12/07/2026
തീരദേശ വനിതകൾക്ക് സർക്കാർ സേവനങ്ങളും നിയമപരിരക്ഷയും പരിചയപ്പെടുത്തി സംവാദം സംഘടിപ്പിച്ചു.
അർത്തുങ്കൽ: അർച്ചന വിമൻസ് സെന്റർ
ഏറ്റുമാനൂരും,കോസ്റ്റാൽ എഡ്യൂക്കേഷൻ ആൻഡ് ഡെവലപ്പ്മെന്റ് സൊസൈറ്റിയും (CoEDS) ചേർന്ന് സർക്കാർ സേവനങ്ങളും നിയമപരിരക്ഷയും ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന സംവാദ പരിപാടി സംഘടിപ്പിച്ചു.
ആലപ്പുഴ എം.എൽ.എ. എ. ഡി. തോമസ് പരിപാടി ഉദ്ഘാടനം ചെയ്യ്തു. സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ഉറപ്പാക്കുന്നതിന് സർക്കാർ സംവിധാനങ്ങളും സമൂഹവും കൈകോർക്കേണ്ടത് അനിവാര്യമാണ്. തീരദേശ വനിതകളെ സർക്കാർ ക്ഷേമപദ്ധതികളുമായും നിയമപരിരക്ഷാ സംവിധാനങ്ങളുമായും ബന്ധിപ്പിക്കുന്ന ഇത്തരം സംവാദങ്ങൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ജെൻഡർ ആൻഡ് ഹ്യൂമൻ റൈറ്റ്സ് കോർഡിനേറ്റർ അഡ്വ: സിസ്റ്റർ റെജി അഗസ്റ്റിൻ MMS അദ്ധ്യക്ഷത വഹിച്ചു.അർച്ചന വിമൻസ് സെൻറർ സീനിയർ പ്രോഗ്രാം ഓഫീസർ ഷൈനി ജോഷി ആമുഖ പ്രഭാഷണം നടത്തി. Codes പ്രസിഡൻ്റ് ജാക്സൺ പൊള്ളയിൽ
ആശംസകൾ അർപ്പിച്ചു
തുടർന്ന് നടന്ന ബോധവൽക്കരണ സെഷനിൽ ചേർത്തല റെയിഞ്ച് ഓഫീസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ശ്രീ ബെന്നി വർഗീസ് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, യുവജനങ്ങളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിൽ സമൂഹത്തിന്റെയും കുടുംബത്തിന്റെയും പങ്ക് എന്നിവയെക്കുറിച്ച് ക്ലാസ് നയിച്ചു. ഡിസ്ട്രിക്ട് കോഡിനേറ്റർസ് സങ്കല്പ എംപ്ലോർമെന്റ് ഓഫ് വിമൺ ആലപ്പുഴ ശ്രീമതി സിജോ തോമസ്, ശ്രീമതി ആതിര എന്നിവർ സ്ത്രീകൾക്കായി വിവിധ സർക്കാർ വകുപ്പുകൾ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളും സേവനങ്ങളും പരിചയപ്പെടുത്തി. ആലപ്പുഴ സഖി വൺ സ്റ്റോപ്പ് സെന്ററിലെ കൗൺസിലർ ശ്രീമതി രേഷ്മ രാജു, ശ്രീമതി അഞ്ജന നായർ ' സ്ത്രീ സുരക്ഷ' പദ്ധതിയെക്കുറിച്ചും സ്ത്രീകൾക്ക് ലഭ്യമായ നിയമസഹായം, കൗൺസിലിംഗ്, മാനസിക പിന്തുണ, താത്കാലിക അഭയം, അടിയന്തര സേവനങ്ങൾ എന്നിവയെക്കുറിച്ചും വിശദമായി അവതരിപ്പിച്ചു.
തുടർന്ന് നടന്ന സംവാദത്തിൽ പങ്കെടുത്ത വനിതകൾ സർക്കാർ ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്തുകയും സ്ത്രീകളുടെ സുരക്ഷ, അവകാശങ്ങൾ, കുടുംബക്ഷേമം, നിയമസഹായം, സർക്കാർ സേവനങ്ങൾ എന്നിവ സംബന്ധിച്ച സംശയങ്ങൾക്ക് വ്യക്തത നേടുകയും ചെയ്തു. സർക്കാർ സംവിധാനങ്ങളും സമൂഹവും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും തീരദേശ വനിതകളെ അവരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധവത്കരിക്കുന്നതിനും പരിപാടി സഹായകമായി. കമ്മ്യൂണിറ്റി ഓർഗനൈസർ ശ്രീമതി സരിതാമോൾ ടി. എസ്. നന്ദി രേഖപ്പെടുത്തി.