VHP Chenganuur District

VHP Chenganuur District The Vishwa Hindu Parishad (VHP) (transl. World Council of Hindus) is an Indian right-wing Hindu organization based on Hindu nationalism. S. Golwalkar and S.

The VHP was founded in 1964 by M. Apte in collaboration with Swami Chinmayananda.

2026 ഏപ്രിൽ 25 മുതൽ മെയ്‌ 3 വരെ
19/04/2026

2026 ഏപ്രിൽ 25 മുതൽ മെയ്‌ 3 വരെ

ഹിന്ദു സമൂഹം ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ പെണ്മക്കളെ ഏതു പ്രതിസന്ധിയും നേരിടാനുള്ള കരുത്...
19/04/2026

ഹിന്ദു സമൂഹം ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ പെണ്മക്കളെ ഏതു പ്രതിസന്ധിയും നേരിടാനുള്ള കരുത്തുള്ളവരാക്കി മാറ്റാനുള്ള പരിശീലന ക്യാമ്പ് 2026 മെയ്‌ 2 മുതൽ മെയ്‌ 9 വരെ നടത്തപ്പെടുന്നു.
12 വയസ് മുതൽ 35 വയസ് വരെ ഉള്ള വിദ്യാർത്ഥിനികൾക്കും യുവതികൾക്കും അമ്മമാർക്കും പങ്കെടുക്കാം ..

08/04/2026
ഹിന്ദുവിൻ്റെ ക്ഷേത്രങ്ങൾ35 കോടി സർക്കാർ കൈവശം, രേഖകൾ നോക്കുക. നിങ്ങളുടെ ഗ്രാമ ക്ഷേത്രവും കാണുംപുറമ്പോക്കിൽ വസിക്കുന്ന ഹി...
08/04/2026

ഹിന്ദുവിൻ്റെ ക്ഷേത്രങ്ങൾ
35 കോടി സർക്കാർ കൈവശം, രേഖകൾ നോക്കുക. നിങ്ങളുടെ ഗ്രാമ ക്ഷേത്രവും കാണും

പുറമ്പോക്കിൽ വസിക്കുന്ന ഹിന്ദു ദേവതകൾ അഥവാ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ 35 കോടി രുപാ സ്വാഹാ

ദേശീയ പാതയുടെ വികസനത്തിനു വേണ്ടി കേന്ദ്ര സർക്കാർ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വസ്തുക്കൾ പൊന്നുംവിലക്ക് എടുത്തിരുന്നു. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ ജില്ലകളിലെ 22 തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ വസ്തുക്കളും ചമയങ്ങളും ഇത്തരത്തിൽ പൊന്നും വിലക്ക് എടുത്തിട്ടുണ്ട്. ഇതിന് പ്രതിഫലമായി കോടാനുകോടി രൂപയാണ് നഷ്ടപരിഹാരമായി ദേശീയപാത അതോറിറ്റി നൽകിയത്. രണ്ട് രീതിയിലാണ് നഷ്‌ടപരിഹാരം നിശ്ചയിക്കുന്നത്. ഒന്ന് ഭൂമിയുടെ വിലയും രണ്ട് ഭൂമിയിൽ നിൽക്കുന്ന കെട്ടിടങ്ങളുടെ വിലയും. ദേവസ്വം ബോർഡിൽ നിന്നും വിവരാവകാശ നിയമ പ്രകാരം ലഭ്യമായ രേഖ അനുസരിച്ച് ഭൂമിയുടെ വില സർക്കാർ നേരിട്ട് വാങ്ങിയെടുത്തു. കാരണം ദേവസ്വം വസ്തുക്കൾ സർക്കാർ പുറമ്പോക്ക് ആണ് എന്നാണ് നിയമം. അതെ, കേരളത്തിലെ ഹിന്ദുക്കളും ഹിന്ദു ദൈവങ്ങളും എല്ലാ കാലത്തും പുറമ്പോക്കിൽ തന്നെ.ഒന്നും രണ്ടും കോടി രൂപയല്ല 22 ക്ഷേത്രങ്ങൾക്ക് കിട്ടിയ 35 കോടി 25 ലക്ഷം രൂപയാണ് സർക്കാർ ഇങ്ങനെ വാങ്ങിയിട്ടുള്ളത്. കെട്ടിടങ്ങൾക്ക് കിട്ടിയ കോടികൾ ദേവസ്വം ബോർഡ 30 വാങ്ങിയെടുത്തു. അതിൽ അതിൽ പത്മകുമാരന്മാരും മറ്റും എത്ര കോടി വിഴുങ്ങി കാണുമോ എന്തോ ? വർഷങ്ങളായി ഈ തുക വാങ്ങിയെടുത്തുകഴിഞ്ഞിട്ട്, എന്നാൽ നാളിതുവരെ ആയിട്ടും ഈ പണം ഉപയോഗിച്ചുകൊണ്ട് കൃത്യമായ രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ നടത്താൻ ദേവസ്വം ബോർഡിന് നാളിതുവരെ സാധിച്ചിട്ടില്ല. ഹിന്ദുക്കൾ കാണിക്ക അർപ്പിച്ച് അല്ലെങ്കിൽ ഒരു കാലത്ത് ഹൈന്ദവ സമൂഹം ബോർഡിന് വിട്ടുകൊടുത്ത ക്ഷേത്രത്തിൽ ഇപ്രകാരം പുറമ്പോക്കിൽ ആക്കി സർക്കാർ തട്ടിയെടുത്തിരിക്കുകയാണ്.
ക്ഷേത്രങ്ങളുടെ വികസനത്തിന് ലഭിച്ച തുക ഉപയോഗിക്കേണ്ട ബാധ്യത സർക്കാരിനാണ്. ഹിന്ദുക്കൾക്ക് വിവാഹങ്ങൾ നടത്താനുള്ള ഓഡിറ്റോറിയങ്ങളുടെ നിർമ്മാണം, മതപാഠശാല , ഹൈന്ദവ ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയവ ഇത്തരത്തിലുള്ള തുകകൾ ഉപയോഗിച്ചാണ് നടപ്പാക്കേണ്ടത്. ഇതോടൊപ്പമുള്ള വിവരാവകാശ രേഖ പരിശോധിക്കുക. അതാത് പ്രദേശത്തുള്ള ക്ഷേത്ര ഭാരവാഹികളും സമിതി അംഗങ്ങളും ഭക്തജനങ്ങളും ഈ കാര്യത്തിൽ ശക്തമായി ഇടപെടണം. FCRA തുകയുടെ കണക്കുകൾ കൃത്യമായി നൽകണമെന്ന് പറഞ്ഞപ്പോൾ ഉറഞ്ഞു തുള്ളിയ ഇവിടുത്തെ ഇടത് വലതു മുന്നണി നേതാക്കന്മാരെയും അവരോടൊപ്പം നിന്ന് മെത്രാന്മാരേയും ഇക്കാര്യത്തിൽ എങ്കിലും ഹിന്ദുക്കൾ മാതൃകയാക്കേണ്ടതാണ്. ഇപ്രകാരം കിട്ടിയ തുക സർക്കാർ പ്രത്യേകമായി സൂക്ഷിക്കണമെന്നും അത് ക്ഷേത്രങ്ങളുടെ വികസനത്തിന് വേണ്ടി ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ബഹു. കേരള ഹൈക്കോടതിയിൽ ഒരു റിട്ട്
ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

അഡ്വ അനിൽ വിളയിൽ
ജന. സെക്രട്ടറി
VHP കേരളം

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്‌ നടപ്പാക്കെരുത് : വിശ്വ ഹിന്ദു പരിഷത്ത്
26/02/2026

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്‌ നടപ്പാക്കെരുത് : വിശ്വ ഹിന്ദു പരിഷത്ത്

NSS മാത്രമല്ല വിശ്വ ഹിന്ദു പരിഷത്തും  ഉണ്ട്ശബരിമല യുവതി പ്രവേശന ഹർജി ബഹുമാനപ്പെട്ട സുപ്രീംകോടതി ഇന്ന് പരിഗണിക്കുകയാണ്. ഈ...
16/02/2026

NSS മാത്രമല്ല വിശ്വ ഹിന്ദു പരിഷത്തും ഉണ്ട്

ശബരിമല യുവതി പ്രവേശന ഹർജി ബഹുമാനപ്പെട്ട സുപ്രീംകോടതി ഇന്ന് പരിഗണിക്കുകയാണ്. ഈ അവസരത്തിൽ എൻഎസ്എസിന്റെ ആരാധ്യനായ ജനറൽ സെക്രട്ടറി ശ്രീ.ജി സുകുമാരൻ നായർ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞ ഒരു കാര്യത്തിന് ഒരു വിശദീകരണം ആവശ്യമാണ്. യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതും കേസ് നടത്തുന്നതും എൻഎസ്എസ് നേതൃത്വം മാത്രമാണ് എന്നു തോന്നുന്ന രീതിയിലാണ് അദ്ദേഹം പത്ര പ്രസ്താവന നടത്തിയിരിക്കുന്നത്. എന്നാൽ അത് തീർത്തും തെറ്റിദ്ധാണാജനകമായ ഒരു പരാമർശമാണ്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ വിശ്വ ഹിന്ദു പരിഷത്ത് തുടക്കം മുതൽ തന്നെ പ്രത്യക്ഷമായും നിയമപരമായും പോരാട്ടം നടത്തിവരുന്ന ഒരു സംഘടനയാണ്. VHP യുടെ ആ സമയത്തെ അധ്യക്ഷനായ ശ്രീ എസ് ജെ ആർ കുമാർജി സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന സീനിയർ അഭിഭാഷകരായ ശ്രീ. ആര്യാമാ സുന്ദരം, ശ്രീ വിനായകം ബാലൻ എന്നിവർ വഴിയാണ് കേസ് നടത്തുന്നത്. ഇപ്പോഴും സജീവമായി ആ കേസ് നടത്തിവരുന്നു. ഇത്തരത്തിൽ ഒരു കുറിപ്പ് ഇറക്കാൻ ഇടയായത് എൻഎസ്എസ് സെക്രട്ടറിയുടെ പത്ര പ്രസ്താവന കണ്ടപ്പോൾ ധാരാളം വ്യക്തികൾ ഫോൺ വഴിയു നേരിട്ടും അന്വേഷണം നടത്തിയതിന്റെ ഭാഗമായാണ്. ഇതോടൊപ്പമുള്ള രേഖകൾ ശ്രദ്ധിക്കുക.

അഡ്വ.അനിൽ വിളയിൽ
ജന. സെക്രട്ടറി
VHP കേരളം

https://www.facebook.com/share/1Wk3gEzynz/
22/01/2026

https://www.facebook.com/share/1Wk3gEzynz/

ിമല തകർക്കുകയെന്ന ഗൂഢാലോചന 75 വർഷങ്ങൾക്ക് മുമ്പ് ചിന്തിച്ചത് ; സ്ഥാണുമാലയൻ

https://www.facebook.com/share/1DDjFUycwm/
22/01/2026

https://www.facebook.com/share/1DDjFUycwm/

സ്വർണ കൊള്ള : സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഹൈന്...

തിരുനാവായ(മലപ്പുറം): കേരളത്തിൻ്റെ കുംഭമേളയെന്നു വിശേഷിപ്പിക്കുന്ന തിരുനാവായ മഹാമാഘമഹോത്സവത്തിന് വെള്ളിയാഴ്ച വിശേഷാൽപൂജകള...
19/01/2026

തിരുനാവായ(മലപ്പുറം): കേരളത്തിൻ്റെ കുംഭമേളയെന്നു വിശേഷിപ്പിക്കുന്ന തിരുനാവായ മഹാമാഘമഹോത്സവത്തിന് വെള്ളിയാഴ്ച വിശേഷാൽപൂജകളോടെ ഔപചാരികമായ തുടക്കംകുറിച്ചു.മഹാമാഘ സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയുടെയും സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷൻ്റെ മാനേജിങ് ട്രസ്റ്റിയും ശ്രീരാമദാസ മിഷൻ യൂണിവേഴ്‌സൽ സൊസൈറ്റിയുടെ ദേശീയ ജനറൽസെക്രട്ടറിയുമായ ശ്രീശക്തി ശാന്താനന്ദ മഹർഷിയുടെയും സാന്നിധ്യത്തിലാണ് ആദ്യദിനത്തിലെ ചടങ്ങുകൾ നടന്നത്.
സ്വാമി അഭിനവ ബാലാനന്ദ ഭൈരവയുടെ കാർമികത്വത്തിൽ നടന്ന ചടങ്ങുകളിൽ, കേരളത്തിലെ വിവിധ ഹിന്ദു സമ്പ്രദായങ്ങളിൽപ്പെട്ട ഭക്തർ തങ്ങളുടെ ആചാരാനുഷ്‌ഠാനങ്ങൾക്കനുസരിച്ച് ദേവതാവന്ദനങ്ങളും പിതൃകർമങ്ങളും നിർവഹിച്ചു.
ആയിനിപ്പുള്ളി വൈശാഖ് ആചാര്യനായി പിതൃയാനത്തിലെ വീരസാധനക്രിയ നടന്നു. പിതൃക്കളുടെ ആത്മാക്കൾക്ക് ശാന്തിയും തൃപ്തിയും ലഭിക്കുമ്പോൾ സന്തതികളുടെ ജീവിതത്തിലെ കർമതടസ്സങ്ങൾ അകന്നു സമൃദ്ധി കൈവരുമെന്ന വിശ്വാസമനുസരിച്ചാണ് ഈ ക്രിയ അനുഷ്ഠിച്ചത്.ഇന്ന് വേദശ്രാദ്ധകർമങ്ങൾശനിയാഴ്‌ച രാവിലെ ആറുമുതൽ ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാടിൻ്റെ ആചാര്യത്വത്തിൽ വേദശ്രാദ്ധ കർമങ്ങൾ നടക്കും. പിതൃആത്മാക്കളെ ശുദ്ധീകരിച്ച് ദൈവിക നിലയിലേക്കുയർത്തി അനുഗ്രഹം നേടുകയാണ് കർമത്തിനുപിന്നിലെ വിശ്വാസം.
മഹാമാഘമഹോത്സവത്തിന്റെ ഉദ്ഘാടനം 19-ന് രാവിലെ 11-ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിക്കും. ഉദ്ഘാടനദിവസം തമിഴ്‌നാട്ടിൽനിന്ന് തിരുനാവായയിലെ ത്രിമൂർത്തി സംഗമത്തിലേക്ക് മഹാമേരുരഥയാത്രയും ആരംഭിക്കും.
രഥയാത്രയ്ക്ക് ഭാരതീയ ധർമപ്രചാര സഭയുടെ ആചാര്യൻ യതീശാനന്ദനാഥൻ ഡോ. ശ്രീനാഥ് കാരയാട്ട് നേതൃത്വംനൽകും.
ഫെബ്രുവരി മൂന്നുവരെ നടക്കുന്ന മേളയുടെ ഒരുക്കങ്ങൾ നാവാമുകുന്ദക്ഷേത്രപരിസരത്തും ഭാരതപ്പുഴയിലുമായി പൂർത്തിയായിവരുന്നു.

Address

Chengannur

Website

Alerts

Be the first to know and let us send you an email when VHP Chenganuur District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to VHP Chenganuur District:

Share