Alummoottil Channar

Directions

Alummoottil Channar Alummoottil Channar is the chieftain of the Alummoottil Family. This is a title that has been held in the family for countless generations.

Gandhiji’s Tribute to T.K. Madhavan of Alummoottil : The Spark Behind the Vaikom SatyagrahaIn a speech delivered during ...
06/11/2026

Gandhiji’s Tribute to T.K. Madhavan of Alummoottil : The Spark Behind the Vaikom Satyagraha

In a speech delivered during the laying of the foundation stone for the T.K. Madhavan Memorial Hall by the Kunnathur S.N.D.P Union in 1106 ME (1931 AD), Mahatma Gandhi recalled: “I vividly remember the close association I had with Madhavan during the Vaikom Satyagraha and even before that. He first approached me to discuss the upliftment of the backward classes. That very conversation laid the foundation for the Vaikom Satyagraha.” (Page 24, Sree Narayana Guruvum T.K. Madhavanum by C.R. Kesavan Vaidyar) .This statement reveals how T.K. Madhavan played a pivotal role in initiating one of the most important civil rights movements in Kerala’s history.

ശ്രീ ടി. കെ. മാധവന്‍റെ മരണശേഷം 1106-ല്‍ കുന്നത്തൂര്‍ എസ്. എന്‍ഡി. പി യൂണിയന്‍ വക ടി. കെ. മാധവന്‍ സൗധത്തിന് തറക്കല്ലിട്ടുകൊണ്ട് ചെയ്ത പ്രസംഗത്തില്‍ ഗാന്ധിജി പറഞ്ഞു: ‘വൈക്കം സത്യഗ്രഹ കാലത്തും അതിനു മുമ്പും മാധവനുമായി എനിക്കുണ്ടായിരുന്ന ഏറ്റവും അടുത്ത ബന്ധത്തെ ഞാന്‍ വിശദമായി ഓര്‍മ്മിക്കുന്നുണ്ട്. പിന്നോക്ക വിഭാഗ ജനങ്ങളുടെ ഉന്നമനത്തെ സംബന്ധിച്ച് സംഭാഷണം നടത്തുന്നതിനായിരുന്നു അദ്ദേഹം ആദ്യമായി എന്‍റെ അടുക്കല്‍ വന്നത്. ആ അഭിമുഖ സംഭാഷണമാണ് വൈക്കം സത്യഗ്രഹത്തിന് അടിസ്ഥാനമിട്ടത്. (പേജ് 24 ശ്രീനാരായണഗുരുവും ടി.കെ. മാധവനും- സി. ആര്‍. കേശവന്‍ വൈദ്യര്‍)

05/11/2026

The Role of Alummoottil Tharavad in the Vaikom Satyagraha

Alummoottil Govindan Channar, a member of the Alummoottil family, was present at Vaikom, overseeing and carrying out the responsibilities of the historic Satyagraha. The key leader of the movement, T.K. Madhavan, too, hailed from the same Alummoottil Tharavad. The Vaikom Satyagraha required substantial financial support on a daily basis—for the volunteers’ clothing, publicity, travel expenses, printing costs, telegraph and postal services, stationery, medicines for the sick, doctors’ consultation fees, and many other needs. However, the necessary funds were not reaching in time through the committees. Recognizing this urgent necessity, Govindan Channar issued an appeal, in the name of the Satyagraha Committee, calling upon everyone to work together in unity to ensure the successful completion of the movement. Responding to his appeal, numerous people came forward wholeheartedly, contributing both manpower and financial resources to strengthen the struggle.

വൈക്കം സത്യാഗ്രഹത്തിന്റെ ചുമതലകൾ ഒക്കെയും നിർവഹിച്ച് വൈക്കത്ത് ഉണ്ടായിരുന്ന ആലുമൂട്ടിൽ തറവാട്ടിലെ ഒരംഗം ആയിരുന്നു ആലുമൂട്ടിൽ ഗോവിന്ദൻ ചാന്നാർ. വ്യോക്കാം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകനായ ടി കെ മാധവനും ആലുംമൂട്ടിൽ തറവാട്ടിലെ തന്നെ അംഗമായിരുന്നു. വൈക്കം സത്യാഗ്രഹത്തിലെ വോളണ്ടിയർമാരുടെ വസ്ത്രധാരണം, പ്രചരണം, യാത്ര ചിലവ്, അച്ചടി ചിലവ്, കമ്പി വാർത്ത, തപാല്, സ്റ്റേഷനറി, രോഗികളുടെ മരുന്ന് ചിലവ്, ഡോക്ടർമാരുടെ സന്ദർശന ഫീസ്, അങ്ങനെ അനേകം കാര്യങ്ങൾക്കായി ദിനംപ്രതി ധാരാളം പണം ആവശ്യമായിരുന്നു. എന്നാൽ അതിനാവശ്യമായ തുക കമ്മിറ്റികളിൽ നിന്നും എത്തുന്നില്ലെന്നും സമരം വിജയപരമായി പൂർത്തീകരിക്കാനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഗോവിന്ദൻ ചാന്നാർ സത്യാഗ്രഹ കമ്മിറ്റിയുടെ മേൽവിലാസം വെച്ചുകൊണ്ട് ഒരു അഭ്യർത്ഥന എന്ന വിധത്തിൽ അന്ന് എല്ലാവരിലേക്കും എത്തിച്ചിരുന്നു. ആലിമൂട്ടിൽ ചാന്നാരുടെ അഭ്യർത്ഥന മാനിച്ച് സത്യാഗ്രഹ സമരത്തെ ആളു കൊണ്ടും അർഥം കൊണ്ടും സഹായിക്കാൻ സന്നദ്ധരായി അനേകം ജനങ്ങൾ മുന്നോട്ടു വന്നിരുന്നു.

T.K. Madhavan’s (of Alummoottil Tharavad)Close Association with Sree Narayana GurudevanT.K. Madhavan had many opportunit...
04/11/2026

T.K. Madhavan’s (of Alummoottil Tharavad)Close Association with Sree Narayana Gurudevan

T.K. Madhavan had many opportunities to closely interact with Sree Narayana Gurudevan and to understand him deeply. The guidance and experiential wisdom he received from Gurudevan became Madhavan’s most valuable assets in his journey as a public leader. In the field of social service, Madhavan accepted Sree Narayana Guru as his guiding light. He urged the people to rise against the superstitions and social evils that prevailed in society. His work within the SNDP Yogam marked a significant transition—from moderation to active, vigorous reform. As Gurudevan’s messenger of dharma, T.K. Madhavan stood at the forefront of struggles for civil equality, freedom of movement, temple entry, and prohibition of alcohol. His abilities as an organizer were truly remarkable and earned much admiration.

ശ്രീനാരായണഗുരുദേവനുമായി അടുത്തിടപഴകുവാനും അദ്ദേഹത്തെ കൂടുതൽ അറിയുവാനും ശ്രീ ടി കെ മാധവന് നിരവധി സന്ദർഭങ്ങളുണ്ടായിരുന്നു. ശ്രീനാരായണ ഗുരുദേവനിൽ നിന്നും കിട്ടിയ ഉപദേശങ്ങളും അനുഭവഞാനവും പൊതുപ്രവർത്തകൻ എന്ന രീതിയിൽ മാധവന് ലഭിച്ച വിലപ്പെട്ട സമ്പാദ്യങ്ങൾ ആയിരുന്നു. സാമൂഹ്യ സേവന രംഗത്ത് ശ്രീനാരായണ ഗുരുവിനെയാണ് മാധവൻ മാർഗ്ഗദർശിയായി അംഗീകരിച്ചത്. സമൂഹത്തിന്റെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പടപൊരുതാൻ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. എസ്എൻഡിപി യോഗത്തിൽ മാധവന്റെ പ്രവർത്തനം മിതവാദിത്വത്തിൽ നിന്നും ഉത്പതിഷ്ണുത്വത്തിലേക്കുള്ള പരിവർത്തന ഘട്ടത്തെയാണ് കുറിക്കുന്നത്. പൗര സമത്വം, സഞ്ചാരസ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനം, മദ്യവർജനം എന്നിവയ്ക്ക് വേണ്ടിയുള്ള സമരത്തിൽ ശ്രീനാരായണ ഗുരുവിന്റെ ധർമ്മ പ്രചാരകൻ എന്ന നിലയിൽ ശ്രീ മാധവൻ മുൻപന്തിയിൽ നിലയുറപ്പിച്ചു. ഒരു സംഘാടകൻ എന്ന നിലയിൽ അദ്ദേഹം കാണിച്ച വൈഭവം പ്രശംസനീയമായിരുന്നു

Alummoottil T.K. Madhavan’s Early Advocacy of Satyagraha and the Struggle Against Untouchability Before the Vaikom Satya...
03/11/2026

Alummoottil T.K. Madhavan’s Early Advocacy of Satyagraha and the Struggle Against Untouchability Before the Vaikom Satyagraha

It can be seen from Madhavan’s biography, written in 1930, that T.K. Madhavan had embraced the idea of Satyagraha even before receiving advice from Mahatma Gandhi. The biography notes that long before Gandhi’s visit to Tirunelveli to advise Madhavan on practicing Satyagraha, Madhavan had strongly argued for the necessity of Satyagraha and actively promoted it (Deshabhimani T.K. Madhavan, P.K. Madhavan, p. 147). Madhavan was advocating for this through the Deshabhimani newspaper and the Sree Moolam Prajasabha, focusing on the fight against untouchability. About five and a half years prior to the start of the Vaikom Satyagraha, on the Mahānāvami day of 1094 ME, a Satyagraha organization called the “Thee Passive Resistance League” was formed at a meeting in Kozhikode chaired by Kottiyath Ramunni. Madhavan reached his conviction in favor of Satyagraha through his brilliant speeches. However, he hesitated to immediately launch a Satyagraha, doubting whether a solitary community-led struggle against a social evil like untouchability would have meaningful results. He believed that opposing untouchability at the national level would be more effective, and subsequently worked toward that goal. The SNDP meeting eventually decided to abandon the long-standing policy of abstinence and adopt a courageous, action-oriented approach to secure rights. On Dhanu 17, 1096 ME, a meeting at Shivagiri embraced temple entry as a method of protest. A ten-point policy was adopted to boycott temples that practiced untouchability and disseminate it throughout the country, which led to a decline in temple revenues. Furthermore, at the annual meeting held on Medam 31, 1095 ME, in Alappuzha, it was decided to attempt securing temple entry and to urge the government to declare untouchability in temple practices illegal.

മഹാത്മാഗാന്ധിയുടെ ഉപദേശം ലഭിക്കുന്നതിനു മുന്‍പുതന്നെ ടി.കെ. മാധവന്‍ ഈ ആശയമായി മുന്നോട്ടു പോയിരുന്നുവെന്ന് 1930 ല്‍ രചിച്ച മാധവന്റെ ജീവിതചരിത്രഗ്രന്ഥത്തില്‍ കാണാം. നോക്കുക ‘സത്യഗ്രഹം അനുഷ്ഠിക്കണമെന്ന് തിരുനെല്‍വേലിയില്‍ വെച്ച് മഹാത്മാഗാന്ധി മാധവനോട് ഉപദേശിക്കുന്നതിന് വളരെ മുന്‍പു തന്നെ ഏതു കാര്യാര്‍ത്ഥം സത്യഗ്രഹം അനുവര്‍ത്തിക്കേണ്ടതാണെന്ന് മാധവന്‍ ശക്തിയായി വാദിക്കുകയും പ്രചരണവേല ചെയ്യുകയും ചെയ്തിരുന്നു. (ദേശാഭിമാനി ടി.കെ. മാധവന്‍, പി.കെ. മാധവന്‍ പേജ് 147) മാധവന്‍ നടത്തിയിരുന്ന ദേശാഭിമാനി വഴിയും ശ്രീമൂലം പ്രജാസഭയിലും അയിത്തോച്ചാടനത്തിനുവേണ്ടി വാദിച്ചുകൊണ്ടിരുന്നു. വൈക്കം സത്യഗ്രഹം ആരംഭിക്കുന്നതിനും അഞ്ചരവര്‍ഷം മുന്‍പ് 1094ലെ മഹാനവമി ദിവസം കോഴിക്കോട്ട് വെച്ച് കൊറ്റിയത്ത് രാമുണ്ണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സത്യഗ്രഹത്തിനായി ‘തീയ പാസ്സീവ് റസിസ്റ്റന്‍സ് ലീഗ്’ എന്നൊരു സത്യഗ്രഹസംഘം രൂപീകൃതമായി. മാധവന്റെ അത്യുജ്ജ്വലമായ പ്രഭാഷണത്തിലൂടെയാണ് ഈ ആശയത്തില്‍ എത്തിയത്. എന്നാല്‍ അയിത്തം പോലുള്ള സാമൂഹികപാപത്തിനെതിരെ ഒരു സമുദായം ഒറ്റതിരിഞ്ഞു സമരം ചെയ്താല്‍ അതിന്റെ പരിണാമം ആശാവഹമായിരിക്കുമോ എന്ന സംശയം തോന്നിയതുകൊണ്ട് ഉടനടി സത്യഗ്രഹത്തിലേക്ക് പ്രവേശിക്കുകയുണ്ടായില്ല. അയിത്തത്തെ ദേശീയതലത്തില്‍ എതിര്‍ക്കുകയായിരിക്കും ഫലപ്രദമെന്ന് മാധവനു തോന്നി. തുടര്‍ന്ന് ആ വഴിക്കായി ശ്രമങ്ങള്‍. എസ്എന്‍ഡിപി യോഗം അതുവരെയും അനുവര്‍ത്തിച്ചുവന്ന ഭിക്ഷാടന നയം ഉപേക്ഷിച്ച് അവകാശങ്ങള്‍ കരസ്ഥമാക്കുന്നതില്‍ പ്രവൃത്തിഹരമായ ധീരനയം സ്വീകരിക്കുവാന്‍ തീരുമാനമെടുത്തു. 1096 ധനു 17നു ശിവഗിരിയില്‍ നടന്ന യോഗത്തില്‍ ക്ഷേത്രത്യാഗനയം സ്വീകരിച്ചു. അയിത്തം പരിപാലിക്കുന്ന ക്ഷേത്രങ്ങളെ പരിത്യജിക്കുവാന്‍ പത്തു നിര്‍ദ്ദേശങ്ങളടങ്ങിയ നയം കൈക്കൊള്ളുകയും അത് രാജ്യമൊട്ടാകെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ ദേവസ്വങ്ങളുടെ വരവു കുറഞ്ഞു. 1095 മേടം 31 ന് ആലപ്പുഴയില്‍ വെച്ചുകൂടിയ യോഗവാര്‍ഷികത്തില്‍ ക്ഷേത്രപ്രവേശനം നേടുന്നതിനും തീണ്ടല്‍ തൊടീല്‍ കുറ്റകരമാണെന്ന് ഗവണ്‍മെന്റിനെക്കൊണ്ട് വിളംബരം ചെയ്യിപ്പിക്കുവാനും ശ്രമങ്ങള്‍ നടത്തുവാന്‍ തീരുമാനമായി.

Alummoottil A.K. Govindan Channar: A Devoted Follower of Sree Narayana Gurudevan and His Companion on Spiritual Journeys...
02/11/2026

Alummoottil A.K. Govindan Channar: A Devoted Follower of Sree Narayana Gurudevan and His Companion on Spiritual Journeys

The ancestral home of Sri T K Madhavan is the renowned Alummoottil family. Another prominent figure from the same Alummoottil lineage—known for its significant role in the Vaikom Satyagraha—is Alummoottil A.K. Govindan Channar. "Alummoottil A.K. Govindan Channar was a devoted follower of Gurudevan. He had accompanied Gurudevan on many of his journeys. Govindan Channar also took the lead in constructing the Sree Narayana Shashti Poorthi Memorial Hall. On the 8th of Chingam, Kollavarsham 1090, Gurudevan arrived at Chengotta by train from Kollam and stayed there. The next day he stayed at Kuttalam. Afterwards, he visited Thirunelveli, Thenkasi, Madurai, Trichinapally, Srirangam, Thanjavur, Chidambaram, and finally reached Madras, where he remained for ten days. Whenever Gurudevan visited Madras, both he and Alummoottil Govindan Channar stayed in Channar’s residence. Later, following an invitation from Dr. Palpu, Gurudevan proceeded to Bangalore. However, since it was the Onam season, Alummoottil Channar returned home. Before leaving, Gurudevan blessed Channar, saying that on the fourth day of Onam, he intended to travel through places starting from Thiruvalla."

— From “Gurudevan” by M.K. Sreedharan and Swamini Sreedharan

ശ്രീ ടി. കെ. മാധവന്‍റെ തറവാട് ആണ് പ്രശസ്തമായ ആലുംമൂട്ടിൽ തറവാട്. വൈക്കം സത്യാഗ്രഹത്തിൽ പ്രധാന പങ്കു വഹിച്ച ആലുംമൂട്ടിൽ തറവാട്ടിലെ തന്നെ മറ്റൊരു പ്രശസ്തനായ വ്യക്തിത്വമാണ് ആലുമ്മൂട്ടിൽ എ.കെ ഗോവിന്ദൻ ചാന്നാർ. "ആലുമ്മൂട്ടിൽ എ.കെ ഗോവിന്ദൻ ചാന്നാർ ഒരു ഉത്തമ സ്വാമി ഭക്തനായിരുന്നു. ദേ ഗുരുദേവന്റെ ദേശസഞ്ചാരത്തിൽ പലപ്പോഴും അനുഗമിച്ചിട്ടുള്ള അദ്ദേഹമാണ് ശ്രീനാരായണ ഷഷ്ടി പൂർത്തി സ്മാരക മന്ദിരം നിർമ്മാണത്തിന് നേതൃത്വം നൽകിയത്. കൊല്ലവർഷം 1090 ചിങ്ങം എട്ടാം തീയതി ഗുരുദേവൻ കൊല്ലത്ത് നിന്ന് തീവണ്ടി വഴി ചെങ്കോട്ടയിൽ എത്തി അവിടെ താമസിച്ചു. പിറ്റേന്ന് കുറ്റാലത്തും താമസിച്ചു. പിന്നീട് തെങ്കാശി, തിരുനെൽവേലി,മധുര, തൃശ്നാപള്ളി, ശ്രീരംഗം, തഞ്ചാവൂര്, ചിദംബരം മുതലായ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മദ്രാസിൽ എത്തി പത്ത് നാൾ അവിടെ താമസിച്ചു. മദ്രാസിൽ എത്തിയാൽ ഗുരുദേവനും ആലുംമൂട്ടിൽ ഗോവിന്ദൻ ചാന്നാരും ചാന്നാരുടെ കെട്ടിടത്തിലാണ് താമസിക്കുന്നത്. മധുരാശയിൽ നിന്ന് ഡോക്ടർ പൽപ്പുവിന്റെ ക്ഷണം അനുസരിച്ച് ഗുരുദേവൻ ബാംഗ്ലൂരിലേക്ക് പോയി. എന്നാൽ അന്ന് ഓണക്കാലമായതിനാൽ ആലുമൂട്ടിൽ ചാന്നാർ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഓണത്തിന്റെ നാലാം നാളിൽ തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിക്കണമെന്ന് ഉദ്ദേശം ഉണ്ടായിരുന്നെന്ന് ഗുരുദേവൻ ചാന്നാരോട് അരുളി ചെയ്തിരുന്നു."

_ ഗുരുദേവൻ (എം. കെ. ശ്രീധരൻ, സ്വാമിനി ശ്രീധരൻ

The Mysterious Origins and Journey of the Planchette: From Ancient China to Kerala's Literary CirclesIn 1886, at spiritu...
30/10/2026

The Mysterious Origins and Journey of the Planchette: From Ancient China to Kerala's Literary Circles

In 1886, at spiritualist camps in Ohio, a device remarkably similar to the modern Ouija board was reportedly used with the goal of facilitating faster communication with spirits. One such spirit-communication instrument was the 'planchette', a tool believed to connect the living with the dead.

Interestingly, a comparable practice existed in ancient China, known as "Fu Chi." In this method, practitioners claimed that a special stick or piece of wood, guided by spiritual forces, would spontaneously draw Chinese characters in sand or ash. This practice eventually evolved into the planchette as we know it.

In 1890, Elijah Jefferson Bond attempted to patent a version of this spirit board, combining the planchette with alphabet markings into a game-like format. He was granted the patent in 1891. However, in 1901, his employee William Fuld renamed the invention as the Ouija board and took over its marketing and promotion, turning it into a cultural phenomenon.

The planchette later found its way to Kerala during the student days of A.P. Udayabhanu. According to his autobiography, his cousin introduced him to the use of the planchette. The sessions were held in the family house known as Alummoottil Padittathil, part of the historic Alummoottil tharavad (ancestral home).

Remarkably, they once claimed to have summoned the spirit of the late great poet Kumaranashan. Udayabhanu recounts questioning the spirit about a contradiction between two of Ashan's verses:

From Veena Poovu (The Fallen Flower):

"Let it be a dispassionate Vedic scholar—
Yet a coward who ran before the battle—
Standing tall with radiant grace,
Who are the ones that truly stand by you?"

Compared with another line:

"The soul, enchanted by the beauty of blossomed forests,
Left without a second thought. "

To this, Ashan—through the planchette—is said to have replied simply:
"Love is blind."

ആത്മാക്കളുമായി വേഗത്തിലുള്ള ആശയവിനിമയം സാധ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ 1886-ൽ ഒഹായോയിലെ അവരുടെ ക്യാമ്പുകളിൽ ആധുനിക ഔയിജ ബോർഡിന് സമാനമായ ഒരു ടോക്കിംഗ് ബോർഡ് ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. മരിച്ചവരെ ജീവിച്ചിരിക്കുന്നവരുമായി ബന്ധിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഒരു സംവിധാനമാണ് 'പ്ലാഞ്ചെറ്റ്'. ചൈനയിൽ "ഫുചി" എന്ന് അറിയപ്പെട്ടിരുന്ന, "ആത്മാക്കളുമായി" സംവദിക്കുന്ന ഒരു തരം രീതി ഉണ്ടായിരുന്നു. ഇതിൽ ഇവർ, അവകാശപ്പെട്ടിരുന്നത്, ഒരു പ്രത്യേക വടി, അല്ലെങ്കിൽ ഒരു തടി കഷണം, അത് പ്രേതാത്മാക്കളുമായുള്ള ആശയവിനിമയത്തിന്‍റെ ഫലമായി, തനിയെ ചില ചൈനീസ് അക്ഷരങ്ങൾ, മണലിലോ ചാരത്തിലോ കുറിക്കപ്പെടും എന്നായിരുന്നു. ഇത് പിന്നീട് പരിഷ്കരിച്ചാണ് പ്ലാഞ്ചറ്റ് ആയി രൂപാന്തരം പ്രാപിക്കുന്നത്. 1890 ആണ്, എലിജ ജഫർസൺ ബോണ്ട് എന്ന ആള്, ആദ്യമായി പ്ലാഞ്ചേറ്റും, അന്ന് നിലവിൽ ഉണ്ടായിരുന്ന, ഇൗ അക്ഷരമാലകൾ രേഖപ്പെടുത്തിയ ടോക്കിങ് ബോർഡും എല്ലാം കൂടി ഒരുമിച്ച്‌ ഒരു തരം ഗെയിം ആക്കി മാറ്റി, അതിന്‍റെ പേറ്റന്‍റ് നേടിയെടുക്കാൻ നോക്കിയത്. 1891-ൽ അദ്ദേഹത്തിന് അത് കിട്ടുകയും ചെയ്തു. എന്നാൽ, 1901-ൽ, അദ്ദേഹത്തിന്റെ ജീവനക്കാരൻ ആയിരുന്ന വില്ല്യം ഫുൾഡ് ഈ മോഡലിന് ഓജോ ബോർഡ് എന്ന പേര് ഇടുകയും, അതിന്‍റെ വിപണനവും പ്രചാരവും ഏറ്റെടുക്കുകയും ചെയ്തു. ശ്രീ എ. പി. ഉദയഭാനു ഡിഗ്രീക്കു പാടിക്കുന്ന കാലത്താണ് 'പ്ലാഞ്ചെറ്റ്' കേരളത്തിൽ പ്രചരിക്കുന്നത്. അദ്ദേഹത്തിന്‍റെ കസിൻ പ്ലാഞ്ചെറ്റ് വച്ച് അഭ്യാസങ്ങൾ കാണിച്ചിരുന്നു എന്നു അദ്ദേഹത്തിന്‍റെ ആത്മകഥയിൽ രചിച്ചിട്ടുണ്ട്. ആലുംമൂട്ടിൽ തറവാടിന്‍റെ ഒരു കുടുംബ വീട് ആയ ആലുംമൂട്ടിൽ പടീറ്റതിൽ ആയിരുന്നു അവർ ആ ഉപകരണം കളിക്കാൻ ആയി തിരഞ്ഞെടുത്തിരുന്നത്. മരണപ്പെട്ട മഹാകവി കുമാരനാശാന്‍റെ ആത്മാവിനെയും അന്നൊരിക്കൽ അവർ വിളച്ചു വരുത്തിയിട്ടുണ്ട് അത്രേ. ഉദയഭാനുവിന്റെ വാക്കുകൾ വായിക്കാം,

"കുമാരനാശാനെ പ്ലാഞ്ചെറ്റിൽ വരുത്തിയിട്ട് അദ്ദേഹത്തോട് ചോദിച്ചു,

"വൈരാഗ്യമേറിയോരൂ വൈദികനാവട്ടെ-
ഏറെ വൈരിക്കുമുമ്പുഴറി ഓടിയ ഭീരുവാവട്ടെ-
നേരെ വിടർന്നു വിളസീടിന നിന്നെ നോക്കീ,
ആരാകിലെന്ത് മിഴിയുള്ളവർ നിന്നിരിക്കും "-

എന്ന വീണപ്പൂവിലെ ശ്ലോകവും

"കുസുമിത വനകാന്തി ആത്മവ്യസനി
നീലീലവിചാരിയാതെ പോയാൾ."

എന്നു പറയുന്നതും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടും ?

അപ്പോൾ ആശാന്‍റെ പ്ലാഞ്ചെറ്റ് വഴിയുള്ള മറുപടി ഇതായിരുന്നു, "പ്രേമം അന്ധമാണ്". "

The Countless Worlds Before Us – A. P. Udayabhanu of Alummoottil Tharavad "When our ears and eyes are open, countless di...
28/10/2026

The Countless Worlds Before Us – A. P. Udayabhanu of Alummoottil Tharavad

"When our ears and eyes are open, countless diverse worlds unfold before us. The variety of sounds, the brilliance of colors, and the multitude of qualities—all together—reveal the fourteen worlds right before our eyes. They may evoke delight or displeasure. They may nurture desire or stir anxiety. They may breed despair or awaken hope. They may fill us with joy or weigh our hearts down with sorrow. And when the heart becomes rippled by these emotions, there arises within us the urge to let those ripples spread outward—to touch and move others as well."

— A. P. Udayabhanu

"കാതും കണ്ണും തുറന്നിരുന്നാൽ എത്രയോ വൈവിധ്യമുള്ള ലോകങ്ങളാണ് നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. നാദ വൈവിധ്യം; വർണവൈചിത്രങ്ങൾ; ഗുണവൈജാത്യങ്ങൾ എന്നിവയെല്ലാം കൊണ്ട് ഈരേഴു 14 ലോകങ്ങൾ നമ്മുടെ മുന്നിൽ തന്നെ കാണാം. അവ തമ്മിൽ രസമോ നീരസമോ ജനിപ്പിക്കാം. ആശ വളർത്തുകയോ ആശങ്ക ജനിപ്പിക്കുകയോ ചെയ്യാം. നിരാശ വളർത്താം. പ്രതീക്ഷ ഉണർത്താം. ആനന്ദത്താൽ ഹർഷം വളർത്താം. ദുഃഖത്താൽ ഹൃദയഭാരം ഏറ്റാം. ഇവയാൽ ഹൃദയം തരംഗിതം ആകുമ്പോൾ ആ തരംഗം മറ്റുള്ളവരിലേക്കും വ്യാപിപ്പിക്കണമെന്ന് തോന്നാം"

—എ .പി ഉദയഭാനു

Vaikom Satyagraha: A Historic Milestone in the Fight Against UntouchabilityThe Vaikom Satyagraha was the first historic ...
27/10/2026

Vaikom Satyagraha: A Historic Milestone in the Fight Against Untouchability

The Vaikom Satyagraha was the first historic struggle in the movement against untouchability. It was a protest movement against untouchability that began on March 30, 1924, in the erstwhile Kingdom of Travancore, now part of Kerala, and continued for 603 days. The satyagraha was organized around the Vaikom Mahadeva Temple in present-day Vaikom, in Kottayam district. Its objective was to secure the freedom of people from all sections of society to walk along the public roads leading to the temple. The Vaikom Satyagraha was the first organized agitation in Kerala aimed at establishing the rights of oppressed communities by overcoming the opposition of orthodox groups. The movement received the support of prominent leaders such as Sree Narayana Guru and Mahatma Gandhi. T.K. Madhavan (September 2, 1885 – April 27, 1930), a member of the Alummoottil Tharavad, was one of the foremost social reformers of the Ezhava community in the twentieth century. He was the chief organizer of the Vaikom Satyagraha. A museum dedicated to preserving documents related to the Vaikom Satyagraha is located in Vaikom. The museum serves as a memorial to the historic movement and was established in 1964.

അയിത്തോച്ചാടന പ്രസ്ഥാനത്തിലെ ആദ്യത്തെ ഐതിഹാസിക സമരമായിരുന്നു വൈക്കം സത്യാഗ്രഹം.ഇന്ന് കേരളത്തിൽ ഉൾപ്പെടുന്ന പഴയ തിരുവിതാംകൂർ രാജ്യത്ത്,1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്ന അയിത്തത്തിനെതിരായ സത്യാഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യാഗ്രഹം. ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം. യാഥാസ്ഥിതികരുടെ എതിർപ്പിനെ മറികടന്ന് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു‌ വൈക്കം സത്യാഗ്രഹം. ഈ സത്യാഗ്രഹത്തിന് ശ്രീനാരായണ ഗുരു, മഹാത്മാഗാന്ധി തുടങ്ങിയ പ്രമുഖരുടെ പിന്തുണയുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഈഴവ സമുദായ പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു ആലുംമൂട്ടിൽ തറവാട്ടിലെ ടി.കെ. മാധവൻ (സെപ്റ്റംബർ 2, 1885 - ഏപ്രിൽ 27, 1930). വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകൻ അദ്ദേഹമായിരുന്നു. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട രേഖകൾ പരിപാലിക്കുന്ന ഒരു മ്യൂസിയം വൈക്കത്ത് സ്ഥിതി ചെയ്യുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ സ്മാരകമാണ് ഈ മ്യൂസിയം. 1964- ലാണ് ഈ മ്യൂസിയം രൂപീകൃതമായത്.

Sree Narayana Guru’s Visit to His Ailing Disciple T.K. Madhavan of Alummoottil TharavadThe Vaikom Satyagraha, conducted ...
26/10/2026

Sree Narayana Guru’s Visit to His Ailing Disciple T.K. Madhavan of Alummoottil Tharavad

The Vaikom Satyagraha, conducted under the leadership of T.K. Madhavan, was based on Mahatma Gandhi’s principle of non-violence. However, the Tiruvārppu struggle for freedom of movement, organised by Madhavan, drew strength from the spiritual power of Sree Narayana Guru, empowering him to fight for and secure people’s rights. Although the Tiruvārppu struggle escalated into a violent confrontation, Madhavan’s leadership helped avert a major bloodshed. However, he himself was assaulted during the incident. On the eighth day after the assault, he vomited blood for the first time at Kottayam. He subsequently went to Pala and began treatment there. Upon learning of his condition, Sree Narayana Guru visited the house in Pala to see his beloved disciple. The Guru wished to go inside and bless Madhavan, so he instructed someone to check on him. After the person had gone in and checked once, he was asked to go inside again and report on Madhavan’s condition. The person then informed the Guru that Madhavan was no longer spitting blood. Swami Thiruppadangal slowly rose and approached his beloved disciple. Madhavan attempted to get up, but the Guru told him to remain lying down and blessed him. He also advised Madhavan’s mother to be careful, remain calm, and keep him informed of his condition before leaving shortly afterwards. The compassionate Guru, an ocean of mercy, could not bear to see his disciple spitting blood. Therefore, he waited until the bleeding had stopped before visiting him. He then declared that Madhavan would no longer spit blood. Only after the bleeding had ceased did he meet his disciple, bless him, and offer him comfort. On that occasion, Madhavan did not spit blood again.

_ N. Gangadharan

മാധവന്‍റെ നേതൃത്വത്തിൽ നടന്ന വൈക്കം സത്യാഗ്രഹം ഗാന്ധിജിയുടെ അക്രമരഹിത ആശയത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ അദ്ദേഹം സംഘടിപ്പിച്ച തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യ സമരം ഗുരുദേവന്റെ ആത്മീയ ബലത്തിൽ അവകാശങ്ങൾ പിടിച്ചു വാങ്ങാൻ മാധവനു ബലം നൽകി. തിരുവാർപ്പ് സമരം ലഹളയുടെ രൂപത്തിലേക്ക് മാറിയെങ്കിലും മാധവന്റെ നേതൃപാടവം കൊണ്ട് ഒരു വലിയ രക്തച്ചൊരിച്ചിൽ ഒഴിവായി. എന്നാൽ മാധവന് ഇതിനിടയിൽ മർദ്ദനമേറ്റു. ഇതിന്റെ എട്ടാം നാൾ കോട്ടയത്തുവച്ചു അദ്ദേഹം ആദ്യമായി രക്തം ഛർദിച്ചു. തുടർന്ന് പാലായിൽ പോയി ചികിത്സയാരംഭിച്ചു. ഈ വിവരം അറിഞ്ഞ ഗുരുദേവൻ പ്രിയ ശിഷ്യനെ കാണുവാൻ പാലായിലെ വീട്ടിൽ എഴുന്നള്ളി. തൃപ്പാദങ്ങൾക്ക് അകത്തുപോയി മാധവനെ കണ്ട് അനുഗ്രഹിക്കണമെന്നുണ്ട് . അകത്തു പോയി നോക്കാൻ ഒരാളോട് നിർദേശിച്ചു. ആദ്യം പോയി നോക്കിയശേഷം പിന്നീട് വീണ്ടും അകത്തുപോയി നോക്കിയ ആൾ രക്തം തുപ്പുന്നില്ലെന്ന് അറിയിച്ചു. സ്വാമി തൃപ്പാദങ്ങൾ മെല്ലെ എഴുന്നേറ്റ് പ്രിയ ശിഷ്യന്‍റെ അടുത്തെത്തി. മാധവൻ എഴുന്നേൽക്കാൻ ശ്രമിച്ചു. എന്നാൽ മാധവൻ കിടന്നോളൂ എന്നു പറഞ്ഞ് അനുഗ്രഹിച്ചു. സൂക്ഷിക്കണം, സമാധാനിക്കണം, വിവരം അറിയിക്കണം എന്ന് അമ്മയോട് ഉപദേശിക്കുകയും ചെയ്തശേഷം താമസിയാതെ മടങ്ങി. കരുണാവാരിധിയായ ഭഗവാന് ശിഷ്യൻ രക്തം തപ്പുന്നത് കാണാനാകുമായിരുന്നില്ല. അതുകൊണ്ട് രക്തം തുപ്പുന്നത് നിന്നിട്ട് കാണാൻ കാത്തിരുന്നു. പിന്നെ രക്തം തുപ്പുകയില്ല എന്നു കൽപ്പിച്ചു. തുപ്പുന്നതു നിർത്തിയിട്ടു മാത്രമേ ശിഷ്യനെക്കണ്ട് അനുഗ്രഹിച്ചാശ്വസിപ്പിച്ചുള്ളു. ആ പ്രാവശ്യം പിന്നെ രക്‌തം തുപ്പിയില്ല.

_ എൻ. ഗംഗാധരൻ

Like a Candle That Burned for Society: The Selfless Life of T. K. MadhavanT. K. Madhavan’s campaign to enroll fifty thou...
23/10/2026

Like a Candle That Burned for Society: The Selfless Life of T. K. Madhavan

T. K. Madhavan’s campaign to enroll fifty thousand members in the SNDP Yogam began at Veliyanad. The effort started with a humble yet powerful moment—he accepted a contribution of one rupee from a poor woman who carried rice bran on her head from the Changanassery mill and sold it for a living. Madhavan’s approach had a remarkable ability to attract people. Young men cooperated enthusiastically, and with their help he formed a volunteer group called the “Dharmabhata Sangham.” His manner inspired both enthusiasm and comfort among his followers. To them, he became like an affectionate elder brother, younger brother, uncle, or even a father figure. Amid all his activities, he took care to understand the living conditions of everyone around him. The commission he received as a percentage of the membership fees was quietly distributed among those in need—often without the left hand knowing what the right hand had done. Because of this, many people who were unaware of his generosity sometimes misunderstood him. Relentless hard work gradually weakened his body, while his generosity diminished his wealth. By the time he passed away, his only son was still a small child. The once-wealthy family had reached such difficulty that Mannathu Padmanabhan took responsibility for the boy’s education. According to Madhavan’s wish, one of his daughters was sent to Delhi to study medicine with the support of K. M. Panikkar, a member of the Nair community. Later, a member of his own family married her. Like a candle that melts away while giving light, the life of T. K. Madhavan quietly burned itself out in service to society—though few truly realized it at the time. 🕯️

SNDP യോഗത്തിൽ അരലക്ഷം അംഗങ്ങളെ ചേർക്കുന്ന ടി.കെ.മാധവന്റെ പ്രവർത്തനം തുടങ്ങുന്നത് വെളിയനാട്ടാണ്. ചങ്ങനാശ്ശേരി മില്ലിൽനിന്ന് തവിടു തലച്ചുമടായി കൊണ്ടു നടന്ന് വിൽപ്പന നടത്തുന്ന ഒരു സാധു സ്ത്രീയിൽ നിന്നും ഒരു രൂപ സ്വീകരിച്ചു കൊണ്ടായിരുന്നു തുടക്കം! മാധവന്റെ സമീപനം എല്ലാവരെയും ആകർഷിക്കുന്നതായിരുന്നു. ചെറുപ്പക്കാർ നന്നായി സഹകരിച്ചപ്പോൾ, അവരെ കൂടി ഒരു 'ധർമ്മഭട സംഘം' രൂപീകരിച്ചു. അനുയായികൾക്ക് ആവേശവും ആശ്വാസവും നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനം. പ്രിയപ്പെട്ട ചേട്ടനും അനിയനും ആങ്ങളയും മോനുമൊക്കെയായി മാറി അദ്ദേഹം! പ്രവർത്തനങ്ങൾക്ക് ഇടയിൽ എല്ലാവരുടെയും ജീവിതാവസ്ഥകൾ അദ്ദേഹം മനസ്സിലാക്കുന്നുണ്ടായിരുന്നു. വരിസംഖ്യയുടെ നിശ്ചിതശതമാനം കമ്മീഷനായി അദ്ദേഹത്തിനു കിട്ടിയത്, വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതെ പലർക്കും നൽകിയിരുന്നത് അറിയാത്തവർ അദ്ദേഹത്തെ തെറ്റിദ്ധരിക്കാതെയുമിരുന്നില്ല ! കഠിനാദ്ധ്വാനം ആ ശരീരത്തെയും ദാനശീലം സ്വത്തുക്കളെയും ക്ഷയിപ്പിച്ചു കൊണ്ടിരുന്നു. അദ്ദേഹം മരിച്ചപ്പോൾ, ഏക മകൻ കൊച്ചു കുട്ടിയായിരുന്നു. അവന്റെ വിദ്യാഭ്യാസം മന്നത്ത് പത്മനാഭൻ ഏറ്റെടുക്കുന്ന അവസ്ഥയിലെത്തിയിരുന്നു ആ പഴയ ധനിക കുടുംബം... ഒരു മകളെ മാധവന്റെ ആഗ്രഹപ്രകാരം ഡൽഹിയിൽ മെഡിക്കൽ വിദ്യാഭ്യാസം ചെയ്യിച്ചത് നായർ സമുദായാംഗമായ സർദാർ കെ.എം.പണിക്കർ ആയിരുന്നു. അദ്ദേഹത്തിന്റെ ഒരു കുടുംബാംഗം തന്നെ അവരെ വിവാഹം കഴിക്കയും ചെയ്തു. 🕯️മെഴുകുതിരി കണക്കെ ടി. കെ. മാധവന്റെ ജീവിതവും ഉരുകി തീരുകയായിരുന്നു എന്ന് ആരറിഞ്ഞു!

Address

Muttom-Haripad
Cheppad

Website

Alerts

Be the first to know and let us send you an email when Alummoottil Channar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category

Nearby government services