വിജ്ഞാന പത്തനംതിട്ട ആറന്മുള ജോബ് സ്റ്റേഷൻ

  • Home
  • India
  • Chengannur
  • വിജ്ഞാന പത്തനംതിട്ട ആറന്മുള ജോബ് സ്റ്റേഷൻ

വിജ്ഞാന പത്തനംതിട്ട ആറന്മുള ജോബ് സ്റ്റേഷൻ Government of Kerela
Kerela Knowledge Economy mission -വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതി.

📣📣📣📣📣📣📣📣📣📣*ഓൺലൈൻ ഇന്റർവ്യൂ നാളെപ്രമുഖ ടയർ നിർമാതാക്കളായ അപ്പോളോ ടയേഴ്സിൽ പ്രൊഡക്ഷൻ ട്രെയിനീ ഒഴിവിലേക്ക് ഡിപ്ലോമ / ഐ ടി ഐ...
29/04/2025

📣📣📣📣📣📣📣📣📣📣
*ഓൺലൈൻ ഇന്റർവ്യൂ നാളെ

പ്രമുഖ ടയർ നിർമാതാക്കളായ അപ്പോളോ ടയേഴ്സിൽ പ്രൊഡക്ഷൻ ട്രെയിനീ ഒഴിവിലേക്ക് ഡിപ്ലോമ / ഐ ടി ഐ യോഗ്യതയുള്ളവർക്കായി ഏപ്രിൽ 30 നു രാവിലെ 10 മണിക്ക് ഓൺലൈൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. 18 നും 26നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കാണ് അവസരം. ITI കഴിഞ്ഞവർക്ക് പ്രതിമാസം 16,000/- രൂപയും Diploma കഴിഞ്ഞവർക്ക് പ്രതിമാസം 17,000/- രൂപയും സ്റ്റൈപ്പന്റ് ലഭിക്കും കൂടാതെ ഫുഡ്, യാത്ര, താമസ സൗകര്യവും എന്നിവ ലഭിക്കും. അപേക്ഷകന്‌ 160 സെന്റിമീറ്ററിൽ കുറയാതെ ഉയരവും 50Kg ഇത് കുറയാതെ ഭാരവും ഉണ്ടായിരിക്കണം. ജോബ് സ്റ്റേഷനിൽ നേരിട്ട് എത്താൻ കഴിയാത്തവർക്ക് വീട്ടിലിരുന്നു ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : റാന്നി 87146 99499 കോന്നി 87146 99496 അടൂർ 87146 99498 തിരുവല്ല 87146 99500 ആറന്മുള 87146 99495 വാഴൂർ 8590658395 പൂഞ്ഞാർ 9947589202.

https://forms.gle/FN9whPgmTRpHty7E7

*നഴ്സിംഗ് മേഖലയിൽ വിവിധ തസ്‌തകളിലേക്ക് ഇന്റർവ്യൂ നടക്കും* വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന തുടർച്ചയായ വ...
29/04/2025

*നഴ്സിംഗ് മേഖലയിൽ വിവിധ തസ്‌തകളിലേക്ക് ഇന്റർവ്യൂ നടക്കും*

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന തുടർച്ചയായ വിർച്ചുവൽ ജോബ് ഡ്രൈവിൽ വീണ്ടും മെഡിക്കൽ & പാരമെഡിക്കൽ വിഭാകാർക്ക് അവസരം.

കേരളത്തിന് അകത്തും വിദേശത്തുമായി നഴ്സിംഗ് മേഘയിലെ വിവിധ തസ്തികളിലേക്ക് ഇന്റർവ്യൂ നടക്കും. *തിരുവല്ല കല്ലുപ്പാറ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ വെച്ച് 2025 മെയ്‌ 3 ന് ശനിയാഴ്ച രാവിലെ 9.30 മണിക്ക് വിർച്ചുവൽ അഭിമുഖം ആരംഭിക്കും.*

തുടക്കക്കാർക്കും മുൻപരിചയം ഉള്ളവർക്കും ഈ അവസരം ഒരുപോലെ ഉപയോഗിക്കാം. തൊഴിൽ അവസരങ്ങളുടെ വിശദാംശങ്ങൾ അറിയാൻ താഴെ നൽകിയിരിക്കുന്ന ലിങ്ക് തുറന്ന് കാണുക. മറ്റു വിശദമായ വിവരങ്ങൾ കേരള നോളജ് എക്കോണമി മിഷന്റെ DWMS പോർട്ടലിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഏറ്റവും അടുത്ത ജോബ് സ്റ്റേഷനുമായി ബന്ധപ്പെടുക. തിരുവല്ല (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) - 8714699496, റാന്നി ( റാന്നി ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699499, അടൂർ (പറക്കോട് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699498.

https://docs.google.com/spreadsheets/d/1dTY79Xtb1E7HAFtZxulh7B17HTa4qGWmTXEAEOwHn8Y/edit?usp=ഷെറിങ്

*അറിഞ്ഞില്ലേ...?**കേരള സർക്കാരിന്റെ 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി ഏപ്രിൽ 26 നു രാവിലെ 9 മണിക്ക് കല്ലൂപ്പാറ എഞ്ചിനീയ...
24/04/2025

*അറിഞ്ഞില്ലേ...?*
*കേരള സർക്കാരിന്റെ 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി ഏപ്രിൽ 26 നു രാവിലെ 9 മണിക്ക് കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് തൊഴിൽ മേള നടക്കുന്നു !!*

ബിരുദം കഴിഞ്ഞ ആർക്കും ഇതിൽ പങ്കെടുക്കാം. Software Developer, Stock Audit Executive, Microbiologist, Customer Relationship Associate, Telemarketing Executive തുടങ്ങി പത്തനംതിട്ടക്ക് അകത്തും പുറത്തും വ്യത്യസ്ത ജോലികളിലായി ആയിരത്തിലധികം അവസരങ്ങളുണ്ട്.

_തൊഴിൽ മേളയിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം._
* ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്ന് *DWMS കണക്ട്* എന്ന അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
* ആദ്യമായി ചെയ്യുന്നവർ മൊബൈൽ നമ്പർ മെയിൽ ഇ മെയിൽ ഐ ഡി എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.
* പ്രൊഫൈൽ പൂർത്തിയാക്കി കഴിഞ്ഞു 'Matching Jobs' എന്ന ഓപ്ഷനിൽ നിന്ന് 'View Job Fair' എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക
* എപ്രിൽ 26 ലെ *Virtual Job Fair* എന്ന ഓപ്ഷൻ തെരെഞ്ഞെടുത്ത ശേഷം ഇഷ്ട്ടമുള്ള ജോലികളിലേക്ക് അപേക്ഷിക്കുക.
അന്നേ ദിവസം നേരിട്ടെത്തി ഇന്റർവ്യൂവിൽ പങ്കെടുക്കുക

April 26 Graduate Job Fair
23/04/2025

April 26 Graduate Job Fair

**ഗ്രാജുവേറ്റ് ജോബ് ഡ്രൈവ്**വിജ്ഞാന കേരളത്തിൻറെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും തുടർച്ചയായി നടത്തിവരുന്ന  ജോബ് ഡ്രൈവ് *ഏപ...
23/04/2025

**ഗ്രാജുവേറ്റ് ജോബ് ഡ്രൈവ്**

വിജ്ഞാന കേരളത്തിൻറെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും തുടർച്ചയായി നടത്തിവരുന്ന ജോബ് ഡ്രൈവ് *ഏപ്രിൽ 26 ശനിയാഴ്ച* നടക്കും.

പത്തനംതിട്ട ജില്ലയിൽ *തിരുവല്ല കല്ലുപ്പാറ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ* വെച്ച് നടക്കുന്ന വെർച്വൽ ജോബ് ഡ്രൈവ് *രാവിലെ 9 മണിക്ക്* ആരംഭിക്കും. നിശ്ചിത യോഗ്യതയുള്ളവർ അന്നേ ദിവസം കൃത്യസമയത്ത് എത്തിച്ചേരണ്ടതാണ്.

10 കമ്പനികളുടെ 16 തസ്തികളിലേക്ക് ആയിരത്തിന് മുകളിലുള്ള ഒഴിവുകളിലേക്കാണ് അന്നേദിവസം അഭിമുഖം നടക്കുക.

തൊഴിൽ അവസരങ്ങൾ സംബന്ധിച്ച വിശദവിവരങ്ങൾ അറിയുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
https://docs.google.com/spreadsheets/d/197VucJvnkxjudYGfaM9H8DzVvmAbb0c5pX4fevsnEE4/edit?usp=sharing

കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഏറ്റവും അടുത്ത ജോബ് സ്റ്റേഷനുമായി ബന്ധപ്പെടുക. തിരുവല്ല (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) - 8714699496, റാന്നി ( റാന്നി ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699499, അടൂർ (പറക്കോട് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699498.

Inauguration ceremony of first batch students of Risaya RTD Program at SNIT Adoor.
22/04/2025

Inauguration ceremony of first batch students of Risaya RTD Program at SNIT Adoor.

02/04/2025
*CEAT TYRES-ൽ അസ്സോസിയേറ്റ് ട്രെയിനീ* ലോകത്തിലെ മുൻനിര ടയർ കമ്പനികളിൽ ഒന്നായ CEAT TYRES , അസ്സോസിയേറ്റ് ട്രെയിനീ തസ്തികയ...
13/03/2025

*CEAT TYRES-ൽ അസ്സോസിയേറ്റ് ട്രെയിനീ*

ലോകത്തിലെ മുൻനിര ടയർ കമ്പനികളിൽ ഒന്നായ CEAT TYRES , അസ്സോസിയേറ്റ് ട്രെയിനീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. *ത്രിവത്സര പോളി ടെക്‌നിക്ക് ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്സി (Any Stream)* ബിരുദമുള്ള (കുറഞ്ഞത് 60 ശതമാനം) *25 വയസിനു താഴെ* പ്രായമുള്ള *പെൺകുട്ടികൾക്ക്* അപേക്ഷിക്കാം. താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക. *2025 March 15 ന് (ശനിയാഴ്ച) 9.30 AM മണിക്ക് താഴെപ്പറയുന്ന പത്തനംതിട്ട ജില്ലയിലെ 6 കേന്ദ്രങ്ങളില്‍ നടക്കുന്ന* അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിച്ചേരേണ്ടതാണ്. DWMS പോർട്ടൽ വഴി അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ *പ്രായം , യോഗ്യത* എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഏറ്റവും അടുത്ത ജോബ് സ്റ്റേഷനുമായി ബന്ധപെടുക. https://forms.gle/vSDg3k1F1hpkLcDD7

*അഭിമുഖം നടക്കുന്ന കേന്ദ്രങ്ങൾ*

*1.മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, മലയാലപ്പുഴ, പത്തനംതിട്ട.
2.ബ്ളോക്ക് പഞ്ചായത്ത് ജോബ് സ്റ്റേഷൻ, റാന്നി.
3.ബ്ളോക്ക് പഞ്ചായത്ത് ജോബ് സ്റ്റേഷൻ, പുളിക്കീഴ്, തിരുവല്ല.
4.ബ്ളോക്ക് പഞ്ചായത്ത് ജോബ് സ്റ്റേഷൻ, പറക്കോട്, അടൂർ.
5.ഗ്രാമ പഞ്ചായത്ത് ജോബ് സ്റ്റേഷൻ, കോഴഞ്ചേരി.
6.സിവില്‍ സ്റ്റേഷനിലെ (നാലാം നില) ജോബ് സ്റ്റേഷൻ,കോന്നി.*

ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴിൽ മേഖലകളിൽ ഒന്നാണ്  ഇ-കൊമേഴ്സ് മേഖല. ഈ മേഖലയിൽ പരിശീലനം നേടുന്നതിനും അതുവഴി പ്രതിമാസം...
13/03/2025

ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴിൽ മേഖലകളിൽ ഒന്നാണ് ഇ-കൊമേഴ്സ് മേഖല. ഈ മേഖലയിൽ പരിശീലനം നേടുന്നതിനും അതുവഴി പ്രതിമാസം 35,000 രൂപ വരെ സമ്പാദിക്കുന്നതിനും വിജ്ഞാന പത്തനംതിട്ട അവസരം ഒരുക്കുന്നു. 100% ജോലി ഉറപ്പ് നൽകുന്ന “ഇ-കൊമേഴ്സ് ട്രെയിനിംഗിൻ്റെ” ആദ്യ ബാച്ച് ഉടന്‍ ആരംഭിക്കുന്ന കാര്യം അറിയിച്ചുകൊള്ളട്ടെ. പ്രസ്തുത ബാച്ചിലേക്ക് കുറച്ച് സീറ്റുകൾ ഒഴിവുണ്ട്.
ബി സി എ, എം സി എ, ബി എസ് സി ‌എം എസ് സി (കമ്പ്യൂട്ടര്‍ സയന്‍സ്സ്), ബി ടെക് ‌എം ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്സ്), എം ബി എ എന്നീ യോഗ്യതയുള്ള, താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം സമർപ്പിച്ച് 2025 മാർച്ച് 15 (വെള്ളിയാഴ്ച) രാവിലെ 10.30 മണിക്ക് അടൂര്‍ സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയിലെ ഹാളില്‍ വെച്ച് നടക്കുന്ന ഓറിയന്റേഷന്‍ പരിശീലനത്തില്‍ പങ്കെടുക്കാം. ഇതിനകം നടന്ന അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നടത്തുന്ന ഈ പരിശീലനത്തില്‍ അവരെ കൂടാതെ, മേല്‍പ്പറഞ്ഞ യോഗ്യതയും താത്‍പര്യവും ഉള്ളവര്‍ക്കും പങ്കെടുക്കാം.
ഗൂഗിൾ ഫോം ലിങ്ക്:- https://forms.gle/1XP8mcRqEf9g4Rf…
കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഏറ്റവും അടുത്ത ജോബ് സ്റ്റേഷനുമായി ബന്ധപെടുക.

10/03/2025

Address

കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ ഓഫീസ്
Chengannur
689641

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Alerts

Be the first to know and let us send you an email when വിജ്ഞാന പത്തനംതിട്ട ആറന്മുള ജോബ് സ്റ്റേഷൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share