക് അച്ചടക്കവും, കൂടിയാലോചനയും ലെവലേശമെങ്കിലും ഉണ്ടോ? ഇഷ്ടക്കാർക്ക് പാർട്ടിയിലും ഭരണത്തിലും അവസരങ്ങൾ നേടിക്കികൊടുക്കുവാൻ അല്ലേ ഇവർക്ക് കഴിയുന്നുള്ളൂ. ജനങ്ങളോടൊപ്പം നിൽക്കുന്ന എത്ര നേതാക്കൾ ഇന്ന് സംസ്ഥാന സമിതിയിൽ ഉണ്ട്? എല്ലാം ആലങ്കാരിക പദവികൾ. താഴെ തട്ടിലുള്ള പ്രവർത്തകരെ എത്ര നേതാക്കൾക്ക് അറിയാം? ജില്ലാ കമ്മിറ്റിയിലും ഉണ്ട് ആർക്കും വേണ്ടാത്ത, സ്വന്തം ബൂത്തു നമ്പർ പോലും അറിയാത്ത ഖദർ ധാരികൾ. രാവിലെ പാർട്ടി ഓഫീസിന്റെ തിണ്ണയിൽ വന്നിരുന്നാൽ നേതാവാകില്ല. ജില്ലാ കമ്മിറ്റിയിലെ എത്ര നേതാക്കൾക്ക് തന്റെ മണ്ഡലത്തിലെ ബൂത്ത് പ്രസിഡിന്റിനെ നേരിട്ടറിയാം? അറിയില്ല, കാരണം അവന് പണമില്ല, ഉടയാത്ത ഖദർ വാങ്ങുവാനും ഉപയോഗിക്കുവാനും നിവൃത്തിയില്ല. അതുകൊണ്ട് അവനെ കാണുവാൻ നേതാക്കൾക്ക് സമയവും ഇല്ല. എന്നാൽ തിരഞ്ഞെടുപ്പ് വരുമ്പോൾ അവൻ വേണം, വീടുകൾ കയറുവാനും ഫ്ളെസ്ഉകൾ സ്ഥാപിക്കാനും. വിജയിച്ചുപോയാൽ അവന്റെ കൂരയിൽ ഒന്ന് കയറുവാൻ ഉള്ള മനസ്ഥിതി ഇല്ലാത്തവർ ആണ് ഗാന്ധിസം പഠിപ്പിക്കുന്നത്. പിന്നെ ചില നേതാക്കൾ ഉണ്ട്. സാധാരണക്കാരൻ ഒരത്യാവശ്യത്തിന് ഫോൺ വിളിച്ചാൽ എടുക്കില്ല. അവന്റെ ഇഷ്ടാക്കാർ വിളിച്ചാലേ മറുപടി നല്കൂ. അഥവാ അബദ്ധവശാൽ ഫോൺ എടുത്താൽ സംസാരിക്കുവാൻ സമയവും ഇല്ല. നാട്ടിൽ ഒരു ചൊല്ല് ഉണ്ട്, "നായിക്ക് ഇരിക്കാൻ നേരവും ഇല്ല, നായ് നടന്നിട്ട് കാര്യവും ഇല്ല". ആ ചൊല്ല് ഏറ്റവും അന്വർത്ഥമാക്കുകയാണ് ഇന്ന് നമ്മുടെ നേതാക്കൾ. ഒരു കാര്യം കൂടി വ്യക്തമാക്കാം. കോൺഗ്രസ്സിലെ പല പ്രമുഖരായ നേതാക്കൾക്കും രഹസ്യമായി ഇടതുപക്ഷവുമായി ബന്ധമുണ്ട്, ചില പഞ്ചായത്തുകളുടെയും, മുനിസിപ്പാലിറ്റികളയുടെയും ഭരണം യുഡിഫ് ന് കിട്ടാതെ പോകുന്നതിന് പിന്നിലുള്ള കാരണങ്ങളും ഇതൊക്കെ തന്നെയാണ്. ജനങ്ങളുടെ മുമ്പിൽ കൈകൾ തൊഴുത് വെളുക്കെ ചിരിച്ഛ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ വഞ്ചിക്കുന്നവർ. ഇവർക്ക് കാലം മാപ്പ് നല്കില്ല. ഇവരുടെ ശരിയായ മുഖം പലർക്കും അറിവുള്ളതാണ്. ഈ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജനസമ്മതരായ നേതാക്കളുടെയും അവസരത്തെ നിഷേധിച്ചുകൊണ്ട്, ചിലർക്ക് വാക്ക് നല്കിയിരുന്നൂ, അതൊക്കെയും മറന്നുകൊണ്ട് പാർട്ടിയിലെ ചിലരുടെ തന്നിഷ്ടത്തിനും പിടിവാശിക്കും പാർട്ടി നേതൃത്വം വഴങ്ങി കൊടുത്തതിനാൽ ആണ് ഇത്രയും നല്ല അവസരം യുഡിഫ് ന് നഷ്ടമായത്. ഇതിൽനിന്നും ഒക്കെയും പാഠങ്ങൾ ഉൾക്കൊള്ളാതെ നല്ല അഭിപ്രായങ്ങൾ പറയുന്നവനെയും, പാർട്ടിയിൽ പ്രവർത്തിക്കുന്നവനെയും തഴഞ്ഞുകൊണ്ട് എക്കാലവും വാഴാം എന്ന് കരുതിയാൽ കിഴക്കമ്പലത്തെ ഗതി കേരളത്തിലെ പല പഞ്ചായത്തുകളിലും സംഭവിച്ചു കൂടായ്മയില്ല. അപ്പോൾ വോട്ടു ചെയ്യാൻ പോകുന്നവനെ തടഞ്ഞിട്ടോ, അവന്റെ മേൽ കുതിര കയറിയിട്ടൊ കാര്യമില്ല. തെറ്റുകൾ തിരുത്തുവാൻ സമയം കുറവാണ്. ഇനി മിനുക്ക് പണികൾ നടക്കില്ല, ഒഴിവാക്കേണ്ടതിനെ ഒഴിവാക്കിയും നിർത്തേണ്ടവനെ അവന് യോജിച്ച സ്ഥാനത്തു നിർത്തിയും കാര്യങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ, നേതാക്കളെ പിന്നെ ദുഖിച്ചിട്ട് കാര്യവും ഇല്ല.
ഒരു എളിയ കോൺഗ്രസ്സ് വിശ്വാസിയുടെ വേദന മാത്രം.
ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്