IYC Cherthala South

IYC Cherthala South Indian youth congress cherthala south https://www.instagram.com/iyc_kuruppankulangara/

22/07/2026

വിദ്യാർത്ഥി സമരത്തിനും ജനപ്രതിനിധികൾക്കും നേരെയുള്ള പോലീസ് അതിക്രമം; നാളെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധ പ്രകടനം

NEET-UG ഉൾപ്പെടെയുള്ള പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ജനപ്രതിനിധികളെ കൈയേറ്റം ചെയ്ത ഡൽഹി പോലീസിന്റെയും കേന്ദ്രസേനയുടെയും നടപടി അത്യന്തം അപലപനീയമാണ്.

എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച മന്ത്രി പി.സി. വിഷ്ണുനാഥ്, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് എന്നിവരെ ക്രൂരമായി കൈയേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്.

ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടുന്ന ജനപ്രതിനിധികളെ ബലപ്രയോഗത്തിലൂടെ അടിച്ചമർത്താമെന്നത് മോദി ഭരണകൂടത്തിന്റെ വ്യാമോഹം മാത്രമാണ്. ജനാധിപത്യ മൂല്യങ്ങളെ തകർത്തറിയുന്ന ഇത്തരം കിരാത നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്.

പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ജൂലൈ 22 ബുധനാഴ്ച വൈകുന്നേരം ജില്ലാ ആസ്ഥാനങ്ങളിലും മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടക്കും.

ഈ പ്രതിഷേധത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.

18/07/2026

ഓർമ്മകളിൽ കുഞ്ഞൂഞ്ഞ് എന്നൊരു പേര്...
ഉമ്മൻ ചാണ്ടി ❤️

ജനങ്ങളുടെ കണ്ണീരൊപ്പിയ നേതാവ്...
ജനങ്ങളുടെ മനസ്സറിഞ്ഞ നേതാവ്...
ജനങ്ങൾക്ക് വേണ്ടി ജീവിതമർപ്പിച്ച നേതാവ്....
ജനങ്ങൾ കണ്ണീരണിഞ്ഞ നേതാവ്....ജനങ്ങളുടെ പ്രിയപ്പെട്ട ജനകീയനായ ഒരേ ഒരു കുഞ്ഞൂഞ്ഞ് ....

അധികാരത്തേക്കാൾ മനുഷ്യരെ സ്നേഹിച്ച നേതാവ്.
ഇന്നും ഓരോ മലയാളിയുടെയും മനസ്സിൽ ജീവിക്കുന്ന ജനനായകൻ.
#കേരളം_ഓർക്കുന്നു...

11/07/2026
വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ പ്രതിഭകളെ വീട്ടിലെത്തി ആദരിച്ചു......... വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്...
18/06/2026

വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ പ്രതിഭകളെ വീട്ടിലെത്തി ആദരിച്ചു.........

വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ മിടുക്കരായ വിദ്യാർത്ഥികളെ വീട്ടിലെത്തി ആദരിച്ചു. ജനകീയ വാർഡ് മെമ്പർ ജയ്മോൻ മാടവന ഏർപ്പെടുത്തിയ ആദരവിന്റെ ഭാഗമായാണ് പ്രമുഖ കോൺഗ്രസ് നേതാക്കൾ വിദ്യാർത്ഥികളുടെ ഭവനങ്ങളിലെത്തി സ്നേഹാദരങ്ങൾ കൈമാറിയത്.
​കെ.പി.സി.സി സെക്രട്ടറി അഡ്വ. എസ്. ശരത്, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എൻ. ശ്രീകുമാർ എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. കഠിനാധ്വാനത്തിലൂടെ മികച്ച വിജയം നേടിയ കുട്ടികൾ നാടിന്റെ നാളത്തെ വാഗ്ദാനങ്ങളാണെന്നും, ഇത്തരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
​ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എസ്. രഘുവരൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മോഹനൻ മണ്ണാശ്ശേരി, വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിനയൻ ആലുങ്കൽ, ദാസർ എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കൾ വിദ്യാർത്ഥികളുടെ വീടുകളിൽ എത്തി ആരവ് നൽകിയത്....

KSRTC ചേർത്തല ഡിപ്പോയിൽ നിന്ന് സർവീസ് നടക്കുന്ന പ്രധാന റൂട്ടുകൾ
15/06/2026

KSRTC ചേർത്തല ഡിപ്പോയിൽ നിന്ന് സർവീസ് നടക്കുന്ന പ്രധാന റൂട്ടുകൾ

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിയഞ്ചാമത് രക്തസാക്ഷി ദിനത്തിൽ കുറുപ്പൻകുളങ്ങരയിൽ നടന്ന പുഷ്പാർച്ചന
21/05/2026

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിയഞ്ചാമത് രക്തസാക്ഷി ദിനത്തിൽ കുറുപ്പൻകുളങ്ങരയിൽ നടന്ന പുഷ്പാർച്ചന

ടീം UDF സത്യപ്രതിജ്ഞ ദിനത്തിൽ മധുരം വിതരണം
18/05/2026

ടീം UDF സത്യപ്രതിജ്ഞ ദിനത്തിൽ മധുരം വിതരണം

കേരളത്തിൻ്റെ മന്ത്രിസഭയിൽ അംഗമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അഡ്വ. ഒ. ജെ. ജനീഷ് ✌️ അഭിവാദ്യങ്ങൾ 💪💪
17/05/2026

കേരളത്തിൻ്റെ മന്ത്രിസഭയിൽ അംഗമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അഡ്വ. ഒ. ജെ. ജനീഷ് ✌️ അഭിവാദ്യങ്ങൾ 💪💪

Address

Cherthala

Website

Alerts

Be the first to know and let us send you an email when IYC Cherthala South posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to IYC Cherthala South:

Shortcuts

Share