Pattanakkad Block Panchayat

Pattanakkad Block Panchayat സമത്വ പൂർണ്ണമായ ഗ്രാമ വികസനം ...

കമ്മ്യൂണിറ്റി ഹെൽത്ത് സെൻററുകൾ മുതൽ   അനുവദിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് റേഡിയോ ഗ്രാഫിക്എക്സ്-റേ മിഷ്യൻ പട്ടണക്കാട് ബ്ലോക്ക്...
16/01/2025

കമ്മ്യൂണിറ്റി ഹെൽത്ത് സെൻററുകൾ മുതൽ അനുവദിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് റേഡിയോ ഗ്രാഫിക്എക്സ്-റേ മിഷ്യൻ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി എഴുപുന്ന കുടുംബാരോഗ്യ കേന്ദ്രത്തിലും അനുവദിച്ചു.

എത്ര നാൾ ഇരുന്നു എന്നതിലല്ല എന്തു ചെയ്തു എന്നതിലാണ് കാര്യം......   പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായി നിയോഗിച്ച...
02/01/2025

എത്ര നാൾ ഇരുന്നു എന്നതിലല്ല എന്തു ചെയ്തു എന്നതിലാണ് കാര്യം......
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായി നിയോഗിച്ച നാലുവർഷം പൂർത്തീകരിച്ച് ഗീത ചേച്ചി പടിയിറങ്ങി.....
ബ്ലോക്ക് പഞ്ചായത്തുകൾ ആവശ്യമാണോ എന്ന് ചർച്ച നടക്കുന്ന സമയത്താണ് ഒരു പിടി വികസന പദ്ധതികൾ നാടിനു മുന്നിൽ അവതരിപ്പിച്ച് ഗ്രാമപഞ്ചായത്തുകളേക്കാൾ കൂടുതൽ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് ഒരു ബ്ലോക്ക് പഞ്ചായത്തിനെ ജനകീയമാക്കി ഗീതാ ഷാജി പടിയിറങ്ങുന്നത്.
കേരളത്തിലെ ഏറ്റവും നല്ല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഇന്ന് പട്ടണക്കാടിന്റെതാണ്..... ഏറ്റവും കൂടുതൽ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്ന ബ്ലോക്ക് പഞ്ചായത്ത് പട്ടണക്കാട് ആണ്..... മാലിന്യസംസ്കരണത്തിന് പുത്തൻ പദ്ധതികൾ ഒരുക്കുന്നത് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്താണ്..... കലാകായിക രംഗത്ത് മുന്നിൽ നിൽക്കുന്ന ബ്ലോക്ക് പഞ്ചായത്ത് നമ്മുടേതാണ്..... ഇതെല്ലാം ആരും ബാക്കി വച്ചതല്ല ഇവയെല്ലാം കഠിനമായ പരിശ്രമത്തിലൂടെ നേടിയെടുത്തതാണ്..... ഗീതാ ഷാജിയുടെ നേതൃത്വത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ സമർത്ഥമായ ഇടപെടലുകൾ ബ്ലോക്ക് പഞ്ചായത്തിന് കേരളത്തിൽ മുൻനിരയിൽ എത്തിച്ചു.. നാലുവർഷം കൊണ്ട് നാലാളറിയുന്ന ബ്ലോക്ക് പഞ്ചായത്താക്കി മാറ്റിയ ഗീതാ ഷാജിക്ക് അഭിവാദ്യങ്ങൾ

വെട്ടക്കൽ കുടുംബാരോഗ്യ  കേന്ദ്രത്തിൽ ലബോറട്ടറി ബ്ലോക്കിന്റെ നിർമ്മാണം ആരംഭിച്ചു     പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 2023...
06/02/2024

വെട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി ബ്ലോക്കിന്റെ നിർമ്മാണം ആരംഭിച്ചു
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 2023 24 കാലയളവിലെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം 23 ലക്ഷം രൂപ മുടക്കിയാണ് ലബോറട്ടറി നിർമ്മിക്കുന്നത്. വെട്ടയ്ക്കൽ കോച്ചമാരുടെ ജൂത നിർമ്മാണ രീതികളിൽ നിർമ്മിച്ച ഇരു നില ബംഗ്ലാവും ബലക്ഷയം സംഭവിച്ചു കൊണ്ടിരിക്കുന്ന പഴയ കെട്ടിടങ്ങളും ആണ് ഈ ആശുപത്രി അങ്കണത്തിൽ ഉള്ളത്. ബംഗ്ലാവിന്റെ അകത്താണ് .നിലവിൽ ലാബോറട്ടറി പ്രവർത്തിക്കുന്നത്. കഴിഞ്ഞ 10 കൊല്ലത്തിലധികമായി യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും ഈ ആശുപത്രിയിൽ നടന്നിട്ടില്ല ഒരുപാട് പരിമിതികൾക്കുള്ളിൽ നിൽക്കുന്ന ഈ ആശുപത്രിയിൽ പുതിയ ലാബോറട്ടറി ബ്ലോക്ക് വരുന്നതോടെ എല്ലാ പരിശോധനകളും കൃത്യമായി നടത്തുവാൻ കഴിയും. നിലവിൽ ഏകദേശം 300 ഓളം രോഗികളും നിത്യം എത്തുന്ന ആശുപത്രിയിൽ പുതിയ ലബോറട്ടറി ബ്ലോക്ക് വളരെ അനിവാര്യമായിരുന്നു. ലബോറട്ടറി നിർമിക്കേണ്ട സ്ഥലത്ത് ഉണ്ടായിരുന്ന ഒരു മരം കമ്മിറ്റിയുടെ അനുവാദപ്രകാരം മുറിച്ചു മാറ്റുകയും ഈ സ്ഥലത്തു തന്നെയുണ്ടായിരുന്ന വാട്ടർടാങ്ക് പൊളിച്ചു നീക്കിയുമാണ് ഇതിനാവശ്യമായ സ്ഥലം കണ്ടെത്തിയത്.
ബ്ലോഗിൻറെ ചില സ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗീതാ ഷാജി നിർവഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഞ്ജു ജാസ്മിൻ ജില്ലാ പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിസ് , ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയാ പ്രതാപൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയരാജ്, ഡോക്ടർ അനൂപ് | അനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കോടംതുരുത്ത് GLP സ്കൂളിൽ  സംസ്ഥാന ഗവൺമെന്റിന്റെ ഒരു കോടി രൂപയുടെ സ്കൂൾ കെട്ടിട നിർമ്മാണം ആരംഭിച്ചു.    ഇതിൽ കോടംതുരുത്ത്...
26/01/2024

കോടംതുരുത്ത് GLP സ്കൂളിൽ സംസ്ഥാന ഗവൺമെന്റിന്റെ ഒരു കോടി രൂപയുടെ സ്കൂൾ കെട്ടിട നിർമ്മാണം ആരംഭിച്ചു.
ഇതിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിന്റെ റോൾ എന്ത്?
വർഷങ്ങളായി തകർന്നു കിടന്ന കോടംതുരുത്ത് ഗവൺമെന്റ LP സ്കൂളിന് കേരള സംസ്ഥാന ഗവൺമെൻറ് പ്ലാൻ ഫണ്ടിൽ നിന്ന് ഒരുകോടി രൂപ കെട്ടിട നിർമ്മാണത്തിനായി ധനസഹായം അനുവദിച്ചു. ഇത് അനുവദിക്കുന്നതിനു വേണ്ടി സ്കൂൾ അധികാരികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെയും എന്നെയും സമീപിച്ചപ്പോളെല്ലാം ആവശ്യമായ സഹായങ്ങൾ ഞങ്ങൾ ചെയ്തിരുന്നു.. ബഹുമാനപ്പെട്ട MLA ശ്രീമതി.ദലീമ ജോജോ വഴി സംസ്ഥാന ഗവൺമെന്റിനെ ധരിപ്പിച്ച് ഇത് വാങ്ങിയെടുക്കാനുള്ള പ്രവർത്തനങ്ങളിൽ ഒരു കൈ സഹായം ചെയ്തവരുമായിരുന്നു ഞങ്ങളെല്ലാം . അന്നൊക്കെ ഒന്നും ചെയ്യാതെ മാറി നിന്നവർ ധനസഹായം അനുവദിച്ചപ്പോൾ നമ്മളാണ് അതിന്റെ അവകാശി എന്ന് പറഞ്ഞ് ഇതിൻറെ നേതൃത്വം ഏറ്റെടുത്ത് ഉദ്ഘാടന മഹാമഹവും നടത്തി. ഈ ഉദ്ഘാടനത്തിൽ സ്കൂളിരിക്കുന്ന സ്ഥലത്തെ ഡിവിഷൻ അംഗമായ ഗീതാ ഷാജിയെയോ പഞ്ചായത്തിലെ തന്നെ മറ്റൊരു ഡിവിഷൻ അംഗമായ എന്നെയോ ഈ ഉദ്ഘാടന ചടങ്ങിൽ ക്ഷണിച്ചില്ല. കോടംതുരുത്തിൽ ഇതിനു മുന്നെയും ഗവൺമെൻറ് പരിപാടികളിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണാധികാരികളെ മാറ്റി നിർത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഈ പരിപാടിയിൽ പങ്കെടുത്താൽ പ്രോട്ടോക്കോൾ പ്രകാരം പഞ്ചായത്ത് പ്രസിഡന്റും മറ്റുള്ള ഭരണാധികാരികളുടെയും വേദിയിലെ സ്ഥാനം താഴെയാകും എന്നുള്ള കാരണത്തിലാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണ് പഞ്ചായത്തിലെ തന്നെ ഒരു വിഭാഗം പറയുന്നത്. അതാത് ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയിലുള്ള മറ്റ് ജനപ്രതിനിധികളെ ആകെ എല്ലാ പരിപാടികളിലും പങ്കെടുപ്പിക്കണമെന്ന് ഗവൺമെൻറ് ഓർഡറുകൾ നിലനിൽക്കുമ്പോഴാണ് സംസ്ഥാന ഗവൺമെന്റിന്റെ പരിപാടികളിൽ നിന്ന് പോലും പഞ്ചായത്ത് മുൻകൈയെടുത്ത് ബ്ലോക്ക് പഞ്ചായത്ത് ഭരണാധികാരികളെ മാറ്റിനിർത്തുന്നത്. പദ്ധതി നിർവ്വഹണത്തിലും തൊഴിലുറപ്പു മേഖലയിലും പട്ടികജാതി ഫണ്ട് ചിലവാക്കുന്നതിലും ഒക്കെ കോടംതുരുത്ത് ഗ്രാമ പഞ്ചായത്ത് ഒരുപാട് പുറകിലാണെങ്കിലും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന ഗവൺമെന്റിന്റെയും എം.എൽ.എ -എം.പി ഫണ്ടുകളുടെയും സഹായത്തോടെ കോടംതുരുത്ത് ഗ്രാമപഞ്ചായത്തിൽ ഒരുപാട് വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പക്ഷേ ഇതിലൊന്നിലും കോടംതുരുത്തു ഗ്രാമപഞ്ചായത്തിന് ഒരു റോളുമില്ല. വർഗീയതയ്ക്കെതിരെ നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിൻറെ സഹായത്തോടെ ഭരിക്കുന്നു എന്നതൊഴിച്ചാൽ കോടംതുരുത്തു പഞ്ചായത്തിന്റെ ഭരണം തികഞ്ഞ പരാജയമാണ് എന്ന് പറയേണ്ടിവരും. ആരെങ്കിലുമൊക്കെ കഷ്ടപ്പെട്ടുകൊണ്ടുവരുന്ന ഫണ്ടിന്റെ അവകാശികളികളായിക്കൊള്ളൂ... പക്ഷെ അതിനായ് കഷ്ടപ്പെട്ടവരെ പങ്കെടുപ്പിക്കാതെ പഴയ കോൺഗ്രസ് രാഷ്ട്രീയം കളിച്ചാൽ രൂക്ഷമായ പ്രതിഷേധം ഉയരുക തന്നെ ചെയ്യും.

ആർ. ജീവൻ
വൈസ് പ്രസിഡന്റ്
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്

17/10/2023
ഇവിടെ എല്ലാമുണ്ട്.... കുറച്ചു ഡോക്ടർമാരെയും നേഴ്സുമാരെയും കൂടി തന്നാൽ മതി...തുറവൂർ താലൂക്ക് ആശുപത്രിയിൽ സന്ദർശനത്തിന് എത...
11/10/2023

ഇവിടെ എല്ലാമുണ്ട്.... കുറച്ചു ഡോക്ടർമാരെയും നേഴ്സുമാരെയും കൂടി തന്നാൽ മതി...

തുറവൂർ താലൂക്ക് ആശുപത്രിയിൽ സന്ദർശനത്തിന് എത്തിയ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ്ജിനോട് അവിടെ കൂടിയ ജനങ്ങളുടെ ആവശ്യം കുറച്ച് ഡോക്ടർമാരെയും നേഴ്സുമാരെയും കൂടെ തന്നാൽ തുറവൂർ ആശുപത്രിക്ക് എല്ലാമാകും എന്നായിരുന്നു. വ്യാജ വാർത്തകൾ ഒന്നും തങ്ങളെ ബാധിക്കുന്നേ ഇല്ല എന്നുള്ള രീതിയിലായിരുന്നു മന്ത്രിയുടെ ആശുപത്രി സന്ദർശനം. വളരെ സന്തോഷവതിയായി എല്ലാ സ്ഥലങ്ങളിലും കയറിയിറങ്ങി. രോഗികളോടും ജീവനക്കാരുമായി കൂടുതൽ നേരം സംസാരിച്ചു , അവരുടെ കാര്യങ്ങൾ തിരക്കി എല്ലാ സ്ഥലങ്ങളും വളരെ സന്തോഷത്തോടുകൂടി കാണുകയായിരുന്നു മന്ത്രി . ഇടയ്ക്ക് ആരോടോ പറയുന്നുണ്ടായിരുന്നു "അവരോട് പറയൂ ഈ ആശുപത്രി വന്ന് ഒന്ന് കാണുവാൻ " .
മന്ത്രി ആശുപത്രിയിൽ വന്നിറങ്ങുമ്പോൾ ആലപ്പുഴയുടെ എംപി അഡ്വ ഏ എം ആരിഫ് പൊന്നാട അണിയിച്ച് സ്വീകരിച്ചു അരൂർ എംഎൽഎ ദിലീമ ജോജോയും ആരിഫ് MP യും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗീതാ ഷാജിയും മെഡിക്കൽ ഓഫീസർ ഡോ റൂബിയും ചേർന്ന് ആശുപത്രിയിലെ ലിഫ്റ്റിൽ കയറ്റി രണ്ടാം നിലയിലുള്ള ഡയാലിസിസ് സെന്ററിൽ എത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് സ്ത്രീകളുടെ വാർഡിൽ സന്ദർശനം നടത്തി. രോഗികളുടെ വിവരങ്ങൾ അന്വേഷിച്ചു . ഒന്നാം നിലയിലുള്ള പ്രസവ വാർഡ് , ഓപ്പറേഷൻ തിയേറ്ററിലും എത്തി ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്നത് തുറവൂർ ആശുപത്രിയിലാണെന്ന് പറഞ്ഞപ്പോൾ മന്ത്രിയെ പോലെ എല്ലാവരും അത്‌ഭുതപ്പെട്ടു. താഴേക്ക് ഇറങ്ങുമ്പോൾ ജനങ്ങളും ആശാപ്രവർത്തകരും ജീവനക്കാരും നൽകിയ പരാതികൾ സ്വീകരിച്ച് "എല്ലാത്തിനും പരിഹാരം ഉണ്ടാക്കും ഏറ്റവും നല്ല ആശുപത്രിയായി ഈ ആശുപത്രിയെ മാറ്റും " എന്ന് ഉറപ്പു കൊടുത്തു കൊണ്ടാണ് താഴേക്ക് ഇറങ്ങിയത്.

തുടർന്ന് പുതിയതായി നിർമ്മിക്കുന്ന ട്രോമാകെയർ സംവിധാനത്തോടു കൂടിയുള്ള ആറു നില ബിൽഡിങ്ങിന്റെ നിർമ്മാണ പുരോഗതി കാണുന്നതിന് എത്തിയ മന്ത്രി ഒരല്പം ക്ഷുഭിതയായി. കിഫ്ബി വഴി ഹൗസിംഗ് ബോർഡ് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതു MP ശ്രദ്ധയിൽ പ്പെടുത്തിയപ്പോൾ ഹൗസിംഗ് ബോർഡ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി . അവരുടെ തൃപ്തികരമല്ലാത്ത മറുപടി മന്ത്രിയെ ചൊടിപ്പിച്ചു. മാവേലിക്കരയിലെ മീറ്റിങ്ങിൽ നിങ്ങൾ വൈകിട്ടെത്തണം എന്ന് അറിയിച്ചാണ് മന്ത്രി അവിടെ നിന്നിറങ്ങിയത്....
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് മന്ത്രിയുടെ സന്ദർശനത്തെ തുറവൂർ ആശുപത്രിയുടെ പരിമിതി മറികടക്കുന്നതിനായുള്ള ഒരു ശ്രദ്ധ ക്ഷണിക്കലായാണ് ഉപയോഗിച്ചത്. ആശുപത്രിയെ കുറിച്ച് എല്ലാമറിയാവുന്ന MP യും MLA യും ഇതിനൊരുപാട് സഹായിച്ചു.

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലെ തുറവൂർ 3-ാം വാർഡിൽ നടക്കുന്ന MKSP (മഹിളാ കിസാൻ ശാക്തീകരൺ പര്യയോജൻ ) പദ്ധതിയിൽ ഡ്രിപ്പ്...
26/04/2023

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലെ തുറവൂർ 3-ാം വാർഡിൽ നടക്കുന്ന MKSP (മഹിളാ കിസാൻ ശാക്തീകരൺ പര്യയോജൻ ) പദ്ധതിയിൽ ഡ്രിപ്പ് ഇറിഗേഷൻ കൃഷി രീതി വഴി ഉൽപാദിപ്പിച്ച വെണ്ട വിളവെടുപ്പ് നടന്നു. ബ്ലോക്ക് പഞ്ചായത്തംഗം VK സാബു , ഗ്രാമപഞ്ചായത്തംഗം KR രെൻഷു, ലാലി റാഫേൽ, പ്രീതി പുരുഷൻ എന്നിവർ പങ്കെടുത്തു.

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന നിമിഷങ്ങൾ ....
26/04/2023

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന നിമിഷങ്ങൾ ....

നന്ദി !!!
04/04/2023

നന്ദി !!!

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാമത് വാർഷികാഘോഷങ്ങൾക്ക് പോകാൻ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്  നമ്മുടെ സ്വന്തം ആനവണ്ടിക്ക് ....
01/04/2023

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാമത് വാർഷികാഘോഷങ്ങൾക്ക് പോകാൻ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് നമ്മുടെ സ്വന്തം ആനവണ്ടിക്ക് ......

തുറവൂർ താലൂക്ക് ആശുപത്രിയിൽ ലയൺ സ്ക്ലബ് അരൂർ നൽകിയ കോഫി വെന്റിംഗ് മിഷ്യന്റെയും രോഗികൾക്കു സൗജന്യ ഭക്ഷണം ലഭ്യമാക്കുന്ന ഹങ...
26/03/2023

തുറവൂർ താലൂക്ക് ആശുപത്രിയിൽ ലയൺ സ്ക്ലബ് അരൂർ നൽകിയ കോഫി വെന്റിംഗ് മിഷ്യന്റെയും രോഗികൾക്കു സൗജന്യ ഭക്ഷണം ലഭ്യമാക്കുന്ന ഹങ്കർ ഷെൽഫിന്റെയും ഉദ്ഘാടനം ദലീമ MLA നിർവ്വഹിക്കുന്നു.
ജീവിത ദുരിതത്തി നീടയിലും മികച്ച വിജയങ്ങൾ നേടി വക്കീലായി മാറിയ അഡ്വ. സുചിത്ര PS ( MA, M-Phil, LLB) യെ ലയണ സ്ക്ലബ് ആദരിച്ചു

തുറവൂർ പഞ്ചായത്ത് ഏഴാം വാർഡിൽ അംബേദ്കർ-- പണിക്കൻ തുരുത്ത് റോഡ്നിർമ്മാണം പൂർത്തീകരിച്ചു.  ബ്ലോക്ക് പഞ്ചായത്ത് അംഗം ലതാ ശശ...
23/03/2023

തുറവൂർ പഞ്ചായത്ത് ഏഴാം വാർഡിൽ അംബേദ്കർ-- പണിക്കൻ തുരുത്ത് റോഡ്നിർമ്മാണം പൂർത്തീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലതാ ശശിധരൻ നിർദ്ദേശിച്ചതുപ്രകാരം പട്ടണക്കാട് ബ്ളോക്ക് പഞ്ചായത്ത് 2022--23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ അനുവദിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്

Address

Pattanakkad
Cherthala

Telephone

+919847896000

Website

Alerts

Be the first to know and let us send you an email when Pattanakkad Block Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share